ഇന്ധനമില്ല, ഓടാനാകാതെ ആയിരത്തോളം എല്‍.പി.ജി ഓട്ടോകള്‍

കോഴിക്കോട് നഗരത്തില്‍ ആകെ ഉണ്ടായിരുന്ന മൂന്ന് എല്‍.പി.ജി പമ്പുകളും അടച്ചതോടെ, ഇന്ധനമില്ലാതെ ഓട്ടോകള്‍ നിര്‍ത്തിയിടേണ്ട ഗതിയിലാണ് ഡ്രൈവര്‍മാര്‍. നഗരത്തില്‍ ആവശ്യത്തിന് ഇന്ധനം ലഭ്യമാക്കുമെന്ന ഉറപ്പിന്റെ പേരില്‍ എല്‍.പി.ജി ഓട്ടോകള്‍ വാങ്ങിയവരെല്ലാം വഞ്ചിക്കപ്പെട്ട സ്ഥിതിയിലാണുള്ളത്. എല്‍.പി.ജിയില്‍ നിന്ന് സി.എന്‍.ജി യിലേക്കോ, പെട്രോളോ, ഡീസലിലേക്കോ മാറുന്നതും എളുപ്പമല്ല. എല്‍.പി.ജി ഓട്ടോകള്‍, സി.എന്‍.ജി എന്‍ജിനാക്കി മാറ്റാന്‍ അരലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്.

Comments