തൊഴിലാളി പ്രശ്നം മാത്രമല്ല,
ASHA സമരം രാഷ്ട്രീയ വിഷയം കൂടിയാണ്…

അടിസ്ഥാന അസംഘടിത തൊഴിലാളി വർഗ്ഗത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത്, കേന്ദ്രത്തിനു മുമ്പിൽ ഡിമാൻ്റുകളും നിലപാടുകളും വച്ച്, ജനപക്ഷത്തെ പ്രതിനിധീകരിക്കാൻ കേരള സർക്കാരിനാവണം. രാഷ്ട്രീയ മത്സരങ്ങളുടേയും തന്ത്രങ്ങളുടെയും ഇടപെടലുകൾ തിരിച്ചറിഞ്ഞ് ആർജ്ജവത്തോടെ പോരാടാനും അവകാശങ്ങളുന്നയിക്കാനും അസംഘടിത തൊഴിലാളി സ്ത്രീകൾക്കും ആവണം- സോയ തോമസ് എഴുതുന്നു.

തു നാട്ടിലും ദുരന്തമോ പകർച്ചവ്യാധിയോ മഹാമാരിയോ എന്തുനടന്നാലും തങ്ങളുടെ അദ്ധ്വാനവും സമയവും മൂല്യമില്ലാതെ നൽകേണ്ടി വരുന്ന ഒരു വിഭാഗം വേതന രഹിത തൊഴിലാളികളുണ്ട്. അത് നിയോഗമെന്നോണം ചെയ്തു കൊണ്ടേയിരിക്കുന്നത് അദൃശ്യ സ്ത്രീ അദ്ധ്വാനം തന്നെയാണ്. രാഷ്ട്രീയ പാർട്ടികളുടേയും സർക്കാരിൻ്റെയും പൊതുപരിപാടികൾക്ക് ഹാളുകൾ നിറക്കാനും റാലികൾക്ക് സെറ്റു മുണ്ടുടുത്ത് ബാനർ പിടിച്ചു പോകാനും ഈ സ്ത്രീകളെ തന്നെ ഉപയോഗിക്കും. ഇതിൽ പ്രധാനപ്പെട്ടവർ ആശാ- അംഗൻവാടി- കുടുംബശ്രീ പ്രവർത്തകരാണ്.

ഈ വേതന രഹിത ഇടങ്ങളിൽ പുരുഷൻമാരെ സങ്കൽപ്പിക്കാനാകുമോ? കൂലി നൽകാതെ അവരെ എന്തിനും അണിനിരത്താനാവുമോ?

ഈ വ്യവസ്ഥയിലും മനോഭാവത്തിലും നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഭരിക്കുന്ന സർക്കാരുകൾക്കെങ്ങനെ ആശാ- അംഗൻവാടി- കുടുംബശ്രീ പ്രവർത്തകരുടെയും കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരുടെയും ആനിമേറ്റർമാരുടെയും ജീവിതസമരം തങ്ങളുടെ വിഷയമായി മാറും?

ഫെഡറൽ സംവിധാനത്തെ ബാധിക്കുന്ന രീതിയിലുള്ള അധികാര കേന്ദ്രീകരണം, മതത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളികൾ എന്നീ അജണ്ടകളിൽ ഭരിക്കുന്ന കേന്ദ്ര സർക്കാറും, തൊഴിലാളികളുടെ ശബ്ദമായ രാഷ്ട്രീയ പാർട്ടി എന്നു പറയുന്നവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സംസ്ഥാന സർക്കാരും മത്സരിക്കുന്നത് ഈ അധികാരരഹിത സ്ത്രീകളുടെ അവകാശ- ജീവിത സമരത്തിൻമേലാണ്.

ഏറ്റവും താഴെത്തട്ടിലുള്ള അനൗപചാരിക വിഭാഗങ്ങളുടെ, പ്രത്യേകിച്ച് തുല്യവേതനാവകാശം നിഷേധിക്കപ്പെട്ടവരുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ ഒരു മുഖ്യധാരാ സംഘടിത പാർട്ടിയും യൂണിയനും സ്വമേധയാ മുന്നോട്ടുവരുന്നില്ല.

ഏറ്റവും താഴെത്തട്ടിലുള്ള സേവന സംരക്ഷണ മേഖലയിൽ ജോലി ചെയ്യുന്ന ഈ അനൗപചാരിക വിഭാഗങ്ങളുടെ, പ്രത്യേകിച്ച് തുല്യവേതനാവകാശം നിഷേധിക്കപ്പെട്ടവരുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ ഒരു മുഖ്യധാരാ സംഘടിത പാർട്ടിയും യൂണിയനും സ്വമേധയാ മുന്നോട്ടുവരുന്നില്ല. മേയ് ഒന്നിന് തൊഴിലാളിദിനമായി ആചരിച്ച് പ്രകടനം നടത്താനും പൊതുയോഗങ്ങളിൽ കാണികളാകാനും മാത്രമല്ലാതെ ഈ തൊഴിലാളികൾ (തൊഴിലാളികൾ എന്ന് സംബോധന ചെയ്യുന്നു എന്നു മാത്രം) മുഖ്യധാരയിൽ എവിടെയാണ് നില്ക്കുന്നത്?. ഇവർ പ്രതിനിധാനം ചെയ്യുന്ന ഔദ്യോഗിക പ്രവർത്തന ഇടങ്ങളിൽ തൊഴിൽ ചെയ്യുന്നവരുടെ സ്ഥിതി പഠന വിധേയമാക്കിയാലും ഒട്ടും വ്യത്യസ്തമാവില്ല, തൊഴിൽ ചൂഷണത്തിൻ്റെ ഇടങ്ങളാവും അവിടവും. എന്നാൽ അടിസ്ഥാന അസംഘടിത വർഗത്തിൻ്റെ പ്രതിനിധികളായി തീരുമാനമെടുക്കൽ ഇടങ്ങളിലും മുന്തിയ സ്ഥാനങ്ങളിലും എത്തുന്നത് വരേണ്യരും. അധികാരത്തിൻ്റെ - പ്രതിനിധീകരണത്തിൻ്റെ തനി പാട്രിയാർക്കൽ സ്വഭാവവും പ്രകടനവുമാണിത്. അസംഘടിത തൊഴിലാളി യൂണിയനുകളും സ്ത്രീ യൂണിയനുകൾ പോലും സേവന അദ്ധ്വാനികളുടെ സമരത്തിൽ മൗനമായിരിക്കുകയാണ്. ഇത് അധികാരത്തോടുള്ള ഭയവും വിധേയത്വവും കൊണ്ടാവാം.

ഏതു നാട്ടിലും ദുരന്തമോ പകർച്ചവ്യാധിയോ മഹാമാരിയോ എന്തുനടന്നാലും തങ്ങളുടെ അദ്ധ്വാനവും സമയവും മൂല്യമില്ലാതെ നൽകേണ്ടി വരുന്ന ഒരു വിഭാഗം വേതന രഹിത തൊഴിലാളികളുണ്ട്. അത് നിയോഗമെന്നോണം ചെയ്തു കൊണ്ടേയിരിക്കുന്നത് അദൃശ്യ സ്ത്രീ അദ്ധ്വാനം തന്നെയാണ്.
തു നാട്ടിലും ദുരന്തമോ പകർച്ചവ്യാധിയോ മഹാമാരിയോ എന്തുനടന്നാലും തങ്ങളുടെ അദ്ധ്വാനവും സമയവും മൂല്യമില്ലാതെ നൽകേണ്ടി വരുന്ന ഒരു വിഭാഗം വേതന രഹിത തൊഴിലാളികളുണ്ട്. അത് നിയോഗമെന്നോണം ചെയ്തു കൊണ്ടേയിരിക്കുന്നത് അദൃശ്യ സ്ത്രീ അദ്ധ്വാനം തന്നെയാണ്.

തങ്ങളുടെ അവകാശങ്ങൾക്കും നിലനില്പിനുമായി സമരം ചെയ്യുന്നവരുടെ എണ്ണമല്ല, (ഭൂരിപക്ഷം എപ്പോഴും പ്രബലരോടൊപ്പമാവുമല്ലോ) അവർ ഉന്നയിക്കുന്ന ആവശ്യങ്ങളും അവരുടെ അവസ്ഥയുമാണ് പ്രധാനവും പരിഗണിക്കപ്പെടേണ്ടതും. ആശാ വർക്കർമാരുടെ സമരത്തിന് SUCI നേതൃത്വം നൽകുന്നു, ബി.ജെ.പിക്കാർ സന്ദർശിക്കുന്ന എന്നൊക്കെയാണല്ലോ വാദം. അതിനപ്പുറം, രാഷ്ട്രീയ പാർട്ടികളുടെ മത്സരത്തിന് ഇരകളാക്കപ്പെട്ട, അവകാശപ്പോരാട്ടം നടത്തുന്ന ഈ സ്ത്രീകളുടെ ആവശ്യങ്ങളെ എന്തുകൊണ്ട് കാണാനാവുന്നില്ല?

കഴിഞ്ഞ ഒന്നോ രണ്ടോ സാമ്പത്തിക വർഷത്തിൽ ഇവർക്ക് ലഭിക്കാനുള്ള ഓണറേറിയം കൃത്യ സമയത്ത് ലഭിച്ചോ എന്ന് ഒന്നു പരിശോധിച്ചുനോക്കൂ. (ആശാ വർക്കർമാരുടെ മാത്രമല്ല ആദ്യം സൂചിപ്പിച്ച മുഴുവൻ care workers /കമ്മ്യൂണിറ്റി പ്രവർത്തകരുടെയും). പല കരാർ ജീവനക്കാരുടേയും സ്ഥിതിയും മോശമല്ല. കിട്ടണ്ട ഓണറേറിയം സമയത്ത് കിട്ടിയിട്ടില്ല, മറ്റ് ആനുകൂല്യങ്ങൾ ഒന്നുംതന്നെയില്ല. ഓരോ മാസവും കിട്ടണ്ട തുച്ഛമായ വരുമാനം കൊണ്ട് മരുന്നു മുതൽ കടം തിരിച്ചടക്കൽ വരെയുള്ള ആവശ്യങ്ങൾ നിറവേറ്റാൻ അവർ എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് പല സ്ത്രീ - കുടുംബ അനുഭവങ്ങളിലൂടെയും എനിക്ക് നേരിട്ടറിയാം. ‘കരാർ തൊഴിലാളികൾ’ ഉൾപ്പെടെയുള്ള ഈ അസംഘടിതരോടുള്ള അവജ്ഞയും രണ്ടാംതര മനോഭാവവും വേറെയും. സംഘടിത സർക്കാർ ജീവനക്കാർക്ക് ഏതെങ്കിലും മാസങ്ങളിൽ ശമ്പളം നല്കാതിരിക്കുന്നുണ്ടോ? ഏത് സാമ്പത്തിക പ്രതിസന്ധിയിലും ഏത് സർക്കാരും അതിൽ വീഴ്ച വരുത്തില്ല. അവർ അത്ര പ്രബലമായ സംഘടിത ശക്തിയായതിനാൽ ഇതൊന്നും നടക്കില്ല. ചോദ്യങ്ങൾ ചോദിക്കാനും ആവശ്യങ്ങളുന്നയിക്കാൻ അവകാശമില്ലെന്ന് കരുതുന്ന ഈ മനുഷ്യരാണ് (പ്രത്യേകിച്ച് സ്ത്രീകളും താഴെ തട്ടിലെന്ന് മുദ്ര കുത്തപ്പെട്ടവരും) പിൻവലിക്കലിൻ്റെയും, കാലതാമസത്തിൻ്റെയും, പ്രതിസന്ധി വത്ക്കരണത്തിൻ്റെയും ഇരകളാകുന്നത്. അവർ ശബ്ദിച്ചുതുടങ്ങുമ്പോൾ അധികാരിവർഗ്ഗം അസ്വസ്ഥരാകും. നാവടക്കാനുള്ള കമ്പോള ആൺ രാഷ്ട്രീയ തന്ത്രങ്ങൾ പ്രയോഗിക്കും.

അസംഘടിത തൊഴിലാളി യൂണിയനുകളും സ്ത്രീ യൂണിയനുകൾ പോലും സേവന അദ്ധ്വാനികളുടെ സമരത്തിൽ മൗനമായിരിക്കുകയാണ്. ഇത് അധികാരത്തോടുള്ള ഭയവും വിധേയത്വവും കൊണ്ടാവാം.

എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള മുൻകൂർ സ്ട്രാറ്റജി സംസ്ഥാന സർക്കാർ എടുത്തിരുന്നെങ്കിൽ ആശമാർക്ക് സമരം ചെയ്യേണ്ട അവസ്ഥയുണ്ടാകുമായിരുന്നില്ല. പല നിർദ്ദേശങ്ങളും ആവശ്യങ്ങളും ഈ കരാർ തൊഴിലാളികളുടെ ഭാഗത്തുനിന്ന് വന്നിട്ടുണ്ടാവും. അവയൊക്കെ ബ്യൂറോക്രസിയുടെ അഹന്തയിൽ ഒരു വിലയുമില്ലാതെ തള്ളിയിട്ടും ഉണ്ടാവും. അവരുടെ ആവശ്യങ്ങളും അരക്ഷിതാവസ്ഥകളും തങ്ങളുടെതുകൂടി ആവാത്തിടത്തോളം മറ്റ് പല അജണ്ടകളുമായി സർക്കാരും രാഷ്ട്രീയ പാർട്ടികളും മുമ്പോട്ടു പോകും.

രാഷ്ട്രീയ പ്രേരിത സമരം എന്നു പറഞ്ഞ് കൈ കഴുകാൻ ആർക്കുമാവില്ല, പ്രത്യേകിച്ച് തൊഴിലാളി അനുകൂല നിലപാട് സ്വീകരിക്കേണ്ട LDF സർക്കാരിന്. സംസ്ഥാന സർക്കാർ തങ്ങളുടെ സംസ്ഥാനത്തെ ഈ ജനതയുടെ പരിരക്ഷ ഏറ്റെടുത്തേ മതിയാവൂ.

UDF LDF-നെ ‘തൊഴിലാളി വിരോധികളായി’ ചിത്രീകരിക്കാൻ ഈ സമരത്തെ ഉപയോഗിക്കുന്നു. ബി ജെ പി ഈ അവസരമുപയോഗിച്ച് സംസ്ഥാനത്ത് സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയും, തങ്ങളുടെ ഉത്തരവാദിത്ത്വം മറച്ചുവച്ച് സംസ്ഥാന സർക്കാരിൻ മേൽ എല്ലാ കുറ്റവും ചുമത്തി സമരം ചെയ്യുന്നവരോടൊപ്പമാണ് തങ്ങൾ എന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്നു. കേന്ദ്ര സർക്കാറാകട്ടെ, ദേശീയ തലത്തിൽ ഈ വിഷയത്തെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ഭരണപരാജയം അടയാളപ്പെടുത്താൻ ശ്രമിക്കുന്നു. ഇവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നതും ഇരകളാക്കപ്പെടുന്നതും ആവശ്യങ്ങൾ ഉന്നയിക്കുന്ന സ്ത്രീകളാണ്. ഗാർഹിക പീഢനത്തിന്റെ കാര്യത്തിലെന്നതുപോലെ, ഭരണകൂടത്തിൻ്റെ അധികാരപ്രയോഗത്താൽ പീഡിപ്പിക്കപ്പെടുന്ന ഇവരോടൊപ്പം രാഷ്ട്രീയ പാർട്ടികൾ നിൽക്കണ്ടതുണ്ട്.

തങ്ങളുടെ അവകാശങ്ങൾക്കും നിലനില്പിനുമായി സമരം ചെയ്യുന്നവരുടെ എണ്ണമല്ല, (ഭൂരിപക്ഷം എപ്പോഴും പ്രബലരോടൊപ്പമാവുമല്ലോ) അവർ ഉന്നയിക്കുന്ന ആവശ്യങ്ങളും അവരുടെ അവസ്ഥയുമാണ് പ്രധാനവും പരിഗണിക്കപ്പെടേണ്ടതും.
തങ്ങളുടെ അവകാശങ്ങൾക്കും നിലനില്പിനുമായി സമരം ചെയ്യുന്നവരുടെ എണ്ണമല്ല, (ഭൂരിപക്ഷം എപ്പോഴും പ്രബലരോടൊപ്പമാവുമല്ലോ) അവർ ഉന്നയിക്കുന്ന ആവശ്യങ്ങളും അവരുടെ അവസ്ഥയുമാണ് പ്രധാനവും പരിഗണിക്കപ്പെടേണ്ടതും.

ഇവരെ തൊഴിലാളികളായി അംഗീകരിക്കുന്നതോടൊപ്പം നയപരമായ പല തീരുമാനങ്ങളും സർക്കാറുകൾക്ക് എടുക്കാവുന്നതാണ്. രാഷ്ട്രീയ തന്ത്രങ്ങൾക്കപ്പുറം അസംഘടിത സ്ത്രീപ്രവത്തകരുടെ ജീവിത നിലവാരവും നൈപുണ്യവും ഉയർത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചാണ് സർക്കാരുകൾ ആലോചിക്കേണ്ടത്. ആശാ വർക്കർമാരുടെ ജോലി സുരക്ഷിതമാക്കാൻ സർക്കാരിന് പുതിയ നയങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. അവരെ തൊഴിലാളികളായി പരിഗണിച്ച് നിശ്ചിത ശമ്പളം നൽകണം. ഇത് നമ്മുടെ സാമ്പത്തിക പങ്കാളിത്ത സൂചികകളിൽ ഗുണപരമായ വ്യതിയാനം വരുത്തും. ഇത് ഒരു മോഡൽ ആയി കേരളത്തിന് രൂപപ്പെടുത്താൻ കഴിഞ്ഞാൽ, മറ്റ് സംസ്ഥാനങ്ങളിലും ഇതിന് പ്രതിഫലനമുണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റും പ്ലാനുമായി ചേർത്ത് അവരുടെ ഭാഗമാക്കുന്നതും ആലോചിക്കാവുന്നതാണ്. പഞ്ചായത്തീരാജ് സംവിധാനവും പ്രാദേശികഭരണവും പ്രബലമായ കേരളത്തിലെ പ്രാദേശിക വികേന്ദ്രീകരണ വികസന പ്രവർത്തനങ്ങൾക്ക് ഇത് ആക്കം കൂട്ടും.

അടിസ്ഥാന അസംഘടിത തൊഴിലാളി വർഗ്ഗത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത്, കേന്ദ്രത്തിനു മുമ്പിൽ ഡിമാൻ്റുകളും നിലപാടുകളും വച്ച്, ജനപക്ഷത്തെ പ്രതിനിധീകരിക്കാൻ കേരള സർക്കാരിനാവണം. രാഷ്ട്രീയ മത്സരങ്ങളുടേയും തന്ത്രങ്ങളുടെയും ഇടപെടലുകൾ തിരിച്ചറിഞ്ഞ് ആർജ്ജവത്തോടെ പോരാടാനും അവകാശങ്ങളുന്നയിക്കാനും അസംഘടിത തൊഴിലാളി സ്ത്രീകൾക്കും ആവണം.

ഒരു തൊഴിലാളി പ്രശ്‌നം എന്നതിനപ്പുറം, കേരളത്തിലെ രാഷ്ട്രീയ വ്യവഹാരങ്ങളെ മാറ്റിത്തീർക്കുന്ന നിർണായക വിഷയമായി മാറുകയാണ് ആശ വർക്കർ സമരം.


Summary: Kerala government should address ASHA workers demands. Soya Thomas writes about women worker's struggles.


സോയ തോമസ്​

20 വർഷമായി കുടുംബശ്രീ ഉൾപ്പെടെ വിവിധ ജൻറർ വികസന പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്നു. ഇപ്പോൾ വിവിധ സംസ്​ഥാനങ്ങളിൽ ഉപജീവന- സ്​ത്രീ ശാക്​തീകരണ പ്രസ്​ഥാനങ്ങളിൽ ജന്റർ ഇന്റഗ്രേഷൻ, കരിക്കുലം ഡവലപ്​മെന്റ്​ വിദഗ്​ധയായി പ്രവർത്തിക്കുന്നു

Comments