നഗരവൽക്കരണ പദ്ധതികളിൽ നിന്നും മറ്റ് വികസന പദ്ധതികളിൽ നിന്നും പുറത്താക്കപ്പെടുന്നവരാണ് തെരുവ് കച്ചവടക്കാർ. കേരളത്തിലുടനീളം നഗരവികസന, നഗരവൽക്കരണ പദ്ധതികളുടെ ഭാഗമയി നിരവധി കച്ചവടക്കാരാണ് വരുമാനം നിലച്ച് തൊഴിൽരഹിതരായി മാറിയത്. കോഴിക്കോട്, കൊച്ചി എന്നീ കേരളത്തിലെ രണ്ട് പ്രധാന നഗരപ്രദേശങ്ങളിലെ തെരുവ് കച്ചവടക്കാർ തങ്ങളുടെ പ്രതിസന്ധികളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്. കൊച്ചി ബ്രോഡ്വേയിൽ ഉടൻ വരാൻ പോകുന്ന ഓവർ ബ്രിഡ്ജും മെട്രോയുടെ വികസനവും തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അവർ.