തയ്യൽ തൊഴിലാളികളുടെ പിഞ്ഞിയ ജീവിതം

സ്വയം സംരഭങ്ങളുൾപ്പടെ കേരളത്തിന്റെ തൊഴിൽ മേഖലയിലേക്ക് അടിസ്ഥാനവർഗക്കാരായ സ്ത്രീകളുടെ പ്രവേശനം വലിയ തോതിൽ സാധ്യമാക്കിയ ഒന്നായിരുന്നു തയ്യൽ. തൊഴിൽ സ്ഥലങ്ങളിലെ ലിംഗ വിവേചനവും, കസ്റ്റമേഴ്‌സിന്റെ അഭാവവും, സാമ്പത്തിക ബാധ്യതകളും തയ്യൽ മേഖലയിലെ സ്ത്രീ ജോലിക്കാരേയും അവരെ ആശ്രയിച്ചു കഴിയുന്ന സാമൂഹ്യ ഘടനയേയും അരക്ഷിതാവസ്ഥയിലാക്കുകയാണ്.

ടെക്സ്‌റ്റൈൽ മേഖല, തയ്യൽ, തട്ടുകട, അലക്കു തൊഴിലാളികൾ തുടങ്ങി കോഴിക്കോട് നഗരത്തിൽ മാത്രം അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന 300-ലധികം സ്ത്രീ തൊഴിലാളികളാണുള്ളത്. കോവിഡ്-19 ഉയർത്തുന്ന വെല്ലുവിളികളും അതിനെതിരെ നടത്തുന്ന പ്രതിരോധ പ്രവർത്തങ്ങളും സംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളെ രൂക്ഷമായാണ് ബാധിച്ചിരിക്കുന്നത്.

ഇത് കോഴിക്കോട്ടെ മിഠായിത്തെരുവിലെ തൊഴിലാളികളുടെ മാത്രം പ്രശ്നമല്ല. കേരളത്തിലെ അസംഘടിത സ്ത്രീ തൊഴിലാളി വർഗ്ഗം മുഴുവൻ കോവിഡ് കാലത്ത് ഈ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. മുഹമ്മദ് ഫാസിൽ തയ്യാറാക്കിയ റിപ്പോർട്ട്.

Comments