ജനവിരുദ്ധനയങ്ങളുടെ
‘Ease of Doing’ കാലം,
താക്കീതാകണം ദേശീയ പണിമുടക്ക്

പത്തിലേറെ ട്രേഡ് യൂണിയനുകൾ സംയുക്തമായി നാളെ നടത്തുന്ന ദേശീയ പണിമുടക്ക് രാജ്യത്തെ തൊഴിൽ- കാർഷിക- സാമ്പത്തിക മേഖലയിൽ മോദി ഭരണകൂടം നടത്തുന്ന ജനവിരുദ്ധനയങ്ങൾക്കെതിരായ ജനങ്ങളുടെ താക്കീതായി മാറേണ്ടതുണ്ട്- കെ. സഹദേവൻ എഴുതുന്നു.

രാജ്യത്തെ പത്തോളം ട്രേഡ് യൂണിയൻ സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത ജൂലൈ 9-ലെ ദേശീയ പണിമുടക്ക് രാജ്യത്തെ തൊഴിൽ- കാർഷിക- സാമ്പത്തിക മേഖലയിൽ മോദി ഭരണകൂടം നടത്തുന്ന ജനവിരുദ്ധനയങ്ങൾക്കെതിരായ ജനങ്ങളുടെ താക്കീതായി മാറേണ്ടതുണ്ട്.

ഒരു വർഷത്തോളം നീണ്ടുനിന്ന കർഷക പ്രക്ഷോഭത്തിന്റെ ഫലമായി കർഷക മാരണ നിയമങ്ങൾ പിൻവലിക്കാൻ നിർബന്ധിതമായെങ്കിലും അമേരിക്കൻ ഫ്രീ ട്രേഡ് കരാറുകൾഅടക്കം കോർപ്പറേറ്റുകൾക്ക് അനുകൂലമാക്കി മാറ്റിക്കൊണ്ട് മോദി സർക്കാർ തങ്ങളുടെ കർഷക വിരുദ്ധ നിലപാട് തുടരുകയാണ്. തൊഴിൽ മേഖലയിലെ നൂറോളം വരുന്ന നിയമങ്ങളെ നാല് ലേബർ കോഡുകളായി ചുരുക്കി, തൊഴിൽ സമയം വർധിപ്പിച്ചും, പണി മുടക്കാനുള്ള അവകാശങ്ങൾ റദ്ദുചെയ്തും മോദി സർക്കാർ തങ്ങളുടെ കോർപ്പറേറ്റ് അജണ്ടകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

തൊഴിൽ മേഖലയിൽ മോദി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന തൊഴിലാളി വിരുദ്ധ നിയമങ്ങൾ ഇവയൊക്കെയാണ്:

തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട 44- ഓളം സുപ്രധാന നിയമങ്ങളും 100- ഓളം സംസ്ഥാന നിയമങ്ങളെയും നാല് ലേബർ കോഡുകളായി തിരിച്ച് നിരവധി ഭേദഗതികൾ വരുത്തിക്കൊണ്ടാണ് 2019 സെപ്തംബർ 23ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ഗാംഗ് വാർ ലോക്‌സഭയിൽ അവതരിപ്പിച്ചത്.

പുതുതായി അവതരിപ്പിച്ച ലേബർ കോഡുകൾ ഇവയാണ്:
1. ദ കോഡ് ഓൺ വേജസ് 2019.
2. ദ ഒക്യുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിങ് കണ്ടീഷൻ കോഡ് 2020,
3. സോഷ്യൽ സെക്യൂരിറ്റി കോഡ് 2020.
4. ദ കോഡ് ഓൺ ഇൻഡസ്ട്രിയൽ റിലേഷൻസ് 2020.
ഇതിൽ കോഡ് ഓൺ വേജസ് 2019-ൽ തന്നെ പാർലമെന്റ് പാസാക്കി നിയമമായിത്തീർന്നതാണ്.

1999 ഒക്‌ടോബർ 15ന് നിലവിൽ വന്ന, രവീന്ദവർമ ചെയർമാനായ, രണ്ടാം ദേശീയ ലേബർകമ്മീഷൻ 2002 ജൂൺ 29ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ നിയമങ്ങളെ നാല് വ്യത്യസ്ത കോഡുകളായി തിരിച്ചിരിക്കുന്നതെന്നാണ് സർക്കാരിന്റെ വാദം. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, പുതുതായി തയ്യാറാക്കി അവതരിപ്പിച്ച ലേബർ കോഡുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്ന വേളയിൽ പാർലമെന്റിലെ പ്രതിപക്ഷ അംഗങ്ങൾ ആരുംതന്നെ ഉണ്ടായിരുന്നില്ല എന്നതാണ്. തൊട്ടടുത്ത ദിവസങ്ങളിൽ കാർഷിക ഭേദഗതി നിയമങ്ങളുമായി ബന്ധപ്പെട്ട് 8- ഓളം അംഗങ്ങളെ രാജ്യസഭയിൽനിന്ന് പുറത്താക്കിയതിനെത്തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ സഭാ ബഹിഷ്‌കരണം തുടരുന്ന വേളയിലാണ് ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തുനിഞ്ഞത്.

തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട 44- ഓളം സുപ്രധാന നിയമങ്ങളും 100- ഓളം സംസ്ഥാന നിയമങ്ങളെയും നാല് ലേബർ കോഡുകളായി തിരിച്ച് നിരവധി ഭേദഗതികൾ വരുത്തിക്കൊണ്ടാണ് 2019 സെപ്തംബർ 23ന് കേന്ദ്ര തൊഴിൽ വകുപ്പ്  മന്ത്രി സന്തോഷ് ഗാംഗ് വാർ ലോക്‌സഭയിൽ അവതരിപ്പിച്ചത്.
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട 44- ഓളം സുപ്രധാന നിയമങ്ങളും 100- ഓളം സംസ്ഥാന നിയമങ്ങളെയും നാല് ലേബർ കോഡുകളായി തിരിച്ച് നിരവധി ഭേദഗതികൾ വരുത്തിക്കൊണ്ടാണ് 2019 സെപ്തംബർ 23ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ഗാംഗ് വാർ ലോക്‌സഭയിൽ അവതരിപ്പിച്ചത്.

411 ക്ലോസുകളും 13 ഷെഡ്യൂളുകളും അടങ്ങിയ 350 പേജുകൾ വരുന്ന ലേബർ കോഡ് ബിൽ- 2020 പാസാക്കുന്നതിന് മൂന്നു മണിക്കൂറാണ് പാർലമെന്റിൽ അനുവദിക്കപ്പെട്ടത് എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

പുതിയ ലേബർ കോഡുകൾ ഇല്ലാതാക്കുന്നതെന്തൊക്കെ?

2019- ൽ പാർലമെന്റിൽ അവതരിപ്പിച്ച, പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മറ്റി പരിശോധിച്ച ബില്ലിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായ ഒന്നാണ് പുതുതായി അവതരിപ്പിച്ച ബിൽ.

  • 1946ലെ ഫാക്ടറീസ് ആക്ട് അനുസരിച്ച് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന, 10 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തെ ഫാക്ടറി എന്ന് നിർവ്വചിക്കുന്നുണ്ട്. വൈദ്യുതി ഇല്ലാത്ത സ്ഥാപനമാണെങ്കിൽ അത് തൊഴിലാളികളുടെ എണ്ണം 20 വരെ. പുതിയ നിയമം അനുസരിച്ച് അത് യഥാക്രമം 20, 40 ആയി ഉയർത്തിയിരിക്കുന്നു. ഇതിനർത്ഥം 20, 40 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ഫാക്ടറി ആക്ടിൽ പെടില്ല.

  • -പുതിയ ലേബർ കോഡ് അനുസരിച്ച് 300-ൽ താഴെ തൊഴിലാളികളുള്ള ഒരു സ്ഥാപനം പൂട്ടുന്നതിന് സർക്കാർ അനുമതി തേടേണ്ട ആവശ്യമില്ല. നേരത്തെ, നൂറിലധികം ജീവനക്കാരുള്ള കമ്പനികൾ അടച്ചുപൂട്ടാൻ സർക്കാർ അനുമതി തേടേണ്ടതായിരുന്നു. (Chapter IX & X). അറുപത് ദിവസങ്ങൾക്കകം സർക്കാർ അനുമതി നൽകുന്നത് സംബന്ധിച്ച കാര്യങ്ങളിൽ പ്രതികരിച്ചില്ലെങ്കിൽ അനുമതി നൽകപ്പെട്ടതായി കരുതാൻ നിയമം അനുവദിക്കുന്നു (Chapter IX, Clause 78).

  • തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിൽ മുമ്പ് വിവിധ ഫോറങ്ങളെ ആശ്രയിക്കാമെന്ന അവകാശം എടുത്തുകളയുകയും conciliation officer, tribunal എന്നീ രണ്ട് ഫോറങ്ങൾ മാത്രമാക്കി ചുരുക്കുകയും ചെയ്തു. (Chapter VII)

  • 300 തൊഴിലാളികൾ വരെ ജോലി ചെയ്യുന്ന കമ്പനികൾക്ക് അതിന്റെ തൊഴിലാളികൾക്ക് സ്റ്റാൻഡിംഗ് ഓർഡറുകൾ ആവശ്യമില്ല. (വ്യാവസായിക സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പെരുമാറ്റച്ചട്ടങ്ങളാണ് സ്റ്റാൻഡിംഗ് ഓർഡറുകൾ.) (Clause 28)

  • തുല്യ ജോലിക്ക് തുല്യ വേതനം എന്ന അവകാശത്തെ അട്ടിമറിക്കുന്നു.

  • തൊഴിലുടമകൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് തൊഴിലാളികളെ ഹയർ ആന്റ് ഫയർ ചെയ്യാനുള്ള അവകാശം പുതിയ നിയമം ഉറപ്പാക്കുന്നു.

  • ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തടയിടാൻ സ്ഥാപനത്തിലെ 51% ശതമാനം തൊഴിലാളികളുടെ പിന്തുണ ഉറപ്പുവരുത്തുന്ന തൊഴിലാളി സംഘടനകൾക്ക് മാത്രമേ അവരുടെ ഏജൻസി ഏറ്റെടുക്കാനുള്ള അധികാരം ഉണ്ടായിരിക്കുകയുള്ളൂ എന്ന് നിയമം അനുശാസിക്കുന്നു. (Chapter III, Section 14).

  • തൊഴിൽ സമരത്തെ ഇല്ലാതാക്കുന്നതിന് കൂട്ട കാഷ്വൽ അവധി എടുക്കുന്നതിൽ നിന്നും തൊഴിലാളികളെ വിലക്കുന്നു.

  • തൊഴിൽ സമരം ആരംഭിക്കുന്നതിന് 14 ദിവസത്തിനുമുമ്പ് ഉടമയ്ക്ക് നോട്ടീസ് നൽകണമെന്ന് എല്ലാ സ്ഥാപനങ്ങളിലും നിർബന്ധമാക്കി. നേരത്തെ റെയിൽവെ, പോസ്റ്റൽ, ഗതാഗതം, ടെലികമ്യൂണിക്കേഷൻ നോട്ടിഫൈ ചെയ്ത മേഖലകൾ എന്നിവിടങ്ങളിൽ മാത്രമേ മുൻകൂർ നോട്ടീസിന്റെ ആവശ്യം ഉണ്ടായിരുന്നുള്ളൂ. (Sections 62&63).

  • തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് മേൽ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ നിന്നും തൊഴിലുടമകളെ രക്ഷിക്കുന്നു.

  • തൊഴിൽ സമയം 12 മണിക്കൂർ വരെയാക്കി ഉയർത്തി.

  • തൊഴിലുടമകളുടെ ആവശ്യത്തിനനുസരിച്ച് കരാർ തൊഴിലാളികളെ നിയമിക്കുവാനുള്ള അവകാശം.

  • പഴയ കാല ലേബർ ഇൻസ്‌പെക്ടർമാരുടെ തസ്തിക 'ഇൻസ്‌പെക്ടർ കം ഫസിലിറ്റേറ്റർ' എന്നാക്കി മാറ്റി. (Chapter VII)

  • 1961-ലെ അപ്രന്റീസ് ആക്ട് പ്രകാരം അപ്രന്റീസ് കാലാവധി ഒരു വർഷമായി നിശ്ചയിച്ചിരുന്നത് തിരുത്തി. ഇനിമുതൽ തൊഴിലുടമയ്ക്ക് എത്രകാലം വേണമെങ്കിലും ഒരു വ്യക്തിയെ അപ്രന്റീസായി തൊഴിലെടുപ്പിക്കാം. (Chapter VII)

  • പുതിയ നിയമത്തിൽ പുതുതായ ചില തൊഴിലാളി വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഗിഗ് വർക്കേർസ്', (Section 2(35) 'പ്ലാറ്റ്‌ഫോം വർക്കേഴ്സ്’ (Section 2(60), 'അൺ ഓർഗനൈസ്ഡ് വർക്കേഴ്സ്' (Section 2(86)) എന്നിവരാണിവർ. തൊഴിലാളി ക്ഷേമപദ്ധതികളിൽ ഇവരെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് പ്രത്യക്ഷത്തിൽ ഗുണകരമായി തോന്നാമെങ്കിലും മേൽപ്പറഞ്ഞ തൊഴിൽ വിഭാഗങ്ങളുടെ എണ്ണം കൂടുമെന്നതിന്റെ സൂചനയാണത്. യഥാർത്ഥത്തിൽ അസ്ഥിര തൊഴിലാളികൾ എന്ന പ്രത്യേക തൊഴിലാളി വിഭാഗത്തിന്റെ വർദ്ധനവ് സർക്കാർ മുൻകൂട്ടികാണുന്നുവെന്നർത്ഥം.

പുതിയ നിയമത്തിൽ പുതുതായ ചില തൊഴിലാളി വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഗിഗ് വർക്കേർസ്', (Section 2(35) 'പ്ലാറ്റ്‌ഫോം വർക്കേഴ്സ്’  (Section 2(60), 'അൺ ഓർഗനൈസ്ഡ് വർക്കേഴ്സ്' (Section 2(86)) എന്നിവരാണിവർ. തൊഴിലാളി ക്ഷേമപദ്ധതികളിൽ ഇവരെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് പ്രത്യക്ഷത്തിൽ ഗുണകരമായി തോന്നാമെങ്കിലും മേൽപ്പറഞ്ഞ തൊഴിൽ വിഭാഗങ്ങളുടെ എണ്ണം കൂടുമെന്നതിന്റെ സൂചനയാണത്.
പുതിയ നിയമത്തിൽ പുതുതായ ചില തൊഴിലാളി വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഗിഗ് വർക്കേർസ്', (Section 2(35) 'പ്ലാറ്റ്‌ഫോം വർക്കേഴ്സ്’ (Section 2(60), 'അൺ ഓർഗനൈസ്ഡ് വർക്കേഴ്സ്' (Section 2(86)) എന്നിവരാണിവർ. തൊഴിലാളി ക്ഷേമപദ്ധതികളിൽ ഇവരെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് പ്രത്യക്ഷത്തിൽ ഗുണകരമായി തോന്നാമെങ്കിലും മേൽപ്പറഞ്ഞ തൊഴിൽ വിഭാഗങ്ങളുടെ എണ്ണം കൂടുമെന്നതിന്റെ സൂചനയാണത്.

തൊഴിലാളികളെ എങ്ങനെയൊക്കെ ബാധിക്കും

'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' എന്നത് സാമ്പത്തിക വളർച്ച ശക്തിപ്പെടുത്താനെന്ന പേരിൽ ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയും മുന്നോട്ടുവെച്ച മന്ത്രമാണ്. ഈ വളർച്ചാമൂലമന്ത്രത്തിന് അനുരൂപമാകുന്ന നിലയിൽ രാഷ്ട്രങ്ങൾ തൊഴിൽ മേഖലയിലെ നിയന്ത്രണങ്ങൾ പരിഷ്‌കരിക്കേണ്ടതാണെന്ന് മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നു.

വ്യാപാര-വ്യവസായ മേഖലകളിലെ വളർച്ച ലക്ഷ്യം വെച്ച് ലോകത്തിലെ 115ഓളം രാജ്യങ്ങൾ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ പരിഷ്‌കരിച്ചതായി ലോകബാങ്ക് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു (Doing Business 2020, Comparing Business Regulation 190 Countries, World Bank). ഇന്ത്യ ഗവൺമെന്റും രാജ്യത്ത് നിലവിലുള്ള 44-ഓളം അടിസ്ഥാന തൊഴിൽ നിയമങ്ങളെ നാല് വ്യത്യസ്ത കോഡുകളാക്കി തിരിച്ച് (Labour Codes) തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ ഉൾച്ചേർത്ത് ഭേദഗതി ചെയ്തിരിക്കുകയാണ്. അസംഘടിത മേഖലകളിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു രാജ്യമെന്ന നിലയിൽ മിനിമം വേതനം ഉയർത്തണമെന്ന ആവശ്യത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ നിയമഭേദഗതികൾ പാസാക്കപ്പെട്ടത്. കുറഞ്ഞ വേതനം 375 രൂപ മുതൽ 447 രൂപവരെ ആയി ഉയർത്തണമെന്ന് അനൂപ് സത്പതി അദ്ധ്യക്ഷനായുള്ള വിദഗ്ദ്ധ സമിതി 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ' മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കേന്ദ്ര സർക്കാരിന് വിദഗ്ദ്ധ സമിതി റിപ്പോർട്ട് നടപ്പിലാക്കുന്നതിൽഒട്ടും താൽപര്യമുണ്ടായിരുന്നില്ലെന്ന് മിനിമം വേതനം സംബന്ധിച്ച തൊഴിൽ വകുപ്പ് മന്ത്രാലയത്തിന്റെ നിലപാടിൽ നിന്ന് വ്യക്തമാകുന്നു.

കേന്ദ്ര ഗവൺമെന്റ് 2019-ൽ പുറത്തിറക്കിയ മിനിമം വേജസ് ആക്ട് അനുസരിച്ച് ഒരു തൊഴിലാളിയുടെ ഏറ്റവും കുറഞ്ഞ പ്രതിദിന വേതനം 178 രൂപയാണ്. അതായത് ഒരു തൊഴിലാളിയുടെ പ്രതിമാസ വേതനം 4628 രൂപമാത്രം.

കേന്ദ്ര ഗവൺമെന്റ് 2019-ൽ പുറത്തിറക്കിയ മിനിമം വേജസ് ആക്ട് അനുസരിച്ച് ഒരു തൊഴിലാളിയുടെ ഏറ്റവും കുറഞ്ഞ പ്രതിദിന വേതനം 178 രൂപയാണ്. അതായത് ഒരു തൊഴിലാളിയുടെ പ്രതിമാസ വേതനം 4628 രൂപമാത്രം. മിനിമം വേതനത്തിൽ 25% വർദ്ധനയെങ്കിലും ആവശ്യമാണെന്ന സുപ്രീംകോടതി വിധിയെപ്പോലും തള്ളിക്കളഞ്ഞാണ് ഈ പ്രഖ്യാപനം. എന്നാൽ ഈ കാലയളവിലെ ഭക്ഷ്യവസ്തുക്കളിന്മേലും മറ്റ് ഉപഭോക്തൃ സാധനങ്ങളിന്മേലുമുള്ള വില വർദ്ധനവ് 15%- 39% വരെയാണെന്നത് തൊഴിലാളികളുടെ ജീവിതാവസ്ഥകളെ കൂടുതൽ ദുരിതത്തിലാഴ്ത്തുന്നതാണ്. നിലവിലുള്ള ഉപഭോക്തൃ വില സൂചികയിലുള്ള വർദ്ധനവ് കൂടി പരിഗണിച്ച് തൊഴിലെടുക്കുന്നവരുടെ അടിസ്ഥാന വരുമാനം 18,000 മുതൽ 20,000 രൂപ വരെയായി ഉയർത്തേണ്ടതുണ്ടെന്ന ഏഴാം ശമ്പളക്കമ്മീഷന്റെ നിർദ്ദേശം സർക്കാരിന്റെ പരിഗണനയിൽപ്പോലും പെട്ടിട്ടില്ല.

കുറഞ്ഞ വേതനം 375 രൂപ മുതൽ 447 രൂപവരെ ആയി ഉയർത്തണമെന്ന് അനൂപ് സത്പതി അദ്ധ്യക്ഷനായുള്ള വിദഗ്ദ്ധ സമിതി 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.
കുറഞ്ഞ വേതനം 375 രൂപ മുതൽ 447 രൂപവരെ ആയി ഉയർത്തണമെന്ന് അനൂപ് സത്പതി അദ്ധ്യക്ഷനായുള്ള വിദഗ്ദ്ധ സമിതി 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

മുമ്പ് സൂചിപ്പിച്ചതുപോലെ, 44 നിയമങ്ങളിലായി പരന്നുകിടന്ന തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളെ വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക സുരക്ഷയും ക്ഷേമവും, വ്യാവസായിക ബന്ധങ്ങൾ എന്നിങ്ങനെ നാല് ലേബർ കോഡുകൾക്ക് കീഴിൽ ഏകോപിപ്പിച്ചുകൊണ്ടാണ് പുതിയ തൊഴിൽ നിയമ ഭേദഗതി കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. തൊഴിലാളികളുടെ വേതനം, സാമൂഹ്യ സുരക്ഷ തുടങ്ങിയ മേഖലകളിൽ കമ്പനികൾക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചുകൊണ്ടാണ് പുതിയ നിയമ ഭേദഗതികൾ സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. അതിനേക്കൊളൊക്കെ പ്രധാനമായിരിക്കുന്ന മറ്റൊരു കാര്യം 'സ്ഥിരം തൊഴിൽ' എന്ന കാഴ്ചപ്പാടിനെത്തന്നെ അപ്രസക്തമാക്കുന്ന രീതിയിൽ നിശ്ചിത കാലയളവിലേക്ക് മാത്രമായി ആരെയും നിയമിക്കാൻ തൊഴിലുടമകൾക്ക് അനുവാദം നൽകുകയും രണ്ടാഴ്ചത്തെ മാത്രം നോട്ടീസ് നൽകി പിരിച്ചുവിടാൻ സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്ന രീതിയിലാണ് തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ ഇറക്കിയിരിക്കുന്നത്.

നാല്പതിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ തൊഴിൽ നിയമപരിധിയിൽ നിന്ന് ഒഴിവാക്കുന്ന തരത്തിലുള്ള നിയമഭേദഗതി തൊഴിൽ മേഖലയിൽ വലിയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ്. 1961-ലെ അപ്രന്റീസ് ആക്ട് പ്രകാരം അപ്രന്റീസ് കാലാവധി ഒരു വർഷമായി നിശ്ചയിച്ചിരുന്നത് തിരുത്തിയതിലൂടെ തൊഴിലുടമയ്ക്ക് എത്രകാലം വേണമെങ്കിലും ഒരു വ്യക്തിയെ അപ്രന്റീസായി തൊഴിലെടുപ്പിക്കാമെന്ന അവസ്ഥയും സംജാതമായിട്ടുണ്ട്. 1965-ലെ ബോണസ് നിയമം, 1970-ലെ കരാർ തൊഴിലാളി നിരോധന നിയമം, 1972- ലെ ഗ്രാറ്റ്യുവിറ്റി നിയമം എന്നിവയിൽ കർശനമായ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയും 1936-ലെ പേയ്‌മെന്റ് ഓഫ് വേജസ് ആക്ട്, 1948-ലെ മിനിമം വേജസ് ആക്ട്, 1976-ലെ ഈക്വൽ റെമ്യുണറേഷൻ ആക്ട് എന്നിവ റദ്ദാക്കിയും തൊഴിൽ മേഖലയെ പൂർണ്ണമായും നിയന്ത്രണരഹിതമാക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളത്.


Summary: Tomorrow's national strike by over ten trade unions is a warning against the Modi government's anti-people labor, farm, and economic policies. k sahadevan writes


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments