ബ്രിട്ടണിലെ കെയർ ഹോം മേഖലയിലെ തൊഴിലിനായി യു.കെയിലെത്തിയ നാനൂറിലധികം മലയാളികളാണ് തൊഴിൽ തട്ടിപ്പിന് ഇരയായിട്ടുള്ളത്. യു.കെയിലെ മലയാളി സാസ്കാരിക സംഘടനയായ കൈരളി നടത്തിയ ഓൺലൈൻ ഓപ്പൺ ഫോറത്തിലാണ് ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന തുറന്നുപറച്ചിലുകളുണ്ടാകുന്നത്. റിക്രൂട്ട്മെന്റിനായി പതിനെട്ട് മുതൽ ഇരുപതും ലക്ഷം രൂപയോളം ഉദ്യോഗാർഥികളിൽ നിന്ന് റിക്രൂട്ട്മെന്റ് ഏജൻസി വാങ്ങുന്നുണ്ട്. പല ഉദ്യോഗാർഥികളും യുകെയിലെത്തിയതിന് ശേഷമാണ് ഈ തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്. കേരളത്തിലെ വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികളെ കണ്ടുപിടിച്ച് അവയുടെ ലൈസൻസ് റദ്ധാക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാർ എത്രയും പെട്ടെന്ന് തന്നെ തുടക്കമിടേണ്ടതുണ്ട്.