Photo: Subro Sengupta

വയനാട്ടിൽ തോട്ടമുടമകൾ കൈയടക്കിയ ഭൂമിയിൽ വേണം തൊഴിലാളികൾക്ക് വീട്

‘‘തോട്ടങ്ങളും തേയില നുള്ളുന്ന തോട്ടം തൊഴിലാളികളുമാണ് വയനാടെന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം കടന്നുവരുന്ന ചിത്രം. വയനാട്ടിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർ ആ ചെമ്മരിയാടിൽ പറ്റങ്ങളെപ്പോലെ നിൽക്കുന്ന തോട്ടങ്ങൾക്കുള്ളിൽ നിന്ന് ഫോട്ടോ പിടിച്ചിട്ടുണ്ടായിരിക്കും. പക്ഷേ, ആ പച്ചപ്പിനും ഹരിതാഭയ്ക്കും അത്ര നിറമുള്ള ചരിത്രമല്ല പറയാനുള്ള’’- ഡോ നജീബ് വി.ആർ എഴുതുന്നു.

യനാട്ടിലെ തോട്ടം തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് ഗവേഷണം നടത്തിയ വ്യക്തി എന്ന രീതിയിൽ ചിലത് പറയാനുണ്ട്.

വയനാട്ടിൽ അപകടസാധ്യതയില്ലാത്ത എത്ര സ്ഥലങ്ങൾ ഉണ്ട്? അതാണിപ്പോ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പ്രധാന ചോദ്യം. അങ്ങനെ ഒരു സ്ഥലവുമില്ല എന്നതാണ് വസ്തുത. അപ്പോൾ പിന്നെ എന്തിനാണ് തോട്ടം തൊഴിലാളികൾ ഇത്തരം സ്ഥലങ്ങളിൽ മാത്രം താമസിച്ച് ജോലി ചെയ്യുന്നത് എന്നതാവും അടുത്ത ചോദ്യം. ഉത്തരം വളരെ എളുപ്പമാണ്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ എല്ലായിടത്തും തേയിലത്തോട്ടങ്ങൾ സ്ഥാപിച്ചത് ഈ പറയുന്ന അപകടം പിടിച്ച സ്ഥലങ്ങളിലാണ്.

തേയിലക്ക് വളരാനുള്ള അനുകൂല കാലാവസ്ഥ എന്നതിലപ്പുറം അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെ ബോണ്ടഡ് തൊഴിലാളികളാക്കി അവിടങ്ങളിൽ തളച്ചിടുക എന്ന മുതലാളിത്ത ലോജിക് ആണ് അവിടെ ശരിക്കുമുണ്ടായത്. പുറംലോകവുമായി ബന്ധപ്പെടുമ്പോഴാണല്ലോ അവർക്ക് അവകാശ ബോധവും പുതിയ സാധ്യതകളെക്കുറിച്ചുള്ള അറിവും ഒക്കെ ഉണ്ടാവുന്നത്. അപകട സാധ്യതകളുള്ള ഇത്തരം മലമൂട്ടിൽ താമസിക്കുകയെന്നത് തൊഴിലാളികളുടെ തിരഞ്ഞെടുപ്പായിരുന്നില്ല.

തേയിലക്ക് വളരാനുള്ള അനുകൂല കാലാവസ്ഥ എന്നതിലപ്പുറം അവിടെ ജോലിചെയ്യുന്ന തൊഴിലാളികളെ ബോണ്ടഡ് തൊഴിലാളികളാക്കി അവിടങ്ങളിൽ തളച്ചിടുക എന്ന മുതലാളിത്ത ലോജിക്കാണ് വയനാട്ടിൽ ശരിക്കുമുണ്ടായത്.

തോട്ടങ്ങളും തേയില നുള്ളുന്ന തോട്ടം തൊഴിലാളികളുമാണ് വയനാടെന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം കടന്നുവരുന്ന ചിത്രം. വയനാട്ടിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർ ആ ചെമ്മരിയാടിൽ പറ്റങ്ങളെപ്പോലെ നിൽക്കുന്ന തോട്ടങ്ങൾക്കുള്ളിൽ നിന്ന് ഫോട്ടോ പിടിച്ചിട്ടുണ്ടായിരിക്കും. പക്ഷേ, ആ പച്ചപ്പിനും ഹരിതാഭയ്ക്കും അത്ര നിറമുള്ള ചരിത്രമല്ല പറയാനുള്ളതെന്നതാണു യാഥാർത്ഥ്യം.

അടിസ്ഥാന സൗകര്യങ്ങളുടെയും കണക്ടിവിറ്റിയുടെയും അപര്യാപ്തത തൊഴിലാളികളുടെ വളരുന്ന തലമുറയെ പോലും പിറകോട്ടടിപ്പിക്കുന്നതായി കാണാം. / Photo: Shankar S.
അടിസ്ഥാന സൗകര്യങ്ങളുടെയും കണക്ടിവിറ്റിയുടെയും അപര്യാപ്തത തൊഴിലാളികളുടെ വളരുന്ന തലമുറയെ പോലും പിറകോട്ടടിപ്പിക്കുന്നതായി കാണാം. / Photo: Shankar S.

ശരിക്കും ബ്രിട്ടീഷുകാരുടെ അടിമക്കോളനികളായിരുന്നു തോട്ടം മേഖല. നാടിന്റെ പലഭാഗത്തുനിന്നും മനുഷ്യരെ പറിച്ച് നടുകയായിരുന്നു തോട്ടം മേഖലയിൽ നടന്നിരുന്നത്. കിടക്കാനൊരു കൂരയും, സ്ഥിരതയുള്ള തൊഴിലും മറ്റ് ആനുകൂല്യങ്ങളും തോട്ടം മേഖലയിലേക്ക് ആളുകളെ എത്തിച്ചേക്കാം. ആദ്യ ഘട്ടത്തിൽ സീസണൽ തൊഴിലാളികളായി വിവിധ പ്രദേശങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവന്നു. പിന്നീട് സ്ഥിരം തൊഴിൽ വിഭാഗത്തെ കങ്കാണിമാരുടെ സഹായത്തോടെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് കൊണ്ട് വന്നു. പക്ഷേ അതൊരു ബോണ്ടഡ് തൊഴിലായിരുന്നെന്ന് അവർ തിരിച്ചറിയാൻ വൈകിപ്പോയി.

ഇനി തിരിച്ചറിഞ്ഞാൽ തന്നെ ആ ചൂഷണം പോലും ആഡംബരമായി അവർ കണ്ടിരിക്കാം. അതൊരു വമ്പൻ ട്രാപ്പായിരുന്നു. പുറം ലോകവുമായുള്ള ബന്ധമില്ലാത്ത ലോകത്ത് മനുഷ്യരെ തളച്ചിടുന്ന ട്രാപ്പ്. അങ്ങനെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോഴും സൂര്യനുദിക്കാത്ത സാമ്രാജ്യങ്ങളായി തോട്ടങ്ങൾ തുടർന്നു.

മുണ്ടക്കൈ അടക്കമുള്ള തോട്ടംമേഖലയിലെ ജനജീവിതം പരിശോധിച്ചാൽ ചരിത്രപരമായ വിവേചനങ്ങൾ ഇവിടുത്തെ വികസനവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതായി മനസ്സിലാവും. കൃത്യമായ ഗതാഗത സംവിധാനങ്ങളോ മറ്റ് വികസന സൂചികകളോ ഒന്നും പ്രകടമായി കാണാത്ത പ്രദേശങ്ങളാണ് ഇന്നും തോട്ടംമേഖല.

കാര്യമായ വികസനം കടന്നുചെല്ലാത്ത പാർശ്വങ്ങളിലേക്കാണ് ദുരന്തവർഷമുണ്ടാകുന്നത്.
കാര്യമായ വികസനം കടന്നുചെല്ലാത്ത പാർശ്വങ്ങളിലേക്കാണ് ദുരന്തവർഷമുണ്ടാകുന്നത്.

അടിസ്ഥാന സൗകര്യങ്ങളുടെയും കണക്ടിവിറ്റിയുടെയും അപര്യാപ്തത തൊഴിലാളികളുടെ വളരുന്ന തലമുറയെ പോലും പിറകോട്ടടിപ്പിക്കുന്നതായി കാണാം. വികസനമെത്താത്ത പച്ചപ്പ് പിക്നിക്ക് കുളിരിന് സാധ്യത നൽകുന്നുണ്ടെങ്കിലും വയനാട്ടുകാർക്കത് ചരിത്രപരമായ വിവേചനത്തിന്റെ ജീവിക്കുന്ന അടയാളങ്ങളാണ്. ഇങ്ങനെ കാര്യമായ വികസനം കടന്നുചെല്ലാത്ത പാർശ്വങ്ങളിലേക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത് പോലുള്ള ദുരന്തങ്ങളുണ്ടായത്.

മുണ്ടക്കൈ അടക്കമുള്ള തോട്ടംമേഖലയിലെ ജനജീവിതം പരിശോധിച്ചാൽ ചരിത്രപരമായ വിവേചനങ്ങൾ ഇവിടുത്തെ വികസനവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതായി മനസ്സിലാവും.

ഇനി തോട്ടം തൊഴിലാളികളിലേക്ക് വരാം. ഒരു തൊഴിലാളിയുടെ ജീവിതത്തിലെ 60 വയസ് വരെയെങ്കിലും അവർ താമസിക്കുന്നത് തോട്ടം മുതലാളിലാർ 'ദാനം' നൽകുന്ന പാടികളിൽ ആണ്. കുറച്ച് കാലം മുൻപ് വരെ ഈ ഒറ്റമുറി വീടുകളിൽ രണ്ടും മൂന്നും കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന സഹോദര തൊഴിലാളികൾ ഇന്നും പാടികളിൽ അതേ അവസ്ഥയിൽ താമസിക്കുകയാണ്.

ഒരു തൊഴിലാളിയുടെ ജീവിതത്തിലെ 60 വയസ് വരെയെങ്കിലും അവർ താമസിക്കുന്നത് തോട്ടം മുതലാളിലാർ 'ദാനം' നൽകുന്ന പാടികളിലാണ്. / Photo: thenewsminute.com
ഒരു തൊഴിലാളിയുടെ ജീവിതത്തിലെ 60 വയസ് വരെയെങ്കിലും അവർ താമസിക്കുന്നത് തോട്ടം മുതലാളിലാർ 'ദാനം' നൽകുന്ന പാടികളിലാണ്. / Photo: thenewsminute.com

ഭൂരിഭാഗം തൊഴിലാളികളും ജീവിതത്തിന്റെ സിംഹഭാഗവും തോട്ടമുടമകൾക്കുവേണ്ടി പണിയെടുത്ത് കാലം കഴിക്കുമ്പോഴും പാടികൾ നിലനിർത്താനായി സ്വന്തം മക്കളെയും തോട്ടം തൊഴിലാളികളാക്കാൻ ശ്രമിച്ചിരുന്നു. അടുത്ത കാലത്താണ് തോട്ടമുൾകൊള്ളുന്ന ഇടങ്ങളിലെ പുറമ്പോക്ക് ഭൂമിയിലും ലക്ഷം വീടുകളിലുമെല്ലാം ആയുഷ്കാല സമ്പാദ്യമായ പെൻഷൻ പണം കൊണ്ട് വീട് കെട്ടുന്ന രീതി തോട്ടം തൊഴിലാളികൾ തുടങ്ങിയത്.

രാവിലെ എട്ടിനാരംഭിച്ച് വൈകീട്ട് അഞ്ച് വരെ നീളുന്ന കുന്നും മലയും താണ്ടിയുള്ള കായികക്ഷമത ആവശ്യമുള്ള തൊഴിലിന്റെ പൊളിറ്റിക്കൽ ഇക്കോണമി തൊഴിലാളികളെ ആ ഇട്ടാവട്ടത്ത് തൊഴിലാളികളെ തളച്ചിടുന്നു. ഈ ദുരിതങ്ങളിലേക്കാന് മഴയ്ക്കൊപ്പം മലയും ഒഴുകിവന്നത്.

മരണം ആരെയും തിരഞ്ഞ് പോയതല്ല. പക്ഷേ, മരണത്തിന്റെ വഴികളിൽ അവരായിരുന്നു അധികവും. പെറുക്കി വച്ച ഇഷ്ടികക്കൂരകളിൽ കഴിയുന്ന തോട്ടം തൊഴിലാളികൾ.

ആരാണ് മരിച്ചത്? ആ മലയുടെ മുതലാളിമാരോ, അതോ തൊഴിലാളികളോ? ആ മഴ നനഞ്ഞവരുടെ, മണ്ണിനെ രക്തം കൊണ്ട് ചുകപ്പിച്ചവരുടെ, ഒരു ചരിത്രമറിഞ്ഞാൽ മരണത്തിനും വർഗ സ്വഭാവമുണ്ടോയെന്ന് ഇനി ചോദിക്കില്ല. മരണം ആരെയും തിരഞ്ഞ് പോയതല്ല. പക്ഷേ, മരണത്തിന്റെ വഴികളിൽ അവരായിരുന്നു അധികവും. പെറുക്കി വച്ച ഇഷ്ടികക്കൂരകളിൽ കഴിയുന്ന തോട്ടം തൊഴിലാളികൾ. ഏക്കർ കണക്കിന് ഭൂമിയാണ് വൻകിട തോട്ടം ഉടമകളുടെ പക്കലുള്ളത്. ഭൂപരിഷ്കരണം പോലും തോട്ടം മേഖലയെ തൊടാനറച്ചു. പല ഭൂമികൾക്കും വ്യക്തമായ രേഖകൾ പോലുമില്ല.

ഞാൻ ഗവേഷണം ചെയ്ത വടക്കേ വയനാടിനെക്കുറിച്ച്, 1930-കളിലെ ലാൻഡ് റീസർവേ റെക്കോർഡുകളിൽ നിന്ന് വ്യക്തമായ വസ്തുത ഇതാണ്.

“അന്നത്തെ നാട്ടുപ്രമാണിയിൽ നിന്നും 99 വർഷത്തെ പാട്ട കരാറിലാണ് പ്ലാന്റേഷൻ തുടങ്ങാൻ ബ്രിട്ടീഷ് കമ്പനി ആയ ഇംഗ്ലീഷ് ആൻഡ് സ്‌കോട്ടിഷ് ഹൊൽസയിൽ സൊസൈറ്റി സ്ഥലം വാങ്ങിയത്. 1911-ൽ തുടങ്ങിയ എസ്റ്റേറ്റിന്റെ പാട്ടക്കാലാവധി 2010ൽ അവസാനിച്ചു. എന്നാലും വൻകിട കമ്പനികൾ ഈ ഭൂമി സർക്കാരിന് വിട്ട് നൽകാതെ ഇന്നും കയ്യടക്കി വെച്ചിരിക്കുകയാണ്.”

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വീടും ജീവിത സാഹചര്യങ്ങളും നിഷ്കർഷിക്കുന്ന പ്ലാന്റേഷൻ ലേബർ ആക്ട്-1951 നടപ്പിലാക്കാൻ ഒരു മാനേജ്മെന്റും തയ്യാറായിട്ടില്ല. / Photo: Steenbergs, Flickr
തൊഴിലാളികൾക്ക് മെച്ചപ്പെട്ട വീടും ജീവിത സാഹചര്യങ്ങളും നിഷ്കർഷിക്കുന്ന പ്ലാന്റേഷൻ ലേബർ ആക്ട്-1951 നടപ്പിലാക്കാൻ ഒരു മാനേജ്മെന്റും തയ്യാറായിട്ടില്ല. / Photo: Steenbergs, Flickr

ഭൂപരിഷ്കരണം നടത്തിയ കാലഘട്ടത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതിന്റെ കണക്കുപറഞ്ഞ് തോട്ടം ഭൂമിയുടെ അവകാശം തോട്ടമുടമകൾ നിലനിർത്തി. പിന്നീട് സർക്കാരുകൾ നേരിട്ട് വിവിധ കമ്മീഷനുകളെ നിയോഗിച്ചുവെങ്കിലും അവരുടെ നിർദ്ദേശങ്ങളൊന്നും നടപ്പായതുമില്ല. തൊഴിലാളികൾക്ക് മെച്ചപ്പെട്ട വീടും ജീവിത സാഹചര്യങ്ങളും നിഷ്കർഷിക്കുന്ന പ്ലാന്റേഷൻ ലേബർ ആക്ട്-1951 നടപ്പിലാക്കാൻ പോലും ഒരു മാനേജ്മെന്റും തയ്യാറായിട്ടില്ല.

കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ലൈഫ് മിഷന്റെ ഭാഗമായി തോട്ടം തൊഴിലാളികൾക്ക് വീട് വച്ച് നൽകാനായി എസ്റ്റേറ്റുകളിലെ തരിശ് ഭൂമികൾ ഉപയോഗപ്പെടുത്താൻ നിർദ്ദേശിച്ചപ്പോൾ പ്ലാൻറേഷൻ അല്ലാത്ത തരിശുഭൂമിയിൽ വരെ മരങ്ങൾ വെച്ച് പിടിപ്പിച്ച് മുതലാളിമാർ 'മാതൃക' കാട്ടി. ചരിത്രപരമായിത്തന്നെ തങ്ങളെ മുതലാളിമാരാക്കാൻ പണിയെടുത്ത തൊഴിലാളിക്ക് ഒരു തുണ്ട് ഭൂമി കൊടുക്കാനുള്ള മനസ് പോലും മുതലാളിമാർ കാട്ടിയില്ല.

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വീടും ജീവിത സാഹചര്യങ്ങളും നിഷ്കർഷിക്കുന്ന പ്ലാന്റേഷൻ ലേബർ ആക്ട്-1951 നടപ്പിലാക്കാൻ പോലും ഒരു മാനേജ്മെന്റും തയ്യാറായിട്ടില്ല.

തൊഴിലാളിയുടെ അടിസ്ഥാന ആവശ്യങ്ങളായ കൂലി, ബോണസ്, പെൻഷൻ, പാടികളുടെ നവീകരണം, വിദ്യാഭ്യാസം ഇവയൊക്കെ പറയുമ്പോൾ തോട്ടമുടമകൾക്ക് ഒറ്റ ഉത്തരം മാത്രമാണുള്ളത്. “തോട്ടങ്ങൾ എല്ലാം വലിയ നഷ്ടത്തിലാണ്.” ഇതിനെതിരെ സമരം ചെയ്യാൻ ട്രേഡ് യൂണിയനുകൾ മുന്നോട്ട് വന്നാൽ അടച്ചുപൂട്ടൽ ഭീഷണിയും. അടുത്തകാലത്തായി തൊഴിലാളികളായി വരുന്നത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സഹോദരങ്ങളാണ്.

കുടുംബത്തോടെ ജാർഖണ്ഡിൽ നിന്നും മറ്റും തൊഴിലാളികൾ തോട്ടങ്ങളിലേക്ക് വരുന്നുണ്ട്. ബ്രിട്ടീഷ് കാലത്തെ ഓർമിപ്പിക്കുന്ന ചൂഷങ്ങളാണ് ഇവർ നേരിടുന്നത്. നല്ല കൂലിയോ, മക്കൾക്ക് വിദ്യാഭ്യാസമോ, മറ്റ് അനൂകൂല്യങ്ങളോ ഒന്നും ലഭിക്കുന്നില്ല. തൊഴിലാളി യൂണിയനുകളാവട്ടെ ഭാഷാ പരിമിതി മൂലം ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നുമില്ല. ഇതോടെ യൂണിയന്റെ കരുത്ത് കാലം കടന്നുപോകുംതോറും കുറഞ്ഞ് വരികയാണ്. ഇതൊരു അവസരമായി കണ്ട് മുതലാളിമാർ കൂടുതൽ ചൂഷണം ചെയ്യുന്നുമുണ്ട്.

ബാക്കിയായ മനുഷ്യർക്കെങ്കിലും ഇനിയുള്ള ജീവിതം മാന്യമായി ജീവിക്കാൻ സാധിക്കണം. സുരക്ഷിതത്വമുള്ള വീടും സ്കൂളും ആശുപത്രികളും വേണം.

ഇങ്ങനെ ദുഷ്കരമായ ജീവിതം നയിച്ച ഒരു ജനതയുടെ ആയുഷ്കാല സാമ്പാദ്യവും ജീവിതവും തകർത്തുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടൽ കടന്നുവന്നത്. ബാക്കിയായ മനുഷ്യനെങ്കിലും ഇനിയുള്ള ജീവിതം മാന്യമായി ജീവിക്കാൻ സാധിക്കണം.

 Photo: Steenbergs, Flickr
Photo: Steenbergs, Flickr

സുരക്ഷിതത്വമുള്ള വീടും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വേണം. സർക്കാർ ഇക്കാര്യം ചെയ്യുമെന്ന ഉറപ്പും വിശ്വാസവുമുണ്ട്. അതിനപ്പുറത്ത് നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും സഹായവുമായി മുന്നോട്ട് വരുന്നുമുണ്ട്. ഇതൊക്കെ സാധ്യമാവണമെങ്കിൽ ആവശ്യത്തിന് ഭൂമി വേണം. സർക്കാരിന്റെ നേതൃത്വത്തിൽ തോട്ടമുടമകൾ അധികമായി കയ്യടക്കിവച്ചിട്ടുള്ള തരിശുഭൂമി ഏറ്റെടുത്ത് വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ വീട് വച്ച് നൽകാൻ കഴിയേണ്ടതുണ്ട്.

കയ്യടക്കി വച്ചിട്ടുള്ള ഏക്കറുകളോളം വരുന്ന ഭൂമിയിൽ നിന്നും ഒരു പങ്ക് തൊഴിലാളികൾക്ക് വീട് വെക്കാൻ വിട്ട് നൽകണം. സർക്കാർ അതിനുവേണ്ട നിർദ്ദേശങ്ങൾ നൽകണം.

ഒരു മനുഷ്യയുസ്സ് മൊത്തം തങ്ങൾക്കുവേണ്ടി പണിയെടുത്ത തൊഴിലാളികളോട് ചെയ്തുകൊണ്ടിരിക്കുന്ന അനീതിക്ക് പരിഹാരം ചെയ്യാനുള്ള അവസരമായെങ്കിലും ഈ കെട്ട കാലത്തെ തോട്ടമുടമകൾ കണക്കാക്കണം. കയ്യടക്കി വച്ചിട്ടുള്ള ഏക്കറുകളോളം വരുന്ന ഭൂമിയിൽ നിന്നും ഒരു പങ്ക് തൊഴിലാളികൾക്ക് വീട് വെക്കാൻ വിട്ടുനൽകണം. സർക്കാർ അതിനുവേണ്ട നിർദ്ദേശങ്ങൾ നൽകണം.

Comments