സ്റ്റീൽ കോംപ്ലക്‌സ് വിൽപ്പന ദുരൂഹതകൾ, ദുരിതങ്ങൾ

നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ വിധിപ്രകാരം റായ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഛത്തീസ്ഗഡ് ഔട്ട്‌സോഴ്‌സിങ്ങ് സർവീസ് എന്ന കൺസൾട്ടൻസി കമ്പനിക്കാണ് സ്റ്റീൽ കോംപ്ലക്‌സ് ലഭിക്കുക. എന്നാൽ ട്രൈബ്യൂണൽ വിധിയിൽ ദുരൂഹതയുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. സ്റ്റീൽ കോംപ്ലക്‌സിന്റെ 300 കോടിയോളം വിലവരുന്ന സ്വത്തുവകകൾ വെറും 30 കോടി രൂപക്കാണ് ഛത്തീസ്ഗഡ് ഔട്ട്‌സോഴ്‌സിങ്ങ് സർവീസിന് വിൽക്കുന്നത്. ലീഗൽ, ഓഡിറ്റിങ്ങ്, അക്കൗണ്ടിംഗ് മേഖലകളിൽ മാത്രം പ്രനവർത്തി പരിചയമുള്ള, ഇരുമ്പുരുക്ക് വ്യവസായമേഖലയിൽ പറയത്തക്ക പരിചയമില്ലാത്ത കമ്പനി സ്റ്റീൽ കോംപ്ലക്‌സ് പോലൊരു സ്ഥാപനം ഏറ്റെടുക്കുന്നതിലും ദുരൂഹതയുണ്ടെന്നും തൊഴിലാളികൾ പറയുന്നു. സ്റ്റീൽ കോംപ്ലക്‌സിന്റെ മൂന്നേക്കർ ഭൂമിയിൽ വ്യവസായമല്ലാതെ മറ്റൊന്നും തുടങ്ങാനുമാകില്ല.

Comments