''1977ല്‍ ഇറങ്ങിയ കിനാര എന്ന സിനിമയ്ക്ക് വേണ്ടി ലതാജി പാടിയ അതിമനോഹരമായ പാട്ടുണ്ട്.. നാം ഗും ജായേഗാ...ചേഹരാ യേ ബദല്‍ ജായേഗാ..മേരീ ആവാസ് ഹീ പെഹചാന്‍ ഹേ...ഘര്‍ യാദ് രഹേ.... ഓര്‍ക്കാന്‍ ശ്രമിച്ചാല്‍ പേരു മറന്നു പോകാം, മുഖം മാറിപ്പോയേക്കാം, പക്ഷെ എന്റെ ശബ്ദം കൊണ്ട് ഞാന്‍ തിരിച്ചറിയപ്പെടും.... തലമുറകള്‍ ഏറ്റുവാങ്ങുന്ന ശബ്ദമായി എന്നേ മാറിക്കഴിഞ്ഞു ലതാജി''
6 Feb 2022, 07:32 PM
മേരീ ആവാസ് ഹീ പഹചാന്‍ ഹേ
കുട്ടിക്കാലത്ത് മഞ്ഞയും തവിട്ടും നിറത്തില്‍ അധികം വലുപ്പമില്ലാത്ത ഫിലിപ്‌സ് റേഡിയോ രാവിലെ ഏഴു മണി മുതല്‍ പാടിത്തുടങ്ങും. ദിവസം ആരംഭിക്കുന്നത് റേഡിയോ സിലോണില്‍ സൈഗാളിലും നൂര്‍ജഹാനിലും ആണെങ്കില്‍ അവസാനിക്കുന്നത് രാത്രിയില്‍ വിവിധ് ഭാരതിയില്‍ മുഹമ്മദ് റഫിയിലും ലതാ മങ്കേഷ്‌കറിലും തലത് മുഹമ്മദിലും ഒക്കെയാണ്. അങ്ങനെയൊരു രാത്രിയില്‍ ഇരുട്ടില്‍ വിദൂരതയില്‍ നിന്ന് ആരോ ഹൃദയം വിങ്ങി തേങ്ങുന്നത് പോലെ ലതാജിയുടെ ശബ്ദം.. കഹി ദീപ് ജലേ കഹി ദില്‍ ...എവിടെയോ ദീപം എരിയുന്നു.... എവിടെയോ ഹൃദയവും.. തിരിച്ചറിയാന്‍ വയ്യാത്ത വേദനയും ഭയവും ഏകാന്തതയും സമ്മാനിച്ച ആ ശബ്ദവുമായി അന്ന് ഞാന്‍ പ്രണയത്തിലായി. ലതാ മങ്കേഷ്‌കര്‍ എന്ന ഗായികയുടെ അര നൂറ്റാണ്ടിലെ സംഗീത യാത്രയില്‍ കോടിക്കണക്കിന് ഹൃദയങ്ങളെയാണ് അവര്‍ കീഴടക്കിയത്.
ലതാജിക്ക് ഹിന്ദി സിനിമാ ലോകത്ത് ആദ്യ ശ്രദ്ധ നേടിക്കൊടുത്ത 1949ലെ മഹല്‍ എന്ന ചിത്രത്തിലെ ആയേഗാ..ആയേഗാ.. മുതല്‍ 2004 ലെ വീര്‍സരാ എന്ന ചിത്രത്തിലെ "തേരേ ലിയേ' വരെ നീണ്ടു കിടക്കുന്ന ആയിരത്തോളം സിനിമകളിലായി, മുപ്പത്തിയഞ്ചു ഭാഷകളിലായി നാല്‍പതിനായിരത്തോളം ഗാനങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളില്‍ സംഗീത പരിപാടികള്‍, തൊണ്ണൂറാം വയസിലും ഇറക്കിയ സംഗീത ആല്‍ബം ഉള്‍പ്പടെ നൂറു കണക്കിന് സംഗീത ആല്‍ബങ്ങള്‍ എന്നിങ്ങനെ അദ്ഭുതകരമാണ് ലതാജിയുടെ ജീവിതം. അങ്ങേയറ്റം മത്സരവും കച്ചവടവും നടക്കുന്ന ഹിന്ദി സിനിമാ ലോകത്ത് കാലുറപ്പിക്കുന്നതിന് അച്ഛന്റെ സുഹൃത്തുക്കളായ സംഗീതജ്ഞരില്‍ നിന്ന് തുടക്കത്തില്‍ കിട്ടിയ പിന്തുണയൊഴിച്ചാല്‍ ലതാ മങ്കേഷ്‌കറുടെ കലാജീവിതത്തിന്റെ ആദ്യ കാലങ്ങള്‍ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടം തന്നെയായിരുന്നു.
സംഗീതജ്ഞര്‍ക്കും മ്യൂസിക് കമ്പനികള്‍ക്കും ലഭിച്ചിരുന്ന റോയല്‍റ്റിയില്‍ ഗായകര്‍ക്കും അവകാശമുണ്ട് എന്ന ശക്തമായ നിലപാട് സ്വീകരിച്ചു മറ്റു ഗായകരെ അണിനിരത്തിയത് ലതാജിയാണ്. സാധാരണ ഗതിയില്‍ പുരുഷന്മാര്‍ക്ക് തന്നെ ബുദ്ധിമുട്ടേറിയ സിനിമയുടെ മത്സര ലോകത്ത് കൃത്യമായ നിലപാടുകള്‍ സ്വീകരിച്ചു കൊണ്ട് ജീവിത കാലം മുഴുവന്‍ ബഹുമാനിതയായി മാറാന്‍ ലതാജിക്ക് കഴിഞ്ഞു.
അന്‍പതുകള്‍ മുതല്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ സംഗീത സംവിധായകര്‍ കാത്ത് നില്‍ക്കുന്ന ഗായികയായി അവര്‍ മാറി. ലക്ഷ്മികാന്ത്-പ്യാരേലാല്‍, മദന്‍ മോഹന്‍, സലില്‍ ചൌധരി, എസ് ഡി ബര്‍മ്മന്‍, ആനന്ദ് ബക്ഷി, ഖയ്യാം, ആര്‍ ഡി ബര്‍മ്മന്‍, ഭുപെന്‍ ഹസാരിക, ഹൃദയ നാഥ് മങ്കേഷ്‌കര്‍ തുടങ്ങി ഏറ്റവും പ്രമുഖരായ സംഗീത സംവിധായകരും ലതാജിയും ചേര്‍ന്നപ്പോള്‍ ഒരിക്കലും മരിക്കാത്ത ആയിരക്കണക്കിന് ഗാനങ്ങള്‍ ജനിച്ചു. ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകിയെത്തിയ "ആപ് കി നസരോം നേ സമ്ഝാ, ലഗ് ജാ ഗലേ, ദില്‍ ഹൂം ഹൂം കരെ, യാരാ സിലി സിലി' എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത എത്രയോ പാട്ടുകള്‍! സാഹിര്‍ ലുധ്യാന്‍വി, കൈഫി ആസ്മി, ഗുല്‍സാര്‍ പോലെയുള്ള മികച്ച കവികളുടെ നിരവധി രചനകള്‍ ലതാജിയുടെ ശബ്ദത്തില്‍ മനോഹരമായ സൃഷ്ടികളായി നമുക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭരായ ഗായകര്‍ മുഹമ്മദ് റഫി, കിഷോര്‍കുമാര്‍, ഹേമന്ത്കുമാര്‍, തലത് മുഹമ്മദ്, മന്നാഡെ മുതല്‍ പിന്നീട് വന്ന കുമാര്‍ സാനു, ഉദിത് നാരായണ്‍ വരെയുള്ള എല്ലാവരും ലതാജിക്കൊപ്പം പാടി. അരനൂറ്റാണ്ടില്‍ ഹിന്ദി സിനിമ കണ്ട മികച്ച നടികള്‍ ഏതാണ്ടെല്ലാവര്‍ക്കും വേണ്ടി ലതാജി പാടിയിട്ടുണ്ട്. നൂതന്‍, നര്‍ഗ്ഗീസ്, വൈജയന്തിമാല, മധുബാല, മാലാ സിന്‍ഹ, വഹീദാ റഹ്‌മാന്‍, മീനാ കുമാരി മുതല്‍ കാജോള്‍ വരെയുള്ള താരങ്ങള്‍ക്ക് വേണ്ടി ലതാജി പാടിയ പാട്ടുകള്‍ ആ കാലഘട്ടത്തിന്റെ അടയാളങ്ങളായിട്ടാണ് ഓര്‍ത്തു വെയ്ക്കുന്നത്. ലതാജിയുടെ പാട്ടുകള്‍ കൊണ്ട് മാത്രം ഇപ്പോഴും ഓര്‍ക്കപ്പെടുന്ന സിനിമകള്‍ ഉണ്ട്. വളരെ നേര്‍ത്ത ശബ്ദം എന്ന് ആദ്യകാലത്ത് ഒരു സംവിധായകന്‍ ഒഴിവാക്കിയ ലതാജിയുടെ ശബ്ദം ഏതു വികാരത്തെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ രൂപാന്തരപ്പെടുന്നത് അരനൂറ്റാണ്ടില്‍ ഇന്ത്യന്‍ സംഗീത ലോകം വിസ്മയത്തോടെ കണ്ടു. ലതാജിയുടെ പാട്ടുകള്‍ ഓരോ മനസിലും സൃഷ്ടിക്കുന്ന വൈകാരിക ഭാവമാണ് ആ ശബ്ദത്തെയും പാട്ടുകളേയും ഇത്രമാത്രം പ്രിയങ്കരമാക്കുന്നത്. എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും, സങ്കടങ്ങളിലും സന്തോഷങ്ങളിലും പ്രണയത്തിലും വിരഹത്തിലും ഏകാന്തതയിലും ഒക്കെ കൂട്ടായി നിന്ന എന്റെ തന്നെ ഹൃദയത്തിന്റെ ശബ്ദമായിട്ടാണ് ലതാജിയെ ഞാന്‍ കേള്‍ക്കുന്നത്. അങ്ങനെ തന്നെയായിരിക്കും എല്ലാവര്‍ക്കും.
1977ല്‍ ഇറങ്ങിയ കിനാര എന്ന സിനിമയ്ക്ക് വേണ്ടി ലതാജി പാടിയ അതിമനോഹരമായ പാട്ടുണ്ട്.. നാം ഗും ജായേഗാ...ചേഹരാ യേ ബദല്‍ ജായേഗാ..മേരീ ആവാസ് ഹീ പെഹചാന്‍ ഹേ...ഘര്‍ യാദ് രഹേ....
ഓര്‍ക്കാന്‍ ശ്രമിച്ചാല്‍ പേരു മറന്നു പോകാം, മുഖം മാറിപ്പോയേക്കാം,
പക്ഷെ എന്റെ ശബ്ദം കൊണ്ട് ഞാന്‍ തിരിച്ചറിയപ്പെടും.... തലമുറകള്‍ ഏറ്റുവാങ്ങുന്ന ശബ്ദമായി എന്നേ മാറിക്കഴിഞ്ഞു ലതാജി.
K P Anilkumar
7 Feb 2022, 12:01 AM
याद करने की कोशिश करेंगे तो नाम भूल सकते हैं, चेहरा बदल सकता है, पर मेरी आवाज से पहचानी जाएगी....എന്താ ഒരു പ്രവചനം........ തലമുറ തലമുറ കൈമാറി ആ ശബ്ദം എക്കാലവും നിലനില്ക്കും ലതാജി
' പ്രസന്നകുമാരി' കോട്ടുകാൽ
6 Feb 2022, 11:26 PM
നല്ല എഴുത്ത് ലതാജിയുടെ മരിക്കാത്ത ശബ്ദമാധുര്യം ഈ ലോകത്തെ സുന്ദരമാക്കട്ടെ
Ameen Noufal V A
6 Feb 2022, 11:05 PM
ഇന്ന് മരണപ്പെട്ട ലത മങ്കേഷ് ക്കറിനെ പറ്റി ഉടൻ തന്നെ 3 അനുസ്മരണ ക്കുറിപ്പോടെ ആദരിച്ച,ശിവശങ്കർ - സ്വപ്ന ബന്ധത്തിൽ സംഭവിച്ച വിള്ളലുകളുടെ അന്വേഷണം നടത്തിയ, സമകാലിക വിഷയങ്ങളിൽ അതിവേഗം പ്രതികരിക്കുന്ന കോപ്പി തിങ്ക് മാധ്യമ സ്വാതന്ത്ര്യവും നൈതികതയും പിച്ചിച്ചീന്തിയ കേന്ദ്രസർക്കാരിന്റെ മീഡിയ വണ് നിരോധനം സംബന്ധിച്ച് യാതൊരു വിധ പ്രതികരണവും നടത്താത്തതിൽ അത്ഭുതം തോന്നുന്നു. ഈ അവഗണന സംഘ് പരിവാറിന്റെ അപ്രീതി ഭയന്നോ? അതോ, മീഡിയ വണ്ണിന് വേണ്ടി ശബ്ദിച്ചാൽ മതേതര പട്ടം അഴിഞ്ഞുപോകുമെന്ന് പേടിച്ചോ?അതുമല്ലെങ്കിൽ മീഡിയ വണ്ണിന് പിന്നിൽ "ആഗോള ഭീകര,അക്രമ,തീവ്ര,വർഗീയ"(😀) സംഘമായ ജമാഅത്തെ ഇസ്‌ലാമി ആയതിനാൽ ഇസ്ലാമോഫോബിയ ബാധിച്ചോ?
പ്രഭാകരൻ-ബി
6 Feb 2022, 10:30 PM
മനോഹരമായ എഴുത്തും ലതാജിക്കുള്ള ആധരവും,
Manohar KV
6 Feb 2022, 10:24 PM
ആരും ചോദിച്ചിട്ടല്ല... ഇഷ്ടപ്പെട്ട ലതാ solo songs ഏതാണെന്നു ചോദിച്ചാൽ... പെട്ടെന്ന് മനസ്സിൽ വരുന്നത് : KINARA -- naam ghoom jaayega EK DUJE KE LIYE -- solah baras ke bali umar LEKIN -- yaara silli silli RUDAALI -- dil hoom hoom karein DAAG -- jab bhi jee chaahe AASHA -- sheesha hai ya dil ho യുഗ്മഗാനങ്ങളുടെ ലിസ്റ്റ് വേറെ... ആരെങ്കിലും ചോദിക്കട്ടെ... 😊
ഷാജി ജോസഫ്
6 Feb 2022, 10:21 PM
ഉചിതമായ ഓർമ്മക്കുറിപ്പ്:.
ദിലീപ് കുമാർ , പത്തനംതിട്ട
6 Feb 2022, 10:12 PM
ഇന്ത്യയുടെ വാനമ്പാടിലതാമങ്കേഷക്കറിനെ കുറിച്ച്ഹൃദയത്തിൽ നിന്നുള്ള വരികളാണ് ഡോ. സീമ ടീച്ചറുടേത്. . ആദരാഞ്ജലികൾ
Dr UN Nandakumar
6 Feb 2022, 10:04 PM
Great. Beautiful write up and a good tribute to Bharath Ratna legendary singer Latha Mangeshkar. Though she is no more she will be remembered for many more years to come through her songs. Sharing. #ResponsibleArtsAndCulture #globalcitizens #SukhodayaGlobalNetwork for #IntegratedSustainableDevelopment
Sunilvarkala
6 Feb 2022, 08:34 PM
Good
പി.എന്‍.ഗോപീകൃഷ്ണന്‍
Feb 08, 2022
25 Minutes Read
അനഘ അജിത്ത്
Aug 04, 2021
18 Minutes Watch
Unni krishna
7 Feb 2022, 01:22 AM
Anand Bhakshi was a lyricist. All Lathaji's songs of S D Burman, ( though very few in numbers) Madan Mohan, C Ramchandra, prem Dhavan Shankar Jaikishan, Hemant Kumar, Salil Chowdhary LaxmiKanth Pyarelal etc., are eternal Will be remembered and sung by everyone. Nam gum jayega, Gulzar might have written this song of Kinara with the idea that even after losing the name and face her sound will be everywhere in the air. Thanks to all those genius composers and Lathaji for her songs. Which we never ever forget. Thanks for the article.