ട്വിറ്റർ X കേന്ദ്രം ഏറ്റുമുട്ടൽ; എന്താണ്​ വാസ്​തവം?

സർക്കാറിന്റെ പുതിയ ഐ.ടി. നിയമങ്ങൾ പാലിക്കാത്തതിനാൽ ട്വിറ്ററിന്റെ ഇന്റർമീഡിയറി സ്റ്റാറ്റസ് നഷ്ടപ്പെട്ടെന്നും, തുടർന്നങ്ങോട്ട് ട്വിറ്ററിലെ ട്വീറ്റുകളുടെ ഉത്തരവാദിത്തം ട്വിറ്ററിനു തന്നെയായിരിക്കുമെന്നും കഴിഞ്ഞ ദിവസം എ.എൻ.ഐ. ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ നിയമത്തിന്റെ തെറ്റായ വായനയാണ് ഇത്തരം റിപ്പോർട്ടുകൾക്കാധാരമെന്ന് ഡിജിറ്റൽ രംഗത്തെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പറയുന്നു.

കേന്ദ്ര സർക്കാറിന്റെ പുതിയ ഐ.ടി. നിയമങ്ങൾ (Guidelines for Intermediaries and Digital Media Ethics Code) പാലിക്കാത്തതിനാൽ ട്വിറ്ററിന് ഇന്റർമീഡിയറി സ്റ്റാറ്റസ് നഷ്ടപ്പെട്ടു എന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ നിയമത്തിന്റെ തെറ്റായ വായനയാണ് ഇത്തരം റിപ്പോർട്ടുകൾക്കാധാരമെന്ന് ഡിജിറ്റൽ രംഗത്തെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പറയുന്നു.

സർക്കാറിന്റെ പുതിയ ഐ.ടി. നിയമങ്ങൾ പാലിക്കാത്തതിനാൽ ട്വിറ്ററിന്റെ ഇന്റർമീഡിയറി സ്റ്റാറ്റസ് നഷ്ടപ്പെട്ടെന്നും, തുടർന്നങ്ങോട്ട് ട്വിറ്ററിലെ ട്വീറ്റുകളുടെ ഉത്തരവാദിത്തം ട്വിറ്ററിനു തന്നെയായിരിക്കുമെന്നും കഴിഞ്ഞ ദിവസം എ.എൻ.ഐ. ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഔദ്യോഗിക സ്രോതസ്സുകളെ ഉദ്ധരിക്കാതെയായിരുന്നു എ.എൻ.ഐ ട്വീറ്റ്.

പേരു വെളിപ്പെടുത്താതെ, കേന്ദ്ര സർക്കാർ സ്രോതസ്സുകളെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്തുടങ്ങിയ മാധ്യമങ്ങൾ ട്വിറ്ററിന്റെ ഇന്റർമീഡിയറി പരിരക്ഷ പിൻവലിച്ചുവെന്ന റിപ്പോർട്ട് നൽകിയത്.

The Information Technology Act, 2000 ലെ സെക്ഷൻ 79 പ്രകാരം തേർഡ് പാർട്ടി നൽകുന്ന വിവരങ്ങൾ, ഡാറ്റ, ആശയവിനിമയം എന്നിവയ്ക്ക് മധ്യവർത്തി (ഇന്റർമീഡിയറി) ഉത്തരവാദികളായിരിക്കില്ല. ആക്ട് പ്രകാരം മധ്യവർത്തി എന്നാൽ ഒരു വ്യക്തി ടെലകോം, ഇന്റർനെറ്റ്, നെറ്റ്‌വർക്ക് സേവനദാതാക്കൾ, സേർച്ച് എഞ്ചിൻ, ഓൺലൈൻ പേമെൻറ്​ സൈറ്റുകൾ, സൈബർ കഫെ, ഓൺലൈൻ മാർക്കറ്റ്, തുടങ്ങിയ സേവനങ്ങൾ സ്വീകരിക്കാനോ, സൂക്ഷിക്കാനോ, വിതരണം ചെയ്യാനോ ഉപയോഗിക്കുന്ന പ്രത്യേക ഇലക്​ട്രോണിക്​ റെക്കോഡ് ആണ്. ഇത് സർക്കാർ നൽകുന്ന രജിസ്‌ട്രേഷൻ അല്ല, മറിച്ച് ഐ.ടി. ആക്ട് പ്രകാരമുള്ള ഒരു സാങ്കേതിക ക്വാളിഫിക്കേഷൻ ആണെന്നും ഐ.എഫ്.എഫിന്റെ ട്വീറ്റിൽ പറയുന്നു.

കേസുകളുടെ അടിസ്ഥാനത്തിൽ മാത്രം നിർണയിക്കുന്ന ഒന്നാണ് ഇന്റർമീഡിയറി ലയബിലിറ്റി എന്ന് ഐ.ടി. വിദഗ്ധൻ അനിവർ അരവിന്ദ് ‘തിങ്കി’നോട് പറഞ്ഞു: ‘‘ഉദാഹരണത്തിന്, ഒരു പ്രത്യേക കേസിൽ സർക്കാർ ഇടപെട്ട് നടപടിയെടുക്കാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടും അത് ചെയ്യാതിരുന്നാൽ പ്രസ്തുത കേസിൽ അവർ നടപടി നേരിടേണ്ടി വരും. മറിച്ച് ഒരു പ്ലാറ്റ്‌ഫോമിന് പൂർണമായും ഇന്റർമീഡിയറി സ്റ്റാറ്റസ് നഷ്ടപ്പെട്ടു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. സ്ഥാപനങ്ങളിൽ നിയമിക്കുന്ന ഗ്രീവൻസ് ഓഫീസർമാർക്ക്, അവരുടെ തന്നെ മാധ്യമങ്ങളിലൂടെ വരുന്ന കണ്ടന്റുകളുടെ ബാധ്യത ഉണ്ടെന്നാണ് പുതിയ പുതിയ ഐ.ടി. നിയമം പറയുന്നത്. സേഫ് ഹാർബർ പരിരക്ഷ എന്ന ആശയത്തെ കേന്ദ്ര സർക്കാറിന്റെ പുതിയ ഐ.ടി. നിയമങ്ങൾ അപ്രസക്തമാക്കി''; അദ്ദേഹം പറയുന്നു.

എ.എൻ.ഐയും മറ്റും ഉപയോഗിച്ചുള്ള ഹെഡ്‌ലൈൻ ക്രിയേഷന്റെ ഭാഗമായിരിക്കാം ഇതെന്നും അനിവർ പറയുന്നു.
സമൂഹമാധ്യങ്ങൾ, ഓൺലൈൻ മാധ്യമങ്ങൾ, ഒ.ടി.ടി. എന്നിവയിലൂടെയുള്ള ആശയവിനിമയത്തെ നിരീക്ഷിക്കുകയും നിയന്ത്രിക്കലുമാണ് പുതിയ ഐ.ടി. നിയമങ്ങളുടെ ലക്ഷ്യം. മേൽ പറഞ്ഞ സ്വഭാവത്തിലുള്ള എല്ലാ സ്ഥാപനങ്ങളും ഇന്ത്യയിൽ താമസിക്കുന്ന ഒരു ചീഫ് കംപ്ലയ്​ൻസ്​ ഓഫീസർ, നോഡൽ ഓഫീസർ, ഗ്രീവൻസ് ഓഫീസർ എന്നിവരെ നിയമിക്കണം. ഫെബ്രുവരി 25ന് വിജ്ഞാപനം ചെയ്ത ചട്ടം നടപ്പിലാക്കാൻ മെയ് 25 വരെയായിരുന്നു സമയം. എന്നാൽ കേന്ദ്രത്തിന്റെ ആവശ്യപ്രകാരം നോഡൽ ഓഫീസറേയും ഗ്രീവൻസ് ഓഫീസറേയും നിയമിച്ചിരുന്നു. എന്നാൽ ഇവർ ട്വിറ്റർ ഇന്ത്യയുടെ ജീവനക്കാരല്ലാത്തതിനാൽ അംഗീകരിക്കാൻ സാധിക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

""സേഫ് ഹാർബർ പരിരക്ഷയ്ക്ക് ട്വിറ്ററിന് അർഹതയുണ്ടോ എന്ന ചോദ്യം വിവിധ സ്ഥലങ്ങളിൽ നിന്നായി ഉയരുന്നുണ്ട്. മെയ് 26 മുതൽ പ്രാബല്യത്തിൽ വന്ന ഇന്റർമീഡിയറി ഗൈഡ്‌ലൈനുകൾ അനുസരിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടു എന്നതാണ് വിഷയത്തിലെ ലളിതമായ വസ്തുത. ട്വിറ്ററിന് നിരവധി അവസരങ്ങൾ നൽകിയെങ്കിലും അവർ ബോധപൂർവം അനുസരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു'' എന്നായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് കമ്മ്യൂണിക്കേഷൻസ്, ഐ.ടി, നിയമം, നീതിനിർവഹണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്.

കേന്ദ്രത്തിന്റെ പുതിയ ഐ.ടി. നിയമങ്ങൾ കേരളത്തിലേതുൾപ്പടെ നിരവധി ഹൈക്കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.


Comments