മൂന്നു സെന്റിലെ മനുഷ്യരെ തെരുവാധാരമാക്കുന്ന സർഫാസി

തൊരു വഞ്ചനയുടെ കഥയാണ്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള സാധാരണ മനുഷ്യരുടെ കിടപ്പാടം തട്ടിയെടുക്കാന്‍ കോടതിയും ഭരണകൂടവും ഒത്താശ ചെയ്തുകൊടുക്കുന്ന, തീവെട്ടിക്കൊള്ളയുടെ കഥ. ദരിദ്രരായ ജനത്തിനു നേരെ കോടതിക്കുപോലും ഇടപെടാനാവാത്ത, അതിമൂര്‍ച്ചയുള്ള ആക്രമണമായി മാറിയ ഒരു നിയമനടത്തിപ്പിന്റെ കൂടി കഥയാണിത്.

2002 ല്‍ ഗുജറാത്ത് കൂട്ടക്കൊലയുടെ സംഘര്‍ഷഭരിതമായ പശ്ചാത്തലം മുതലാക്കിയാണ് കിട്ടാക്കടം തിരിച്ചുപിടിക്കാനെന്ന വ്യാജേനെ വാജ്പേയ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സര്‍ഫാസി എന്ന ഭീകര നിയമം പാസാക്കിയെടുത്തത്. വന്‍കിട മുതലാളിമാര്‍ വലിയ തുക വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിക്കുന്ന സാഹചര്യത്തിലാണ് ഈ നിയമം കൊണ്ടുവന്നത് എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അന്നതിനെ ന്യായീകരിച്ചത്. എന്നാല്‍ സംഭവച്ചത്, വന്‍കിട കുത്തകകളുടെ കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടങ്ങള്‍ നിര്‍ബാധം എഴുതിത്തള്ളുകയും ദരിദ്ര കോളനികളിലെ ഒന്നര സെന്റ് കിടപ്പാടം വരെ പിടിച്ചെടുക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കുകയും ഗ്രാമീണ മേഖലയില്‍ സാധാരണക്കാര്‍ക്ക് ലഭിച്ചിരുന്ന വായ്പാ സംവിധാനങ്ങള്‍ തകര്‍ത്ത് മൈക്രോ ഫൈനാന്‍സ് കൊള്ള സംഘത്തിന്റെ വായിലേക്ക് സാധാരണക്കാരെ ആട്ടിത്തെളിക്കപ്പെടുകയുമാണ് ചെയതത്.

Comments