ഒരു ഹിജാബി ട്രാൻസ് വുമണിന്റെ തല്ലുമാലക്കഥ

സംസ്ഥാന വനിതാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഇപ്രാവശ്യം കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് ട്രാൻസ് വുമണും മുക്കത്തുകാരിയുമായ അനാമികയാണ്. ഇന്ത്യൻ ജൂഡോ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ട്രാൻസ്‌ജെൻഡർ ജൂഡോ മത്സരത്തിൽ പങ്കെടുക്കുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങൾ സ്വാഭിമാനത്തോടെ ജീവിക്കാനായി അന്യനാടുകളിലേക്ക് പലായനം ചെയ്യേണ്ടി വന്നിരുന്ന മുൻകാലങ്ങളിൽ നിന്നും മാറി, കേരളത്തിലെ മുക്കം പോലൊരു സാധാരണ ഗ്രാമത്തിൽ ലിംഗപരവും വിശ്വാസപരവുമായ സ്വത്വങ്ങളിലെ മാറ്റത്തെ ചേർത്തുപിടിച്ചുതന്നെ അനാമികക്ക് ജീവിക്കാൻ കഴിയുന്നു എന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ലിംഗഭേദങ്ങൾക്കപ്പുറത്തെ പ്രണയത്തെ തുറന്നു കാണിക്കുന്ന അനാമികയുടെ ജീവിതവും ഇതുതന്നെയാണ് വെളിപ്പെടുത്തുന്നത്.

Comments