താമസിക്കാനിടമില്ലാതെ ട്രാൻസ്ജെന്റേഴ്സ്, ഫയലിൽ ഉറങ്ങുന്ന ഷെൽട്ടർ

ഏതൊരാളുടെയും അടിസ്ഥാനപരമായ ആവശ്യവും അവകാശവുമാണ് അന്തിയുറങ്ങാനൊരിടം എന്നത്. ലിംഗ-ജാതി-മത ഭേദമന്യേ എല്ലാവർക്കും അത് ഉറപ്പ് വരുത്തേണ്ട ബാധ്യത ഭരണകൂടത്തിനാണ്. എന്നാൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്ക് ഷെൽട്ടറാവശ്യത്തിന് ബജറ്റിൽ ഫണ്ട് നീക്കി വെക്കുമ്പോൾതന്നെ രണ്ട് വർഷമായിട്ടും പദ്ധതി നടപ്പിലാക്കാതെ പോവുന്നതിന്റെ ദുരവസ്ഥ പങ്ക് വെക്കുകയാണ് കോഴിക്കോട്ടെ ട്രാൻസ്‌ജെൻഡർ മനുഷ്യർ.

Comments