Male / Female ​കോളത്തിന് ഒരു തിരുത്ത്;ട്രാൻസ് ജെന്റേഴ്സിന് സ്വന്തം പേരിൽ ഭൂമി

ഭൂമി കൈമാറ്റത്തിനുള്ള സർക്കാർ രജിസ്​ട്രേഷൻ ഫോമിൽ ആൺ- പെൺ കോളങ്ങൾക്കൊപ്പം ട്രാൻസ്ജെന്റർ വ്യക്തികൾക്കുകൂടി കോളം ഉൾപ്പെടുത്തുന്നതിലേക്കു നയിച്ച ഒരു അവകാശപ്പോരാട്ടത്തിന്റെ അനുഭവമാണിത്. കേരളീയ സമൂഹം ഇപ്പോഴും വേണ്ടത്ര അഡ്രസ് ചെയ്യാത്ത ഒരു വിഭാഗം വിവേചനത്തിനെതിരെ സർക്കാറിനോട് നടത്തിയ സമരം കൂടിയായിരുന്നു ഇത്. വലിയൊരു നീതികേടിനെ തിരുത്തിച്ച രണ്ട് ട്രാൻസ് വ്യക്തികളുടെ നിശ്ചയദാർഡ്യത്തിന്റെ കഥ.

സ്വത്വം വെളിപ്പെടുത്തിയതിന്റെ പേരിലാണ് തങ്ങൾ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടതെന്നും അതുകൊണ്ട് തന്നെ ആ സ്വത്വത്തിൽ ചവിട്ടി നിന്ന് സ്വന്തം പേരിൽ  ഭൂമി രജിസ്റ്റർ ചെയ്യുകയെന്നത് വ്യവസ്ത്ഥികളോടുള്ള സമരമായും കമ്മ്യൂണിറ്റിയുടെ അവകാശ പോരാട്ടമായുമാണ് കാണുന്നത് എന്നും ഇവർ പറയുന്നു.

​​ട്രാൻസ് കമ്മ്യൂണിറ്റിയിലെ ഒരുപാട് പേർക്ക് സ്വന്തം പേരിൽ ഭൂമിയും വീടും രജിസ്റ്റർ ചെയ്തെടുക്കാനുള്ള പ്രചോദനം കൂടിയാവുകയാണ് ഇവരിപ്പോൾ. ഇതോ​ടൊപ്പം, 2015 ൽ രാജ്യത്ത് ആദ്യമായി ട്രാൻസ്‌ജെൻഡർ പോളിസി കൊണ്ട് വന്ന ഒരു സംസ്ഥാനത്തെ സർക്കാർ സംവിധാനങ്ങളും പൊതു സമൂഹവും കുറെക്കൂടി ട്രാൻസ്ജെൻഡർ സൗഹൃദമാവേണ്ടതിന്റെ ആവശ്യകതയും ഇവരുടെ പോരാട്ടം ചൂണ്ടിക്കാണിക്കുന്നു

Comments