നീതിയെക്കുറിച്ച് എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്ന, ആകുലപ്പെടുന്ന എഴുത്തുകാരനാണ് ആനന്ദ്. വ്യക്തിപരമായിരുന്നില്ല ഒരിക്കലും ആനന്ദിൻ്റെ എഴുത്തും ചിന്തയും. എഴുത്തുകാരനും ചിന്തകനുമായ ആനന്ദുമായി മനില സി. മോഹൻ നടത്തിയ ദീർഘാഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ നിശിതമായ രാഷ്ട്രീയ ചിന്തകളും വിമർശനങ്ങളും പങ്കുവെക്കുന്നു. മതം, രാഷ്ട്രീയം, ജാതി, മനുഷ്യൻ, ഐഡിയോളജി, ചരിത്രം, സംസ്കാരം തുടങ്ങിയതിനെക്കുറിച്ചെല്ലാം സംസാരിക്കുകയാണ് ആനന്ദ്.