അനിത തമ്പിക്കും ജി.ആർ. ഇന്ദുഗോപനും വി. ഷിനിലാലിനും 2024-ലെ സാഹിത്യ അക്കാദമി പുരസ്കാരം

കേരള സാഹിത്യ അക്കാദമിയുടെ 2024-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കവിതയ്ക്ക് അനിത തമ്പിയ്ക്കും നോവലിന് ജി.ആർ. ഇന്ദുഗോപനും ചെറുകഥയ്ക്ക് വി. ഷിനിലാലിനുമാണ് പുരസ്കാരം.

News Desk

2024-ലെ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങൾ അക്കാദമി പ്രസിഡൻറ് കെ. സച്ചിദാനന്ദൻ പ്രഖ്യാപിച്ചു. അനിത തമ്പിയുടെ ‘മുരിങ്ങ വാഴ കറിവേപ്പ്’ എന്ന കവിതാസമാഹാരവും ജി.ആർ ഇന്ദുഗോപൻെറ നോവൽ ‘ആനോ’യും വി.ഷിനിലാലിൻെറ ചെറുകഥാ സമാഹാരം ‘ഗരിസപ്പാ അരുവി അഥവാ ജലയാത്ര’യും പുരസ്കാരത്തിന് അർഹമായി. കെ.വി. രാമകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർക്ക് അക്കാദമിയുടെ വിശിഷ്ടാംഗത്വവും പി.കെ.എസ്. പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം. നാരായണൻ, ടി.കെ.ഗംഗാധരൻ, കെ.ഇ.എൻ കുഞ്ഞഹമ്മദ്, മല്ലികാ യൂനിസ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും ലഭിച്ചു.

മറ്റ് പുരസ്കാരങ്ങൾ:

നാടകം: ശശിധരൻ നടുവിൽ (പിത്തളശലഭം)

സാഹിത്യവിമർശനം: ജി.ദിലീപൻ (രാമായണത്തിൻെറ ചരിത്രസഞ്ചാരങ്ങൾ)

വൈജ്ഞാനിക സാഹിത്യം: ദീപക്. പി (നിർമ്മിതകാലത്തെ സാമൂഹിക രാഷ്ട്രീയജീവിതം)

ജീവചരിത്രം/ആത്മകഥ: ഡോ. കെ. രാജശേഖരൻ നായർ (ഞാൻ എന്ന ഭാവം)

യാത്രാവിവരണം: കെ.ആർ. അജയൻ (ആരോഹണം ഹിമാലയം)

വിവർത്തനം: ചിഞ്ജു പ്രകാശ് (ജിയോ കോൻഡ ബെല്ലി - എൻെറ രാജ്യം എൻെറ ശരീരം)

ബാലസാഹിത്യം: ഇ.എൻ. ഷീജ (അമ്മ മണമുള്ള കവിതകൾ)

ഹാസസാഹിത്യം: നിരഞ്ജൻ (കേരളത്തിൻെറ മൈദാത്മകത, വറുത്തരച്ച ചരിത്രത്തോടൊപ്പം)

എൻഡോവ്മെൻറ് പുരസ്കാരങ്ങൾ:

സി.ബി. കുമാർ അവാർഡ് (ഉപന്യാസം) - എം.സ്വരാജ് (പൂക്കളുടെ പുസ്തകം)

കുറ്റിപ്പുഴ അവാർഡ് (സാഹിത്യവിമർശം) - ഡോ.എസ്.എസ്. ശ്രീകുമാ‍ർ (മലയാള സാഹിത്യ വിമർശനത്തിലെ മാർക്സിയൻ സ്വാധീനം)

ജി.എൻ. പിള്ള അവാർഡ് (വൈജ്ഞാനിക സാഹിത്യം) - ഡോ. സൗമ്യ കെ.സി (കഥാപ്രസംഗം കലയും സാഹിത്യവും), ഡോ. ടി.എസ് ശ്യാം കുമാർ (ആരുടെ രാമൻ)

ഗീതാ ഹിരണ്യൻ അവാർഡ് - സലീം ഷെരീഫ് (പൂക്കാരൻ)

യുവകവിതാ അവാർഡ് - ദുർഗ്ഗാ പ്രസാദ് (രാത്രിയിൽ അച്ചാങ്കര)

തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം - ഡോ. പ്രസീദ കെ.പി (എഴുത്തച്ഛൻെറ കാവ്യഭാഷ)

Comments