അനൂപ് ചന്ദ്രൻ

Scent of MAY

പ്രവാസജീവിതത്തി​ലെ വേറിട്ടൊരു മേതിൽ അനുഭവമെഴുതുകയാണ് അനൂപ് ചന്ദ്രൻ. സ്വപ്നത്തിലെന്നതുപോലെ യാഥാർത്ഥ്യത്തിലും, പുസ്തകങ്ങളിലൂടെയും സൗഹൃദങ്ങളിലൂടെയും വന്നുപോയിക്കൊണ്ടിരുന്ന ഒരു മേതിൽ. ശ്വാസത്തിന്റെ ഗന്ധമായി മാറിയ ഒരു മേതിൽ.

ഒന്ന്

കൗമാരത്തിൽ തന്നെയാണ്, മേതിൽ കയറിവന്നത്.
വിനയചന്ദ്രനും സച്ചിദാനന്ദനും കടമ്മനിട്ടയും ചുള്ളിക്കാടും അയ്യപ്പനും കെ.ജി.എസും എന്നും നിരന്തരം ചൊല്ലിയും പറഞ്ഞും താണ്ടിയിരുന്ന കൗമാരത്തിന്റെ എരിയുന്ന കാലത്ത് പ്രിയ സുഹൃത്ത് കഥാകൃത്ത് ഫാസിലാണ് മേതിലിലേക്ക് വിരൽചൂണ്ടുന്നത്. പാഠഭേദത്തിന്റെ ചില ലക്കങ്ങളിലെ മൂലയിൽ പതിയിരിക്കുന്ന, ഭൂമിയെയും മരണത്തെയും കുറിച്ച് എഴുതുന്ന മേതിലിനെ ആദ്യമറിയുന്നത്, രണ്ടാം വരവായിരുന്നു മേതിലിൻ്റേത്, ആദ്യത്തെ മേതിൽ എനിക്കപ്പോൾ അജ്ഞാതമായിരുന്നു.

‘‘ചിതലുറുമ്പുകളെ പിടിക്കാൻ ചിമ്പാൻസി ഒരു ചുള്ളിക്കോൽ കയ്യിലെടുത്തില്ലായിരുന്നെങ്കിൽ, എല്ലോറയിൽ ഉളികളേ ഉണ്ടാകുമായിരുന്നില്ല. ആകയാൽ, എഴുത്തുകാർക്ക് സാമൂഹികമായ കർത്തവ്യങ്ങളുണ്ടെങ്കിൽ ഇന്നത്തെ എഴുത്തുകാരന്റെ ഏറ്റവും അടിയന്തരമായ കർത്തവ്യമിതാണ്: കയ്യിലൊരു ചൂലെടുക്കുക! ജന്തുവിനും മനുഷ്യനുമിടയിൽ, ചരിത്രത്തിനും പരിണാമത്തിനുമിടയിൽ , ഏതോ മണ്ടന്മാർ വരച്ച അതിർരേഖകൾ നിർമ്മാർജ്ജനം ചെയ്യാൻ’’.

ഇതൊരു സ്ഫോടകാത്മമായ വാക്യമായിരുന്നു. ചൂൽ എന്റെ ഉള്ളിലും ചിലതിനെയൊക്കെ തൂക്കാൻ തുടങ്ങി. മനുഷ്യകേന്ദ്രീകൃത വീക്ഷണത്തെ ജന്തുകേന്ദ്രീകൃതമാകാൻ തുടങ്ങി. ഒരു അരണയുടെ മറവിയിലാണല്ലോ എന്റെ ജീവിതവും എന്ന തിരിച്ചറിവ് എന്നെ പുതുക്കാൻ തുടങ്ങി.

പാഠഭേദത്തിന്റെ ഓരോ ലക്കവും ഇരപിടിക്കാനിരിക്കുന്ന ഒരു ജന്തുവിന്റെ ക്ഷമയോടെ കാത്തിരുന്നു, കൗമാരത്തിന്റെ തീ കൂടുതൽ പടരാൻ തുടങ്ങി.

കടമ്മനിട്ട
കടമ്മനിട്ട

മേതിലിന്റെ രണ്ടാം വരവ് കഥകളും നീണ്ട കഥകളും കവിതകളുമായി വലിയ പടപോലായിരുന്നു. ആ കാലത്ത് എഴുതിക്കൊണ്ടിരുന്നവരെ നിഷ്പ്രഭരാക്കിക്കൊണ്ട്, അല്ലെങ്കിൽ ഞാനെന്ന വായനക്കാരൻ മേതിലിനെ മാത്രം തിരഞ്ഞുപിടിച്ച് വായിച്ച് മറ്റുള്ളവരെ നിഷ്പ്രഭരാക്കിയതാകാം. കൂട്ടുക്കാരാക്കെ മേതിലിനെ വായിക്കാൻ തുടങ്ങി അല്ല വായിപ്പിക്കാൻ തുടങ്ങി.

രണ്ട്

മെലിഞ്ഞവരുടെ മനഃശ്ശാസ്ത്രത്തിൽ വാതിൽപ്പഴുതിലൂടെ വീടിന്നകത്തേക്ക് കടന്നുവരുന്ന ദിനപ്പത്രം സ്വകാര്യതയെ ഭഞ്ജിക്കുന്നതാണ്. സ്വകാര്യതയെ തകർക്കുന്നതെല്ലാം ഒരു തരത്തിൽ റേപ്പാണ്. അനുമതിയില്ലാതെ മറ്റൊരാളുടെ മുറിയിൽ അയാളുടെ അസാനിധ്യത്തിൽ കടന്നു ചെല്ലുന്നതും റേപ്പാണ്.

ഞാൻ അപരിചിതവും പരിചിതവുമായ മുറികളിൽ കടന്നുചെല്ലാൻ മടിച്ചുനിന്നു. എന്റെ യൗവ്വനത്തിന്റെ തുടക്കം, റേപ്പിസ്റ്റാവാൻ എനിക്കിഷ്ടമല്ല. ബസ്സിൽ എന്റെ മെലിഞ്ഞയിടത്തെയും അപഹരിച്ചിരിക്കുന്ന തടിയുള്ളയാളോട് എനിക്ക് തർക്കിക്കാൻ തോന്നി, എന്റെയിടം എനിക്കു വേണമെന്ന്.

‘ഉടൽ ഒരു ചൂഴ്നില’ എന്ന കഥ വായിക്കുമ്പോൾ ഞാൻ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. ഫ്ലോ ചാർട്ടും അൽഗൊരിതവും ക്ലാസ്സ് റൂമിൽ അറിഞ്ഞു തുടങ്ങിയ കാലം. ഫ്ലോ ചാർട്ടിന് ‘പ്രവാഹലേഖ’ എന്ന മേതിലീയൻ വാക്കിൽ ഞാൻ കിളികൾ പാറി നിന്നിട്ടുണ്ട്.

‘ഉടൽ ഒരു ചൂഴ്നില’ എന്ന കഥ വായിക്കുമ്പോൾ ഞാൻ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. ഫ്ലോ ചാർട്ടും അൽഗൊരിതവും ക്ലാസ്സ് റൂമിൽ അറിഞ്ഞു തുടങ്ങിയ കാലം. ഫ്ലോ ചാർട്ടിന് ‘പ്രവാഹലേഖ’ എന്ന മേതിലീയൻ വാക്കിൽ ഞാൻ കിളികൾ പാറി നിന്നിട്ടുണ്ട്.

മേതിലിനെ സ്വപ്നം കാണുക പതിവായിരുന്നു, ഒരു സ്വപ്നം ഇപ്പോഴും ഓർക്കുന്നു. നീല നിറത്തിൽ കറുത്ത വരകളുള്ള ഷർട്ട് ധരിച്ച് എന്റെ വീട്ടിൽ പുസ്തകവിൽപ്പനക്കാരനായി മേതിൽ വരുന്നു. ആ സ്വപ്നം വിവരിച്ചുകൊണ്ട് ഞാൻ മേതിലിന് നീണ്ട കത്തെഴുതി, ആ കത്തിൽ കുളിമുറിയിൽനിന്ന് കുഴിച്ചെടുക്കുന്ന ചിന്തകളെ കുറിച്ചും എഴുതിയിരുന്നു. മറുപടി വന്നു, പോസ്റ്റ് കാർഡിൽ സുന്ദരമായ കൈപ്പടയിൽ മേതിൽ എഴുതി: കുളിമുറിയിൽ വെളിപാടും കംപ്യൂട്ടറിൽ പിടിപാടുമുള്ള വായനക്കാരനെ കിട്ടിയതിൽ സന്തോഷിക്കുന്നു. വർഷങ്ങൾക്കുശേഷം ഇതെല്ലാം അബുദാബിയിലെ വിരുന്നിൽ രാത്രിയിൽ മേതിലിനോട് പറഞ്ഞു, ചിരിച്ചു കെട്ടിപ്പിടിച്ചു. ഞങ്ങൾ ലഹരിയുടെ കോപ്പയിൽ ഐസ് കട്ട പോലെ പൊന്തിക്കിടന്നു സന്തോഷിച്ചു.

അനൂപ് ചന്ദ്രൻ
അനൂപ് ചന്ദ്രൻ

മേതിൽ അവസാനം സ്വപ്നത്തിൽ വന്നത്, പാലക്കാട്ടെ ഏതോ ഗ്രാമത്തിലെ വായനശാലയിൽ കവിയരങ്ങിന് വരുന്നതായിട്ടാണ്. ഞാനെങ്ങനെയോ അറിയുന്നു മേതിൽ അവിടെ വരുന്നത്.
ശ്രീകുമാർ കരിയാടും കൂഴൂർ വിൽസനും വായനശാലയിൽ എത്തിയിട്ടുണ്ട്. മേതിൽ വന്നിട്ടില്ല.
കുഴൂർ പറയുന്നു; അനൂപ് കവിത ചൊല്ലണമെന്ന്.
ഞാൻ പറഞ്ഞു, മേതിലിനിഷ്ടമല്ല ചൊൽക്കവിതയെന്ന്.
അതാ വരുന്നു, മേതിൽ, പുതിയ എൻഫീൽഡിൽ റെയ്ബൻ ഗ്ലാസ് ധരിച്ച്, ടീഷർട്ടിൽ ജീൻസിൽ, വന്നിറങ്ങുന്നു. മെലിഞ്ഞ എന്റെ ഷോൾഡറിൽ തട്ടി പറയുന്നു, വർക്ക് ഔട്ട് ചെയ്യണമെന്ന്. മേതിൽ എത്ര ചെറുപ്പമായിരിക്കുന്നു, വർക്ക് ഔട്ട് ചെയ്ത് ചെത്തി മിനുക്കിയ ഉടൽ, ഇടതൂർന്ന മുടി, രഘുവരനെ ഓർമ്മിപ്പിക്കുന്ന ഉയരം.
അജ്ഞാതയായ അന്ധയായ ഒരുവൾ എന്നെ അവിടെ നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ടുപോയി.

മേതിലിനെ സ്വപ്നം കാണുക പതിവായിരുന്നു, ഒരു സ്വപ്നം ഇപ്പോഴും ഓർക്കുന്നു. നീല നിറത്തിൽ കറുത്ത വരകളുള്ള ഷർട്ട് ധരിച്ച് എന്റെ വീട്ടിൽ പുസ്തകവിൽപ്പനക്കാരനായി മേതിൽ വരുന്നു.

സ്വപ്നം മുറിഞ്ഞു. മേതിൽ കവിത വായിക്കുന്നത് കേട്ടില്ല. അല്ലെങ്കിലും മേതിൽ കവിത വായിച്ച് ഞാൻ ഒരിക്കലും കേട്ടിട്ടില്ല. ഞാൻ മേതിലിന്റെ കവിതകൾ എല്ലായിത്തും ചൊല്ലി വിതറി. അങ്ങനെ ചിലർ മേതിലിനെ വായിക്കാൻ ഒരുമ്പെട്ടു.

മൂന്ന്

‘ഭൂമിയെയും മരണത്തെയുംകുറിച്ച്' എന്ന സമാഹാരം മൾബറി പുറത്തിറക്കി. സുന്ദരൻ മുഖചിത്രം, പിൻചട്ടയിൽ ക്യാമറയും പിടിച്ചു നിൽക്കുന്ന സുന്ദരനായ മേതിൽ, അൽപാച്ചിനോ ലുക്കിൽ. ആർത്തിയോടെ വായിച്ചു. ഇഷ്ടപ്പെട്ടവർക്കെല്ലാം സമ്മാനമായി ദരിദ്രനായ ഞാൻ വാങ്ങിക്കൊടുത്തു. എന്റെ പ്രിയപ്പെട്ടവരുടെ പുസ്തകഅലമാരയിൽ ഏറ്റവും പുതുക്കത്തോടെ, സ്നേഹം പോലെ ആ പുസ്തകവും കാണുമായിരിക്കാം.

ആൽഫ്രഡ് ഹിച്ച് കോക്കിന്റെ പ്രേമഗാനവും മറ്റു നോവലെറ്റുകളുമായി തൃശൂർ കറൻ്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം തൃശൂരിൽ നടക്കുന്നു. ഞാൻ നേരത്തേ എത്തി. അതാ മുകളിൽ മേതിൽ ബീഡി വലിച്ചു നിൽക്കുന്നു. കൈകൾ വീശി. പടികൾ കയറി ചെല്ലുമ്പോൾ ഒരു കുഞ്ഞു മേതിൽ. എന്റെ ഉള്ളിൽ മേതിൽ രഘുവരന്റെ ഉയരത്തിലുള്ള ആളായിരുന്നു.
മേതിലിനോട് ചോദിച്ചു; ഉയരം ആരെടുത്തു പോയി? മറുപടി വന്നു, പുലർക്കാലത്തെ കാറ്റെടുത്തു പോയി… നാളെ തിരിച്ചു കിട്ടുമെന്ന്.

എന്റെ ഉള്ളിൽ മേതിൽ രഘുവരന്റെ ഉയരത്തിലുള്ള ആളായിരുന്നു. 
മേതിലിനോട് ചോദിച്ചു; ഉയരം ആരെടുത്തു പോയി? മറുപടി വന്നു, പുലർക്കാലത്തെ കാറ്റെടുത്തു പോയി… നാളെ തിരിച്ചു കിട്ടുമെന്ന്.
എന്റെ ഉള്ളിൽ മേതിൽ രഘുവരന്റെ ഉയരത്തിലുള്ള ആളായിരുന്നു.
മേതിലിനോട് ചോദിച്ചു; ഉയരം ആരെടുത്തു പോയി? മറുപടി വന്നു, പുലർക്കാലത്തെ കാറ്റെടുത്തു പോയി… നാളെ തിരിച്ചു കിട്ടുമെന്ന്.

ആ വേദിയിൽ വെച്ച് സാറ ടീച്ചർ ‘ഉടൽ ഒരു ചൂഴ് നില' യെ നഖശിഖാന്തം വിമർശിച്ചു. അതൊരു സ്ത്രീവിരുദ്ധ കഥയെന്ന് വിധിയെഴുതി, അതിന് കൗണ്ടർ കഥ എഴുതുമെന്ന് പറഞ്ഞു.
മേതിൽ ചിരിച്ചുകൊണ്ടെല്ലാം കേട്ടു, സഭാകമ്പം കൊണ്ട് ഒന്നും മിണ്ടിയില്ല.

നാല്

ധുസൂദനൻ നായരുടെ കവിതകൾ നാടുവാഴും കാലമായിരുന്നു. എവിടെയും പന്ത്രണ്ടു പെറ്റമ്മമാർ മാത്രം തെരുവിലും കോളേജിലും അമ്പലത്തിലും പള്ളിയിലും ഓട്ടോറിക്ഷയിലും ബസ്സിലും യുവജനോത്സവങ്ങളിലും. കവിതാപ്രേമികൾ മധുസൂദനൻ നായരുടെ സ്വരമാധുരിയിൽ ലയിച്ച് മലയാളകവിതയെ അതിൽ കെട്ടിയിട്ട കാലം. പറയാത്ത പ്രണയത്താൽ കീറിപ്പറിഞ്ഞു പായുന്ന എന്നെ വീണ്ടും പണ്ടാര കാമുകനാക്കി ‘അപ്പവും വീഞ്ഞും’ എന്ന കവിത, കലാകൗമുദിയിൽ 5 പേജുകളിലായി പരന്നുകിടന്നു.

എന്റെ കുപ്പായത്തിന്റെ
മൂന്നാമത്തെ കുടുക്കിനു പിന്നിലെ
പിടച്ചിലിന്റെ പേരാണ് പ്രേമം.

നീയൊരിക്കൽ എന്നെ
നോക്കിയതങ്ങനായിരുന്നു
പാത മുറിച്ചു കടന്നുപോകുന്ന
ഒരാളെയെന്നപോലെ
ഗതാഗതവിളക്കിലപ്പോൾ
പച്ചവെളിച്ചമായിരുന്നു.
നിന്റെ കണ്ണുകളിൽ ചുവപ്പു വെളിച്ചവും
നിന്റെ നോട്ടം വായുവിൽ തങ്ങിനിൽക്കുന്നു.
നിന്റെ ഗന്ധം പോലെ അതവിടെത്തന്നെ നിൽക്കുന്നു

ഏത് നിമിഷവും
എനിക്കവിടെച്ചെന്നു നിൽക്കാം
അപ്പോൾ നിന്റെ കണ്ണിലെ കാഴ്ച്ച ഞാനാവും
തെരുവ് ഒരില പോലെ പച്ചയാകും.

ഒരു മണൽഘടികാരം പോലെ
മലർന്നും കമിഴ്ന്നും കിടന്ന്
ഞാൻ രാത്രികളെ അളക്കുന്നു.
ഭൂമി ഉറക്കത്തിൽ ചരിഞ്ഞു കിടക്കുന്നത്
പ്രേമിക്കുന്നവരിലൂടെയാണ്.

ഫോട്ടോക്കോപ്പിയെടുത്ത് കുറേപ്പേർക്ക് അയച്ചുകൊടുത്തു. എനിക്ക് എന്നെക്കുറിച്ച് പറയാനുള്ളത് മേതിൽ അതിലെഴുതിയിരുന്നു.

അതെന്റെ മാംസം
അതെന്റെ രക്തം
അതെന്റെ പ്രണയം.

കോളേജ് കാൻ്റീനിലെ ചുമരിൽ ആ കവിതയാൽ ഊക്കം കൊണ്ട് ഇങ്ങനെ എഴുതി:

നിന്റെ ചിരി
ദലീലയുടെ കത്രിക
അറുത്തീടുക
എന്റെ പ്രണയസിംഹങ്ങളെ

ആ വരികളെ അവൾ വീണ്ടും ചിരിയോടെ വെട്ടി, ഞാൻ മുറിഞ്ഞു രണ്ടായി ഞാഞ്ഞൂളിനെപ്പോലെ.

അഞ്ച്

രുപത്തിരണ്ടാം വയസ്സിൽ വിമാനം കയറി, വിധിയെന്ന പോലെ. പത്ത് കിലോ പുസ്തകത്തിൽ ഒരെണ്ണം ഭൂമിയെയും മരണത്തെയും കുറിച്ചുള്ള പുസ്തകമായിരുന്നു.

പറയാത്ത പ്രണയത്താൽ കീറിപ്പറിഞ്ഞു പായുന്ന എന്നെ വീണ്ടും പണ്ടാര കാമുകനാക്കി ‘അപ്പവും വീഞ്ഞും’ എന്ന കവിത, കലാകൗമുദിയിൽ 5 പേജുകളിലായി പരന്നുകിടന്നു.
പറയാത്ത പ്രണയത്താൽ കീറിപ്പറിഞ്ഞു പായുന്ന എന്നെ വീണ്ടും പണ്ടാര കാമുകനാക്കി ‘അപ്പവും വീഞ്ഞും’ എന്ന കവിത, കലാകൗമുദിയിൽ 5 പേജുകളിലായി പരന്നുകിടന്നു.

മേതിൽ പറയും, കുവൈറ്റ് എന്ന രാജ്യം മുയലിനെപ്പോലെയായിരുന്നു, ഒരു രാത്രിയിൽ ഇറാഖ് കയറി ആക്രമിച്ചു, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സദ്ദാമിനെ ഞാൻ വെറുക്കുന്നു. സുരേഷേട്ടനും അതു തന്നെ പറഞ്ഞു. സുരേഷേട്ടൻ എന്റെ സഹമുറിയനായിരുന്നു. യു എ യിൽ വന്നതിനുമുന്നേ കുവൈറ്റിലെ ഒരു പവർഹൗസിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ആ ദുരന്തരാത്രിയിൽ ഇറാഖി പട്ടാളം കുറേ പേരെ പിടിച്ചുകൊണ്ടുപോയി. അവരെ ഒരു പട്ടാളവണ്ടിയിൽ കയറ്റി ചുട്ടുപഴുത്ത മരുഭൂമിയിലൂടെ ജോർദാനിലേക്ക് കൊണ്ടുപോയി. യുദ്ധതടവുകാരെപ്പോലെ ഗോഡൗണിൽ കൊണ്ടുപോയി ഇറക്കി. കാലും കൈയ്യും ബന്ധിക്കപ്പെട്ട് അവരവിടെ കിടന്നു. വെള്ളത്തിന്റെ ബോട്ടിലിലേക്ക് അവർ ഇഴഞ്ഞു. സുരേഷേട്ടൻ ഒരു ഉപമ പറഞ്ഞു, മിനുസപ്പെട്ട തറയിൽ പഴുതാര ഇഴയും പോലെ ഇഴഞ്ഞെന്ന്. പെട്ടെന്ന് ‘എങ്ങനെ ഒരു പഴുതാരയെ കൊല്ലാം' എന്ന കഥ ഓർത്തു. പഴുതാര വന്നുപെടാൻ ഒരു സാധ്യതയുമില്ലാത്ത ഒരു സ്പേസിൽ പഴുതാര വിരിഞ്ഞുനിൽക്കുന്നത് മേതിൽ എഴുതി. കഷണ്ടി പോലെ മിനുസമായ തറയിൽ പെട്ടു പോയ പഴുതാര എന്റെ ഗൾഫ് ജീവിതം പോലെ തോന്നിപ്പിച്ചു. രക്ഷനേടാനാവാതെ പിടഞ്ഞു കൊണ്ടിരിക്കുന്ന, എന്നാൽ അതിനായി സദാ ശ്രമിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ‘എങ്ങനെ ഒരു പഴുതാരയെ കൊല്ലാം’ എന്ന കഥയെ അധികരിച്ച് ഞാനും മധു ബാലനും കൂടെ സ്ക്രീൻ പ്ലേ ആലോചിക്കുന്നത്. മേതിലിനോട് അനുമതി ചോദിച്ചപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു: how it possible?
പക്ഷേ ഞങ്ങൾ എഴുതിപ്പൂർത്തിയാക്കി. നടക്കാതെ പോയ പ്രൊജക്ടുകൾക്കൊപ്പം ചേർത്തുവെച്ചു. പക്ഷേ, ആ യാത്ര രസകരമായിരുന്നു. കുറേ മാസങ്ങൾ അതിനായി മധുവുമൊത്തിരുന്നത് മറ്റൊരു അനുഭവമായിരുന്നു.
എഴുതപ്പെടാതെ പോയ കവിതകൾ പോലെ.

സാറ ടീച്ചർ ‘ഉടൽ ഒരു ചൂഴ് നില' യെ നഖശിഖാന്തം വിമർശിച്ചു. അതൊരു സ്ത്രീവിരുദ്ധ കഥയെന്ന് വിധിയെഴുതി, അതിന് കൗണ്ടർ കഥ എഴുതുമെന്ന് പറഞ്ഞു.
മേതിൽ ചിരിച്ചുകൊണ്ടെല്ലാം കേട്ടു, സഭാകമ്പം കൊണ്ട് ഒന്നും മിണ്ടിയില്ല.

ആറ്

യാദൃച്ഛികമായാണ് ദുബായിലെ ചെറുകിട ടെക്സ്റ്റൈൽ ഉടമയുമായി സംസാരിക്കാൻ ഇടവന്നത്. അയാൾ ഒരു കഥ പറഞ്ഞു, അവിടെ ജോലി ചെയ്തിരുന്ന പയ്യനെ കുറിച്ച്. സത്യസന്ധതയും ആത്മാർപ്പണവും കൃത്യനിഷ്ഠയുമുള്ള ഇരുപതുകാരൻ. അവനായിരുന്നു പെൺ മാനിക്യുനുകളെ ഒരുക്കാൻ വിദഗ്ദ്ധൻ. അവൻ ഏവരും വരും മുന്നേ വന്ന് എല്ലാം ഒരുക്കിവെക്കുമായിരുന്നു. ഓരോ ദിവസവും പല വേഷത്തിൽ പലവർണ്ണത്തിൽ ആ സുന്ദരികൾ കണ്ണാടി കൂടിൽ നിന്ന് ആളുകളെ നോക്കി നിന്നു. പയ്യന്റെ മാനിക്യൂനികളുമായുള്ള പ്രണയലീലകൾ ഒരു നാൾ പിടിക്കപ്പെട്ടു. അവനെ ജോലിയിൽ തുടരാൻ അനുവദിക്കാത്ത വണ്ണം അത് ഗൗരവമുള്ള കുറ്റമായി. അവനെ കടയിൽ നിന്ന് ഇറക്കിവിടാൻ നേരം പെട്ടെന്ന് അവൻ ഓടിച്ചെന്ന് ആ മാനിക്യൂനെ കെട്ടിപ്പിടിക്കുകയും തെരുതെരെ ഉമ്മവെക്കുകയും ചെയ്തത്രേ... എന്നെ പറഞ്ഞയക്കല്ലേ സർ എന്നവൻ കരഞ്ഞു കാലുപിടിച്ചു.
ടെക്സ്റ്റെൽ ഉടമ പറഞ്ഞു; അന്നേരം ഞാനൊന്നു വിറച്ചു, ഇപ്പോഴും ഇടക്കിടെ ഓർക്കുമ്പോൾ നടുങ്ങും.
ഞാനും നടുങ്ങി. ശൈലജയും ലാറസ് പക്ഷികളും വായിച്ച് നടുങ്ങിയതുപോലെ. ഗോഡൗണിലെ കൂട്ടിയിട്ടിരിക്കുന്ന മാനിക്യൂനുകൾക്കിടയിലെ ശൈലജയെ ഞാനോർത്തു.

മേതിലിന് മറഡോണയുടെ ഉയരമാണെന്ന് ഞാൻ കളിയാക്കി. ‘എന്റെ കാലുകൾക്കിടയിൽ അദൃശ്യ ഫുട്ബോളുണ്ട്. അതിനാലാണ് അത് വളഞ്ഞിരിക്കുന്നത്’, മേതിൽ ഉറക്കെച്ചിരിച്ചു.

ദുബായിലെ ബാറിലെ ഇരുണ്ട വെളിച്ചത്തിലിരുന്ന് ഞങ്ങളോട് പറഞ്ഞു, എന്തുകൊണ്ടാണ് ബാറിലെ വെളിച്ചം ഇരുണ്ടതെന്നറിയാമോ ? ഗുഹാവെളിച്ചത്തെ ഓർമ്മിപ്പിക്കാൻ. ഇരുണ്ട വെളിച്ചത്തിൽ ആത്മാവിലെ വെളിച്ചം കൂടുതൽ തെളിയും. ഉൾവെളിച്ചം പരസ്പരം പകരാൻ പുറംവെളിച്ചം ഇരുണ്ടതാകണം. അങ്ങനെ ഞാനതിനെ വായിച്ചെടുത്തു.

ലിഫ്റ്റിറങ്ങുമ്പോൾ ഞാൻ ‘തീ പിടിക്കത് തീപിടിക്കത് ' എന്ന തമിഴ് പാട്ടിന്റെ രണ്ട് വരികൾ പാടി. മേതിൽ നൃത്തം ചവുട്ടി. കണ്യാർകളി എനിക്ക് വശമാണെന്ന് പറഞ്ഞു. മേതിലിന് മറഡോണയുടെ ഉയരമാണെന്ന് ഞാൻ കളിയാക്കി. ‘എന്റെ കാലുകൾക്കിടയിൽ അദൃശ്യ ഫുട്ബോളുണ്ട്. അതിനാലാണ് അത് വളഞ്ഞിരിക്കുന്നത്’, മേതിൽ ഉറക്കെച്ചിരിച്ചു.

കൽപ്പറ്റ നാരായണൻ
കൽപ്പറ്റ നാരായണൻ

വൈനിന്റെ ലഹരിയിലായിരിക്കാം എനിക്ക് മേതിലിനെ ‘സെൻ്റ് ഓഫ് വുമണിലെ’ അൽപാച്ചിനോയെ ഓർമ്മിപ്പിച്ചു. അന്ധനായ അൽപ്പാച്ചിനോ ഫെരാരി കാർ ഓടിക്കുന്ന ദൃശ്യം ഓർമ്മയിൽ വന്നു. മലയാള ഭാഷയുടെ ചെറിയ നിരത്തിൽ മേതിൽ ഫെരാരി ഇപ്പോഴും ഓടിച്ചു കൊണ്ടിരിക്കുകയാണ്, കാഴ്ച്ചയുള്ളവരേക്കാൾ വേഗത്തിൽ, കൃത്യതയിൽ, മറ്റ് വാഹനങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട്.

ആ മെയ് വാഹനത്തെ ആരാണ് ബ്രേക്കിട്ടുനിർത്തുക.

ഏഴ്

ദ്യമായി മേതിൽ യു എ ഇയിൽ വന്ന കാലത്താണ് മൂന്നാംമിടം എന്ന (ഞാനും ഉൾപ്പെട്ട ) കൾച്ചറൽ പ്ലാറ്റ് ഫോമിലെ സുഹൃത്തുക്കളുമായി അടുക്കുന്നത്. സർജുവായിരുന്നു മൂന്നാമിടത്തിന്റെ സാരഥി. ആ കാലത്ത് മേതിൽ മലയാള സാഹിത്യത്തിൽ തീരെ ഇടപെടാതെ നിൽക്കുന്ന കാലം. മേതിലിന്റെ പുസ്തകങ്ങളൊന്നും ലഭ്യമല്ലാതിരുന്നു. മൂന്നാമിടത്തിന് മേതിൽ വാക്കാൽ എല്ലാ വർക്കുകളുടെയും കോപ്പി റൈറ്റ് നൽകുന്നു. വലിയ പദ്ധതികൾ ഞങ്ങൾ വിഭാവനം ചെയ്തു. മേതിലിന്റെ മുഴുവൻ വർക്കുകളും മൂന്ന് വോള്യങ്ങളായി പ്രസിദ്ധീകരിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. വലിയ സാംസ്കാരിക ഇടപെടലായിട്ടായിരുന്നു ആ ഉദ്യമത്തെ ഞങ്ങൾ കരുതിയിരുന്നത്. മേതിൽ കവിതകൾ, മേതിൽ കഥകൾ, ചെറുനോവലുകൾ, മേതിലിനെക്കുറിച്ചുള്ള പഠനങ്ങൾ, അതിനോടൊപ്പം മേതിൽ കവിതകളുടെ ശബ്ദ അവതരണം സ്വതന്ത്ര സംഗീതത്തിന്റെ അകമ്പടിയോടെ- എന്നെയായിരുന്നു ഈ പ്രൊജക്ട് നടത്താനായി ഏൽപ്പിച്ചിരുന്നത്.

സർജു
സർജു

മേതിലിന്റെ പക്കലാണെങ്കിൽ അദ്ദേഹത്തിന്റെ ഒറ്റ പുസ്തകം പോലുമില്ല. പഠനങ്ങൾക്കായി മറ്റ് കുറേ എഴുത്തുകാരെ സമീപിച്ചു. കൽപ്പറ്റ, ഡി. വിനയചന്ദ്രൻ, കവിത ബാലകൃഷ്ണൻ, വെങ്കിടി എന്നിവരൊക്കെ ആർട്ടിക്കിൾ തന്നിരുന്നു. മ്യൂസിക് മുജീബ് മജീദ് ചെയ്യാമെന്നേറ്റു (കിഷ്കിന്ധാകാണ്ഠം സംഗീത സംവിധായകൻ, അന്നവൻ കൊച്ചു പയ്യനായിരുന്നു. രണ്ടാഴ്ച്ച മുൻപ് മിണ്ടിയപ്പോൾ ഞങ്ങൾ ആ പ്രൊജക്ടിനെക്കുറിച്ച് വീണ്ടും പറഞ്ഞു.).

കവിതകൾ സമാഹരിച്ച് കേരളത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണ ശാലയിലെ മുതലാളിയോട് സംസാരിച്ചു. അദ്ദേഹം ചിരിയോടെ പറഞ്ഞു: മേതിലിനെ എനിക്കിഷ്ടമാണ്, പക്ഷേ വിറ്റുപോകില്ല, കെട്ടിക്കിടപ്പാണ് പഴയ പുസ്തകങ്ങൾ, ഫണ്ട് തന്നാണെങ്കിൽ പ്രസിദ്ധീകരിക്കാമെന്ന്. ഞങ്ങൾക്ക് സമ്മതിക്കേണ്ടിവന്നു. 68,000 രൂപ അഡ്വാൻസ് കൊടുത്താണ് മേതിൽ കവിതകൾ എന്ന സമാഹാരം ആ പ്രസിദ്ധീകരണശാല പ്രസിദ്ധീകരിക്കുന്നത്. പൈസ കൊടുത്ത് എട്ടു മാസങ്ങൾക്കുശേഷം.

അതിനുശേഷം മാതൃഭൂമിയിലെ നൗഷാദ് കഥാസമാഹാരം ചെയ്യാമെന്ന് ഏൽക്കുകയും മുഴുവൻ കഥകളും ചേർത്ത് വലിയ പുസ്തകമിറക്കുകയും ആറുമാസത്തിനുള്ളിൽ രണ്ടാം പതിപ്പ് വരികയും ചെയ്തു. മേതിലിനെ വായിക്കാൻ ആളുകൾ കാത്തിരിക്കുകയായിരുന്നെന്ന് അന്ന് ഞങ്ങൾക്ക് മനസ്സിലായി. പഠനങ്ങളടെ പുസ്തകവും കവിതാ മ്യൂസിക് ആൽബം എന്ന സങ്കല്പവും ഉപേക്ഷിക്കപ്പെട്ടതിന്റെ കൂട്ടത്തിൽപെടുത്തി. ഗൾഫിലെ സുഹൃത്തുക്കൾ വേണ്ടിവന്നു മേതിലിനെ സമാഹരിക്കാൻ. മേതിൽ എപ്പോഴും പറയും, തന്റെ യഥാർത്ഥ സുഹൃത്തുക്കൾ ഗൾഫുകാരാണെന്ന്.

എട്ട്

ന്ധങ്ങളാൽ എനിക്ക് ഉപ്പിന്റെയും മുളകിന്റെയും പുളിയുടെയും അളവറിയാമെന്ന് നല്ല പാചക്കാരനായ മേതിൽ പറയാറുണ്ട്.

ഞങ്ങൾക്കിവിടെ
ചില ഗന്ധാനുഷ്ഠാനങ്ങളുണ്ട്
ഗന്ധങ്ങളുടെ അടയാളം
ഞങ്ങൾ തിരിച്ചറിയുന്നു.
ഗന്ധങ്ങളുടെ ആജ്ഞകൾ
ഞങ്ങൾ നിറവേറ്റുന്നു.

നൗഷാദ്
നൗഷാദ്

പരിമള എന്ന അപൂർവ്വ നാമം ‘എങ്ങനെ പഴുതാരയെ കൊല്ലാം’ എന്ന കഥയിലെ നായികക്ക് വന്നുചേർന്നതു തന്നെ, ഗന്ധങ്ങളെ പിൻതുടരുന്ന ഒരാൾക്ക് മാത്രം സാധ്യമാവുന്നതാണ്.

സെൻ്റ് ഓഫ് വുമണിലെ അന്ധനായ നായകൻ, സുന്ദരികളെ മണത്ത് കണ്ടുപിടിക്കാമെന്ന് അവകാശപ്പെടുന്നതുപോലെ, മേതിൽ, ഭാഷയുടെ വിള്ളലിൽ മുഖമമർത്തിക്കൊണ്ട്, ജന്തുസഹജമായ ഘ്രാണശക്തി കൊണ്ട് ഭാഷയെ സൗന്ദര്യപ്പെടുത്താൻ നിരന്തരം മണത്തു കൊണ്ടിരിക്കുന്നു.മേതിലിനെ മണക്കാൻ മൂക്കിനെ നാം കൂടുതൽ കൂർപ്പിക്കേണ്ടതുണ്ട്.

താനേ പലഗന്ധം പൊഴിക്കുന്ന മരമാണ് മേതിൽ. എല്ലാ വിയോഗങ്ങൾക്കും മേൽ ആ മരം ഉയർന്നുനിൽക്കുന്നു.

മേതിൽ
Ars Longa Vita Brevis
വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ
റാറ്റ് ബുക്സ്.

മേതിൽ രാധാകൃഷ്ണനുമായി കരുണാകരൻ നടത്തിയ പലതരം വിനിമയങ്ങളുടെയും സംഭാഷണങ്ങളുടെയും പുസ്തകം, ഇപ്പോൾ തന്നെ ഓഡർ ചെയ്യൂ...

Comments