വിനീതവിധേയമാക്കപ്പെടുന്ന വായന

നിലനിൽപ്പിനേക്കാൾ, ലാഭം എന്നത് പ്രസാധനത്തിന്റെ പ്രഖ്യാപിത അജണ്ടയായി മാറി. ഇത് ഏറ്റവും കൂടുതൽ സംഭവിക്കുന്നത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ കാലത്താണ്. അത്രമാത്രം ചൂഷണമാണ് ഈ പുസ്തകമേളക്കാലത്ത് ചില ഇടത്തരം പ്രസാധകർ നടത്തുന്നത്. എങ്ങനെയെങ്കിലും തൻ്റെ ആത്മസാക്ഷാത്കാരമായ ഒരു പുസ്തകത്തിൻ്റെ പിറവിക്കുവേണ്ടി എത്ര തുക കൊടുക്കാനും എഴുത്തുകാർ നിർബന്ധിക്കപ്പടുന്നു- ഇ.കെ. ദിനേശൻ എഴുതുന്നു.

തിവേഗം വാണിജ്യവൽക്കരിക്കപ്പെടുന്ന സാമൂഹ്യജീവിതത്തിൽ ജ്ഞാനവ്യവഹാരങ്ങളെ മാറ്റിനിർത്തുക സാധ്യമല്ല. മാത്രമല്ല, രണ്ടായിരത്തിനു ശേഷം ഇൻറർനെറ്റ് ഉണ്ടാക്കിയ വിവര വ്യാപനത്തിൻ്റെ സാർവദേശീയസാധ്യത ലോകത്തെ ചെറുതും വലുതുമായ ദേശസമൂഹങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ തുടങ്ങി. ഇത് സാംസ്കാരിക കൈമാറ്റങ്ങൾക്ക് നൽകിയ സാധ്യതയും വേഗതയും ചെറുതല്ല.

ഇടനിലക്കാരില്ലാതെ സാധ്യമാക്കിയ സംസ്കാരത്തിൻ്റെ ഈ കൊടുക്കൽ വാങ്ങലുകളിൽ ഭാഷക്കുള്ള സ്ഥാനം ചെറുതല്ല. അതിനെ ഇതുവരെ നിലനിർത്തിയത് അച്ചടി മാധ്യമങ്ങളാണ്. അതിൻ്റെ മികച്ച സാമൂഹ്യ ജ്ഞാനോൽപ്പന്നമാണ് പുസ്തകം. അത് വിപണിയുടെ ഭാഗം കൂടിയാണ്. എഴുത്തുകാരെ സമൂഹത്തിൽ അടയാളപ്പെടുത്തുന്നത് അവരുടെ സർഗാത്മകതയെ ഉൽപ്പന്നമാക്കി മാറ്റുന്ന പുസ്തകം തന്നെയാണ്. അതിനൊരു വിപണി ആവശ്യമാണ്. എന്നാൽ സമീപഭൂതകാലം വരെ പുസ്തകം വിപണിയിലെ മത്സര ഉൽപ്പന്നമായിരുന്നില്ല. എന്നാൽ ഇന്ന് ദിനംപ്രതി പുതിയ പ്രസാധകർ പൊട്ടി മുളച്ചുവരുന്നത് ഈ മേഖലയിലെ ലാഭത്തിൽ കണ്ണുവെച്ചുകൊണ്ടാണ്. ഇതിൽ വൻകിട പ്രസാധകർ വിജയിക്കുന്നു. കാരണം, അവർക്ക് മുഖ്യധാരാ എഴുത്തുകാരിൽ ആധിപത്യം നിലനിർത്തി മുന്നോട്ടു പോകാൻ കഴിയുന്നു. ഇവിടെ നിന്ന് മത്സരം ആരംഭിക്കുകയാണ്. പുസ്തകത്തിൻ്റെ ഉള്ളടക്കത്തെ നോക്കാതെ എഴുതിയ ആളിൻ്റെ പേരിൽ മാത്രം വിറ്റഴിക്കപ്പെടുന്ന പുസ്തകം. ഇത്തരമൊരവസ്ഥയിലാണ് വായനയുടെ മൂല്യത്തെക്കുറിച്ചുള്ള അന്വേഷണം പ്രസക്തമാകുന്നത്.

അച്ചടി മാധ്യമങ്ങൾ വായനലോകത്തും വിപണിയിലും നിലനിർത്തിയ വിപണന കുത്തക തകർക്കപ്പെട്ടത് സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ഓൺലൈൻ വായനയാണ്. അതോടു കൂടി നേരത്തെ നിലനിന്ന അച്ചടി മാധ്യമങ്ങളിലെ വായന മാത്രമാണ് യഥാർഥ വായന എന്ന സാമ്പ്രദായിക രീതി മാറ്റപ്പെട്ടു.  Photo:  pasta broccoli / flickr
അച്ചടി മാധ്യമങ്ങൾ വായനലോകത്തും വിപണിയിലും നിലനിർത്തിയ വിപണന കുത്തക തകർക്കപ്പെട്ടത് സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ഓൺലൈൻ വായനയാണ്. അതോടു കൂടി നേരത്തെ നിലനിന്ന അച്ചടി മാധ്യമങ്ങളിലെ വായന മാത്രമാണ് യഥാർഥ വായന എന്ന സാമ്പ്രദായിക രീതി മാറ്റപ്പെട്ടു. Photo: pasta broccoli / flickr

മികച്ച വായനാ സമൂഹത്തിനുമാത്രമേ അച്ചടിവിപണിയെ മുന്നോട്ടുകൊണ്ടുപോകാൻ പറ്റൂ. അവിടെ വായന എത്രമാത്രം ഗൗരവപ്പെട്ടതാവുന്നു എന്നത് പ്രധാന വിഷയമാണ്. എന്നാൽ വ്യക്തിതാത്പര്യങ്ങളുടെ പേരിൽ ആഘോഷിക്കപ്പെടുന്ന വായനയും ചർച്ചയും ഭാഷയുടെ നൈതികതക്കോ പുസ്തകങ്ങളുടെ ഉള്ളടക്കത്തിനോ വലിയ പ്രാധാന്യം നൽകുന്നില്ല. മറിച്ച്, ജനപ്രിയ വിഷയങ്ങളെ രാഷ്ട്രീയമുക്തമാക്കി അവതരിപ്പിക്കുകയാണ്. ഇതിലേക്ക് ആകർഷിക്കപ്പെടുന്ന ഒരു വായനാസമൂഹം ഇന്ന് രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതിനെ ഉണ്ടാക്കിയത് സോഷ്യൽ മീഡിയ എഴുത്തുലോകമാണ്.

അതൊരിക്കലും മോശം പ്രവണതയല്ല. മറിച്ച് അച്ചടി മാധ്യമങ്ങൾ വായനലോകത്തും വിപണിയിലും നിലനിർത്തിയ വിപണന കുത്തക തകർക്കപ്പെട്ടത് സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ഓൺലൈൻ വായനയാണ്. അതോടു കൂടി നേരത്തെ നിലനിന്ന അച്ചടി മാധ്യമങ്ങളിലെ വായന മാത്രമാണ് യഥാർഥ വായന എന്ന സാമ്പ്രദായിക രീതി മാറ്റപ്പെട്ടു. ഒപ്പം, വായന എന്നത് അഭിരുചി സാധ്യതകളെ മറികടന്ന് അതിവിശാലതയിലേക്ക് വ്യാപിച്ചു. അത്തരം തെരഞ്ഞെടുപ്പിന് കാരണം, പ്രിൻ്റ് മീഡിയയല്ല, ഓൺലൈനിലെ വിശാല ലോകമാണ്. ഇതിൻ്റെ വ്യാഖ്യാനസൗകര്യം എഴുത്തുകാരുടെ കൂടി സൗകര്യമാണ്. അങ്ങനെ പ്രിൻ്റ് ചെയ്യുന്ന പുസ്തകത്തിൽനിന്ന് വായന ഓൺലൈൻ പ്ലാറ്റ് ഫോമിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

ഇതേ അവസരത്തിൽ ഇൻറർനെറ്റ് ഉണ്ടാക്കിയ സാമൂഹ്യവ്യാപനം ചെറുദേശ സമൂഹങ്ങളിലെ പ്രാദേശിക ഭാഷകൾക്കുപോലും സാർവദേശീയമാനം നൽകി. ലോകത്തിലെ ഏതു കോണിൽ നിന്നും സാമൂഹ്യമാധ്യമം വഴി ഒരു മലയാളിക്ക് തന്റെ പ്രാദേശിക ഭാഷാ വിനിമയത്തെ വിനിയോഗിക്കാനും അതുവഴി വായനയുടെയും എഴുത്തിന്റെയും അഭിരുചിയെ നിരന്തരമായി മുന്നോട്ടു കൊണ്ടു പോകാനും കഴിഞ്ഞു. നേരത്തെ വിദൂര ദേശങ്ങളിൽ ജീവിക്കുന്ന മലയാളിക്ക് തനിക്കിഷ്ടപ്പെട്ട വായന സാധ്യമാക്കണമെങ്കിൽ പുസ്തകങ്ങളെ കൂടെ കൊണ്ടുപോകേണ്ടതുണ്ടായിരുന്നു.

രണ്ടായിരത്തിനു മുമ്പ് ഗൾഫ് രാജ്യങ്ങളിൽ  നാലും അഞ്ചും ദിവസം കഴിഞ്ഞു വരുന്ന പത്രത്തിനുവേണ്ടി കാത്തിരിക്കുന്ന മലയാളികളെ കുറിച്ച് ബാബു ഭരദ്വാജ് പ്രവാസിയുടെ കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്.
രണ്ടായിരത്തിനു മുമ്പ് ഗൾഫ് രാജ്യങ്ങളിൽ നാലും അഞ്ചും ദിവസം കഴിഞ്ഞു വരുന്ന പത്രത്തിനുവേണ്ടി കാത്തിരിക്കുന്ന മലയാളികളെ കുറിച്ച് ബാബു ഭരദ്വാജ് പ്രവാസിയുടെ കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്.

രണ്ടായിരത്തിനു മുമ്പ് ഗൾഫ് രാജ്യങ്ങളിൽ നാലും അഞ്ചും ദിവസം കഴിഞ്ഞു വരുന്ന പത്രത്തിനുവേണ്ടി കാത്തിരിക്കുന്ന മലയാളികളെ കുറിച്ച് ബാബു ഭരദ്വാജ് പ്രവാസിയുടെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. പിന്നീടുണ്ടായ മാറ്റങ്ങൾ അതിരാവിലെ പീടികത്തിണയിലിരുന്ന് പത്രം വായിക്കുന്നതിന് സമാനമായി ഫ്ലാറ്റിന്റെ പടിവാതിൽ മലയാള പത്രങ്ങൾ എത്തിത്തുടങ്ങി. ഇത് സാധ്യമായത് ആധുനിക സാങ്കേതികവിദ്യ അച്ചടിരംഗത്തുണ്ടാക്കിയ വിപ്ലവകരമായ മാറ്റം മൂലമാണ്. എന്നാൽ ഇതിൻ്റെ രണ്ടാം ഘട്ടത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വായനയുടെ 75% വും കീഴ്പ്പെട്ടുപോയപ്പോൾ അച്ചടി മാധ്യമം എന്നത് വായനയെ സാധ്യമാക്കുന്ന അനിവാര്യതയല്ലാതെയായി. ഇതോടെ, അന്നേവരെ അച്ചടി മാധ്യമങ്ങൾ കയ്യടക്കിയ വായനയുടെ കുത്തക വലിയ രീതിയിൽ മാറ്റത്തിന് വിധേയമായി. ഇന്ന് മലയാളത്തിലെ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമങ്ങളും അച്ചടിക്കോപ്പിയുടെ അതേ പകർപ്പ് പി ഡി എഫ് ആക്കി ഇൻറർനെറ്റ് വഴി ഓൺലൈൻ മാധ്യമങ്ങളിലൂടെ വിൽപ്പന നടത്തുകയാണ്. അതിന് പ്രധാന കാരണം, വായന കൂടുതലും വെർച്ച്വൽ ലോകത്താണ് എന്ന തിരിച്ചറിവാണ്. മറുഭാഗത്ത് അച്ചടിക്കോപ്പികളുടെ എണ്ണം കുറയുന്നു എന്നതും വസ്തുതതയാണ്.

വെർച്ച്വൽ സാധ്യതയിലൂടെ കടുത്ത പ്രചാരണം വഴി ഒരു കൃതിയെ വിൽപ്പന 'വസ്തുവായി ' അവതരിപ്പിക്കാനും കഴിയുന്നു. അതിൻ്റെ ഉള്ളടക്കത്തെയോ പ്രമേയത്തെയോ ഭാഷാപരമായ മനോഹാരിതയെയോ പരിഗണിക്കാതെ ചില പ്രത്യേകതരം പുസ്തകങ്ങളെ ബൂസ്റ്റിംങ്ങിലൂടെ ബെസ്റ്റ് സെല്ലർ ആക്കി മാറ്റാൻ കഴിയുന്നുണ്ട്.

ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഈ സാധ്യത എങ്ങനെ വായനയുടെ നൈതികതയെ ബാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ ചോദ്യം. പ്രത്യേകിച്ച്, എഴുത്തിൽ എഡിറ്റിങ്ങ് ഇല്ലാതെ വിഷയം അവതരിപ്പിക്കാൻ കഴിയുന്ന കാലത്ത്. പ്രസാധനത്തിൽ എഡിറ്റർക്കുള്ള സ്ഥാനം എഴുത്തിനെ തിരുത്തുക എന്നുള്ളതല്ല. മറിച്ച്, ആശയങ്ങളുടെ ഉള്ളടക്കത്തെ നിലനിർത്തി എഴുത്തിലെ അതിഭാവുകത്വം, ആവർത്തനങ്ങൾ, വ്യാകരണ തെറ്റുകൾ തുടങ്ങിയ ഇടങ്ങളെ മിനുക്കിയെടുക്കുക എന്നതാണ്. ഇത് ഒരേസമയം അച്ചടി മാധ്യമത്തിന്റെ ഉള്ളടക്കത്തിന്റെ ഗാംഭീരത്തെയും ഒപ്പം എഴുത്തുകാർക്ക് തൻ്റെ എഴുത്തിൽ കാണിക്കേണ്ട സൂക്ഷ്മതയെക്കുറിച്ചും അറിവ് നൽകുന്നു. എന്നാൽ ഇന്ന് പുറത്തിറങ്ങുന്ന സമാന്തര ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മിക്കതും ഇത്തരം എഡിറ്റിങ്ങോ ഭാഷാപരമായ തിരുത്തുകളോ സാധ്യമാകാത്ത തരത്തിലുള്ള സമീപനം നിലനിൽക്കുന്നുണ്ട്. ഈ അവസരത്തിലാണ് വൈജ്ഞാനികവും ദാർശനികവുമായ ഉള്ളടക്കത്തിന്റെ അപര്യാപ്തത സോഷ്യൽ മീഡിയ എഴുത്തുകളിൽ പ്രത്യക്ഷതയിൽ പ്രകടമാക്കുന്നത്.

അതേസമയം ഈ വെർച്ച്വൽ സാധ്യതയിലൂടെ കടുത്ത പ്രചാരണം വഴി ഒരു കൃതിയെ വിൽപ്പന 'വസ്തുവായി ' അവതരിപ്പിക്കാനും കഴിയുന്നു. അതിൻ്റെ ഉള്ളടക്കത്തെയോ പ്രമേയത്തെയോ ഭാഷാപരമായ മനോഹാരിതയെയോ പരിഗണിക്കാതെ ചില പ്രത്യേകതരം പുസ്തകങ്ങളെ ബൂസ്റ്റിംങ്ങിലൂടെ ബെസ്റ്റ് സെല്ലർ ആക്കി മാറ്റാൻ കഴിയുന്നുണ്ട്. സിനിമയിൽ കടുത്ത വിപണി മത്സരത്തിന് കാരണമാകുന്ന ഇത്തരം പ്രചാരണം സാഹിത്യത്തിലേക്ക് വരുമ്പോൾ അതുണ്ടാക്കുന്നത് ഗുരുതര പ്രതിസന്ധികളാണ്. എഴുത്തിൽ സംഭവിക്കുന്ന അധാർമികമായ ഈ പ്രതിസന്ധി എഴുത്തുകാരുടെ ചിന്താമണ്ഡലത്തിൽ ഗുരുതര പ്രശ്നങ്ങൾ സ്യഷ്ടിക്കുന്നു. വിറ്റഴിക്കപ്പെടുന്ന കോപ്പികളുടെ എണ്ണം നോക്കി ഒരു കൃതിയുടെ മൂല്യം നിർണയിക്കുന്ന തരത്തിലേക്ക് മലയാളത്തിലെ വായനാസമൂഹം എത്തിനിൽക്കുകയാണ്. സമീപകാലത്തെ ചില നോവലുകൾ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ പോലും അതീവ ഗൗരവത്തോടെ പരസ്യം നൽകി വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതോടെ പുസ്തകവും വായനയും 100% വിപണി മൂല്യത്തിന് കീഴ്പ്പെട്ടുപോകുന്നു എന്നതാണ് സത്യം. ഈ അവസരത്തിലാണ് വായനയുടെ തിരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാവുന്നത്. ഒപ്പം എന്തിനു വായിക്കണം എന്ന ചോദ്യം ഉയർന്നു വരുന്നതും.

എഴുത്തിൽ  എഡിറ്റിങ്ങ് ഇല്ലാതെ വിഷയം അവതരിപ്പിക്കാൻ കഴിയുന്ന കാലത്ത്. പ്രസാധനത്തിൽ എഡിറ്റർക്കുള്ള സ്ഥാനം എഴുത്തിനെ തിരുത്തുക എന്നുള്ളതല്ല. മറിച്ച്, ആശയങ്ങളുടെ ഉള്ളടക്കത്തെ നിലനിർത്തി എഴുത്തിലെ അതിഭാവുകത്വം, ആവർത്തനങ്ങൾ, വ്യാകരണ തെറ്റുകൾ തുടങ്ങിയ ഇടങ്ങളെ മിനുക്കിയെടുക്കുക എന്നതാണ്.
എഴുത്തിൽ എഡിറ്റിങ്ങ് ഇല്ലാതെ വിഷയം അവതരിപ്പിക്കാൻ കഴിയുന്ന കാലത്ത്. പ്രസാധനത്തിൽ എഡിറ്റർക്കുള്ള സ്ഥാനം എഴുത്തിനെ തിരുത്തുക എന്നുള്ളതല്ല. മറിച്ച്, ആശയങ്ങളുടെ ഉള്ളടക്കത്തെ നിലനിർത്തി എഴുത്തിലെ അതിഭാവുകത്വം, ആവർത്തനങ്ങൾ, വ്യാകരണ തെറ്റുകൾ തുടങ്ങിയ ഇടങ്ങളെ മിനുക്കിയെടുക്കുക എന്നതാണ്.

വായന, വിപണി, പ്രസാധകർ

വായനക്കാരെ സംബന്ധിച്ച് തങ്ങളുടെ വായന ആത്മനിഷ്ഠമാകുമ്പോൾ തന്നെ അതിലടങ്ങിയിരിക്കുന്ന വസ്തുനിഷ്ഠമായ ആശയങ്ങളെയോ അത് മുന്നോട്ടുവെക്കുന്ന മാനുഷികാവസ്ഥയെയോ നിസ്സാരമായി തള്ളിക്കളയാൻ കഴിയില്ല. പ്രത്യേകിച്ച്, മലയാളിയെ സംബന്ധിച്ച് അവരുടെ വായന സാംസ്കാരിക മൂലധനമായും പിന്നീടത് മാനുഷിക മൂല്യമായും തീരുന്നുണ്ട്. അതായത്, ബഹുസാമൂഹികതയിൽ ഒരു വ്യക്തിയുടെ സ്വകാര്യമായ ചിന്താമണ്ഡലത്തിൽ നിന്നു രൂപപ്പെടുന്ന ഏതൊരു വിചാരവും തൻ്റെ മുന്നിലിരിക്കുന്ന മനുഷ്യരുമായി അറിഞ്ഞോ അറിയാതെയോ ബന്ധം സ്ഥാപിക്കുന്നുണ്ട്. തിരസ്കൃതമാകുന്ന സമൂഹങ്ങളെ തിരിച്ചറിയാനും അവരെ സമൂഹത്തിന്റെ ഭാഗമായി കൂട്ടിച്ചേർക്കാനും ഒരു വ്യക്തിക്ക് കഴിയണമെങ്കിൽ അടിസ്ഥാനപരമായി തിരസ്കൃത മനുഷ്യരുടെ രാഷ്ട്രീയത്തെ മനസ്സിലാക്കേണ്ടതുണ്ട്. അതിന് ചരിത്രത്തിലേക്ക് ഇറങ്ങിനടക്കണം. ചരിത്രവായനയുടെ അനിവാര്യത മനുഷ്യസമൂഹങ്ങൾ ഇന്നേവരെ നേടിയ സാമൂഹിക പുരോഗതിയെയും മാറ്റത്തെയുമാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഒരു വ്യക്തി അല്ലെങ്കിൽ മനുഷ്യർ എന്തിനു വായിക്കണം എന്ന ചോദ്യം ഏറെ പ്രാധാന്യമുള്ളതാണ്. ഒരു ജനതയുടെ പ്രത്യക്ഷ സാംസ്കാരികബോധം നശിച്ചാലും ആ ജനതയുടെ സാംസ്കാരികമൂല്യം നിലനിൽക്കും. ഈ മൂല്യത്തെ നിർണയിക്കുന്നത് നശിച്ചുപോയ മനുഷ്യർ നേടിയെടുത്ത ജ്ഞാനസമ്പത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ ജ്ഞാനത്തെ ഉത്പാദിപ്പിക്കുന്നത് നിരന്തര അന്വേഷണമാണ്. ഇത്തരം അന്വേഷണങ്ങളെ മുന്നോട്ടുനയിക്കുന്നതിൽ വായനയുടെ ചരിത്ര സ്വാധീനത്തെ ഒരാൾക്കും നിഷേധിക്കുവാൻ കഴിയില്ല. അതുകൊണ്ടാണ് സംസ്കാരത്തിൻ്റെ ചരിത്രത്തോളം ഭാഷയുടെ പ്രാധാന്യം നിലനിൽക്കും എന്ന് പറയുന്നത്.

എഴുത്തുകാരിൽനിന്ന് ആയിരം കോപ്പിയുടെയും അഞ്ഞൂറ് കോപ്പിയുടെയും വില വാങ്ങി 250 കോപ്പി അച്ചടിച്ച് വിൽക്കുക. പുസ്തകത്തിന് അച്ചടിയുടെ ചെലവ് മാർക്കറ്റിലുള്ളതിനേക്കാൾ കൂടുതലായി ആദ്യം തന്നെ വാങ്ങുക. വിറ്റഴിക്കപ്പെടുന്ന പുസ്തകത്തിൻ്റെ തുകയും ( ദിർഹത്തിൽ) പ്രസാധകർക്കുള്ളതാണ്. അത്രമാത്രം ചൂഷണമാണ് ഷാർജ പുസ്തകമേളക്കാലത്ത് ചില ഇടത്തരം പ്രസാധകർ നടത്തുന്നത്.

എഴുത്തുകാരെ പോലെ തന്നെ പ്രസാധകരും സമൂഹത്തോട് വിധേയത്വം പ്രഖ്യാപിച്ച കാലമുണ്ടായിരുന്നു. അന്നൊന്നും പുസ്തകങ്ങൾ കച്ചവട താൽപര്യങ്ങൾക്ക് വിധേയപ്പെട്ട് നിന്നിട്ടില്ല. എന്നാൽ വിപണനം പ്രസാധകരുടെ നട്ടെല്ല് തന്നെയാണ്. ഇന്ന് നിലനിൽപ്പിനേക്കാൾ, ലാഭം എന്നത് പ്രസാധനത്തിന്റെ പ്രഖ്യാപിത അജണ്ടയായി മാറി. ഇത് ഏറ്റവും കൂടുതൽ സംഭവിക്കുന്നത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ കാലത്താണ്. എഴുത്തുകാരിൽനിന്ന് ആയിരം കോപ്പിയുടെയും അഞ്ഞൂറ് കോപ്പിയുടെയും വില വാങ്ങി 250 കോപ്പി അച്ചടിച്ച് വിൽക്കുക. പുസ്തകത്തിന് അച്ചടിയുടെ ചെലവ് മാർക്കറ്റിലുള്ളതിനേക്കാൾ കൂടുതലായി ആദ്യം തന്നെ വാങ്ങുക. വിറ്റഴിക്കപ്പെടുന്ന പുസ്തകത്തിൻ്റെ തുകയും ( ദിർഹത്തിൽ) പ്രസാധകർക്കുള്ളതാണ്. അത്രമാത്രം ചൂഷണമാണ് ഈ പുസ്തകമേളക്കാലത്ത് ചില ഇടത്തരം പ്രസാധകർ നടത്തുന്നത്. എങ്ങനെയെങ്കിലും തൻ്റെ ആത്മസാക്ഷാത്കാരമായ ഒരു പുസ്തകത്തിൻ്റെ പിറവിക്കുവേണ്ടി എത്ര തുക കൊടുക്കാനും എഴുത്തുകാർ നിർബന്ധിക്കപ്പടുന്നു. അവർ ഈ ചൂഷണം അറിയുന്നത് ഉൽസവം കഴിയുന്നതോടുകൂടിയാണ്. പക്ഷേ എന്നിട്ടും തൊട്ടടുത്ത വർഷവും ഈ ചതിയിലേക്ക് ചെന്ന് വീഴുന്നുണ്ട് അവർ. മാത്രമല്ല, അത്തരം പുസ്തകത്തിൻ്റെ ഉള്ളടക്കമോ പ്രമേയമോ പ്രസാധകരെ സംബന്ധിച്ച് ഒരു വിഷയമേയല്ല. അവർക്ക് ഒരു വർഷം നിലനിന്നു പോകാനുള്ള വരുമാനമുണ്ടാക്കാനുള്ള എളുപ്പവഴിയായി ഈ പുസ്തകോത്സവം മാറിക്കഴിഞ്ഞിട്ടുണ്ട്. ചില പ്രസാധകൾ ഈ കാലത്ത് നൂറിൽ കൂടുതൽ ടൈറ്റിലുകളാണ് അച്ചടിക്കുന്നത്. ഇത്തരം വസ്തുതകൾ നിലനിൽക്കെ നമ്മുടെ വായന വിപണിക്ക് വിധേയമാകുന്നത് എന്തുകൊണ്ടാണ് എന്നത് അത്ര വലിയ ചോദ്യം ഒന്നുമല്ല. കാരണം, വിപണിമൂല്യങ്ങൾക്ക് അനുസരിച്ച് അച്ചടി മാധ്യമങ്ങളുടെ ഉള്ളടക്കം മാറ്റപ്പെടുന്ന കാലമാണിത്.

എഴുത്തുകാരെ പോലെ തന്നെ പ്രസാധകരും സമൂഹത്തോട് വിധേയത്വം പ്രഖ്യാപിച്ച കാലമുണ്ടായിരുന്നു. അന്നൊന്നും പുസ്തകങ്ങൾ കച്ചവട താൽപര്യങ്ങൾക്ക് വിധേയപ്പെട്ട് നിന്നിട്ടില്ല.
എഴുത്തുകാരെ പോലെ തന്നെ പ്രസാധകരും സമൂഹത്തോട് വിധേയത്വം പ്രഖ്യാപിച്ച കാലമുണ്ടായിരുന്നു. അന്നൊന്നും പുസ്തകങ്ങൾ കച്ചവട താൽപര്യങ്ങൾക്ക് വിധേയപ്പെട്ട് നിന്നിട്ടില്ല.

ഇതിൻ്റെ മറ്റൊരു വശം, പ്രസാധകരുടെ സാമൂഹിക നിലപാടാണ്. അച്ചടി മാധ്യമങ്ങളും ഒപ്പം ഓൺലൈൻ മാധ്യമങ്ങളും സ്വയം സാക്ഷ്യപ്പെടുത്തുന്നുണ്ട്, ഉള്ളടക്കത്തിന്റെ രാഷ്ട്രീയത്തെ. അത് രൂപപ്പെടുത്തുന്നത് ഓരോ സ്ഥാപനത്തിലെയും മാനേജ്മെന്റിന്റെ കാഴ്ചപ്പാടനുസരിച്ചായിരിക്കും. 2014 നുശേഷം ഇന്ത്യയിലെ അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഭരണകൂട അനുകൂല നിലപാട് സ്വീകരിക്കുന്നതിന് കാരണമായി തീർന്നത് മാനേജ്മെൻ്റിൽ നിന്നുണ്ടായ സമ്മർദ്ദം മൂലമാണ്. പല മാധ്യമപ്രവർത്തകരും തങ്ങളുടെ നിലപാടിന് വിരുദ്ധമായ വാർത്തകൾ സഹിക്കാൻ കഴിയാതെ സ്വയം ഒഴിഞ്ഞു പോയിട്ടുണ്ട്. ഈ അർത്ഥത്തിൽ ഭരണകൂടത്തിന്റെ നിലനിൽപ്പിന് ഏത് അർത്ഥത്തിലും അനിവാര്യമായ ഘടകമാണ് മാധ്യമങ്ങൾ. അതിൽ അച്ചടി മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങൾക്കും തുല്യ പ്രാധാന്യം നിലനിൽക്കുമ്പോഴും ഇന്ന് ഓൺലൈൻ മാധ്യമങ്ങളാണ് ഭരണകൂട അനുകൂലവും വംശീയ താല്പര്യങ്ങൾക്ക് അനുസരിച്ചുള്ളതുമായ വാർത്തകളുടെ ഉറവിട ദേശങ്ങളായി മാറുന്നത്. ഇതിനെ തങ്ങൾക്ക് അനുകൂലമാക്കുക എന്നത് ഭരണകൂട തീരുമാനമാണ്. അതുകൊണ്ടാണ് ഓരോ തെരഞ്ഞെടുപ്പു കാലത്തും ഏറ്റവും താഴെത്തട്ടിലെ മനുഷ്യരെ സ്വാധീനിക്കാൻ കഴിയുന്ന ഹിന്ദുത്വ പ്രീണന വ്യാജ വാർത്തകൾ സാധാരണക്കാരുടെ അടുക്കളയിലെത്തുന്നത്. അതിനെ സഹായിച്ചത് അച്ചടി മാധ്യമങ്ങളല്ല, സാമൂഹ്യ മാധ്യമങ്ങളാണ്. അത്തരം മാധ്യമങ്ങളിൽ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുടെ ഉള്ളടക്കം സാധാരണ മനുഷ്യരെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളല്ല, മറിച്ച് വിശ്വാസവും ആചാരങ്ങളും വ്യക്തികളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളായി മാറ്റുന്ന തരത്തിലാണ്.

വിദ്യാസമ്പന്നരും അതോടൊപ്പം സാംസ്കാരികമായി ഉന്നതസ്ഥാനത്തുണ്ട് എന്ന് സ്വയം അഹങ്കരിക്കുന്നവരുമായ മലയാളിയുടെ ചിന്താപരിസരങ്ങൾ എത്രമാത്രം ഉപരിപ്ലവമായിട്ടാണ് ഓരോ സാമൂഹ്യ വിഷയങ്ങളെയും സമീപിക്കുന്നത്

2024- ലും കേരളത്തിൽ കൂടോത്രം രാഷ്ട്രീയ വിഷയമായി മാറുന്നുണ്ടെങ്കിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള സാംസ്കാരിക ഇടപെടൽ കേരളത്തിൻ്റെ പൊതുബോധത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന ചോദ്യം അവശേഷിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ് വിദ്യാസമ്പന്നരും അതോടൊപ്പം സാംസ്കാരികമായി ഉന്നതസ്ഥാനത്തുണ്ട് എന്ന് സ്വയം അഹങ്കരിക്കുന്നവരുമായ മലയാളിയുടെ ചിന്താപരിസരങ്ങൾ എത്രമാത്രം ഉപരിപ്ലവമായിട്ടാണ് ഓരോ സാമൂഹ്യ വിഷയങ്ങളെയും സമീപിക്കുന്നത് എന്ന ചോദ്യം ഉയർന്നു വരുന്നത്.

പുസ്തകം; തെരഞ്ഞെടുപ്പിലെ രാഷ്ട്രീയം

വായന എത്രമാത്രം ഗൗരവപ്പെട്ടതാണെന്ന് ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന ജവഹർലാൽ നെഹ്റുവിന്റെ ചെറു പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആ കത്തുകൾ മകളായ ഇന്ദിരക്ക് ലോകത്തെക്കുറിച്ച് പുതിയ ബോധം നൽകുന്നുണ്ട്. ആ ചെറുപുസ്തകത്തിലെ രണ്ടാമത്തെ ഖണ്ഡിക തുടങ്ങുന്നത് ഇങ്ങനെയാണ്: ‘‘എൻ്റെ ഈ കത്തുകൾ വഴി വളരെയധികം സംഗതികൾ നിന്നെ ധരിപ്പിക്കാൻ സാധിക്കുമോ എന്ന് ഞാൻ സംശയിക്കുന്നു. എന്നാൽ ഈ ചുരുങ്ങിയ വിവരങ്ങൾ നിനക്ക് രസകരമായിരിക്കുമെന്നും, ലോകം മുഴുവൻ വാസ്തവത്തിൽ ഒന്നാണെന്നും, അതിലെ നിവാസികൾ നമ്മുടെ സഹോദരങ്ങളാണെന്നും മനസ്സിലാക്കുവാൻ അത് മതിയാകുമെന്നും ഞാൻ വിശ്വസിക്കുന്നു. നീ വലുതാകുമ്പോൾ ഭൂമിയെപ്പറ്റിയും അതിൽ പാർക്കുന്നവരെപ്പറ്റിയും വലിയ പുസ്തകങ്ങൾ വായിക്കും. അത് നീ വായിച്ചിരിക്കുവാൻ ഇടയുള്ള മറ്റേത് കഥയെക്കാളും നോവലിനേക്കാളും അധികം രസകരമായിരിക്കും’’.
ആ വായന എത്രമാത്രം ഗൗരവപ്പെട്ടതാണെന്ന് ഈ കത്ത് വഴി പിന്നീട് ലോകം തന്നെ അറിഞ്ഞു. അത്തരം വായനയിലേക്ക് പ്രേരിപ്പിക്കുന്ന നിരവധി പഠനങ്ങൾ ലോകത്തുണ്ടായി.

2016- ൽ പുറത്തിറങ്ങിയ അരുൺ എഴുത്തച്ഛൻ്റെ  ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’ വായിച്ചു കഴിയുമ്പോൾ യഥാർഥ വായനക്കാർ  പ്രക്ഷോഭകരായി മാറും. അത് സംഭവിക്കുന്നില്ലെങ്കിൽ അതൊരു വായനയല്ല എന്നു പറയാം.
2016- ൽ പുറത്തിറങ്ങിയ അരുൺ എഴുത്തച്ഛൻ്റെ ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’ വായിച്ചു കഴിയുമ്പോൾ യഥാർഥ വായനക്കാർ പ്രക്ഷോഭകരായി മാറും. അത് സംഭവിക്കുന്നില്ലെങ്കിൽ അതൊരു വായനയല്ല എന്നു പറയാം.

ചില പുസ്തകങ്ങൾ ചരിത്രത്തിൻ്റെ തെളിവുകളാണ്. 2002-ലെ ഗുജറാത്ത് കലാപത്തെ മുൻനിർത്തി ഇന്ത്യയിലെ വിവിധ ഭാഷകളിൽ എഴുതപ്പെട്ട പുസ്തകങ്ങൾ വംശീയ ഉൻമൂലനത്തിൻ്റെ ചരിത്ര രേഖകളാണ്. പുതിയ ഭാരതീയ വിദ്യാർത്ഥി സമൂഹം വായിക്കേണ്ടത് അത്തരം പുസ്തകങ്ങളാണ്. എന്നാൽ ഒരു പുസ്തകം തിരഞ്ഞെടുക്കുമ്പോൾ പ്രധാനം വായനക്കാരുടെ അഭിരുചിയാണ്. അവിടെ ഏറ്റവും പ്രധാനപ്പെട്ടത് ഒരു സാമൂഹ്യജീവി എന്ന അർത്ഥത്തിൽ തനിക്ക് ചുറ്റുമുള്ള ലോകത്തെ തിരിച്ചറിയാൻ കഥ, കവിത, നോവൽ എന്നതിനേക്കാൾ ഗൗരവപ്പെട്ടതാകുന്നുണ്ട് യാഥാർഥ്യങ്ങളെ വിവരിക്കുന്ന ലേഖനസമാഹാരങ്ങൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സുധാ മേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ ആറ് രാജ്യത്തെ സ്ത്രീജീവിതങ്ങളെയും അവർ അനുഭവിക്കുന്ന പീഡന ജീവിതങ്ങളെയും വരച്ചുവെച്ചിട്ടുണ്ട്. മതവും വംശീയതയും ഭരണകൂടവും ആണധികാരവും എങ്ങനെയാണ് മൂന്നാം ലോകരാജ്യത്തെ സ്ത്രീജീവിതത്തെ നരകമാക്കുന്നത് എന്ന് ആ പുസ്തകം പറഞ്ഞിട്ടുണ്ട്.

2016- ൽ പുറത്തിറങ്ങിയ അരുൺ എഴുത്തച്ഛൻ്റെ ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’ വായിച്ചു കഴിയുമ്പോൾ യഥാർഥ വായനക്കാർ പ്രക്ഷോഭകരായി മാറും. അത് സംഭവിക്കുന്നില്ലെങ്കിൽ അതൊരു വായനയല്ല എന്നു പറയാം. അതേപോലെ അധികം ശ്രദ്ധിക്കാതെ പോയ പുസ്തകമാണ് 2019-ൽ എ. റശീദുദ്ദീൻ എഴുതിയ 'അതിർത്തിയിലെ മുൻതാഹാമരങ്ങൾ' എന്ന യാത്രാവിവരണം. ഒരു മാധ്യമ പ്രവർത്തകൻ കണ്ട യാഥാർഥ്യങ്ങൾ വായിച്ചുകഴിയുമ്പോൾ എന്തിന് ഇങ്ങനെ ഈ മണ്ണിൽ ജീവിക്കണം എന്നു തോന്നിപ്പോവും. ഇത്തരം പുസ്തകങ്ങൾ ആഘോഷക്കമ്മിറ്റിയുടെ അജണ്ടക്ക് പുറത്താണ്.
അടുത്ത കാലത്ത് പുറത്തിറങ്ങിയ സി കെ ജാനുവിൻ്റെ 'അടിമമക്ക' കേരളത്തിലെ എത്ര ചർച്ചാവേദികളിൽ പ്രത്യക്ഷപ്പെട്ടു? ചർച്ചക്ക് വരുന്ന പുസ്തകങ്ങളിൽ എഴുത്തുകാരുടെ ദേശം, രാഷ്ട്രീയം, മതം, സാമൂഹിക പദവിയും അംഗീകാരവും എന്നിവ പ്രാധാനമാണ്. കെ. കെ. കൊച്ചിൻ്റെ ആത്മകഥയായ 'ദളിതനും', എം. കുഞ്ഞാമൻ്റെ 'എതിരും' വായനാ വാരചരണത്തിലെ തെരഞ്ഞെടുപ്പിലുണ്ടാവാത്തത് എന്തുകൊണ്ടാണ്?

അധികം ശ്രദ്ധിക്കാതെ പോയ പുസ്തകമാണ് 2019-ൽ എ. റശീദുദ്ദീൻ എഴുതിയ 'അതിർത്തിയിലെ മുൻതാഹാമരങ്ങൾ' എന്ന യാത്രാവിവരണം.
അധികം ശ്രദ്ധിക്കാതെ പോയ പുസ്തകമാണ് 2019-ൽ എ. റശീദുദ്ദീൻ എഴുതിയ 'അതിർത്തിയിലെ മുൻതാഹാമരങ്ങൾ' എന്ന യാത്രാവിവരണം.

ഇത്തരം പുസ്തകങ്ങളുടെ ചർച്ച വഴി സാമൂഹത്തിലുണ്ടാകുന്നത് രാഷ്ട്രീയ തിരിച്ചറിവ് കൂടിയാണ്. ഈ രീതിയിൽ എഴുതപ്പെട്ട പുസ്തകങ്ങൾ എത്രമാത്രം നമ്മുടെ വിദ്യാലയങ്ങളിൽ ചർച്ചയ്ക്ക് വരുന്നുണ്ട് എന്നതാണ് ചോദ്യം. പലപ്പോഴും ഇന്ന് സ്കൂളിൽ നടക്കുന്ന വായനാ ‘ആഘോഷ’ത്തിൽ വായിക്കപ്പെടുന്നത് മലയാളത്തിലെ ആദ്യകാല പുസ്തകങ്ങളാണ്. അത്തരം വായനയും അതിനെക്കുറിച്ചുള്ള ആസ്വാദന എഴുത്തും മോശമാണെന്നല്ല പറയുന്നത്. മറിച്ച്, കുട്ടികൾ കാണുന്ന പളപളപ്പൻ ലോകത്തിനപ്പുറത്ത് വളർന്നുവരുന്ന തിളക്കമില്ലാത്ത ലോകത്തെക്കുറിച്ചും അവർ വായിക്കണം. അവിടെത്തെ ചോരപ്പാടും പട്ടിണിയും ലൈംഗിക പീഡനത്തിനിരയായി മരിച്ചുവീഴുന്ന മനുഷ്യരെ കുറിച്ചും അവർ വായിക്കണം. അത്തരം പുസ്തകങ്ങൾ അവർ വായിക്കട്ടെ.

ഇന്ന്, ഉത്തരപ്രദേശിലെ പാഠപുസ്തകത്തിൽ നിന്ന് ബാബ്റി മസ്ജിദിന്റെ ചരിത്രങ്ങൾ പൂർണമായും നീക്കപ്പെടുകയാണ്. തുടർന്നുണ്ടാകുന്ന വായന അധികാരത്തിന്റെയും വരേണ്യതയുടെയും ഭാഗമായി തീർന്ന ഹിംസയുടെതാണ്. ഇതിനെ മറികടക്കാൻ പുസ്തകങ്ങൾ തെരഞ്ഞെടുക്കുമ്പോൾ വായനക്കാർ പുലർത്തേണ്ട നീതിബോധം പ്രധാനപ്പെട്ടതാണ്. എന്നാൽ വായന ആനന്ദമായി മാത്രം ആസ്വദിക്കുന്നവർക്ക് ഈ ഒരു പ്രസ്താവനയെ തള്ളിക്കളയാം.


Summary: നിലനിൽപ്പിനേക്കാൾ, ലാഭം എന്നത് പ്രസാധനത്തിന്റെ പ്രഖ്യാപിത അജണ്ടയായി മാറി. ഇത് ഏറ്റവും കൂടുതൽ സംഭവിക്കുന്നത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ കാലത്താണ്.


ഇ.കെ. ദിനേശൻ

രണ്ടു പതിറ്റാണ്ടായി പ്രവാസിയാണ്. ധ്യാനപ്രവാസം ,കോവിഡ് കാലവും പ്രവാസ ജീവിതവും, പ്രവാസത്തിന്റെ വർത്തമാനം ,ഗൾഫ് കൂടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങൾ, ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങൾ, നീല രാഷ്ട്രീയത്തിന്റെ ചുവപ്പു വായന, ഇന്ത്യ @ 75 ഗാന്ധി, അംബേദ്ക്കർ, ലോഹ്യ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Comments