ഇ.എം.എസ് എന്ന നായകൻ,
വ്യാജ സ്തുതിയുടെ കല

ധ്വനിയും ബിംബങ്ങളും നിറഞ്ഞ, ഒളിവും മറയുമുള്ള ഒരു ഭാഷയ്ക്കുവേണ്ടിയുള്ള യജ്ഞമാണ് ‘കേശവന്റെ വിലാപങ്ങൾ’ എന്ന നോവലിൽ നടക്കുന്നത്. അതനുഷ്ഠിക്കുന്നത് കേശവനല്ല, മുകുന്ദനാണ് എന്നു വായക്കാർ ഓർമ്മിക്കണം. മലയാളത്തിലെ മറ്റൊരു എഴുത്തുകാരും ചിന്തിക്കാൻപോലും ധൈര്യപ്പെടാത്ത തീക്കളിയാണ് താൻ കളിക്കുന്നതെന്നു മുകുന്ദന് നല്ല ബോധ്യവുമുണ്ട്- ജോണി ജെ. ​പ്ലാത്തോട്ടം എഴുതുന്ന നോവൽ പഠനം തുടരുന്നു.

‘കേശവന്റെ വിലാപങ്ങൾ’:
ബോംബ് ഒളിപ്പിച്ചുവച്ച
മുകുന്ദന്റെ മാസ്റ്റര്‍പീസ്
ഭാഗം രണ്ട്

ണ്ടാമത്തെ പ്രസവത്തോടെ അനന്തകൃഷ്ണന്റെ ഭാര്യ ശ്രീദേവിയും കുഞ്ഞും മരിച്ചു. അനന്തകൃഷ്ണൻമറ്റൊരു വിവാഹം കഴിക്കാതെ അപ്പുക്കുട്ടന്റെ അച്ഛനും അമ്മയുമായിച്ചമഞ്ഞ്, അവനുവേണ്ടി മാത്രമായി ജീവിക്കുകയാണ്.
എപ്പോഴും കലുങ്കിലിരിക്കുന്ന 'രണ്ടു കുടിയന്മാർ' അനന്തകൃഷ്ണനെ ആക്ഷേപിക്കാറുണ്ട്.
മുകുന്ദന്റെ നോവലിലെ രാവുണ്ണി സംഘത്തെപ്പോലെ, കേശവന്റെ നോവലിലെ ഒരു കോറസ്സാണ് 'രണ്ടു കുടിയന്മാർ'.
പാർട്ടിയിൽ അനന്തകൃഷ്ണന്റെ കൂട്ടാളിയായിരുന്ന ശരവണൻ എന്ന മറ്റൊരു കുടിയനുമുണ്ട് കേശവന്റെ നോവലിൽ. ചരിത്രത്തിന്റെയും സത്യത്തിന്റെയും നാവായ ഈ കുടിയൻ ഒരു ഒറ്റയാൾ കോറസാണ്.

ശരവണന്റെ നാവ് എന്നാൽ കേശവന്റെ നാവുതന്നെയാണെന്ന് പലയിടത്തും സൂചനയുണ്ട്.

അപ്പുക്കുട്ടന്റെ വിലാപങ്ങളിലെ നായകൻ അപ്പുക്കുട്ടനോ ശരവണനോ എന്നുപോലും സംശയിക്കാം. അത് പ്രത്യക്ഷമായി അപ്പുക്കുട്ടൻ തന്നെ. നമ്മുടെ നാട്ടിലെ സാഹിത്യസങ്കല്പമനുസരിച്ച് അങ്ങനെയാണ്. എന്നാൽ കേശവൻ എഴുതുന്ന ‘അപ്പുക്കുട്ടന്റെ വിലാപങ്ങൾ’ എന്ന നോവലിന് മൂല്യബോധവും ഗതിമാറ്റങ്ങളും സൃഷ്ടിക്കുന്നതിൽ ശരവണനു പ്രധാന സ്ഥാനമാണുള്ളത്. രാഷ്ട്രീയക്കാരുടെ ധർമ്മച്യുതി ശരവണന്റെ ജീവിതം തകർത്തുകളഞ്ഞെങ്കിലും അയാളുടെ ദർശനങ്ങളിലും നിലപാടുകളിലും ഒരു മായവും ചേർന്നിട്ടില്ല.

അപ്പുക്കുട്ടൻ വളർന്ന് സ്‌കൂളിൽ പോകാൻ തുടങ്ങി. അവന്റെ ക്ലാസിലെ വാസുദേവനും വാസുദേവന്റെ അനുജത്തി പത്മാവതിയും ഒരുമിച്ചാണ് നടപ്പ്.
അപ്പുക്കുട്ടൻ വളർന്ന് സ്‌കൂളിൽ പോകാൻ തുടങ്ങി. അവന്റെ ക്ലാസിലെ വാസുദേവനും വാസുദേവന്റെ അനുജത്തി പത്മാവതിയും ഒരുമിച്ചാണ് നടപ്പ്.

അപ്പുക്കുട്ടൻ വളർന്ന് സ്‌കൂളിൽ പോകാൻ തുടങ്ങി. അവന്റെ ക്ലാസിലെ വാസുദേവനും വാസുദേവന്റെ അനുജത്തി പത്മാവതിയും ഒരുമിച്ചാണ് നടപ്പ്. വഴിക്ക് കലുങ്കിലിരിക്കുന്ന കുടിയന്മാരെ കാണാം. ശരവണൻ അപ്പുക്കുട്ടനെ തിരിച്ചറിയുന്നു. അയാൾ പറയും, ‘നിയ്യ് ആ അനന്തകൃഷ്ണന്റെ മോനല്ലേ?.. നിന്റച്ഛൻ ചതിയനാ’. (81)

ഇതൊക്കെയാണെങ്കിലും ഇത്രയൊക്കെ എഴുതിയെങ്കിലും കേശവൻ ഇപ്പോഴും ആകുലപ്പെടുകയാണ് എന്നു മുകുന്ദൻ എഴുതുന്നു. അയാളുടെ നോവൽ പകുതിപോലും ആയിട്ടില്ല. ഇനിയും 100-150 പേജുകൾ കൂടി എഴുതണം. താൻ തേടുന്ന വാക്കുകളും ബിംബങ്ങളും അയാൾക്കു കിട്ടുന്നില്ല. എഴുതാനിരിക്കുമ്പോൾ തന്റെ ബി.പി. 120-160 ലേയ്ക്ക് കൂടുന്നു. (94)

ബി.പി. കൂടുന്നതിന്റെ കാരണം വായനക്കാർക്ക് ഊഹിക്കുവാൻ കഴിയും. കേശവന്റെ വിലാപങ്ങൾ എഴുതിയപ്പോൾ മുകുന്ദനുണ്ടായ അനുഭവമാണ് ഇതെന്ന് അവർ തിരിച്ചറിയേണ്ടതുമുണ്ട്. കഥയുടെ കാതലിലേക്ക് പ്രവേശിക്കുവാൻ തുടങ്ങുന്നതേയുള്ളു എന്നും ഊഹിക്കാൻ കഴിയും. മാത്രമല്ല കേശവന് ഇപ്പോൾ സംശയങ്ങളൊന്നുമില്ല. താൻ തീരുമാനിച്ചതുപോലെ എഴുതണം. ഒരു വെറും മനുഷ്യനാകുവാൻ പാടില്ല. സർക്കാർ ബാബു അല്ല താനൊരു എഴുത്തുകാരൻ തന്നെയാണെന്ന് കേശവന് ഇപ്പോൾ ഉറപ്പുണ്ട്.

‘കേശവന്റെ വിലാപങ്ങൾ’ എന്ന രാഷ്ട്രീയ നോവലിന്റെ അപൂർവ്വവും വിശിഷ്ടവുമായ സ്വഭാവങ്ങളിൽ ഒന്ന്, ഭാഷയിൽ സ്വീകരിച്ചിരിക്കുന്ന ഈ വ്യാജസ്തുതിയുടെ കലയിലൂടെ കൈവന്നതാണ്.

ധ്വനിയും ബിംബങ്ങളും നിറഞ്ഞ, ഒളിവും മറയുമുള്ള ഒരു ഭാഷയ്ക്കുവേണ്ടിയുള്ള യജ്ഞമാണ് ഇപ്പോൾ നടക്കുന്നത്. അതനുഷ്ഠിക്കുന്നത് കേശവനല്ല, മുകുന്ദനാണ് എന്നു വായക്കാർ ഓർമ്മിക്കണം. മാത്രമല്ല, മലയാളത്തിലെ മറ്റൊരു എഴുത്തുകാരും ചിന്തിക്കാൻപോലും ധൈര്യപ്പെടാത്ത ഒരു തീക്കളിയാണ് താൻ കളിക്കുന്നതെന്നു മുകുന്ദന് നല്ല ബോധ്യവുമുണ്ട്.
ഈ ഘട്ടത്തിൽ തെക്കുനിന്നുള്ള കുടിയേറ്റക്കാരനായ ആമൻമാസ്റ്റർ എന്ന പുതിയൊരു കഥാപാത്രത്തെ കേശവൻ (മുകുന്ദൻ) തന്റെ നോവലിൽ സൃഷ്ടിക്കുകയാണ്. അപ്പുക്കുട്ടന്റെ സ്‌കൂളിൽ മാസ്റ്ററായിട്ടാണ് അയാൾ വരുന്നത്.
വളരെ നാടകീയമായിട്ടാണ് ആമൻ സാറിനെ മുകുന്ദൻ അവതരിപ്പിക്കുന്നത്:
‘‘ശീതമുള്ള ഒരു പുലർവേളയിൽ ചൂടു ചായയുടെ സുഖത്തിൽ എഴുതാനിരുന്നപ്പോൾ അപരിചിതനായ ഒരു കഥാപാത്രത്തെ അയാൾ മുമ്പിൽ കണ്ടു. ആമൻ, പുറത്തെ മങ്ങിയ വെളിച്ചത്തിൽ നിന്ന് ജനലിലൂടെ ചാടി വന്നതാണോ? (101)
‘നിയ്യ് ആരാ?'
‘ആമൻ. ഒരു പാവം കുടിയേറ്റക്കാരൻ'
ആരോടു ചോദിച്ചിട്ടാ നിയ്യ്‌ന്റെ നോവലില് കുടിയേറിയത്?
ആമൻ മിണ്ടിയില്ല.
‘ഇത് കുടിയേറ്റമല്ല, കയ്യേറ്റമാ'
എളുപ്പത്തിൽ വഴങ്ങുന്ന സ്വഭാവക്കാരനല്ല അയാൾ.
‘പേരെന്താ'
‘ആമൻ മാസ്റ്റർ'
കേശവൻ ചോദിച്ചതിനു മറുപടിയായി ഇതുകൂടി പറഞ്ഞു: ‘തൊഴിലില്ലാതെ നടക്കുന്ന മാഷ്. ടീച്ചേഴ്‌സ് ട്രെയ്‌നിങ്ങ് കഴിഞ്ഞു വെറുതേ നടക്കാ’.
ആമൻ സാർ ഇരുന്നു. അയാളുടെ ചുമലുകൾക്ക് അസാധാരണമായ വിസ്തീർണ്ണമുണ്ട്’’.

എഴുതാനിരുന്നപ്പോൾ അപരിചിതനായ ഒരു കഥാപാത്രത്തെ അയാൾ മുമ്പിൽ കണ്ടു.  ആമൻ.
എഴുതാനിരുന്നപ്പോൾ അപരിചിതനായ ഒരു കഥാപാത്രത്തെ അയാൾ മുമ്പിൽ കണ്ടു. ആമൻ.

ഒരാളെ വിലയിരുത്തുമ്പോൾ മുകുന്ദൻ അയാളുടെ ചുമലുകളുടെ അളവ് പ്രത്യേകം ശ്രദ്ധിക്കുന്നതായി പല ഇടങ്ങളിലായി കാണാം - ഇ.എം.എസിന്റേതുൾപ്പെടെ.
ആമൻ സാറിനെ തിരിച്ചയയ്ക്കാൻ കേശവൻ നിശ്ചയിക്കുന്നു. എന്നാൽ അയാൾ കുമാരൻ എന്നയാളിന്റെ ശിപാർശക്കത്തുമായാണ് വന്നിരിക്കുന്നത്. അതു കണ്ടതോടെ പത്തിമടക്കിയ കേശവൻ അയാൾക്ക് സ്‌കൂളിൽ ജോലി വാങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഇനി മുതൽ അയാൾ അപ്പുക്കുട്ടന്റെ സാറാണ്.

രണ്ടുമൂന്നു പേജെടുത്ത് വിവരിക്കുന്ന ഈ അഭിമുഖം പക്ഷേ, നോവൽ രചനാരംഗത്ത് എന്തെങ്കിലും പുതുമ അവകാശപ്പെടാൻ പറ്റുന്ന ടെക്‌നിക്കല്ല. ജോലിക്ക് ശിപാർശ ചെയ്യിക്കാൻ കയറിവരാറുള്ള അയൽക്കാരനായ അരവിന്ദനെ 'ഒരു പട്ടിയെ എന്നപോലെ വീട്ടിൽ നിന്ന് ഇറക്കി വിടാറുള്ള' കേശവൻ ഇവിടെ ഏതോ രാഷ്ട്രീയക്കാരന്റെയോ മറ്റോ ശിപാർശക്കത്തിന്റെ മുന്നിൽ വിധേയനായിപ്പോകുന്നത് അവിശ്വസനീയമായ കാര്യമാണ്. അത്തരത്തിലാണ് കേശവന്റെ സ്വഭാവവും വ്യക്തിത്വവും മുകുന്ദൻ നോവലിൽ ഇതുവരെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. അതിവിടെ തകർന്നുപോകുന്നു. മുകുന്ദൻ ഇതറിയുന്നുണ്ടോ, ശ്രദ്ധിക്കുന്നുണ്ടോ എന്ന് നമുക്കറിയില്ല.

ഒരാളെ വിലയിരുത്തുമ്പോൾ മുകുന്ദൻ അയാളുടെ ചുമലുകളുടെ അളവ് പ്രത്യേകം ശ്രദ്ധിക്കുന്നതായി പല ഇടങ്ങളിലായി കാണാം - ഇ.എം.എസിന്റേതുൾപ്പെടെ.
ഒരാളെ വിലയിരുത്തുമ്പോൾ മുകുന്ദൻ അയാളുടെ ചുമലുകളുടെ അളവ് പ്രത്യേകം ശ്രദ്ധിക്കുന്നതായി പല ഇടങ്ങളിലായി കാണാം - ഇ.എം.എസിന്റേതുൾപ്പെടെ.

ആമൻസാറ് ഇ.എം.എസ് എന്ന ഏകദൈവത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റാണ്. പ്രത്യയശാസ്ത്രമോ മാർക്സോ മറ്റു നേതാക്കളോ ഒന്നും അയാൾക്ക് പ്രശ്നമല്ല. പരീക്ഷയിൽ തോറ്റു കൊണ്ടിരിക്കുന്ന അപ്പുക്കുട്ടനെ അവന്റെ അച്ഛനായ അനന്ത കൃഷ്ണന്റെ സമ്മതത്തോടെ ആമൻ സാർ ഏറ്റെടുക്കുന്നു. അവനെ ഏതു നേരത്തും എവിടെ കൊണ്ടു പോകാനുമുള്ള സ്വാതന്ത്ര്യവും സാറിനു കിട്ടി. (101)

ആമൻസാർ അപ്പുക്കുട്ടന്റെ ഇ.എം.എസ് പ്രേമത്തെ ഊതിക്കത്തിച്ചു. പതിയെപ്പതിയെ ഇ.എം.എസ്സിന്റെ ഒരു പോക്കറ്റ് എഡിഷനാക്കി അവനെ മാറ്റി. കണ്ണട വെച്ചു. ഇ.എം.എസ്സിന്റേതുപോലെ മുടി ചീകി.
സാറ് എപ്പോഴും ഇ.എം.എസ്സിന്റെ അപദാനങ്ങൾ അവനെ കേൾപ്പിച്ചുകൊണ്ടിരുന്നു.

ആമൻ സാറിന്റെ ഉപദേശമനുസരിച്ച് പരീക്ഷയെഴുതി അപ്പുക്കുട്ടൻ വിജയിച്ച് ക്ലാസിൽ നാലാം സ്ഥാനത്തെത്തുന്നു.
‘‘... ചോദ്യക്കടലാസ് കൈയിൽ കിട്ടിയപ്പോൾ അതിൽ നോക്കുന്നതിനുമുമ്പ് അപ്പുക്കുട്ടൻ ഒരു നിമിഷം കണ്ണടച്ചിരുന്നു. ആ ധ്യാനത്തിൽ ഇ.എം.എസിന്റെ മുഖം തെളിഞ്ഞുവന്നു. ഒരു വശത്തേയ്ക്ക് ചായ്ച്ച് ചീകിയ മുടിയും കട്ടിയുള്ള ഫ്രെയിമുള്ള കണ്ണടയും മുറിയൻ കൈകളുള്ള പരുത്ത വെള്ള ഷർട്ടും. ആ ധ്യാനം അവന് ആത്മവിശ്വാസം നൽകി...
കണ്ണുതുറന്ന് ചോദ്യക്കടലാസിൽ നോക്കി ശാന്തനായി അപ്പുക്കുട്ടൻ എഴുതുവാൻ തുടങ്ങി’’. (120).

ഇങ്ങനെ, ഇ.എം.എസിനെ ധ്യാനിച്ചെഴുതാനാണ് ആമൻ സാർ പഠിപ്പിച്ചത്.
കന്യാമാതാവിന്റെയോ മറ്റേതെങ്കിലും വിശുദ്ധരുടെയോ മുഖം ധ്യാനിച്ചാണ് പള്ളിവക സ്കൂളുകളിൽ കുട്ടികളുടെ പരീക്ഷയെഴുത്ത്. അത്തരം കാര്യങ്ങളെ എതിർക്കുകയും പുച്ഛിക്കുകയും ചെയ്യുന്നവരാണല്ലോ ഇടതുപക്ഷക്കാര്,. പ്രത്യേകിച്ച്, മാർക്സിസ്റ്റുകൾ. ഇവിടെയിതാ കുട്ടികളുടെ പരീക്ഷയെഴുത്തിന്റെ മാർക്സിയൻ സ്റ്റൈൽ. ഇതാണ് കമ്യൂണിസ്റ്റു പാർട്ടിയുടെ നിലവാരം എന്ന് മുകുന്ദൻ പരിഹസിക്കുകയാണെന്ന് ആർക്കാണ് മനസിലാകില്ലാത്തത്? പാർട്ടിയിൽ ഉത്തരവാദപ്പെട്ട ഒരാളാണ് ആമൻ മാഷ് എന്ന് ഓർമിക്കേണ്ടതുണ്ട്.

ഇ.എം.എസ് യഥാർത്ഥത്തിൽ എന്താണോ, അത് വെളിപ്പെടുത്തുക- ഈ എഴുത്തുകാരന്റെ ഈ പുസ്തകത്തിന്റെ ദൗത്യം അതാണ്. എന്നു വച്ചാൽ കേരളത്തിലെ ഏറ്റവും വലിയ അപ്രിയസത്യം വായനക്കാരെ അറിയിക്കുക.
ഇ.എം.എസ് യഥാർത്ഥത്തിൽ എന്താണോ, അത് വെളിപ്പെടുത്തുക- ഈ എഴുത്തുകാരന്റെ ഈ പുസ്തകത്തിന്റെ ദൗത്യം അതാണ്. എന്നു വച്ചാൽ കേരളത്തിലെ ഏറ്റവും വലിയ അപ്രിയസത്യം വായനക്കാരെ അറിയിക്കുക.

ഇരുപതാം അദ്ധ്യായം മുഴുവൻതന്നെ അപ്പുക്കുട്ടനോട് ആമൻസാറു പറയുന്ന ഇ.എം.എസിന്റെ വ്യക്തിപരമായ മാഹാത്മ്യങ്ങളാണ്. അവയെല്ലാം ദ്വയാർത്ഥസാധ്യതയോടെയാണ് നോവലിസ്റ്റ് പറയിക്കുന്നത് (126).
‘‘സത്യാഗ്രഹത്തിൽ പങ്കുകൊണ്ട എല്ലാരേം പോലീസ് അറസ്റ്റു ചെയ്തു. ഇ.എം.എസിനെ പോലീസ് പിടിച്ചോണ്ടുപോയ വിവരം അറിഞ്ഞപ്പോ ഇ.എം.എസിന്റെ അമ്മേടെ നെഞ്ചുപൊട്ടി. അവർക്ക് ഇ.എം.എസെന്നുവെച്ചാൽ ജീവനാ...’’

ഇവിടെ പറയാതെ വിടുന്ന കാര്യങ്ങളിലേക്കാണ് മുകുന്ദൻ വായനക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നത്. ഇ.എം.എസിനെ അറസ്റ്റു ചെയ്തതിനൊപ്പവും അതിനുമുമ്പും പിമ്പും എത്രയോ പേരെ രാഷ്ട്രീയപ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റു ചെയ്തിട്ടുണ്ട്. ഭീകരമർദ്ദനമേറ്റവരും ജീവൻ വെടിഞ്ഞവരുമുണ്ട്. അവർക്കും അമ്മയും അച്ഛനും കുടുംബവും ഉണ്ടായിരുന്നല്ലോ?

‘ഇ.എം.എസിന്റെ അമ്മേടെ നെഞ്ചുപൊട്ടി’ എന്ന ആ പ്രയോഗം തന്നെ നോക്കുക.

‘‘… ന്നാല് ഇ.എം.എസിനെ ഏറ്റവും വേദനിപ്പിച്ചത് അമ്മയുടെ ശേഷക്രിയകള് ചെയ്യാൻ ജ്യേഷ്ഠന്മാർ സമ്മതിക്കാതിരുന്നപ്പഴാ.... ദൂരെ മാറിനിന്ന് എല്ലാം കാണേണ്ടിവന്നു. ന്തൊരു കഷ്ടാന്റെ അപ്പൂട്ടാ ഇദ്...'' മുതിർന്ന ഒരു കമ്മ്യൂണിസ്റ്റു നേതാവിനെക്കൊണ്ട് മുകുന്ദൻ പറയിക്കുന്ന വാക്കുകളാണിവ.

മതകർമ്മങ്ങൾ സ്വന്തം കൈകൊണ്ടു ചെയ്യാൻ പറ്റാത്തതിലുള്ള ഒരു ഭൗതികവാദിയുടെ ദുഃഖം. മാതാപിതാക്കളോ മക്കളോ മരിച്ചിട്ട് മൃതദേഹം കാണാൻപോലും പറ്റാതെപോയ എത്രയോ സഖാക്കളും സത്യാഗ്രഹികളുമുണ്ട്. ഇ.എം.എസ്സിന്റെ നേർക്കുള്ള നോവലിസ്റ്റിന്റെ നിന്ദാസ്തുതികളാണ് ഈ അദ്ധ്യായം മുഴുവൻ. അവസാനകാലത്ത്, ഇ.എം.എസ്. അമ്പലത്തിൽ പോകാറുണ്ട് എന്ന് ആരോ കണ്ടുപിടിച്ചപ്പോൾ ഭാര്യക്കു കൂട്ടുപോയതാ എന്നു പറഞ്ഞ് ഒഴിഞ്ഞ കാര്യം ഇപ്പോൾ നമുക്ക് ഓർമ്മ വരും.

ഇ.എം.എസ്. വാഴ്ത്തലുകളുടെ ആവർത്തനം കൊണ്ടുതന്നെ വായനക്കാരിൽ മുഷിപ്പുണ്ടാക്കുകയാണ് നോവലിസ്റ്റിന്റെ ഒരു രചനാതന്ത്രം.
ഇ.എം.എസ്. വാഴ്ത്തലുകളുടെ ആവർത്തനം കൊണ്ടുതന്നെ വായനക്കാരിൽ മുഷിപ്പുണ്ടാക്കുകയാണ് നോവലിസ്റ്റിന്റെ ഒരു രചനാതന്ത്രം.

''... അമ്മ മരിച്ചപ്പോ ആ സ്ഥാനത്ത് പതിനാറുകാരിയായ ഭാര്യ വന്നൂന്ന്. അമ്മ ഇ.എം.എസിനു കൊടുത്ത അത്രേം സ്നേഹം ഭാര്യയും ഇ.എം.എസ്സിനു കൊടുത്തു’’.

തൊട്ടുമുകളിലെത്തെ പാരഗ്രാഫിൽ ഒരു വിധവാ വിവാഹത്തിൽ പങ്കെടുത്തതിന് എല്ലാവരും ഇ.എം.എസ്സിന് ഭ്രഷ്ട് കൽപ്പിച്ചിരുന്നു എന്നെഴുതിയിട്ടുള്ളതും ഒരു ദുഃസൂചനയാണ്. ഉല്പതിഷ്ണുക്കളായ നമ്പൂതിരിയുവാക്കൾ വിധവകളെ വിവാഹം ചെയ്യുന്ന കാലമായിരുന്നു അത്. ഇ.എം.എസാകട്ടെ വിധവാവിവാഹത്തിൽ പങ്കെടുത്തു പേരു നേടുകയും പതിനാറുകാരിയെ കെട്ടുകയും ചെയ്യുന്നു.

''നാടുനന്നാക്കലാ ഇ.എം.എസ്സിന്റെ ജോലി. ചൂഷണം അവസാനിപ്പിക്യാ. പട്ടിണി ഇല്ലാതാക്യാ....'' ആമൻസാറിനെക്കൊണ്ട് ഈ വാക്കുകൾ പറയിക്കുന്ന മുകുന്ദൻ തന്നെ കാട്ടിത്തരുന്ന കുറെ ചിത്രങ്ങളുണ്ട്. തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഇടയിലെ ചൂഷണവും കഷ്ടപ്പാടും ഗതിയില്ലായ്മയും വിളിച്ചു പറയുന്നതാണ് അവ (പേജ് 204, 205).

ഇത്തരം ഇ.എം.എസ്. വാഴ്ത്തലുകളുടെ ആവർത്തനം കൊണ്ടുതന്നെ വായനക്കാരിൽ മുഷിപ്പുണ്ടാക്കുകയാണ് നോവലിസ്റ്റിന്റെ ഒരു രചനാതന്ത്രം. അതേസമയം ഈ പുകഴ്ത്തലുകൾ ഓരോന്നും വൈരുദ്ധ്യവും പുച്ഛവും വിരക്തിയും ജനിപ്പിക്കുന്നതാണെന്നുള്ളത് മറ്റൊരു വശം. നോവലിസ്റ്റിന്റെ തത്പരതയും അതുതന്നെയാണ്.

ആദ്യ കാലത്ത് ഇ.എം.എസ്. വഹിച്ചുപോന്ന സാഹിത്യ കാര്യസ്ഥത പിന്നീട് അദ്ദേഹം നായനാരെ ഏൽപ്പിച്ചുകൊടുക്കുകയായിരുന്നല്ലോ. ഏൽപ്പിച്ചു കൊടുത്തത് പി. ഗോവിന്ദപ്പിള്ളയെ ആയിരുന്നില്ല എന്നതും പ്രധാനമാണ്.

‘‘ഇ.എം.എസ്സിന്റെ കണ്ണാടിക്കുപോലും ചിരിയാണെ’’ന്ന് മുകുന്ദൻ പലയിടത്തും ആവർത്തിച്ചു പറയുന്നുണ്ട്. ഒരാൾ സദാ ചിരിക്കുന്ന മുഖത്തോടെ കാണപ്പെടുന്നത് അയാളുടെ ജീവിതലക്ഷ്യം സാധിക്കുമ്പോഴാണ്. ഒരു പിതാവ് തന്റെ മക്കളുടെ കാര്യമെല്ലാം നേടിക്കഴിയുമ്പോൾ; ഒരു പാർട്ടിനേതാവ് തന്റെ അണികളുടെ ജീവിതം സുരക്ഷിതമാക്കിക്കഴിയുമ്പോൾ; പൊതുസമ്മതനായ നേതാവാണെങ്കിൽ രാജ്യത്തെ ജനതയുടെ ജീവിതം ഐശ്വര്യപൂർണ്ണമാക്കാൻ സാധിച്ചാൽ ആണ് തുറന്നു ചിരിക്കുന്നത്. ഇവിടെ, ആദ്യം പറയുന്ന കാര്യം അദ്ദേഹം നേടിയിട്ടുണ്ടാകാം. രണ്ടാമതും മൂന്നാമതും പറയുന്ന കാര്യങ്ങൾ എങ്ങനെയാണെന്ന് വായനക്കാർ കണ്ടെത്തേണ്ടതാണ്.

ഇ.എം.എസിന്റെ 'കറുത്ത കൈ'യെപ്പറ്റി, 'പൊടിപിടിച്ച കറുത്ത കാലുകളെ'ക്കുറിച്ച് ഒക്കെ മുകുന്ദൻ പറയുന്നു. (ഇത് അദ്ദേഹത്തിന്റെ നിറം കറുത്തതായിരുന്നു എന്ന് ഓർമ്മിപ്പിക്കാനാണെന്ന് വിശ്വസിക്കണമോ?)

സിനിമാസുന്ദരികളുടെയും മറ്റും ചിത്രങ്ങൾക്ക് നടുവിൽ, പീടികച്ചുവരിൽ, ദൈവങ്ങളുടെയിടയിൽ കലണ്ടർ ചിത്രമായി ഞെരുങ്ങി, ഉത്സവപ്പറമ്പുകളിൽ ഒക്കെ ഇ.എം.എസ്. ചിരിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ച് മുകുന്ദൻ നോവലിൽ ആവർത്തിക്കുന്നു. കെ.പി. അപ്പന്റെയും മറ്റും നിരൂപണരീതിയനുസരിച്ച് ഇത്തരം പ്രയോഗങ്ങളും വാക്കുകളും സാഹിത്യകൃതിയിൽ എത്ര പ്രാവശ്യം ആവർത്തിച്ചിട്ടുണ്ട് എന്ന് എണ്ണം നോക്കിപ്പറയാനാണെങ്കിൽ ഇവിടെ എണ്ണുന്നയാൾ വലഞ്ഞുപോകും. ഇ.എം.എസ് യഥാർത്ഥത്തിൽ എന്താണോ, അത് വെളിപ്പെടുത്തുക- ഈ എഴുത്തുകാരന്റെ ഈ പുസ്തകത്തിന്റെ ദൗത്യം അതാണ്. എന്നു വച്ചാൽ കേരളത്തിലെ ഏറ്റവും വലിയ അപ്രിയസത്യം വായനക്കാരെ അറിയിക്കുക. ഇക്കാര്യം ഏറ്റവും സൂക്ഷ്മമായി തിരിച്ചറിഞ്ഞ വായനക്കാരൻ നായനാരായിരിക്കണം. 'അപ്പുക്കുട്ടന്റെ വിലാപങ്ങൾ' മനസ്സിലാക്കി വായിച്ചത് ഇ.എം.എസ്. ആണല്ലോ. നോവലിൽ ഈ രണ്ട് കമ്യൂണിസ്റ്റ് ആചാര്യന്മാർക്കും ഇ.എം.എസിനും നയനാർക്കും സാഹിത്യഗ്രന്ഥങ്ങളും ഗ്രന്ഥകാരമനസ്സിലിരിപ്പുകളും കൃത്യമായി കണ്ടെത്താൻ കഴിയും.

സിനിമാസുന്ദരികളുടെയും മറ്റും ചിത്രങ്ങൾക്ക് നടുവിൽ, പീടികച്ചുവരിൽ, ദൈവങ്ങളുടെയിടയിൽ കലണ്ടർ ചിത്രമായി ഞെരുങ്ങി, ഉത്സവപ്പറമ്പുകളിൽ ഒക്കെ ഇ.എം.എസ്. ചിരിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ച് മുകുന്ദൻ നോവലിൽ ആവർത്തിക്കുന്നു.
സിനിമാസുന്ദരികളുടെയും മറ്റും ചിത്രങ്ങൾക്ക് നടുവിൽ, പീടികച്ചുവരിൽ, ദൈവങ്ങളുടെയിടയിൽ കലണ്ടർ ചിത്രമായി ഞെരുങ്ങി, ഉത്സവപ്പറമ്പുകളിൽ ഒക്കെ ഇ.എം.എസ്. ചിരിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ച് മുകുന്ദൻ നോവലിൽ ആവർത്തിക്കുന്നു.

ആദ്യ കാലത്ത് ഇ.എം.എസ്. വഹിച്ചുപോന്ന സാഹിത്യ കാര്യസ്ഥത പിന്നീട് അദ്ദേഹം നായനാരെ ഏൽപ്പിച്ചുകൊടുക്കുകയായിരുന്നല്ലോ. ഏൽപ്പിച്ചു കൊടുത്തത് പി. ഗോവിന്ദപ്പിള്ളയെ ആയിരുന്നില്ല എന്നതും പ്രധാനമാണ്.

'കട്ടിയുള്ള കണ്ണട ധരിച്ച്' എന്നാണ് മുകുന്ദൻ ഓർമ്മിപ്പിക്കുന്ന മറ്റൊരു കാര്യം. ഇ.എം.എസ്സിന്റെ ചിരി 'ഒരു കുഞ്ഞിന്റെതു പോലെയാണ്' എന്നു പറഞ്ഞ് അദ്ദേഹം പിൻവാങ്ങുന്നില്ല. ആളുകൾക്കിടയിലൂടെ അദ്ദേഹം 'പിച്ചവച്ചു നീങ്ങി' എന്നും മുകുന്ദന്റെ പ്രയോഗമുണ്ട്. (204)
ചുറ്റുമുള്ളവർ കരഞ്ഞാലും അതറിയാതെ സ്വന്തം സന്തോഷത്തിന്റെ പേരിൽ കുഞ്ഞുങ്ങൾ ചിരിക്കും.

ചുറ്റുമുള്ളത് കാണാൻ ഇ.എം.എസ്. കൂട്ടാക്കുന്നില്ല. അദ്ദേഹമതു ശ്രദ്ധിക്കുന്നില്ല. അവിടുത്തെ അദ്ദേഹത്തിന്റെ കാഴ്ച ശരിയുമല്ല. കട്ടിയുള്ള കണ്ണടക്കാര്യം മുകുന്ദനെപ്പോലൊരു എഴുത്തുകാരൻ പ്രത്യേകമായി പറയുമ്പോൾ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കും - പേജ് തികയ്ക്കാനുള്ള എഴുത്തും പ്രയോഗങ്ങളും മറ്റൊരു വകുപ്പാണ്. അവ രണ്ടും രണ്ടായിതിരിച്ചറിയാൻ നല്ല വായനക്കാർക്കു കഴിയും. കഴിയണം.
മറ്റുള്ളവരുടെകൂടെ, സാധാരണക്കാരുടെ ഒപ്പം നടന്ന് ഇ.എം.എസിന് ശീലമില്ല. അതുകൊണ്ട് കേശവന്റെ വീട്ടിൽ നിന്നിറങ്ങി മുറ്റത്തുള്ള ആളുകളുടെയിടയിലാണ് അദ്ദേഹം നടക്കാൻ പരിചയമില്ലാതെ, 'പിച്ചവച്ചു നീങ്ങി'യത്. ഇ.എം.എസ്. മിക്കവാറും പ്ലാറ്റ് ഫോമിലോ, എഴുത്തുമേശയ്ക്കുപുറകിലോ കാറിലോ ആയിരിക്കുമല്ലോ; നടപ്പ് മറന്നതിൽ അത്ഭുതമില്ല. ഇനി 'പിച്ചവച്ചു നീങ്ങി'യതിന്റെ ധ്വനി മറ്റെന്തെങ്കിലുമാണോ എന്നറിയില്ല. എന്തായാലും ആശയദാരിദ്ര്യം കൊണ്ട് പ്രയോഗിച്ചതാകില്ലല്ലോ.

മാർക്‌സിസത്തിനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ഇടതുപക്ഷ മൂല്യങ്ങൾക്കും മൊത്തത്തിൽ പകരം വച്ചിരിക്കുന്നത് ഇ.എം.എസ്. എന്ന മൂന്നക്ഷരമാണ്. ഇതാണ് 'അപ്പുക്കുട്ടന്റെ വിലാപങ്ങൾ'ക്ക് -ദുരന്തത്തിന്- കാരണമായി കേശവൻ എന്ന മുകുന്ദൻ കണ്ടെത്തുന്നത്. മൂന്നക്ഷരത്തിനു പകരം മൂന്നാണിയിൽ തൂക്കിയിട്ടതുപോലെയാണ് കേരളത്തിന്റെ സ്ഥിതി. ചരിത്രം അതു തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നതു വളരെ വൈകിയായിരിക്കും. അക്കാലം വരെ അതുകണ്ടെത്തിയ എഴുത്തുകാരൻ ചരിത്രത്തിനു പുറത്തായിരിക്കും.

എഴുത്തുകാരൻ എന്ന നിലയിൽ മറ്റെന്തെല്ലാം പരിമിതികളുണ്ടെങ്കിലും മുകുന്ദൻ എന്ന ഒരെഴുത്തുകാരൻ മാത്രമാണ് അതു കണ്ടെത്തുന്നത്. അല്ലെങ്കിൽ പറയാൻ ധൈര്യപ്പെടുന്നത്.

മുകുന്ദന്റെ നോവൽ മുന്നേറുക എന്നു പറഞ്ഞാൽ കേശവൻ എഴുതുന്ന 'അപ്പുക്കുട്ടന്റെ വിലാപങ്ങൾ മുന്നേറുക എന്നാണ്. അതിന്റെ പൊരുളാകട്ടെ, ഇ എമ്മിനെ എങ്ങനെ ഇതിൽ അവതരിപ്പിക്കുന്നു എന്നതാണ്.

നോവലിലേക്കു തിരിച്ചുവരാം.
അപ്പുക്കുട്ടനെ നിരീക്ഷിക്കുന്ന വേറെ രണ്ട് കണ്ണുകൾകൂടി നാട്ടിലുണ്ടായിരുന്നു.
‘‘ഈർക്കിൽ പോലുള്ള കാലുകളിൽ നടന്ന്, ശരവണൻ അനന്തകൃഷ്ണന്റെ വീട്ടിൽചെന്നു. കള്ളുകുടിക്കാൻ കാശിനല്ല, അപ്പുക്കുട്ടന്റെ കാര്യം പറയാൻ വന്നതാണെന്നയാൾ പറഞ്ഞു’’. (132)
''അനന്തകൃഷ്ണന്റെ മോനെപ്പറ്റി നീയെന്തു പറയാനാ. ഇരുപത്തിനാല് മണിക്കൂറും കുടിച്ച് ബോധമില്ലാതെ നടക്കുന്ന നിയ്യ്...''
''ബോധം ഉള്ളോരു കാണാത്ത കാര്യങ്ങള് ചെലപ്പോ ബോധം ഇല്ലാത്തവർ കണ്ടെന്നു വരാം....''

''...........''

''ട്യൂഷന് പോണന്ന് പറഞ്ഞ് ഇവ്ട്ന്ന് എന്നും പോകുന്നത് പാർട്ടി ആഫീസിലേക്കാ. കാണാത്തതൊന്നും ഞാൻ പറയില്ല. സൂക്ഷിച്ചോ. നിനക്ക് ഒരു മോനേള്ളൂ. മ്മള് രണ്ടാൾക്കും തെറ്റുപറ്റി. നിന്റെ മോനും തെറ്റായ വഴികളിലൂടെ പോകണ്ട. അത് പറയാനാ ഞാൻ വന്നത്. അഞ്ചു റുപ്യാ തന്നത് നന്നായി. നേരം വെളുത്തേപ്പിന്നെ തൊണ്ട നനച്ചിട്ടില്ല. ഞാൻ എറങ്വാ’’.

ശരവണൻ പറഞ്ഞത് അനന്തകൃഷ്ണന് വിശ്വസിക്കാനായില്ല. മകനെ ഒരു കമ്മ്യൂണിസ്റ്റാക്കാൻ അയാൾ സമ്മതിക്കില്ല. മാർക്‌സിസ്റ്റ് പാർട്ടിയുടെ കമ്മ്യൂണിസം കൊള്ളാത്തതുകൊണ്ട് നക്‌സലൈറ്റായതാണ് അനന്തകൃഷ്ണൻ. മാർക്‌സിസ്റ്റുപാർട്ടിയേക്കാൾ മനുഷ്യത്വമില്ലാത്തതാണ് ആ പ്രസ്ഥാനമെന്നു മനസ്സിലാക്കിയതുകൊണ്ടാണ് അയാൾ അതുപേക്ഷിച്ചത്.

അനന്തകൃഷ്ണൻ കൊടുങ്കാറ്റുപോലെ പാർട്ടിയാഫീസിലെത്തി അവിടെനിന്ന് അപ്പുക്കുട്ടനെ പിടികൂടി വീട്ടിലേക്കു പാഞ്ഞു.
അപ്പുക്കുട്ടൻ ഇതിനകംതന്നെ പാർട്ടിയാഫീസിലെ പതിവു സന്ദർശകനായി കഴിഞ്ഞിരുന്നു. (136)
അവൻ പല ജാഥകളിലും പങ്കെടുത്തിട്ടുണ്ട്.
ഒരു ദിവസം അവൻ ചെന്നപ്പോൾ പാർട്ടിയോഫീസിനു മുന്നിൽ നിന്ന് ഒരു ജാഥ പുറപ്പെടുകയാണ്.
ഒരു നിമിഷം സംശയിച്ചുനിന്നശേഷം അപ്പുക്കുട്ടൻ ഓടി ജാഥയുടെ പിറകിൽ ചേർന്നു. ആ ജാഥയിലെ ഏറ്റവും പ്രായം കുറഞ്ഞ ആൾ അപ്പുക്കുട്ടനായിരുന്നു.

ഇ.എം.എസിന്റെ കട്ടിയുള്ള കണ്ണടക്കാര്യം മുകുന്ദനെപ്പോലൊരു എഴുത്തുകാരൻ പ്രത്യേകമായി പറയുമ്പോൾ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കും
ഇ.എം.എസിന്റെ കട്ടിയുള്ള കണ്ണടക്കാര്യം മുകുന്ദനെപ്പോലൊരു എഴുത്തുകാരൻ പ്രത്യേകമായി പറയുമ്പോൾ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കും

ഈങ്കിലാബ് സിന്ദാബാദ്
രക്തസാക്ഷികൾ സിന്ദാബാദ്...
മുഷ്ടി ചുരുട്ടി കൈ മുകളിലേക്കുയർത്തി അപ്പുക്കുട്ടനും മുദ്രാവാക്യങ്ങൾ വിളിച്ചു. അപ്പുക്കുട്ടന്റെ അടുത്തുനിന്നിരുന്നത് കുറ്റിത്താടിയും ക്രോപ്പു ചെയ്യാത്ത മുടിയുമുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. അയാൾ പരുക്കൻ ശബ്ദത്തിൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

കയ്യൂരിന്റെ മക്കൾ ഞങ്ങള്
പോലീസും തോക്കും പുല്ലാണ് ഞങ്ങൾക്ക്
രക്തസാക്ഷികൾ സിന്ദാബാദ്...

പിറ്റേദിവസം കണ്ടപ്പോൾ ആമൻ സാർ പറഞ്ഞു, ''നല്ല ഉഷാറോടെയാ അപ്പുക്കുട്ടൻ മുദ്രാവാക്യങ്ങൾ വിളിച്ചത്''
''മ്മള് കയ്യൂര് രക്തസാക്ഷിദിനം ആചരിക്ക്യായിരുന്നു. കയ്യൂരീന്ന് നിയ്യ് കേട്ടിട്ടുണ്ടോ?'' ആമൻ സാറു ചോദിച്ചു.
''ഇല്ല''
തുടർന്ന് ആമൻ സാർ നടത്തിയ പ്രഭാഷണം അവസാനിച്ചത് ഇങ്ങനെയായിരുന്നു; ''.... അങ്ങനെ സഖാക്കൾ പൊടോറ കുഞ്ഞമ്പൂം മഠത്തിൽ അപ്പൂം കോയിത്താറ്റിൽ ചിരുകണ്ടനും പള്ളിക്കൽ അബുവും രക്തസാക്ഷികളായി...''
''എനിക്കു രക്തസാക്ഷ്യാവണം'' അപ്പുക്കുട്ടൻ പറഞ്ഞു.

'അപ്പുക്കുട്ടന്റെ വിലാപങ്ങൾ'ക്കൊപ്പം മുകുന്ദന്റെ നോവലും മുന്നേറുന്നു. രചനയുടെ നിർണ്ണായകമായ ചില ഘട്ടങ്ങൾ അത് പിന്നിട്ടു കഴിഞ്ഞു.
മുകുന്ദന്റെ നോവൽ മുന്നേറുക എന്നു പറഞ്ഞാൽ കേശവൻ എഴുതുന്ന 'അപ്പുക്കുട്ടന്റെ വിലാപങ്ങൾ മുന്നേറുക എന്നാണ്. അതിന്റെ പൊരുളാകട്ടെ, ഇ എമ്മിനെ എങ്ങനെ ഇതിൽ അവതരിപ്പിക്കുന്നു എന്നതാണ്.
ഒരു ഘട്ടം കഴിഞ്ഞതോടെ രാവുണ്ണി സംഘവുമായി അതു പങ്കുവയ്ക്കുന്നതു കേശവൻ നിർത്തി അഥവാ മുകുന്ദൻ നിർത്തിച്ചു എന്നു നമുക്കു മനസിലാകും. ആമൻ സാറ് അപ്പുക്കുട്ടനോട് ഇ എമ്മിനെക്കുറിച്ചു പറയുന്ന വാക്കുകളിലൂടെ കിട്ടുന്ന സൂചന മാത്രമാണ് വായനക്കാർക്ക് ആശ്രയം. അവയിലാകട്ടെ ഇ എമ്മിനെയോ പാർട്ടിയെയോ വിമർശിക്കുന്ന ഒരു വാക്കുപോലുമില്ല. പകരം, ഇ എമ്മിനെ പുകഴ്ത്തുന്ന കാര്യങ്ങളാണു നിറയെ. അതിൽ നിന്ന് നമുക്കു മനസിലാകുന്ന കാര്യം, മുകുന്ദൻ അന്വേഷിച്ചിരുന്ന പദാവലിയും ബിംബങ്ങളും ഇതുതന്നെയായിരുന്നു എന്നാണ്.
വിരുദ്ധ അർത്ഥവും ധ്വനികളുമുള്ള പുകഴ്ത്തൽ.

വാസ്തവത്തിൽ ഈ രാഷ്ട്രീയ നോവലിന്റെ അപൂർവ്വവും വിശിഷ്ടവുമായ സ്വഭാവങ്ങളിൽ ഒന്ന്, ഭാഷയിൽ സ്വീകരിച്ചിരിക്കുന്ന ഈ വ്യാജസ്തുതിയുടെ കലയിലൂടെ കൈവന്നതാണ്.

(തുടരും)

Comments