ലാസ്​ലോ ക്രസ്​നഹോർകൈ

ലാസ്​ലോ ക്രസ്​നഹോർകൈ:
ഇരുമ്പുകമ്പിച്ചുറ്റ് പോലുള്ള എഴുത്ത്

‘‘ലാസ്​ലോക്ക് സാഹിത്യ നോബൽ കിട്ടിയ വാർത്ത കേട്ടപ്പോൾ ബേലാതാറിലൂടെ കേരളം ലാസ്​ലോയേയും ആദരിച്ചിട്ടുണ്ട് എന്നൊരു തോന്നലുണ്ടായി. ഇരുവരും നിരവധി സിനിമകളിൽ പരസ്​പരം സഹകരിച്ചു. ലാസ്​ലോ തിരക്കഥാകൃത്ത് എന്ന നിലയിലാണ് സിനിമകളിൽ പ്രവർത്തിച്ചത്. ബേലാതാർ സാത്തൻടാംഗോ എടുത്തത് ലാസ്​ലോയുടെ എഴുത്തിലെ പിടിവിട്ട നില ഉൾക്കൊള്ളാവുന്നതിന്റെ പരമാവധിയിലാണ്’’- ഇന്ന് നോബൽ സമ്മാനം ലഭിച്ച ഹംഗേറിയൻ എഴുത്തുകാരൻ ലാസ്​ലോ ക്രസ്​നഹോർകൈയുടെ അസാധാരണമായ എഴുത്തുലോകത്തെക്കുറിച്ച് വി. മുസഫർ അഹമ്മദ് എഴുതുന്നു.

ബേലാതാറിന്റെ ഏഴു മണിക്കൂർ നീണ്ട സിനിമ സാത്തൻടാംഗോ (satantango) കണ്ടതിന്റെ കിടുക്കം വർഷങ്ങൾ കഴിഞ്ഞിട്ടും വിട്ടുമാറിയിട്ടില്ല. ഈ വർഷത്തെ സാഹിത്യ നോബൽ സമ്മാന ജേതാവ് ലാസ്​ലോ ക്രസ്​നഹോർകൈയുടെ അതേ പേരിലുള്ള നോവലിനെ ആസ്​പദമാക്കി നിർമ്മിച്ച സിനിമയായിരുന്നു അത്.

സാത്തൻടാംഗോയാണ് ലാസ്​ലോയുടെ ആദ്യ നോവൽ. 2015- ൽ അദ്ദേഹത്തിന് ഇൻ്റർനാഷണൽ ബുക്കർ പ്രൈസും കിട്ടിയിരുന്നു. ബേലാതാറിന്റെ സിനിമകൾ എപ്പോഴും മനുഷ്യാനുഭവത്തിന്റെ, അല്ലെങ്കിൽ ദുരന്തത്തിന്റെ അങ്ങേയറ്റം കാണിച്ചു തരുന്നതാണ്. ഒരു കൊടുങ്കാറ്റ് ചിത്രീകരിക്കുകയാണെങ്കിൽ നിലത്തു കിടക്കുന്ന അവസാന കല്ലും പറന്നുപോയത് ചിത്രീകരിച്ചശേഷം മാത്രമേ അദ്ദേഹം കട്ട് പറയൂ.

എഴുത്തിൽ ഇത്തരത്തിൽ എക്സ്​ട്രീം അവതരിപ്പിക്കുന്ന നോവലിസ്റ്റാണ് ലാസ്​ലോ. പിടിവിട്ട് എഴുതുക എന്നതിലാണ് അദ്ദേഹത്തിന്റെ എഴുത്താനന്ദം. ഹംഗറിയിലെ കമ്യൂണിസ്റ്റ് ഭരണകാലമാണ് ലാസ്​ലോയെ അത്തരമൊരു എഴുത്തിലേക്ക് നയിച്ചത്. ബേലാതാറും അങ്ങനെ തന്നെ. ഒറ്റയിരുപ്പിന് വായിക്കാവുന്ന ഒരു നോവലും ലാസ്​ലോ എഴുതിയില്ല. ഒറ്റയിരുപ്പിന് കാണാവുന്ന സിനിമകൾ നിർമ്മിക്കുന്നതിൽ ബേലാതാറും തൽപരനായിരുന്നില്ല. ഒറ്റയിരുപ്പിന് വായിക്കാൻ, കാണാൻ, ആസ്വദിക്കാൻ കഴിയുന്നതാണ് മികച്ച കല എന്നതിനോട് ഇവർ രണ്ടുപേരും ഒരു നിലയിലും യോജിക്കില്ല. അതിനുള്ള പ്രധാന കാരണം ഹംഗേറിയൻ കമ്യൂണിസ്റ്റ് കാലത്തെക്കുറിച്ച് ഒറ്റയിരുപ്പിന് പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയില്ല എന്നതാണ്. 2022-ൽ ബേലേ താറിന് കേരളം ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി ആദരിച്ചിരുന്നു. ആ ആദരവ് പിന്നീട് ചലച്ചിത്ര അക്കാദമിയിൽ തന്നെ ചില പൊട്ടിത്തെറികൾക്കും ഒരാളുടെ സ്​ഥാനചലനത്തിനും കാരണമായതായി മാധ്യമ വാർത്തകളുണ്ടായിരുന്നു.

ബേലാതാർ കേരളത്തിലെ മാധ്യമങ്ങളോട് ഹംഗറിയിലെ കമ്യൂണിസ്റ്റ് കാലത്തെക്കുറിച്ച് നിശിത വിമർശനങ്ങളോടെത്തന്നെ സംസാരിക്കുകയും ചെയ്തു. ഇന്ന് ലാസ്​ലോക്ക് സാഹിത്യ നോബൽ കിട്ടിയ വാർത്ത കേട്ടപ്പോൾ ബേലാതാറിലൂടെ കേരളം ലാസ്​ലോയേയും ആദരിച്ചിട്ടുണ്ട് എന്നൊരു തോന്നലുണ്ടായി. ഇരുവരും നിരവധി സിനിമകളിൽ പരസ്​പരം സഹകരിച്ചു. ലാസ്​ലോ തിരക്കഥാകൃത്ത് എന്ന നിലയിലാണ് സിനിമകളിൽ പ്രവർത്തിച്ചത്. ബേലാതാർ സാത്തൻടാംഗോ എടുത്തത് ലാസ്​ലോയുടെ എഴുത്തിലെ പിടിവിട്ട നില ഉൾക്കൊള്ളാവുന്നതിന്റെ പരമാവധിയിലാണ്. അതു കൊണ്ടു തന്നെ ഇവരെ ഒരമ്മ പെറ്റ ഇരട്ടകൾ എന്ന നിലയിൽ കാണുന്ന സാഹിത്യ– ചലച്ചിത്ര നിരൂപകരുമുണ്ട്. ബേലതാറിന്റെ അവസാന ചിത്രമായ ടൂറിൻ ഹോഴ്സിന്റെ (The Turin Horse-2011) തിരക്കഥ ബേല താറും ലാസ്‌ലോയും കൂടി എഴുതിയതാണ്.

സാത്തൻടാംഗോയാണ് ലാസ്​ലോയുടെ ആദ്യ നോവൽ. 2015- ൽ അദ്ദേഹത്തിന് ഇൻ്റർനാഷണൽ ബുക്കർ പ്രൈസും കിട്ടിയിരുന്നു. ബേലാതാറിന്റെ സിനിമകൾ എപ്പോഴും മനുഷ്യാനുഭവത്തിന്റെ, അല്ലെങ്കിൽ ദുരന്തത്തിന്റെ അങ്ങേയറ്റം കാണിച്ചു തരുന്നതാണ്.
സാത്തൻടാംഗോയാണ് ലാസ്​ലോയുടെ ആദ്യ നോവൽ. 2015- ൽ അദ്ദേഹത്തിന് ഇൻ്റർനാഷണൽ ബുക്കർ പ്രൈസും കിട്ടിയിരുന്നു. ബേലാതാറിന്റെ സിനിമകൾ എപ്പോഴും മനുഷ്യാനുഭവത്തിന്റെ, അല്ലെങ്കിൽ ദുരന്തത്തിന്റെ അങ്ങേയറ്റം കാണിച്ചു തരുന്നതാണ്.

സാത്തൻടാംഗോ നോവൽ ഹംഗറിയിൽ കമ്യൂണിസ്റ്റ് ഭരണത്തകർച്ചയുടെ ഘട്ടത്തിൽ ഒരു ഗ്രാമത്തിലെ കമ്യൂണിറ്റി ഫാമിലും അതിനെച്ചുറ്റിപ്പറ്റിയും നടക്കുന്ന അപചയത്തിന്റെ, തകർച്ചയുടെ കഥ പറയുന്നു. ഇരുമ്പുക്കമ്പിച്ചുറ്റുപോലെയാണ് ആ നോവലിന്റെ എഴുത്ത്. ഒരു സങ്കീർണ്ണതയും ലാസ്​ലോ അഴിച്ചെടുക്കുന്നില്ല. ഒരു ചുറ്റ് അടർത്തി നോക്കിയാൽ അടുത്ത ഇരുമ്പുകമ്പിച്ചുറ്റ്. അത് മാറ്റിയാൽ അടുത്തത്. അടർത്തി മാറ്റിയ ഒറ്റച്ചുറ്റ് മാത്രം നോക്കി അഭിപ്രായം പറയുന്ന രീതി ഈ എഴുത്തുകാരനില്ല. ചരിത്ര– മനുഷ്യ– പ്രകൃതി അനുഭവങ്ങളിലെ ഒരു ചുറ്റ് മാത്രം എടുത്ത്, മറ്റെല്ലാത്തിനേയും മറന്ന് ആഖ്യാനത്തിലെ അവസാന വാക്ക് പറയുക എന്ന രീതി ഒട്ടും സ്വീകാര്യനല്ലാത്ത എഴുത്തുകാരനാണ് ലാസ്​ലോ. സമഗ്രാധിപത്യ വ്യവസ്​ഥയിൽ ജീവിച്ച ഏതൊരു എഴുത്തുകാരനും സത്യത്തിന്റെ സൗന്ദര്യം ആവിഷ്ക്കരിക്കാൻ എല്ലാ കമ്പിച്ചുറ്റും അഴിച്ചെടുത്ത് നോക്കണം എന്നു തന്നെ അദ്ദേഹം വിശ്വസിച്ചു. ഈ എഴുത്ത് ചില വേളകളിൽ കൂടുതൽ സങ്കീർണ്ണമാകും. വളരെ നീണ്ട വാചകങ്ങൾ ആ സങ്കീർണ്ണതക്ക് കുടപിടിക്കും. വായനക്കാർ ശ്വസിക്കാൻ പാടുപെടും. അതിനെക്കുറിച്ച് ലാസ്​ലോയോട് ചോദിച്ചാൽ ശ്വസിക്കാൻ പറ്റാത്ത വിധത്തിലായിരുന്നു ഞങ്ങളുടെ ജീവിതം എന്ന മറുപടിയായിരിക്കും ചിലപ്പോൾ കിട്ടുക.

സാത്തൻടാംഗോ നോവൽ ഹംഗറിയിൽ കമ്യൂണിസ്റ്റ് ഭരണത്തകർച്ചയുടെ ഘട്ടത്തിൽ ഒരു ഗ്രാമത്തിലെ കമ്യൂണിറ്റി ഫാമിലും അതിനെച്ചുറ്റിപ്പറ്റിയും നടക്കുന്ന അപചയത്തിന്റെ, തകർച്ചയുടെ കഥ പറയുന്നു. ഇരുമ്പുക്കമ്പിച്ചുറ്റുപോലെയാണ് ആ നോവലിന്റെ എഴുത്ത്.

ഒരു നോവലിന്റെ ഇക്കോ സിസ്റ്റം എങ്ങനെയെന്ന ചോദ്യത്തിനുള്ള മറുപടിയാണോ അദ്ദേഹത്തിന്റെ ഒരു നോവലിന്റെ ശീർഷകം എന്നു തോന്നിപ്പോകും. ആ ആഖ്യായികയുടെ പേര് ഇങ്ങനെയാണ്:
A Mountain to the North,
a Lake to the South,
Paths to the West,
a River to the East.
ഈ തലക്കെട്ടിൽ തന്നെ നേരത്തെ പറഞ്ഞ കമ്പിച്ചുറ്റ് വായനക്കാർ അനുഭവിക്കുന്നു. ഒന്നും നേടിയില്ലെന്ന് തോന്നുന്ന ഒരു ജീവിതയാത്രയിൽ സത്യത്തിൽ ഓരോരുത്തരും പലതും നേടുന്നുണ്ട്. അത് എന്തൊക്കെയാണ് എന്നന്വേഷിക്കുന്ന നോവലാണിത്. താനെന്താണ് നേടിയതെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത നിസ്സാരത ഒരാൾക്ക് സ്വയം എങ്ങനെ തന്നിൽ തന്നെ ആരോപിക്കാനാകും എന്ന അന്തംവിടൽ നോവൽ വായിച്ചുകഴിയുമ്പോൾ ഒരാൾക്ക് തോന്നും. സമഗ്രാധിപത്യത്തിലോ മതാധിപത്യത്തിലോ ആത്മീയാധിപത്യത്തിലോ പ്രത്യയശാസ്​ത്ര ആധിപത്യത്തിലോ അമർന്ന് നിസ്സാരതകളെ മാത്രം സ്വന്തമാക്കുന്നവർ ലാസ്​ലോയുടെ പ്രിയ പ്രമേയങ്ങളിൽ ഒന്നുമാണ്.

ഇംഗ്ലീഷ് പരിഭാഷയിൽ ലഭ്യമായ അദ്ദേഹത്തിന്റെ Herschit എന്ന നോവലിന്റെ ബ്ലർബിന്റെ ഉള്ളടക്കം ഇങ്ങനെ:

നവനാസിയായ ഒരാൾ ദത്തെടുത്ത അനാഥ കൗമാരക്കാരനാണ് നായകൻ. ഗ്രാഫിറ്റികൾ വൃത്തിയാക്കുന്ന ജോലിക്കാണ് നവനാസി താൻ ദത്തെടുത്ത യുവാവിനെ ഉപയോഗിക്കുന്നത്. കിഴക്കൻ ജർമനിയിലെ ഒരു നഗരത്തിൽ പ്രശസ്​തനായ സംഗീതജ്ഞന്റെ പ്രതിമകളിൽ ചെന്നായ ചിഹ്നങ്ങൾ ആരോ സ്​പ്രേ ചെയ്യുന്നുണ്ട്. അയാളെ പിടികൂടാൻ നവനാസി ഒരു ക്രിമിനൽ സംഘമുണ്ടാക്കുന്നു. എന്നാൽ കൗമാരക്കാരന് അതിലും വലിയ കാര്യം ചെയ്യാനുണ്ടായിരുന്നു. ഫിസിക്സ്​ ക്ലാസിൽ പോയിരിക്കുക എന്നതായിരുന്നു അത്. ആ ക്ലാസിൽ അയാൾ മനസ്സിലാക്കുന്നത് ലോകം വൈകാതെ അവസാനിക്കാൻ പോകുന്നു എന്നാണ്.

 ബേലാതാറിന്റെ സിനിമകൾ എപ്പോഴും മനുഷ്യാനുഭവത്തിന്റെ, അല്ലെങ്കിൽ ദുരന്തത്തിന്റെ അങ്ങേയറ്റം കാണിച്ചു തരുന്നതാണ്. ഒരു കൊടുങ്കാറ്റ് ചിത്രീകരിക്കുകയാണെങ്കിൽ നിലത്തു കിടക്കുന്ന അവസാന കല്ലും പറന്നുപോയത് ചിത്രീകരിച്ചശേഷം മാത്രമേ അദ്ദേഹം കട്ട് പറയൂ.
ബേലാതാറിന്റെ സിനിമകൾ എപ്പോഴും മനുഷ്യാനുഭവത്തിന്റെ, അല്ലെങ്കിൽ ദുരന്തത്തിന്റെ അങ്ങേയറ്റം കാണിച്ചു തരുന്നതാണ്. ഒരു കൊടുങ്കാറ്റ് ചിത്രീകരിക്കുകയാണെങ്കിൽ നിലത്തു കിടക്കുന്ന അവസാന കല്ലും പറന്നുപോയത് ചിത്രീകരിച്ചശേഷം മാത്രമേ അദ്ദേഹം കട്ട് പറയൂ.

ഇത്തരം ആഖ്യാനത്തിലൂടെ പതിവുപോലെ മനുഷ്യ സങ്കീർണ്ണതകളെ ഒന്നിനുപിറകെ ഒന്നായി തുറന്നുനോക്കി മനസ്സിലാക്കുന്ന രീതി ലാസ്​ലോ തുടരുമെന്ന് കരുതാം. ഹംഗറി മാത്രമല്ല, മറ്റു പല നാടുകളും അദ്ദേഹത്തിന്റെ നോവലെഴുത്തിൽ ദേശങ്ങളായി മാറുന്നു. കാഫ്കയും ബെക്കറ്റും തന്നെ വലിയ തോതിൽ സ്വാധീനിച്ചതായി അദ്ദഹം പറഞ്ഞിട്ടുണ്ട്. നോവൽ ഘടനയെ വലിയ തോതിൽ പൊളിച്ചുമാറ്റാൻ അദ്ദേഹം ശ്രമിച്ചു. ഘടന നിശ്ചയിക്കുന്ന ഉള്ളടക്കമാണ് നോവൽ എന്നു പോലും അദ്ദഹം വിശ്വസിക്കുന്നതായി ലാസ്​ലോയുടെ നോവലുകളിലൂടെ കടന്നുപോകുന്നവർക്ക് തോന്നിയാൽ അതിൽ തെറ്റു പറയാൻ കഴിയില്ല. ‘മെലങ്കളി ഓഫ് റെസിസ്റ്റൻസ്​’ എന്ന നോവൽ വായിക്കുമ്പോൾ ഘടനയിൽ പതിച്ചുവെച്ച ഉള്ളടക്കം എന്ന നോവൽ എഴുത്തിലെ അദ്ദേഹത്തിന്റെ ദർശനം തിരിച്ചറിയാൻ പ്രയാസമുണ്ടാകില്ല. കാഫ്കയെ വായിക്കാത്തപ്പോഴാണ് ഞാനദ്ദേഹത്തെ ഏറ്റവും കൂടുതൽ ഓർക്കുന്നത് എന്ന് ഈ എഴുത്തുകാരൻ ഒരിക്കൽ പറഞ്ഞു. ഒരാളെ ഓർക്കുന്നതും മറക്കുന്നതും എപ്പോഴാണ് എന്ന ചോദ്യത്തിനുള്ള മറുപടികൂടി കാഫ്കയെക്കുറിച്ചുള്ള പരാമർശത്തിൽ കാണാം.

സമഗ്രാധിപത്യത്തിലോ മതാധിപത്യത്തിലോ ആത്മീയാധിപത്യത്തിലോ പ്രത്യയശാസ്​ത്ര ആധിപത്യത്തിലോ അമർന്ന് നിസ്സാരതകളെ മാത്രം സ്വന്തമാക്കുന്നവർ ലാസ്​ലോയുടെ പ്രിയ പ്രമേയങ്ങളിൽ ഒന്നുമാണ്.

‘മെലങ്കളി ഓഫ് റെസിസ്റ്റൻസി’ൽ നാം ഇങ്ങനെ വായിക്കുന്നു:

ക്ഷീണിതരായ നൂറുകണക്കിന് കാലുകൾ തന്റെ പിന്നിൽ നിലത്തു ചുരണ്ടുന്നത് അയാൾ കേട്ടു, നിശ്ശബ്ദമായി മുന്നോട്ട് നീങ്ങുന്ന ഇരുമ്പുതൂണുകളുടെ കൂട്ടത്തിനു മുന്നിൽ ഭയന്ന് ചിതറിക്കിടക്കുന്ന സ്വന്തം കാലിൽ കിടക്കുന്ന പൂച്ചകളെ അയാൾ കണ്ടു, പക്ഷേ തോളിൽ പിടിച്ചിരിക്കുന്ന കൈയുടെ ഭാരം രോമക്കുപ്പായങ്ങളുടെയും കനത്ത ബൂട്ടുകളുടെയും സൈന്യത്തിലൂടെ തന്നെ നയിക്കുന്നത് അയാൾക്ക് അനുഭവപ്പെട്ടില്ല. ഭയപ്പെടേണ്ട, മറ്റേയാൾ ആവർത്തിച്ചു. വലുസ്​ക പെട്ടെന്ന് തലയാട്ടി ആകാശത്തേക്ക് നോക്കി. അയാൾ മുകളിലേക്ക് നോക്കി, പൊടുന്നനെ ആകാശം, അത് ഉണ്ടായിരിക്കേണ്ട സ്​ഥലത്തല്ല എന്ന തോന്നൽ ഉണ്ടായി. ഭയന്ന്, അയാൾ വീണ്ടും മുകളിലേക്ക് നോക്കി, അവിടെ ഒന്നുമില്ലെന്ന് സ്​ഥിരീകരിച്ചു, അതിനാൽ അയാൾ തല കുനിച്ച് രോമക്കുപ്പായങ്ങൾക്കും ബൂട്ടുകൾക്കും മുന്നിൽ കീഴടങ്ങി, ഇനി തിരയുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കി, കാരണം താൻ അന്വേഷിച്ചത് നഷ്ടപ്പെട്ടു, ഈ ഭൂമിയുടെ, ഈ മാർച്ചിംഗിന്റെ ശക്തികളുടെ, വിശദാംശങ്ങളുടെ ഒത്തുചേരൽ അതിനെ വിഴുങ്ങിക്കഴിഞ്ഞിരുന്നു.

ആകാശം ഉണ്ടായിരിക്കേണ്ട സ്​ഥലത്തില്ലെന്ന തോന്നൽ ഏത് ഭീതിയിൽ നിന്നും ഹിംസയിൽ നിന്നുമാണ് മനുഷ്യമനസ്സുകളിലേക്ക് വരുന്നത്? ആ ചോദ്യം ലാസ്ലോ മനുഷ്യരാശിയോട് ആവർത്തിച്ചു ചോദിക്കുന്നു.


Summary: Extraordinary writing world of Nobel Prize-winning Hungarian author Laszlo Krasznahorkai.V Musafar Ahammedwrites.


വി. മുസഫർ അഹമ്മദ്​

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും. മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, കുടിയേറ്റക്കാരന്റെ വീട്, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ, camels in the sky: Travels in Arabia എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments