'അടിമമക്ക'
വിവർത്തനം ചെയ്യാൻ
ജയശ്രീ കളത്തിലിന്
NIF ഫെല്ലോഷിപ്പ്

റാറ്റ് ബുക്‌സാണ് സി.​കെ. ജാനുവിന്റെ ആത്മകഥയായ 'അടിമമക്ക' പ്രസിദ്ധീകരിച്ചത്.

News Desk

റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച സി.കെ. ജാനുവിന്റെ ആത്മകഥ 'അടിമമക്ക' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ ജയശ്രീ കളത്തിലിന് ദ ന്യൂ ഇന്ത്യ ഫൗണ്ടേഷന്റെ (NIF) ഫെല്ലോഷിപ്പ് ലഭിക്കും. ആറു മാസത്തേക്ക് ആറു ലക്ഷം രൂപയാണ് ഫെല്ലോഷിപ്പായി ലഭിക്കുക. റാറ്റ് ബുക്‌സാണ് 'അടിമമക്ക' പ്രസിദ്ധീകരിച്ചത്.

10 ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിച്ച നോൺ ഫിക്ഷൻ പുസ്തകങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാനാണ് ഫെല്ലോഷിപ്പ് നൽകുന്നത്. മലയാളത്തിൽനിന്നാണ് 'അടിമമക്ക' തെരഞ്ഞെടുത്തത്.

തോപ്പിൽ ഭാസിയുടെ ആത്മകഥ ‘ഒളിവിലെ ഓർമകൾ’ വിവർത്തനം ചെയ്യാൻ മിനി ചന്ദ്രനും മലയാളത്തിൽനിന്ന് ഫെല്ലോഷിപ്പുണ്ട്.

രാഹുൽ സാംകൃത്യായന്റെ Tibet Mein Savva Varsh എന്ന ഹിന്ദി പുസ്തകത്തിന്റെ വിവർത്തനത്തിന് മുരളി രംഗനാഥൻ, ഇബ്രാഹിം ഹുസൈൻ ജാലിയുടെ Do Mulk, Ek Kahani എന്ന ഉറുദു പുസ്തകത്തിന്റെ വിവർത്തനത്തിന് ഷെഫാലി ഝാ എന്നിവരും ഫെല്ലോഷിപ്പിന് അർഹരായി.

Comments