രണ്ടു കവികൾ തമ്മിൽ സംഭാഷണത്തിന്​ ഒരു ശ്രമം

വിയും കവിതയും തമ്മിലുള്ള രക്തബന്ധത്തെ അതിസൂക്ഷ്മ പരിശോധനക്കുവിധേയമാക്കുന്ന ഒരു സംഭാഷണമാണിത്. ഒരു കവിതയുണ്ടാകുന്ന സന്ദർഭങ്ങൾ, അതിന്റെ പ്രേരണകൾ, അത് കവിക്കൊപ്പവും അല്ലാതെയും സഞ്ചരിക്കുന്ന വഴികൾ എന്നിവയെക്കുറിച്ചെല്ലാം രണ്ടു കവികളുടെ വിചാരങ്ങൾ.

തന്നിലെ അധ്യാപകനിലും എഴുത്തുകാരനിലും പ്രഭാഷകനിലും വ്യക്തിയിലും അടങ്ങിയിരിക്കുന്ന കവിയെക്കൂടി കൽപ്പറ്റ നാരായണൻ ഈ സംഭാഷണത്തിൽ സവിശേഷമായ രീതിയിൽ തുറന്നുകാണിക്കുന്നുണ്ട്: ‘എനിക്ക് വാക്കുകൊണ്ടേ സുന്ദരനാകാൻ പറ്റു, അടുത്ത വാക്യത്തെക്കുറിച്ച്, ഭംഗിയുള്ള ഒരു വാക്യത്തെക്കുറിച്ച്, ആലോചിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ എഴുത്താണ് എ​േൻറത്​' എന്ന് തന്റെ എഴുത്തിന്റെ അടിസ്ഥാനം അദ്ദേഹം വ്യക്തമാക്കുന്നു.

കവിത തന്നിലെ അധ്യാപകന്റെ സത്തയെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്ന് കൽപ്പറ്റ അതിമനോഹരമായി ആവിഷ്‌കരിക്കുക കൂടി ചെയ്യുന്നുണ്ട് ഈ സംഭാഷണത്തിൽ. അദ്ദേഹം പറയുന്നു: ‘‘ഒരു വിദ്യാർഥിനിയെ പ്രണയിക്കുന്ന അധ്യാപകനല്ലാതെ, പ്രചോദിതമായി സംസാരിക്കാൻ സാധ്യമല്ല. ഒരു നിഗൂഢകാമുകനായ അധ്യാപകനുമാത്രമേ കവിത എന്താണ് എന്ന് ഒരു ക്ലാസിൽ വിവരിക്കാൻ സാധിക്കൂ. അവിടെ എവിടെയോ ഇരിക്കുന്നുണ്ടായിരിക്കും അയാളുടെ കാമുകി. എല്ലാ ക്ലാസിലും എനിക്കൊരു ഗൂഢകാമിനിയുണ്ടായിരുന്നു. അവളോടാണ് ഞാൻ സംസാരിക്കുക. മറ്റു കുട്ടികൾ ആ വെളിച്ചത്തിൽ ഇരിക്കുകയാണ് ചെയ്യുക.''- സാന്ദ്രമായ ഭാഷയാൽ, കവിതയാൽ വായനക്കാരെ വശീകരിക്കുന്ന ഒരു കവിയുമായുള്ള വർത്തമാനം.

Comments