മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നിരസിക്കുന്നുവെന്ന് എം.കുഞ്ഞാമൻ. അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അത്‌കൊണ്ട് ഈ അവാർഡ് നന്ദിപൂർവം നിരസിക്കുകയാണെന്നും അദ്ദേഹം ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
""എന്റെ അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഞാൻ ഇത്തരം ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ല. അത്‌കൊണ്ട് ഈ അവാർഡ് നന്ദിപൂർവം ഞാൻ നിരസിക്കുകയാണ്. '' - എം.കുഞ്ഞാമൻ പറഞ്ഞു.
അൻവർ അലിയുടെ "മെഹബൂബ് എക്‌സ്പ്രസ്' എന്ന കൃതിക്കാണ് മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം. മികച്ച നോവലിനുള്ള പുരസ്‌കാരം ഡോ. ആർ.രാജശ്രീ, വിനോയ് തോമസ് എന്നിവർക്ക് ലഭിച്ചു. വി.എം.ദേവദാസിന്റെ "വഴി കണ്ടുപിടിക്കുന്നവർ' ആണ് മികച്ച ചെറുകഥ. പ്രതീപ് മണ്ടൂറിന്റെ "നമുക്ക് ജീവിതം പറയാം' ആണ് മികച്ച നാടകം. യാത്രാവിവരണത്തിനുള്ള പുരസ്‌കാരം വേണുവിനും മികച്ച ആത്മകഥയ്ക്കുള്ള പുരസ്‌കാരം പ്രഫ. ടി.ജെ. ജോസഫ്, എം.കുഞ്ഞാമൻ എന്നിവർക്കും ലഭിച്ചു. രഘുനാഥ് പലേരിയുടെ 'അവർ മൂവരും ഒരു മഴവില്ലും' ആണ് മികച്ച ബാലസാഹിത്യം.
.