കേരളത്തിലെ ഇടതുപക്ഷത്തിന്റെ ശത്രു ഇടതുപക്ഷം തന്നെയാണ്

കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ വളരെ മുമ്പിലേക്കു കൊണ്ടുപോയത് ഇടതുപക്ഷം തന്നെയാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ പല മേഖലകളിലും കേരളം ലോകരാഷ്ട്രങ്ങളോട് സംസാരിക്കുന്നത് തികഞ്ഞ രാഷ്ട്രീയ ഉറപ്പുകളോടെയാണ്. എന്നാൽ, ഇടതുപക്ഷം, കേരളത്തിന് അംഗീകരിക്കാൻ പറ്റാത്ത അപഥസഞ്ചാരം ചെയ്യുകയാണിപ്പോൾ. ദേശീയ വിദ്യാഭ്യാസനയത്തിൽ എന്താണ് ഇങ്ങനെയൊരു നിലപാട് ? “ഇടതുപക്ഷമില്ലാതെ ആയാൽ ഞാൻ പിന്നെ മലയാളി എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല.” എം. മുകുന്ദൻ സംസാരിക്കുന്നു.

കൂടെ, പ്രണയം ആധാരമായുള്ള പുതിയ നോവൽ, മൊണാലിസയെ ആദ്യമായി കണ്ട അനുഭവം, വി. എസ്. അച്യുതാനന്ദൻ, ഹിജാബ് ധരിക്കുന്ന പെൺകുട്ടികൾ, ഫ്രാൻസ്, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിന് കിട്ടിയ കഞ്ചാവ് ലേബൽ, അതിസങ്കീർണമായ ഭാഷയെ എങ്ങനെയാണ് ലളിതമാക്കി എഴുതാൻ തുടങ്ങിയത്… എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ തുറന്ന മനസ്സോടെ സംസാരിക്കുകയാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരൻ എം.മുകുന്ദൻ.


Summary: Malayalam Novelist and Author M Mukundan talks about books, literature, politics, France and many more. Interview by Kamalram Sajeev.


എം. മുകുന്ദൻ

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്. ന്യൂഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽനിന്ന്​ കൾചറൽ അറ്റാഷേയായി വിരമിച്ചു. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ദൈവത്തിന്റെ വികൃതികൾ, ഡൽഹി, ഒരു ദളിത്‌യുവതിയുടെ കദനകഥ, കേശവന്റെ വിലാപങ്ങൾ, നൃത്തം, ഡൽഹി ഗാഥകൾ, നൃത്തം ചെയ്യുന്ന കുടകൾ എന്നിവ പ്രധാന നോവലുകൾ. വേശ്യകളേ നിങ്ങൾക്കൊരമ്പലം, മുകുന്ദന്റെ കഥകൾ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിവ പ്രധാന കഥാസമാഹാരങ്ങൾ.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments