എഴുത്തുകാരനും ചിന്തകനുമായ ആനന്ദുമായി മനില സി.മോഹൻ നടത്തിയ ദീർഘ സംഭാഷണത്തിൻ്റെ ആദ്യഭാഗം. കഥകളേക്കാൾ ആശയങ്ങളാണ് എഴുതിയത് എന്നാണ് ആനന്ദ് പറയുക. മനുഷ്യൻ്റെ ജനിതകവും സാമൂഹികവുമായ ചരിത്രത്തിലേക്കും ചലനത്തിലേക്കുമുള്ള നോട്ടങ്ങളാണ് ആനന്ദിൻ്റെ എഴുത്തും വർത്തമാനവും. തീവണ്ടികളെയും തപാലിനെയും കുറിച്ചും നടത്തിയ യാത്രകളെക്കുറിച്ചും ജോലികളെക്കുറിച്ചും ഗുഹകൾ നിർമിക്കുന്നതിൻ്റെ ഏകാന്തതയെക്കുറിച്ചും അജന്ത - എല്ലോറ ഗുഹകളെക്കുറിച്ചും അമ്മയെക്കുറിച്ചുമെല്ലാം സംസാരിക്കുന്നു