ഗൾഫിനെക്കുറിച്ച് മലയാളത്തിൽനിന്ന് ഇതുവരെ എഴുതപ്പെടാത്ത ഒരു പ്രമേയമാണ് ഇ.എ. സലിം എഴുതിയ ‘പൊന്നൊഴുകിവന്ന കാലം’ എന്ന നോവലിലുള്ളത്. ഗൾഫിന്റെ രാഷ്ട്രീയജീവിതവും സാമ്പത്തിക ജീവിതവും ക്രൂഡ് ഓയിൽ കാപ്പിറ്റലിസവുമെല്ലാം ചർച്ച ചെയ്യുന്ന നോവൽ. ട്രൂകോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ച ഈ നോവൽ പുസ്തകമാകുമ്പോൾ, ഈ പ്രമേയത്തിലേക്ക് സഞ്ചരിച്ച വഴികളെക്കുറിച്ച് സംസാരിക്കുകയാണ് ഇ.എ. സലിം.
