സന്ധ്യാ മേരി എഴുതി ജയശീ കളത്തിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മരിയ വെറും മരിയ എന്ന MARIA JUST MARIA എന്ന നോവലിനായിരുന്നു മികച്ച പരിഭാഷാകൃതിക്കുള്ള ഇത്തവണത്തെ ക്രോസ് വേഡ് ബുക്ക് അവാർഡ്. ഭ്രാന്ത് എന്ന് പുറം ലോകം ലേബൽ ചെയ്യുന്ന മാനസികാവസ്ഥയെ നോവലിലെ കഥാപാത്രങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുകയാണ് നോവലിസ്റ്റ് സന്ധ്യാ മേരിയും നോവലിൻ്റെ വിവർത്തകയും മെൻ്റൽ ഹെൽത്ത് റിസർച്ചറും ആക്ടിവിസ്റ്റുമായ ജയശ്രീ കളത്തിലും. നമ്മുടെ സാഹിത്യലോകത്ത് എന്താണ് മരിയയുടെയും അന്ന വല്യമ്മയുടെയും മാത്തിരി വല്യമ്മച്ചിയുടെയും ഗീവർഗീസിൻ്റെയും സാമൂഹിക പ്രസക്തി? എഴുത്തിൻ്റെയും വിവർത്തനത്തിൻ്റെയും സങ്കീർണമായ വഴികളാണ് കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ നോവലിസ്റ്റും വിവർത്തകയും പങ്കു വെക്കുന്നത്.