വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതാനുഭവത്തെയും കൃതികളെയും പരാമർശിച്ചുകൊണ്ടും മലയാളത്തിലെ എക്കാലത്തെയും വലിയ ആ സാഹിത്യകാരന്റെ മഹത്വത്തെ പ്രകീർത്തിച്ചു കൊണ്ടും എം.എൻ കാരശ്ശേരി വർഷങ്ങൾക്ക് മുമ്പ് കെട്ടിയുണ്ടാക്കിയ മാലപ്പാട്ടു കാവ്യമാണ് ബഷീർമാല.
മപ്പിളപ്പാട്ടു സാഹിത്യത്തിലെ പാട്ടുകാവ്യ ശാഖയിൽപെട്ട മാലപ്പാട്ടിന്റെ ഇശലിലാണ് ബഷീർമാല കോർത്തെടുത്തിരിക്കുന്നത്. മാപ്പിളപ്പാട്ടു സാഹിത്യത്തിൽ വ്യത്യസ്തമായി ആഖ്യാനം ചെയ്യപ്പെട്ട ബഷീർമാല എം.പി.അനസ് പാടിയവതരിപ്പിക്കുന്നു.