‘‘മലയാളിയാണെന്ന് പറയാൻ ഈ പാൻ ഇന്ത്യൻ എഴുത്തുകാരനിൽ അധികമൊന്നുമില്ല. ഭാവുകത്വമുള്ള, രാഷ്ട്രീയബോദ്ധ്യങ്ങളുള്ള, അതിനാൽ അസ്വസ്ഥനായ ഇന്ത്യൻ പൗരരുടെ ഉൽക്കണ്ഠകളാണ് ആനന്ദിന്റെ സംവാദമണ്ഡലം. കടച്ചിലെടുക്കുന്ന സമീപകാലസംഭവങ്ങൾ അവയുടെ അടിയിൽ സജീവമായുണ്ട്. അവയെ നോവലെന്നോ ചെറുകഥയെന്നോ സൗകര്യത്തിന് പറയാമെന്നേയുള്ളൂ’’- ആനന്ദിനെക്കുറിച്ച് സംസാരിക്കുന്നു, കൽപ്പറ്റ നാരായണൻ.