സച്ചിദാനന്ദൻ

കവിയുടെ
മെരുങ്ങാത്ത
ചോര

‘‘കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സ്റ്റാലിനിസ്റ്റ് പ്രവണതകൾ കടിച്ചുതുപ്പിയ നന്മകളോട് പ്രതികരിച്ചുകൊണ്ടാണ്, സച്ചിദാനന്ദനും സമകാലികരും തങ്ങളുടെ സാംസ്കാരിക ജീവിതവും കാവ്യജീവിതവും രാഷ്ട്രീയജാഗ്രതയും എഴുത്തും മുന്നോട്ടു കൊണ്ടുപോയത്’’- പി.പി. ഷാനവാസ് എഴുതുന്നു.

"ഒടുവിലത്തെ കത്തിൽ കവി പറയുന്നത് കുറച്ചു മാത്രം.
പറയാത്തതോ വളരെയധികം.

വിപ്ലവത്തിന് ചെറുപ്പമായിരുന്നു.
ഒരു ദിവസം അവർ വന്നു.
അവന്റെ സ്വന്തം സഖാക്കൾ.
തണുപ്പിൽ അവന്റെ വാക്കും വോഡ്കയും പങ്കിട്ടവർ.
ഇപ്പോൾ ഉദ്യോഗസ്ഥപ്രഭുക്കളുടെ
സ്നേഹം കടക്കാത്ത ഇരുമ്പുചട്ടകളിൽ അവന്റെ
മുകളിൽ പ്രത്യക്ഷപ്പെട്ട് അവർ അവനോടു കൽപ്പിച്ചു:
‘ഞങ്ങളുടെ അണക്കെട്ടുകളെക്കുറിച്ചെഴുതൂ!’.
അവനെഴുതി, അവന്റെ അണക്കെട്ടുകളെക്കുറിച്ച്.
ജനങ്ങളുടെ അണക്കെട്ടുകളെക്കുറിച്ച്.
അവൻ അവർക്കു നൽകി-
ഉദാരമായ മനുഷ്യാദ്ധ്വാനത്തെക്കുറിച്ചൊരു പ്രകീർത്തനം.

അവർ അവനോടു കൽപ്പിച്ചു:
‘ഞങ്ങളുടെ നേതാവിനെക്കുറിച്ചെഴുതൂ’
അവൻ എഴുതി, അവന്റെ ലെനിനെക്കുറിച്ച്
ജനങ്ങളുടെ ലെനിനെക്കുറിച്ച്
അവൻ അവർക്കു നൽകി-
ഉദാത്തമായ മനുഷ്യസ്നേഹത്തിന് ഒരു ചരമഗീതം.

ആവശ്യങ്ങൾ പരുഷമായിക്കൊണ്ടിരുന്നു.
‘ഞങ്ങളുടെ ട്രാക്ടറുകളുടെ സൗന്ദര്യത്തെക്കുറിച്ചെഴുതൂ,
ഞങ്ങളുടെ കമ്പ്യൂട്ടറുകളുടെ
അമാനുഷിക പ്രഭാവത്തെക്കുറിച്ചെഴുതൂ.
അഹങ്കാരം നിറുത്തി ഞങ്ങളുടെ
പഞ്ചവത്സര പദ്ധതിയെപ്പറ്റി
പദ്യരൂപത്തിലൊരു പത്രറിപ്പോർട്ടെഴുതൂ'.

വിനയവും കവിതയും ഇങ്ങനെ ശിക്ഷിക്കപ്പെട്ടുകൂടാ,
അവൻ കോക്കസിന്റെ മുഴക്കമുള്ള തന്റെ പെരുമ്പറ 
ഡാന്യൂബിന്റെ തിരകൾക്കു
കളിക്കാനെറിഞ്ഞു കൊടുത്തു
പുഷ്കിന്റെയും യെസ്യനിന്റെയും
വ്രണിതമായ വിരൽപ്പാടുകൾ പതിഞ്ഞ
ആ പഴയ റഷ്യൻ തംബുരു
പൊടിതുടച്ചെടുത്തു
അവൻ അവർക്കു നൽകി.
പ്രണയത്തിന്റെ വിശ്ളേഷണത്തെകുറിച്ചൊരു വിലാപകാവ്യം.

പിന്നെ നിശ്ശബ്ദനായി നടന്നു.
സൂര്യനുമൊത്തു ചായകുടിച്ച് താൻ
ആവുന്നത്ര ഉച്ചത്തിൽ
പാടിയിരുന്ന അതേ എഴുത്തുമുറിയിലേക്ക്.
അവൻ ഇരുണ്ടുവരുന്ന സമതലങ്ങൾക്കുമേൽ
തിരശ്ശീലകൾ താഴ്ത്തിയിട്ടു
ശത്രുക്കൾക്കായി കരുതിയിരുന്ന തോക്ക്
സ്വന്തം ശിരസ്സിനു നേരെ ഉയർത്തി:
അതാണിപ്പോൾ തന്റെ ശത്രു എന്നപോലെ.

റഷ്യൻ കവിതയ്ക്ക് ഉരുക്കുധമനികൾ നൽകിയ
ആ മഹാസ്നേഹം പൊട്ടിച്ചിതറി,
ഇരുപത്തിരണ്ടു വർഷത്തെ വിശ്വസ്തതയണിഞ്ഞ
പാർട്ടിക്കാർഡ് രക്തത്തിൽ കുതിർന്നു.
ലെനിൻ കാവ്യവും കുതിർന്നു.
മുഴുമിക്കാത്ത കയ്യെഴുത്തുപ്രതികളിലൂടെ
കവിയുടെ മെരുങ്ങാത്ത ചോര പാഞ്ഞുനടന്നു:
വഴിയുടെ ക്രൂരതയാൽ ലക്ഷ്യത്തിന്റെ കാരുണ്യം
മറന്നുപോകുന്നവർക്ക് ഒരു താക്കീത്,
വളരുന്ന അധികാരപ്രമത്തതക്കെതിരെ  
നീണ്ടുനീണ്ടുവരുന്ന ഒരു ചൂണ്ടുവിരൽ,
സാമ്രാജ്യത്വത്തിലേക്ക് പടിയിറങ്ങുന്നവർക്ക്
ഒരു ദുശ്ശകുനം."
(സച്ചിദാനന്ദൻ, മയക്കോഫ്സ്കി ആത്മഹത്യ ചെയ്തതെങ്ങനെ?
‘താക്കീതുകൾ’, 1977 ജൂലൈ -79 മാർച്ച്‌)

കവി സച്ചിദാനന്ദനെക്കുറിച്ചുള്ള ഓർമ്മകൾ ബാല്യത്തോളം നീളും. വറ്റിയിട്ടും വറ്റാതെയൊഴുകിയ കവിതയുടെ ഭാരതപ്പുഴ. മലയാളത്തിനെന്നല്ല, ഭാരതത്തിനുതന്നെ, ലോകത്തിനുമുന്നിൽ അഭിമാനത്തോടെ ഉയർത്തി വയ്ക്കാവുന്ന കവിതയുടെ നെരൂദ. അതറിഞ്ഞിട്ടാണോ അദ്ദേഹത്തെ പീക്കിരിപ്പിള്ളേർ കല്ലെറിയുന്നത്? ആ കവിബുദ്ധനെയറിയാൻ സൈബർ അടിമകൾക്കും പത്രമാരണ ജോജോകൾക്കും, പാർട്ടി പ്രാഘോഷന്മാർക്കും, ഇനിയും എത്ര ജന്മം പുല്ലായും പുഴുവായും ജനിക്കേണ്ടിവരും?

കവി സച്ചിദാനന്ദനെക്കുറിച്ചുള്ള ഓർമ്മകൾ ബാല്യത്തോളം നീളും. വറ്റിയിട്ടും വറ്റാതെയൊഴുകിയ കവിതയുടെ ഭാരതപ്പുഴ. മലയാളത്തിനെന്നല്ല, ഭാരതത്തിനുതന്നെ, ലോകത്തിനുമുന്നിൽ അഭിമാനത്തോടെ ഉയർത്തി വയ്ക്കാവുന്ന കവിതയുടെ നെരൂദ.
കവി സച്ചിദാനന്ദനെക്കുറിച്ചുള്ള ഓർമ്മകൾ ബാല്യത്തോളം നീളും. വറ്റിയിട്ടും വറ്റാതെയൊഴുകിയ കവിതയുടെ ഭാരതപ്പുഴ. മലയാളത്തിനെന്നല്ല, ഭാരതത്തിനുതന്നെ, ലോകത്തിനുമുന്നിൽ അഭിമാനത്തോടെ ഉയർത്തി വയ്ക്കാവുന്ന കവിതയുടെ നെരൂദ.

പ്രീഡിഗ്രി ബോർഡ് രൂപീകരിച്ച്, വിദ്യാഭ്യാസമേഖലയിൽ ജേക്കബ് സാഹിബ് നടത്തിയ പരിഷ്ക്കാരത്തിൽ എല്ലൊടിഞ്ഞ്, എസ്. സി. സി ആയിപ്പോയ സർട്ടിഫിക്കറ്റിൽ, ആയിരത്തിൽ 987-ഉം വാങ്ങി ഫാറൂഖാബാദിലെത്തി, സയൻസ് ബ്ലോക്കിലെ ക്ലാസ്സ്‌ മുറിയിൽ നജ്മാ മിസ്സിന്റെ ഓർഗാനിക് കെമിസ്ട്രി പാഠങ്ങൾ ഒന്നും മനസ്സിലാകാതെ, തല പെരുത്ത്, നിരാശയിൽവീണ്, കെമിസ്ട്രിയിലെ സീനിയർ സഖാവായിരുന്ന ഹരിയുടെ കൂടെ, സയൻസ് ബ്ലോക്കിന്റെ പ്രസിദ്ധമായ ആ പടികളിൽ വിശ്രമിക്കുമ്പോഴാണ്, അറക്കൽ അബ്ദുൽ ഗഫൂർ എന്ന 'പ്രാപ്പിടിയൻ' വന്ന്, ആദ്യമായി ലഹരിയുടെ ആ സീസർ കട്ട് സിഗരറ്റ് സമ്മാനിച്ചത്. മാപ്പിള സ്കൂളുകളുടെ പടികയറിവന്ന്, ഇംഗ്ലീഷ് മീഡിയം ക്ലാസുകളിൽ അന്തംവിട്ട, ഈ മോയിൻകുട്ടി വൈദ്യരുടെ നാട്ടുകാരൻ, അങ്ങനെ ലോകത്തിലേക്കുണർന്നു.

വീട്ടിലെ പാരമ്പര്യത്തിൽ ഏറെയുണ്ടായിരുന്ന കമ്യൂണിസ്റ്റ് ജന്മ ജരാനരകളുടെ ബലത്തിൽ, എസ്എഫ്ഐ പ്രകടനത്തിൽ അണിനിരന്ന ഇവനോട്, ഒ.പി. സുരേഷ് എന്ന അയൽഗ്രാമക്കാരൻ സതീർഥ്യൻ, അന്നേ ആ രഹസ്യം കാതിൽ പറഞ്ഞതാണ്: "ഇവന്മാർ അപകടകാരികളാണെന്നും, ജന്മം തുലയ്ക്കുമെന്നും, മെഡിക്കൽ എൻട്രൻസ് എക്സാം പരീക്ഷയ്ക്ക് പഠിക്കാൻ നമുക്ക് പണം പങ്കുവെച്ചൊരു ഗൈഡ് വാങ്ങാമെന്നും."

സച്ചിദാനന്ദൻ എന്നു പേരുള്ള ഇരിങ്ങാലക്കുടയിലെ രണ്ടു തീർത്ഥങ്കരന്മാർ (കവി സച്ചിദാനന്ദനും കഥാകാരൻ ആനന്ദും), പിന്നെ മുൻസൂരി വൈലോപ്പിള്ളിയും, തൃശ്ശൂർ വാര്യർനഗറിലെ കെ ജി എസും തീർത്ത കവിതയുടെയും ചരിത്രബോധത്തിന്റെയും ദർശനത്തിന്റെയും വഴിത്താരകൾ.

എന്നാൽ എന്റെ തരുണാസ്ഥികളിൽ കമ്യൂണിസം വീട്ടുകാർ കുത്തിവെച്ചിരുന്നു. ആ പിൻവിളികളെ നിരാകരിക്കാൻ ജീനുകൾ സമ്മതിച്ചില്ല. സുഹൃത്തിന്റെ താക്കീതു കേൾക്കാതെ നടന്ന എന്നെ, അറക്കൽ ഗഫൂറിന്റെയും പെരുമണ്ണയിലെ എ.പി. സലീമിന്റെയും താനൂർകാരൻ ഉണ്ണിയുടെയും നിലമ്പൂരിൽ നിന്നുള്ള എമ്പ്രാന്തിരി പെൺകൊടി വി. എം. കാർത്തികയുടെയും നേതൃത്വത്തിലുള്ള എസ്എഫ്ഐ എക്സിക്യൂട്ടീവിൽ എടുത്തു. അപ്പോഴേക്കും പഠനത്തിൽ നിലതെറ്റുകയും, എന്റെ അപരത്വത്തിൽ അസൂയാലുവാകുകയും ചെയ്ത സുരേഷും, തനിക്കും വേണം കമ്മിറ്റിയിൽ അംഗത്വം എന്നാവശ്യപ്പെട്ടു. അങ്ങനെ അവനും ആ 'ഉപചാപക സംഘത്തിൽ' അംഗമായി. ചീക്കോട് ഗ്രാമീണതയിൽ നിന്ന് അവൻ കൊണ്ടുവന്ന കഞ്ചാവ് ബീഡിയും, അന്ന് മുക്കിനുമുക്കിന് സുലഭമായിരുന്ന ചാരായവും കുടിച്ചുന്മത്തമായി നടന്ന എസ്എഫ്ഐ ലീഡർഷിപ്പിന്റെ നേതൃത്വം, ഗഫൂറിനായിരുന്നു. സച്ചിദാനന്ദനും എ. അയ്യപ്പനും കെ.ജി. ശങ്കരപ്പിള്ളയും എം. എൻ. വിജയനും അടങ്ങുന്ന കാവ്യ -സാഹിത്യ ലോകത്തിന്റെ അപ്പോസ്തലനായി, അവൻ ഞങ്ങൾക്കു മുന്നേ നടന്നു. കെ ഇ എൻ അവതാരിക എഴുതിയ അവന്റെ ക്യാമ്പസ് കവിതാസമാഹാരത്തിലെ കവിതകൾ, അവനോടുള്ള പ്രേമവും കാരുണ്യവും കൊണ്ട് ഞങ്ങൾ പാടിനടന്നു. തന്റെ കവിതയിലെ 'അപ്പം' എന്ന ബിംബം മോഷ്ടിച്ചതിന്, ഒ.പി. സുരേഷിനെ, ക്ലാസ്സ് വിട്ട് ഫറോക്ക് ചുങ്കത്തേക്കുള്ള കൂട്ടായ സവാരിയിൽ, അടിവാരത്ത് വെച്ച്, ഗഫൂർ കയ്യേറ്റം ചെയ്തു. തലേരാത്രിയിൽ ഉറക്കമിളച്ചിരുന്ന് അവൻ പകർത്തിയെഴുതിക്കൊണ്ടുവന്ന സ്വന്തം കവിതകളുടെ നോട്ടുപുസ്തകം, അടുത്തുകണ്ട വളപ്പിലേക്ക് ചീന്തിയെറിഞ്ഞു. തടിയനും പഠിപ്പിസ്റ്റും സങ്കരയിനം പട്ടരുമായ മഞ്ചേരിക്കാരൻ നവനീത് ഇതെല്ലാം ആസ്വദിച്ച് പൊട്ടിച്ചിരിച്ചു. കാര്യമറിയാതെ, ഞാൻ തലതാഴ്ത്തി മൗനം കൊണ്ടു നടന്നു.

കുട്ടികളെ പാർട്ടിക്ക് കുരുതി നൽകാൻ, ഊശാൻ താടിവെച്ച്, കാൽസ്രായി ധരിച്ച്, ക്ലാസ് മുറി പ്രഭാഷണങ്ങളിൽ വിദ്യാർത്ഥികളുടെ ഫാഷിസ്റ്റ് നിശ്ശബ്ദത ഉറപ്പുവരുത്തിയിരുന്ന, കെ ഇ എൻ എന്ന കുഞ്ഞഹമ്മദ് സാർ, ഇതിനെല്ലാം തന്റെ സൈദ്ധാന്തിക പിന്തുണ നൽകി. ക്ലാസിൽ കയറാതെ പെൺകുട്ടികളുടെ വായ്നോക്കിയും, കാമുകിമാരുടെ സാരിത്തുമ്പിൽ തൂങ്ങിയും നടന്ന എസ്എഫ്ഐ സഖാക്കൾക്ക്, അദ്ദേഹം ഫ്രീ അറ്റൻഡൻസ് നൽകിക്കൊണ്ട്, തന്റെ വിപ്ലവ പാർട്ടിയിലെ ഭാഗധേയം ഉറപ്പുവരുത്തി.

കെ ഇ എൻ
കെ ഇ എൻ

ഇലക്ഷൻ കാലത്ത് തങ്ങളുടെ ഇഷ്ടക്കാരെ മൽസരിപ്പിക്കാൻ ഗ്രൂപ്പ് കളിച്ചും, ഇലക്ഷൻ കാലം കഴിഞ്ഞാൽ 'കലാസാഹിതി' ക്യാമ്പും, എന്ന നിലയിൽ പുലർന്ന രണ്ടു വർഷങ്ങളിലാണ്, കവി സച്ചിദാനന്ദന്റെ കവിതാപുസ്തകം കയ്യിൽ വന്നത്. കലാസാഹിതി ക്യാമ്പിന് വരുന്ന ഏതോ അതിഥിക്കു നൽകാൻ, അന്നൊന്നും നഗരം കണ്ടിട്ടില്ലാത്ത സുരേഷിനെയും എന്നെയും, കോഴിക്കോട് മാതൃഭൂമി ബുക്സിലേക്കും കറന്റ് ബുക്സിലേക്കുമയച്ചു. പുസ്തകം വാങ്ങാൻതന്ന പണത്തിൽ നിന്ന്, ജോലിക്ക് കൂലിയായി, ഇവൻ, 'ഇവനെക്കൂടി' എന്ന, അക്കാലത്തിറങ്ങിയ സച്ചിദാനന്ദന്റെ കാവ്യപുസ്തകം കൈക്കലാക്കി. ഒരു കാവ്യപുസ്തകം ആദ്യമായി നെഞ്ചിൽ ചേർക്കുന്നത് അതായിരുന്നു. അക്കാലത്ത് മരണമടഞ്ഞ കവി വൈലോപ്പിള്ളി ശ്രീധരമേനോന് ആദരാഞ്ജലിയർപ്പിച്ചു കൊണ്ടുള്ള സച്ചിദാനന്ദന്റെ കവിതയായിരുന്നു 'ഇവനെക്കൂടി.'

"ഇവനെക്കൂടിസ്സ്വീകരിക്കുക ഹേമന്തത്താൽ
മെലിഞ്ഞ കുളിനീരിൻ കൈകളാൽ നിളാനദീ!
ഇവനായുയർത്തുക
തുമ്പിക്കൈ പഞ്ചാരിക്കു​
ചെവിയാട്ടിടുമാലിൻ-
ചോട്ടിലെപ്പൂരക്കാറ്റേ!
മൂടുക തിരുവില്വാ-
മലയിൽ പുനർജനി
നൂണെത്തും നിലാവിനാ-
ലീ ജഡം ധനുരാവേ!
കുനീയൂ സ്വപ്നാസ്വസ്ഥ-
മീ നെറ്റി ചുംബിക്കുവാൻ
നിളയേയുമയായ
ദേവതാത്മാവാം സഹ്യൻ’’
എന്നു നീണ്ടുപോയ ആ കവിത ഹൃദിസ്ഥമാക്കിയാണ്, തൃശിവപേരൂരും അവിടുത്തെ കാവ്യലോകവും, അവരുടെ സാംസ്കാരത്തിന്റെ ചായലുകളും റാഡിക്കൽ പൊളിറ്റിക്‌സും, ഇരിങ്ങാലക്കുടയും ആറാട്ടുപുഴയും തൃശ്ശൂർ പൂരവും, പഞ്ചാരി-പാണ്ടി മേളങ്ങളും, ആനക്കമ്പവും അമ്പലവാസവും അടങ്ങുന്ന സാംസ്കാരിക ജീവിതത്തെയും കേരളത്തെയും അറിഞ്ഞത്. അതെല്ലാം പിടിവിടാതെ കൂടിയ ഒരു പ്രേതബാധയാകുമെന്നു നിനച്ചില്ല. സ്വന്തം ഭാഷാപരിചയത്തിനും സ്വത്വത്തിനും അസ്ഥിവാരം പണിയുമെന്നു കരുതിയില്ല. രാഷ്ട്രീയത്തിനും ചരിത്രബോധത്തിനും അടിത്തറയാകുമെന്നും, ഹിന്ദുയിസത്തെയും ഇന്ത്യയെയും കണ്ടെത്തുന്നതിനുള്ള വഴിവിളക്കുകളാകുമെന്നും വിചാരിച്ചില്ല.

സച്ചിദാനന്ദൻ എന്നു പേരുള്ള ഇരിങ്ങാലക്കുടയിലെ രണ്ടു തീർത്ഥങ്കരന്മാർ (കവി സച്ചിദാനന്ദനും കഥാകാരൻ ആനന്ദും), പിന്നെ മുൻസൂരി വൈലോപ്പിള്ളിയും, തൃശ്ശൂർ വാര്യർനഗറിലെ കെ ജി എസും തീർത്ത കവിതയുടെയും ചരിത്രബോധത്തിന്റെയും ദർശനത്തിന്റെയും വഴിത്താരകൾ. വായനയുടെയും മാർക്സിയൻ ചിന്തയുടെയും പ്രതിരോധ രാഷ്ട്രീയത്തിന്റെയും അരാജക ജീവിതത്തിന്റെയും പരാജയജീവിതത്തിന്റെയും കാൽവരികൾ.

വൈലോപ്പിള്ളിയും ഇടശ്ശേരിയും ചങ്ങമ്പുഴയുമാണ് മലയാളത്തിന്റെ ആധുനികത തീർത്ത കവികളെന്നും, ഒ എൻ വിയും വയലാറുമൊക്കെ വെറും മാറ്റൊലി കവികളായിരുന്നുവെന്നുമുള്ള തിരിച്ചറിവുകൾ.

വൈലോപ്പിള്ളിയും ഇടശ്ശേരിയും ചങ്ങമ്പുഴയുമാണ് മലയാളത്തിന്റെ ആധുനികത തീർത്ത കവികളെന്നും, ഒ എൻ വിയും വയലാറുമൊക്കെ വെറും മാറ്റൊലി കവികളായിരുന്നുവെന്നുമുള്ള തിരിച്ചറിവുകൾ. കമ്യൂണിസത്തിന്റെ രാഷ്ട്രീയ ജാഗ്രതയ്ക്കുള്ളിൽ, സാംസ്കാരികതയുടെ ഒരു 'സവർണ്ണ ജീർണ്ണത' എല്ലായ്പ്പോഴും നിലനിന്നിരുന്നു എന്ന അറിവ്. മുസ്ലിങ്ങളോടും ദലിതരോടും ഉള്ളിൽ ഒരറപ്പ് എക്കാലത്തും അധികാരത്തിന്റെ പടികൾ കയറിയ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലുണ്ടായിരുന്നു എന്ന യാഥാർത്ഥ്യത്തിലേക്കുള്ള ഉണരൽ. അപ്പോഴും, മാർക്സിസത്തിന്റെ വെളിച്ചം കൊണ്ട്, ലെനിനിസ്റ്റ് കുടുസ്സുമനസ്സുകളെ വിമർശന വിധേയമാക്കാൻ, ഒരു സാധ്യത നിലനിൽക്കുന്നുണ്ടെന്ന തിരിച്ചറിവ്.

സച്ചിദാനന്ദനും എം. എൻ. വിജയനുമെല്ലാം മുന്നോട്ടുവെച്ച ആ തൃശൂര്യൻ കാവ്യ കേരളമില്ലായിരുന്നെങ്കിൽ, ചാമുണ്ഡിത്തെയ്യത്തിന്റെ പ്രതികാരക്കൊതിയിൽ രാഷ്ട്രീയമുരുട്ടുന്ന, വടക്കേ മലബാറിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനുപരിയൊന്നും, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ബാക്കിയുണ്ടാകുമായിരുന്നില്ല. 'വിശാല ഇടതുപക്ഷം' എന്ന് സച്ചിദാനന്ദനും ബി. രാജീവനും മുന്നോട്ടുവച്ച രാഷ്ട്രീയ ജാഗ്രതയില്ലായിരുന്നുവെങ്കിൽ, എ കെ ജി സെന്ററിലെ നെഞ്ചിടിപ്പുകൂട്ടുന്ന കുടുസുമുറികളിൽ പുലർന്ന ഇടതുപക്ഷ രാഷ്ട്രീയത്തോട് എന്നേ വിട പറഞ്ഞുപോയേനെ.

'വിശാല ഇടതുപക്ഷം' എന്ന് സച്ചിദാനന്ദനും ബി. രാജീവനും മുന്നോട്ടുവച്ച രാഷ്ട്രീയ ജാഗ്രതയില്ലായിരുന്നുവെങ്കിൽ, എ കെ ജി സെന്ററിലെ നെഞ്ചിടിപ്പുകൂട്ടുന്ന കുടുസുമുറികളിൽ പുലർന്ന ഇടതുപക്ഷ രാഷ്ട്രീയത്തോട് എന്നേ വിട പറഞ്ഞുപോയേനെ.
'വിശാല ഇടതുപക്ഷം' എന്ന് സച്ചിദാനന്ദനും ബി. രാജീവനും മുന്നോട്ടുവച്ച രാഷ്ട്രീയ ജാഗ്രതയില്ലായിരുന്നുവെങ്കിൽ, എ കെ ജി സെന്ററിലെ നെഞ്ചിടിപ്പുകൂട്ടുന്ന കുടുസുമുറികളിൽ പുലർന്ന ഇടതുപക്ഷ രാഷ്ട്രീയത്തോട് എന്നേ വിട പറഞ്ഞുപോയേനെ.

'മുങ്ങിക്കുളിയിൽ' ജിന്നു ലോകങ്ങളുണ്ടെന്നുകണ്ട് സാക്ഷ്യപ്പെടുത്തിയ, ആ 'അപരസ്നേഹത്തിന്റെ' ഗുരുത്വം നൽകിയ, കാവ്യസംസ്കൃതിയോട് അങ്ങനെയാണ് കടപ്പാട് ബാക്കിയാവുന്നത്. എന്റെ പൊന്നാനി ചാർച്ചയുള്ള രക്തത്തിൽ, അന്തിമഹാകാളനും ഫരീദ് ഔലിയയും മഖ്ദൂമിമാരുടെ പാണ്ഡിത്യവും ഇടശ്ശേരിയും ഉറൂബും കെ സി എസ് പണിക്കരും പത്മിനിയും പങ്കുവെച്ച നിളയോരങ്ങളുടെ ഉറവയുണ്ടായതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്. അക്കരെ പുഴയോരത്ത് എഴുത്തച്ഛനും ഇക്കരയോരത്ത് പൂന്താനവും തിരുനാവായയിൽ ഭട്ടതിരിപ്പാടും തിരൂരിൽ വള്ളത്തോളും ഊരകത്ത് കവി ബാലകൃഷ്ണ പണിക്കരുമെല്ലാം, തൃശ്ശൂരിന്റെ ആധുനിക കാവ്യ ജീവിതത്തിന്റെ രക്തച്ചാർച്ചകളിലേക്കുള്ള പൂർവസൂരിത്വം പണിതിരുന്നു.

സച്ചിദാനന്ദൻ എഴുപതുകളിൽ എഴുതിയ കവിതകളില്ലായിരുന്നുവെങ്കിൽ, മാർക്സിയൻ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് അദ്ദേഹം നൽകിയ വെളിച്ചത്തിന്റെ ആ കൊച്ചുപുസ്തകം വായിച്ചിട്ടില്ലായിരുന്നുവെങ്കിൽ, 'കവിതയും ജനതയും' 'സംസ്കാരത്തിന്റെ രാഷ്ട്രീയവും' 'സംഭാഷണങ്ങളും' 'സമീപനങ്ങളും', പതിരാവെളിച്ചം പകലാക്കി പഠിച്ചുറപ്പിച്ചിട്ടില്ലായിരുന്നുവെങ്കിൽ, പതിനെട്ടാം വയസ്സിൽ പനയംപറമ്പിലെ ചാത്തുവേട്ടന്റെ വീട്ടുകൊലായയിൽ കൂടിയ ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ചുതന്ന ആ പാർട്ടി കാർഡ്, ഞാൻ കൈപ്പറ്റുകയില്ലായിരുന്നു.

അമ്പതാം വയസ്സിൽ, മലപ്പുറം പാർട്ടിയെ ഹൈജാക്ക് ചെയ്ത്, ദേശാഭിമാനി യൂണിറ്റിനെ പറ്റിച്ചുപറിച്ചുകൊണ്ടുപോയ, ഗൂഢപദ്ധതികൾക്ക് സാക്ഷിയായി, ഉലഞ്ഞുപോയ മനസ്സിന്റെ കൊലായയിൽ ഉപേക്ഷിച്ച ആ പാർട്ടികാർഡ്, ഇന്നും തെരുവുകളിൽനിന്ന് നിലവിളിക്കുന്നുണ്ട്. അതിന്റെ ബലത്തിലാണ് സച്ചിദാനന്ദപ്പെരുമയുള്ള പാർട്ടിവിമർശനത്തിന് ധീരതയും ചങ്കൂറ്റവും കാണിക്കുന്നത് എന്നു കൂട്ടുകാർ സഖാക്കൾ മനസ്സിലാക്കുക.

"അമാവാസി കണ്ട് ഇനി നിലാവുദിക്കില്ലെന്നു കരുതരുത്
ശിശിരത്തിലെ മരം കണ്ട്
ഇലകളുടെ കാലം കഴിഞ്ഞെന്ന്  നിലവിളികൂട്ടുകയുമരുത്
താഴ് വാരത്തിൽ ചന്ദ്രനുണ്ട്
ഭൂമിയുടെ യൗവനത്തിൽ തളിരുണർത്തുന്ന
രസം നിറഞ്ഞുനിൽക്കുന്നു
ഇതൊരിടവേള മാത്രമാണെന്നു നമുക്കറിയാം
പൂക്കളെക്കുറിച്ചു പാടാവുന്ന സമയം വരും
അപ്പോൾ എല്ലാ മനുഷ്യരും കവികളാകും

കവിത ഒന്നും സംഭവിപ്പിക്കുന്നില്ലായിരിക്കാം
എങ്കിലും നിയമങ്ങൾക്ക് അടച്ചുമൂടാനാകാത്ത ഒരു വായയാണത്
എല്ലാവരും ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്ന കണ്ണാണത്
ഹേമന്തത്തിൽ അതു വസന്തം സ്വപ്നം കാണുന്നു
വസന്തത്തിൽ അത് ഹേമന്തം ഓർമിപ്പിക്കുന്നു
വിപ്ലവത്തിന്റെ കാലത്ത്
അതു വിജയത്തെക്കുറിച്ചു പാടുന്നു
വിജയത്തിന്റെ കാലത്ത്
അതു സൈബീരിയയിലേക്ക് നാടുകടത്തപ്പെടുന്നു

സുഹൃത്തേ, സഹോദരാ,
ദേശാടനത്തിനുപോയ പക്ഷി
ചക്രവർത്തിയുടെ സ്വർണ്ണക്കൂട്ടിലാണെന്നു ധരിക്കരുത്
ആവനാഴിയിൽനിന്ന് പുറപ്പെട്ട അമ്പും
ആനന്ദങ്ങളിൽനിന്ന് പുറപ്പെട്ട ഗൗതമനും
തിരിച്ചുവരാൻ കാത്തിരിക്കയുമരുത്.
രാപ്പാടിയുടെയും രാജകുമാരിയുടെയും കഥ
പിന്നെപ്പറയുന്നതാവും നല്ലത്.
ഗരുഡന് ഗരുഡ ധർമ്മം.
പുഴുവിനു പുഴുവിന്റെയും’’.
(സച്ചിദാനന്ദൻ, ഒരു മറുപടി, സെപ്തംബർ, 1976).

ഈ 'മറുപടി’യുടെ ബലങ്ങൾ സ്വന്തം ഭാഷയിലുമുണ്ട് എന്ന ഉള്ളറിവ്. ആത്മവിമർശനത്തിൽ ഉലയുന്ന 'ദേശാഭിമാനിക്കാരുടെ' മനസ്സിന്, സ്വന്തം നിലനിൽപ്പിന് അപരത്വം വേണമെങ്കിൽ, അതിന് അവിടെത്തന്നെ ആളുണ്ടല്ലോ. ചോരക്കറ പുരണ്ട ശമ്പളപ്പൊതി ഉപേക്ഷിച്ചുപോന്ന ഞങ്ങളുടെ, തടഞ്ഞുവീഴുന്ന വാക്കുകളിൽ, എന്തിനാണ് അമർഷം കൊള്ളുന്നത്? എന്തിനാണ് കവികളെ വേട്ടയാടുന്നത്? എന്തിനാണ് ധിഷണാശാലികൾക്കെതിരെ ഉപജാപരാഷ്ട്രീയം കളിക്കുന്നത്? എന്തിനാണ് സ്വന്തം സുഹൃത്തുക്കളോട് നന്ദികേട് കാണിക്കുന്നത്?

ആത്മവിമർശനത്തിൽ ഉലയുന്ന 'ദേശാഭിമാനിക്കാരുടെ' മനസ്സിന്, സ്വന്തം നിലനിൽപ്പിന് അപരത്വം വേണമെങ്കിൽ, അതിന് അവിടെത്തന്നെ ആളുണ്ടല്ലോ. ചോരക്കറ പുരണ്ട ശമ്പളപ്പൊതി ഉപേക്ഷിച്ചുപോന്ന ഞങ്ങളുടെ, തടഞ്ഞുവീഴുന്ന വാക്കുകളിൽ, എന്തിനാണ് അമർഷം കൊള്ളുന്നത്?
ആത്മവിമർശനത്തിൽ ഉലയുന്ന 'ദേശാഭിമാനിക്കാരുടെ' മനസ്സിന്, സ്വന്തം നിലനിൽപ്പിന് അപരത്വം വേണമെങ്കിൽ, അതിന് അവിടെത്തന്നെ ആളുണ്ടല്ലോ. ചോരക്കറ പുരണ്ട ശമ്പളപ്പൊതി ഉപേക്ഷിച്ചുപോന്ന ഞങ്ങളുടെ, തടഞ്ഞുവീഴുന്ന വാക്കുകളിൽ, എന്തിനാണ് അമർഷം കൊള്ളുന്നത്?

"വേദനയാണെന്നോപ്പോൾ,
പാതി മയങ്ങിയ കണ്ണിൻ തുമ്പിലെ മിഴിനീരാണെന്നോപ്പോൾ"
എന്ന് ചിരിയും കരച്ചിലും ഒരുമിച്ചു പൂത്ത മോണാലിസയുടെ നിഗൂഢമായ പുഞ്ചിരിയിലൂടെ, സ്വന്തത്തിലെ അർദ്ധനാരീശ്വരനെ കാട്ടിത്തന്ന, ആ കവിയോടൊപ്പം നിൽക്കാൻ, ഈ അഭിശപ്ത നിമിഷങ്ങളിൽ, ഞങ്ങൾക്കാരുടെയും താങ്ങു വേണ്ട. കൊലച്ചിരിയിൽ പുഴുകുത്തിയ അധികാരത്തണലും വേണ്ട. ഒരുകാൽ ജീവിതത്തിലും മറുകാൽ ശ്മശാനത്തിലും വച്ചുകഴിയുന്ന ഞങ്ങളുടെ ജീവിതത്തിന്റെ നിഘണ്ടുവിൽ ഭീരുത്വം എന്ന വാക്കില്ല. ഞങ്ങൾക്കറിയാം, ഞങ്ങൾ ഈ ലോകത്ത് പിറക്കേണ്ടവരായിരുന്നില്ല എന്ന്.

"സുലേഖാ, നീ മറ്റൊരു കാലത്ത് പിറക്കേണ്ടവളാണ്
ഈ ലോകത്ത് സൂര്യകാന്തികൾക്കുപോലും
നഖങ്ങളും ദംഷ്ട്രകളുമുണ്ട്
കറുത്ത വിധിപുസ്തകം പോലെ
തടവറകൾ രാജ്യസ്നേഹികൾക്കായി തുറക്കപ്പെടുന്നു
നീതിമാന്മാരുടെ നുറുങ്ങിയ അസ്ഥികൾക്കുമീതേ
മഴ പെയ്യിക്കാത്ത കാറ്റുകൾ ഉരുണ്ടുപോകുന്നു.
ഒരുനാൾ സൗരഭ്യങ്ങളുടെ ഭൂമിയിൽ
പുതുമണ്ണിന്റെ മണമുയർത്തുന്ന ആദ്യമഴയായി
നീ വന്നു പിറക്കുക
ഇറവെള്ളമായി ആര്യവേപ്പിൻ ചുവട്ടിലൂടെ
ചിരിച്ചു പുളഞ്ഞൊഴുകുക."
(സച്ചിദാനന്ദൻ, സുലേഖ, ഏപ്രിൽ, 1981).

സുലേഖയുടെ ജന്മങ്ങൾ തന്നെയാണ് ഞങ്ങളുടേത്. 'വിജയികളുടെ അട്ടഹാസം മാത്രമല്ല, പരാജിതരുടെ നിലവിളികൾകൂടി ചരിത്രത്തിന്റെ ഹൃദയത്തെ കൊളുത്തി വലിച്ചിട്ടുണ്ട്' എന്ന ബോധ്യത്തിൽ തന്നെയാണ് ഞങ്ങളുടെ നിലനിൽപ്പ്. 'ഒടുവിൽ ഞങ്ങളൊറ്റയാകും' എന്ന്, ആ മഴപ്പക്ഷി പറഞ്ഞ ആത്മരഹസ്യം കവി മുമ്പേ പറഞ്ഞു തന്നിട്ടുണ്ട്.

"ഒടുവിൽ ഞാനൊറ്റയാകുന്നു:
ചുമലിലിരുന്നാ മഴപ്പക്ഷി പാടിയ
വിറയാർന്ന പാട്ടുതോരുന്നു.
ഒരു ഗ്രാമവിധവപോലിലകൊണ്ടു മൂടി
മെലിവാർന്ന കാറ്റു പോകുന്നു
തെളിവാനിലൊരു കിളിക്കൂട്ടം തൊടുത്തുവി-
ട്ടരളിതൻ ഞാൺ വിറക്കുന്നു
ഒരു കൊച്ചുചാലായി വറ്റുന്നു മൗനവും
ഒടുവിൽ ഞാനൊറ്റയാകുന്നു’’
(സച്ചിദാനന്ദൻ, ഒടുവിൽ ഞാനൊറ്റയാകുന്നു, സെപ്റ്റംബർ, 1981).

വരണ്ട ഇ എം എസ് സാഹിത്യത്തിലൂടെ കലയെയും ജീവിതത്തെയും അറിഞ്ഞ വർത്തമാനത്തിൽനിന്ന്, മാർക്സിയൻ സൗന്ദര്യദർശനത്തെക്കുറിച്ച്, കവി എഴുതിയ ആ 'പാഠപുസ്തകം' കയ്യിൽ വന്നില്ലായിരുന്നുവെങ്കിൽ, സാഹിത്യത്തെയും കലയെയും കുറിച്ചുള്ള പു.ക.സയുടെ ബഡായിയിൽ നിന്നും പുകമറയിൽ നിന്നും ഞങ്ങൾ രക്ഷപ്പെടില്ലായിരുന്നു. നാരായണഗുരുവിനെ ബൂർഷ്വാപരിഷ്കർത്താവും, കേസരി ബാലകൃഷ്ണപിള്ളയെ ബൂർഷ്വാ പണ്ഡിതനുമാക്കിയ, ഇ എം എസിന്റെ ബുദ്ധിജീവിതം, അദ്ദേഹം അവസാനകാലത്ത് സ്വയം തിരുത്തിയിട്ടുണ്ട്. അനുയായികൾ അതു കണ്ടിട്ടില്ല. വായനയും ചിന്തയും ബാർ ഹോട്ടലുകളിൽ പണയം വെച്ചവരാണവർ. അവർ പഴയ പുളിങ്കുരു തന്നെ തിന്നു പല്ലു പോക്കുകയാണ്. വിടപറഞ്ഞുപോയ സഖാക്കളുടെ വീട്ടുമുറ്റത്തേക്ക് തീട്ടമെറിയുന്ന കണ്ണൂർ രാഷ്ട്രീയത്തിന്റെ ആ പഴയ പല്ലവികൾ ഇപ്പോഴാരും പാടുന്നില്ല. അവിടുത്തെ സഖാക്കൾ മനം മടുത്തു സലാം പറഞ്ഞിരിക്കുകയാണ്. അരുന്ധതി റോയ് കളിയാക്കിയ, ഹോട്ടൽ പണിയിലെ സുഖജീവിതത്തിന്, നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ഒന്നുമറിയില്ല.

ഗുരുവായൂർ ​ശ്രീകൃഷ്ണ കോളേജ് അധ്യാപികയായിരുന്ന കെ.സി. സുലേഖ. മഹാരാജാസ് കോളേജിലെ എം.എ ഇംഗ്ലീഷ് വിദ്യാർഥിയായിരുന്ന സുലേഖയുടെ സഹപാഠിയായിരുന്നു സച്ചിദാനന്ദൻ. 1978-ൽ കാൻസർ ബാധിച്ച് അവർ മരിച്ചു. ആ മരണമേൽപ്പിച്ച മുറിവിൽനിന്നായിരുന്നു ‘സുലേഖ’ എന്ന കവിത.
ഗുരുവായൂർ ​ശ്രീകൃഷ്ണ കോളേജ് അധ്യാപികയായിരുന്ന കെ.സി. സുലേഖ. മഹാരാജാസ് കോളേജിലെ എം.എ ഇംഗ്ലീഷ് വിദ്യാർഥിയായിരുന്ന സുലേഖയുടെ സഹപാഠിയായിരുന്നു സച്ചിദാനന്ദൻ. 1978-ൽ കാൻസർ ബാധിച്ച് അവർ മരിച്ചു. ആ മരണമേൽപ്പിച്ച മുറിവിൽനിന്നായിരുന്നു ‘സുലേഖ’ എന്ന കവിത.

പ്രസ്ഥാനത്തിന്റെ പ്രതിസന്ധികളിൽ യാതൊരു ഫലേച്ഛയും പ്രതീക്ഷിക്കാതെ ഇടപെട്ട സാംസ്കാരിക ബുദ്ധിജീവികൾ ഇന്ന് അതിനെതിരായിത്തീരുന്നതിന്റെ കാരണങ്ങൾ, സൈബർപരപ്പിലെ പി ആർ ഒ അവതാരങ്ങൾ ആഴത്തിലറിയണം. ലെനിനിസ്റ്റ് തടവറയിൽ വീർപ്പുമുട്ടിയ മാർക്സിസത്തെ, തിരിച്ച് മാർക്സിലേക്കും ഫ്രോയിഡിലേക്കും ഗ്രാംഷിയിലേക്കും ലൂക്കാച്ചിലേക്കും വാൾട്ടർ ബയാമിനിലേക്കും ലെഫാബറേയിലേക്കും അഡോർണോവിലേക്കും ഹേബർമാസിലേക്കും അൽത്യൂസറിലേക്കും ലകാനിലേക്കും മാർക്യൂസിലേക്കും ദിശാസൂചി തിരിച്ചുവച്ച ധിഷണാശാലികൾ പാർട്ടിക്കു നൽകിയ സംഭാവനകളെ കണക്കിലെടുക്കണം. സംഘടനയ്ക്ക് അകത്തല്ല, പുറത്താണ് പാർട്ടി, എന്നു ശരിയായി തിരിച്ചറിയണം. സംഘടന, പൈശാചികയുടെ ഒരു തന്ത്രമാരണക്കെണിയായി മാറ്റുന്ന ഉപജാപകസംഘങ്ങളെ പുറത്തുതള്ളണം. പുര കത്തുമ്പോൾ കഴുക്കോലൂരുന്ന തന്നെപ്പോറ്റികളും സ്വാർത്ഥമതികളും അകത്തു തന്നെയാണെന്നറിഞ്ഞ്, പുറത്തു നിൽക്കുന്നവരെ കല്ലെറിയുന്നതു നിർത്തണം. കവി സച്ചിദാനന്ദന്റെ സംഭാവനകൾ ആഴത്തിലറിയണം.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സ്റ്റാലിനിസ്റ്റ് പ്രവണതകൾ കടിച്ചുതുപ്പിയ നന്മകളോട് പ്രതികരിച്ചുകൊണ്ടാണ്, സച്ചിദാനന്ദനും സമകാലികരും തങ്ങളുടെ സാംസ്കാരിക ജീവിതവും കാവ്യജീവിതവും രാഷ്ട്രീയജാഗ്രതയും എഴുത്തും മുന്നോട്ടു കൊണ്ടുപോയത്. മാർക്സിസം ഉദ്ഘാടനം ചെയ്ത വിമോചന രീതിശാസ്ത്രങ്ങളുടെ പുതിയ നീക്കങ്ങളും വളവുതിരിവുകളും കാലാനുസൃതമായ മാറ്റങ്ങളും കണ്ടറിഞ്ഞ്, അവ മാർക്സിയൻ ദർശനത്തിൽ കൂട്ടിച്ചേർത്ത്, ആ തത്വചിന്തയെ സമഗ്രമാക്കാനും സൗന്ദര്യവൽക്കരിക്കാനും സമകാലികമാക്കാനുമുള്ള, ലോകമാകെയുള്ള ഇടതുപക്ഷ ചിന്തകരുടെയും മാർക്സിസ്റ്റ് ബുദ്ധിജീവികളുടെയും ശ്രമങ്ങളെ, അതാത് സമയത്ത് മലയാളത്തിനു പരിചയപ്പെടുത്താനും, അവ മലയാളത്തിന്റെയും ഭാരതത്തിന്റെയും മണ്ണിനനുസൃതമായി പുനരാഖ്യാനം ചെയ്യാനും, അതിനെ രാഷ്ട്രീയത്തിലും സാംസ്കാരിക പഠനങ്ങളിലും പ്രയോഗിക്കാനും നടത്തിയ, സച്ചിദാനന്ദൻ അടങ്ങുന്ന ബുദ്ധിജീവികളുടെ ശ്രമങ്ങളില്ലായിരുന്നുവെങ്കിൽ, എന്നേ ഈ കമ്മിസാർ രാഷ്ട്രീയനാടകത്തിന് തിരശ്ശീല വീഴുമായിരുന്നു. 'വിലങ്ങൻകുന്നിൽ' നിന്ന് പാരിസ്ഥിതിക രാഷ്ട്രീയത്തെയും, സ്ത്രീ എഴുത്തുകാരികളുടെ രചനകളുടെ നിരൂപണങ്ങളിൽ നിന്ന് സ്ത്രീവിമോചന പ്രസ്ഥാനങ്ങളെയും, അടിയാളജനതയോടുള്ള കൂറു പ്രഖ്യാപിക്കുന്ന എണ്ണമറ്റ കാവ്യങ്ങളിലൂടെ ദലിത് രാഷ്ട്രീയത്തെയും, തന്റെ നാട്ടിൻപുറത്തെ ജീവിതങ്ങളെ നിരന്തരമായി കവിതയിൽ കൊണ്ടുവരുന്നതിലൂടെ ന്യൂനപക്ഷ ഹൃദയങ്ങളെയും, പൊതു രാഷ്ട്രീയ മണ്ഡലത്തിലേക്കും ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കും കണ്ണി ചേർക്കാനുള്ള വ്യഗ്രതകൾ, തങ്ങളുടെ മാർക്സിസത്തോടുള്ള കൂറുകൊണ്ട്, പലപ്പോഴും, ന്യൂനീകരണ പ്രവണതകൾ പ്രകടിപ്പിക്കുകപോലും ചെയ്തിട്ടുണ്ട്. ഈ രാഷ്ട്രീയപ്രതിബദ്ധതയെ തിരിച്ചറിയാൻ കഴിയാത്ത, അസ്തിത്വം നഷ്ടപ്പെട്ട നീചാത്മാക്കളുടെ വിദ്വേഷരാഷ്ട്രീയത്തിന്റെ സൈബർഭാഷയ്ക്ക് അടിമപ്പെട്ടതു കൊണ്ടുകൂടിയാണ്, സമകാലീന രാഷ്ട്രീയത്തിൽ, ഇന്ത്യൻ ഇടതുപക്ഷത്തിന് നാവു നഷ്ടപ്പെട്ട ദുര്യോഗം വന്നുചേർന്നത്.

ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഏൽക്കാനിടയുള്ള ജീർണ്ണതകളെല്ലാം ആ കാവ്യമനസ്സ് മുൻകൂട്ടി കണ്ടിട്ടുണ്ട്.

തന്റെ വായനക്കാരുടെയും സഹൃദയരുടെയും സമാനഹൃദയരുടെയും ചോദ്യങ്ങൾക്ക് എപ്പോഴും തന്നെത്തന്നെ തുറന്നിടുകയും, അവരുടെ ചോദ്യങ്ങൾക്കും കത്തുകൾക്കും മറുപടി എഴുതുകയും ചെയ്തുപോന്ന സച്ചിദാനന്ദൻ, വിദ്യാർത്ഥിയായിരിക്കുമ്പോൾ ഈ ലേഖകന്റെ കത്തിനും, കൊണ്ടോട്ടി തുറക്കൽ പോസ്റ്റ് ഓഫീസിലേക്ക് തന്റെ കുറിയ കയ്യക്ഷരത്തിൽ പോസ്റ്റുകാർഡ് എഴുതുകയുണ്ടായിട്ടുണ്ട്. താൻ ചൂഷിതനായ ഒരെഴുത്തുകാരൻ മാത്രമാണെന്നും, വിജയനെപ്പോലെ പ്രസാധകരോട് കണക്കു പറയാനറിയാത്തവനാണെന്നും, തന്റെ ലേഖനങ്ങളിൽ കാണുന്ന ക്ലിഷ്ടതയ്ക്കു കാരണം, താനും ബി. രാജീവനും ഉൾപ്പെടുന്ന എഴുത്തുകാർ, പത്രങ്ങൾ തല്ലിക്കെടുത്തുന്ന ഭാഷയുടെ ഓജസ്സിനെ തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തുന്നതു മൂലമാണെന്നും, പരികല്പനാനിഷ്ഠമായ ഒരു ഭാഷ കണ്ടെത്തി, മലയാളത്തിന്റെ ശാസ്ത്രാവബോധത്തിനും വൈജ്ഞാനിക ഉണർവ്വിനും സംഭാവനയർപ്പിക്കാൻ തങ്ങളാലാവുന്നത് ചെയ്യുകയാണെന്നും അദ്ദേഹം മറുപടിയായി എഴുതുകയുണ്ടായി.

സോവിയറ്റ് യൂണിയന്റെ തിരോധാനത്തിന് രണ്ടുവർഷം മുമ്പ്, ഈ ലേഖകനും അന്നത്തെ കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ മാഗസിൻ എഡിറ്റർ ശശിയും രേഷ്മയും അലഞ്ഞുതിരിഞ്ഞുനടന്നു നിർമ്മിച്ച കോളേജ് മാഗസിനിൽ, വരാനിരിക്കുന്ന പതനത്തെ മുൻകൂട്ടി കണ്ടെന്നവണ്ണം, മാർക്സിസത്തെക്കുറിച്ചു നടത്തിയ വിപുലമായ ചർച്ചയിൽ സച്ചിദാനന്ദനും പങ്കെടുക്കുകയുണ്ടായി. വിപ്ലവത്തെക്കുറിച്ച് ഞങ്ങളെ പറഞ്ഞുപഠിപ്പിച്ച പാഠങ്ങളുടെ കാല്പനികതയിൽ നിന്നുണരാനും, താരുണ്യത്തിന്റെ വ്യഗ്രതകളിൽനിന്ന് യാഥാർത്ഥ്യത്തിന്റെ മരുഭൂമിയിലേക്ക് പിച്ചവെയ്ക്കാനും പഠിപ്പിക്കുന്നതായിരുന്നു ആ പ്രതികരണങ്ങൾ. 'ചെങ്കോട്ടയിൽ ചെങ്കൊടി പാറിക്കുക' എന്ന കാല്പനികസ്വപ്നമല്ല, ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും സാധ്യതകളും സ്വപ്നങ്ങളും നിലനിർത്തുന്ന, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിശാലമായ ഭൂമികയെ നിർമ്മിക്കാനുള്ള ആഹ്വാനമായിരുന്നു അതിലുണ്ടായിരുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സ്റ്റാലിനിസ്റ്റ് പ്രവണതകൾ കടിച്ചുതുപ്പിയ നന്മകളോട് പ്രതികരിച്ചുകൊണ്ടാണ്, സച്ചിദാനന്ദനും സമകാലികരും തങ്ങളുടെ സാംസ്കാരിക ജീവിതവും കാവ്യജീവിതവും രാഷ്ട്രീയജാഗ്രതയും എഴുത്തും മുന്നോട്ടു കൊണ്ടുപോയത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സ്റ്റാലിനിസ്റ്റ് പ്രവണതകൾ കടിച്ചുതുപ്പിയ നന്മകളോട് പ്രതികരിച്ചുകൊണ്ടാണ്, സച്ചിദാനന്ദനും സമകാലികരും തങ്ങളുടെ സാംസ്കാരിക ജീവിതവും കാവ്യജീവിതവും രാഷ്ട്രീയജാഗ്രതയും എഴുത്തും മുന്നോട്ടു കൊണ്ടുപോയത്.

എൺപതുകളിൽ ശക്തിപ്പെട്ടുവന്ന ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആദ്യ താക്കീതുകളും കവി തന്നെയാണ് നൽകിയത്. പ്രമോദ് രാമന്റെയും അദ്ദേഹത്തിന്റെ കാഞ്ഞങ്ങാട്ടെ സഹപ്രവർത്തകൻ രാജീവന്റെയും നേതൃത്വത്തിൽ, സച്ചിദാനന്ദനുമായി നടത്തിയ അഭിമുഖങ്ങൾ, അവർ അക്കാലത്ത് പ്രസിദ്ധപ്പെടുത്തി പുസ്തകമാക്കി വിതരണം ചെയ്യുകയുണ്ടായി. ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിട്ടഭിസംബോധന ചെയ്യുന്ന കേരളത്തിലെ ആദ്യ മുന്നാക്കങ്ങളിൽ ഒന്നായിരുന്നു ആ സംരംഭം. കേരളത്തിൽ ജില്ലകൾതോറും നടത്തിയ 'സെക്യുലർ സംഗമങ്ങളിൽ' കവിയുടെ മുൻകൈ ഏറ്റവും സജീവമായിരുന്നു. ഹിന്ദുത്വ ഫാഷിസത്തെ അത്രയൊന്നും ഗൗരവത്തിൽ കാണാതെ, തന്റെ ഉപരിപ്ലവമായ നിരീക്ഷണങ്ങളിലൂടെ പലപ്പോഴും അതിനു വളം വച്ചുപോന്ന, ഇ എം എസിന്റെ നിലപാടുകൾ വിളയാടുന്ന കാലത്താണ്, വരാനിരിക്കുന്ന നാളുകൾ ഭീതിദമാണെന്ന് കവി നൽകിയ താക്കീതുകൾ.

അത് പുലർന്നുകണ്ടിട്ടും, അധികാരമോഹം അർബുദമായി പടർന്ന സി പി എം സിൽബന്ധികൾ, ഈ ജീവിതസായാഹ്നത്തിലും അദ്ദേഹത്തിനുമേൽ കൊലവിളി നടത്തുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രണ്ടാംനിരയായി തങ്ങൾ അധഃപതിച്ചതിന്റെ ലക്ഷണമാണ്, പിണറായി സംഘത്തിന്റെ ഈ ഒളിച്ചുകളികളും പോർവിളികളും ഗുണ്ടാപ്രവർത്തനവും സൈബർ കൊലവിളികളും. ഗുണ്ടകളും അധികാരമോഹികളും റിയൽഎസ്റ്റേറ്റ് ബുദ്ധികളും കയ്യാളിയ സി പി എം രാഷ്ട്രീയത്തിന്റെ സാംസ്കാരിക ജിഹ്വകളായിത്തീർന്ന ഈ രാഷ്ട്രീയത്തിന്റെ ഓടയിൽ വീണു മരിച്ച സാംസ്കാരിക ജീവിതത്തിൽ നിന്ന്, ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.

"നായ്ക്കളുടെ അധികാരങ്ങൾക്കിടയിൽ നിന്ന്
ഞാനെന്റെ കൂറേറ്റു പറയുന്നു
മഹാസഭയുടെ മദ്ധ്യത്തിൽ നിന്ന്
ഞാനെന്റെ കൂറേറ്റു പറയുന്നു
ഒറ്റക്കൊമ്പന്റെ വള കൊമ്പിൽ നിന്ന്
ഞാനെന്റെ കൂറേറ്റു പറയുന്നു

ജീവിക്കുന്ന ജനതയോടും
ജനിക്കാനിരിക്കുന്ന ജനതയോടും
ഞാൻ ഭൂമിയിലെ നേരുകൾ വിളിച്ചുപറയുന്നു
ഇന്ത്യയിലെ വിത്തുകളോടും
ഈജിപ്തിന്റെ വിത്തുകളോടും,
ഭൂമിയുടെ മുഴുവൻ വിത്തുകളോടും
ഞാൻ വസന്തത്തിന്റെ രാജ്യം പ്രവചിക്കുന്നു

കുനിഞ്ഞ മനുഷ്യരുടെ മുതുകിൽ സവാരി ചെയ്യുന്നവർ
നെഞ്ചു കീറിപ്പിടഞ്ഞു ചാവുമെന്നു ഞാൻ പ്രവചിക്കുന്നു
കാടു വെട്ടിയിട്ട് നിലമുഴാതിരുന്നവരും   
നിലമുഴുതിട്ട് തിന വിതയ്ക്കാതിരുന്നവരും
പാറയായിപ്പോകും.
വിതക്കാതെ വിള കൊയ്യാനെത്തിയവരും
മുന്തിരിച്ചെടി മണലിൽ പടർത്തിയവരും
കുടിവെള്ളത്തിൽ വിഷം കലർത്തിയവരും
നുകത്തിൽ കെട്ടി വലിക്കപ്പെടും.
കറുത്തവരുടെ കുടികൾക്കു തീവെച്ചവരും
വിയർത്തവരുടെ ആൺസന്തതികളെ
കടലിലെറിഞ്ഞവരും
പെൺമക്കളുടെ മാനം കവർന്നെടുത്തവരും
ചോരകൊണ്ടും കണക്കുതീർക്കും.
കലപ്പയ്ക്ക് ഇളക്കാൻ ഒരംഗുലം മണ്ണില്ലാത്തവർ,
ക്രൂരയന്ത്രങ്ങളുടെ മുൾക്കുരിശിൽ കുരുങ്ങിയവർ,
രാത്രിയുടെ ഖനികളിൽ ഹൃദയം തുപ്പിവീണവർ,
അവർ വെളിച്ചത്തിലേക്കും സിംഹാസനത്തിലേക്കും
വീണ്ടെടുക്കപ്പെടും."
(സച്ചിദാനന്ദൻ, കല്ലിനടിയിൽപെട്ട മനുഷ്യർ,
പീഡനകാലം, സെപ്റ്റംബർ, 1980).

പ്രാദേശിക നവോത്ഥാന സദസ്സുകൾക്ക് നേതൃത്വം നൽകിയ പി. ഗോവിന്ദപിള്ളയോ, ഫാഷിസ്റ്റ് വിരുദ്ധ പഠനശാലകൾക്ക് ആഥിത്യമരുളിയ പുരോഗമന കലാസാഹിത്യ സംഘത്തിൽ എം. എൻ. വിജയന്റെയോ നേതൃത്വമോ ഇന്നില്ല.

ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഏൽക്കാനിടയുള്ള ജീർണ്ണതകളെല്ലാം ആ കാവ്യമനസ്സ് മുൻകൂട്ടി കണ്ടിട്ടുണ്ട്. കവിയുടെ ലോകചരിത്രപരിചയവും, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കൈവഴികളിലെ സൂക്ഷ്മ നിരീക്ഷണവും, അതിൽ ഉൾച്ചേർന്ന നന്മകളോടുള്ള അസ്തമിക്കാത്ത പക്ഷപാതിത്വവുമായിരിക്കണം, ഇത്തരം പ്രവചനാത്മകമായ കവിതകളെഴുതാൻ എഴുപതുകളിൽത്തന്നെ അദ്ദേഹത്തിനു സാധ്യമായത്. "സൈബർ കൂട്ടങ്ങളേ, ആഴമറിയൂ" എന്ന് തനിക്കെതിരായി വന്ന ആക്രമണങ്ങളോട് പ്രതികരിക്കാനായത്.

സച്ചിദാനന്ദന് ഇന്ത്യയിലെ സാംസ്കാരിക സ്ഥാപനങ്ങളുടെ നേതൃപദവി ലഭിക്കാൻ അവസരവാദിയാവേണ്ട ആവശ്യമില്ല എന്ന് പുതിയ അവതാരങ്ങൾ തിരിച്ചറിയണം. അർഹതപ്പെട്ടത് തന്നെയാണ് അദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്. അഭിനവപേനയുന്തികൾ അദ്ദേഹത്തോട് അസൂയപ്പെട്ടിട്ടു കാര്യമില്ല. കവിതയുടെ ആ ഗംഗാപ്രവാഹത്തെ, നിങ്ങൾ അഴുക്കുചാൽ വെട്ടി വഴി തിരിച്ചുവിടാൻ നോക്കിയാൽ, സ്വയം കുഴിച്ച കുഴിയിൽ വീണു പോകുകയേയുള്ളൂ. ഇനിയും ഈ നെറികെട്ട ഗുണ്ടാസാഹിത്യം നിർത്തിയില്ലെങ്കിൽ, കൊലക്കത്തിയിൽ വിടർത്തിയ ഈ അഭിനവ കാസനോവ രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ, ചരിത്രം നിങ്ങളെ ചവറ്റുകൊട്ടയിലെറിയും. ഇപ്പോൾതന്നെ ചവറ്റുകൊട്ടയിൽ വീണ നിങ്ങളുടെ ചരിത്രത്തിന്റെ, പാതാളത്തിൽ നിന്നുയരുന്ന ആക്രോശങ്ങൾ, വനരോദനമായി മാത്രമേ ഞങ്ങളുടെ കാതിൽ മുഴങ്ങുന്നുള്ളൂ. സഹതാപമേ നിങ്ങൾ അർഹിക്കുന്നുള്ളൂ.

"നിൽക്കുന്ന തറയുടെ ചൂടറിയാത്തവരോട് എനിക്കൊന്നും പറയാനില്ല" എന്ന് ബ്രഹ്റ്റ് പറഞ്ഞിട്ടുണ്ട്. "ചുളിയാത്ത നെറ്റി ഷണ്ഠത്വത്തിന്റെ അടയാളമാണെന്നും." ബ്രഹ്റ്റിനേയും നെരൂദയെയും ലോർക്കയെയും നസ്രുൽ ഇസ്ലാമിനെയും, എണ്ണമറ്റ ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, റഷ്യൻ, സുഫീ കവികളെയും വിവർത്തനം ചെയ്ത്, മലയാളഭാഷയെ ലോകോത്തരമായ ഒന്നായി വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ച മഹാനായ, നമ്മോടൊത്ത് ജീവിക്കുന്നതിൽ നാം അഭിമാനം കൊള്ളേണ്ട, ഒരു ധിഷണാശാലിയെയും കാവ്യഖനിയെയുമാണ് നിങ്ങൾ കരിവാരി തേക്കുന്നത് എന്നോർക്കുക. ചരിത്രത്തിൽനിന്ന് തിരോഭവിക്കുന്ന രാഷ്ട്രീയ പ്രസക്തിയുടെ ഈ നിമിഷത്തിൽ നിന്ന് കരകയറാൻ, സോവിയറ്റ് തിരോധാനത്തിനുശേഷം 'കേരള പഠന കോൺഗ്രസ്' നടത്തി, കേരളത്തിലെ ഇടതുപക്ഷത്തെ ജീവിപ്പിച്ചുനിർത്തിയ ഇ എം എസിനെപ്പോലുള്ള ധിഷണാശാലികൾ ഇന്ന് നിങ്ങളിലില്ല. ചേറു കേറിയ തലച്ചോറുമായി കേന്ദ്രകമ്മിറ്റിയിൽ കയറിക്കൂടിയ മണ്ണുണ്ണികൾക്ക്, കേരളത്തിന്റെ ഭാവിയെ നിർണയിക്കാനേതുമാവില്ല. ഈ തിരിച്ചറിവിൽ നിന്നാകണം നിങ്ങളുടെ ഏതു തിരുത്തൽ നടപടികളും ആരംഭിക്കേണ്ടത്.

മദ്യവ്യവസായികളുടെയും സ്വർണ്ണക്കടത്തുകാരുടെയും കറുത്ത പണം വാങ്ങി കെട്ടിപ്പൊക്കിയ അക്കാദമികളിലും സ്മാരകങ്ങളിലും, തങ്ങളുടെ സ്വന്തം പ്രാദേശിക ബുദ്ധിജീവികളെയും അനുഭാവികളെയും സഹയാത്രികരെയും വിളിച്ചുചേർത്ത് ഒരു ചർച്ച നടത്തൂ. അവരെ കേൾക്കൂ. പ്രാദേശിക നവോത്ഥാന സദസ്സുകൾക്ക് നേതൃത്വം നൽകിയ പി. ഗോവിന്ദപിള്ളയോ, ഫാഷിസ്റ്റ് വിരുദ്ധ പഠനശാലകൾക്ക് ആഥിത്യമരുളിയ പുരോഗമന കലാസാഹിത്യ സംഘത്തിൽ എം. എൻ. വിജയന്റെയോ നേതൃത്വമോ ഇന്നില്ല. പ്രതിസന്ധിയിൽ നിന്ന് പാർട്ടിയെ കൈപിടിച്ചുയർത്തിയ, സമകാല ഭീഷണികളെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങിയ ധിഷണാശാലികളെ തലകറക്കി വീഴ്ത്തി, മരണത്തിന് ബലി നൽകിയ, നരബലിയുടെ രാഷ്ട്രീയ ശിഷ്യന്മാരുടെ നന്ദികേടിന്റെ രാഷ്ട്രീയമേ നിങ്ങൾക്കറിയൂ. പരാജയകാരണം ന്യൂനപക്ഷ ഏകീകരണമാണെന്നു പറഞ്ഞു നടന്ന്, ഉള്ളിലെ ഹിന്ദുത്വത്തിന്റെ പൂവിതളുകൾ നാട്ടിൽ ഛർദ്ദിക്കാതെ, ഇന്ത്യ അകപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയക്കെണിയെ ആർജ്ജവത്തോടെ നേരിട്ട പൂർവസൂരികളുടെ ഓർമ്മകളെങ്കിലും നിങ്ങളെ നയിക്കട്ടെ. അവർ കാണിച്ച ആർജ്ജവത്തിന്റെയും ധീരതയുടെയും ചെങ്കൊടി ഇടനെഞ്ചിൽ ചേർക്കൂ. മുസ്ലീങ്ങളുടെയും ദലിതുകളുടെയും നെഞ്ചിൽ കയറി രമിക്കാതെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അർബുദബാധയെ ജനങ്ങൾക്കുമുമ്പിൽ തുറന്നു കാട്ടൂ. അപ്പോൾ നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടും തേടിയെത്തും. പഴയ പല്ലവി മറന്ന് പുതിയൊരു 'ഇന്ത്യാ മുന്നണി' പിറക്കും. അതല്ലെങ്കിൽ ചരിത്രം ഒരു ചവറ്റുകൊട്ടയൊരുക്കും.

എം. എൻ. വിജയൻ
എം. എൻ. വിജയൻ

"മാറ്റാനാവാത്ത ഒരു വിധിയും
നമ്മുടെ വഴി തടുക്കുന്നില്ല
അനീതിക്കെതിരായ മനുഷ്യന്റെ പോരാട്ടം
ഇന്നു രാവിലെ തങ്ങൾ തുടങ്ങിയതാണെന്ന്
ആരും അഹങ്കരിക്കേണ്ട
ഒരു വിപ്ലവം കൊണ്ട് അവസാനിക്കുമെന്ന്
ആരും ആശ്വസിക്കുകയും വേണ്ട."
(സച്ചിദാനന്ദൻ, ദുഃഖവെള്ളി, വേനൽക്കാലം, മാർച്ച്‌ 24,1978).

"അവശിഷ്ടങ്ങളുടെ ഈ കൂമ്പാരത്തിൽ
നാം ആരെയാണ് കാത്തുനിൽക്കുന്നത്?
കപ്പലുകളുമായി വന്നവർ
നമ്മെ കൊള്ളയടിച്ചു നടുക്കടലിലെറിഞ്ഞു
തൊട്ടതെല്ലാം വിൽപ്പനച്ചരക്കാക്കുന്ന കറുത്ത മന്ത്രവാദി
നമ്മെ വീണ്ടെടുത്തു മാടുകളാക്കി
നാം വിശ്വസിച്ച ദൈവങ്ങൾ മഴവില്ലുകളും
നേതാക്കൾ കൊടികളും കാട്ടി മയക്കി
നമ്മെ ഈ അറവുപുരയിലെത്തിച്ചു
നിയമപാലകരുടെ ചാട്ടകൾക്കു മുമ്പിൽ
നമ്മുടെ പ്രതിജ്ഞാബലം പരീക്ഷിക്കപ്പെട്ടു
നമ്മുടെ സഹോദരനെ കാട്ടിലും തെരുവിലും
കത്തിയെറിഞ്ഞു വേട്ടയാടി."
(സച്ചിദാനന്ദൻ, കാവൽ, ജൂലൈ,1975 ജൂലൈ).

"വില്ലൊടിഞ്ഞുപോയ ഇരിങ്ങാലക്കുടയുടെ
കാലു വലിച്ചൂരി
കല്ലെറിയുന്ന കുഞ്ഞുങ്ങളെ കല്ലെറിയുന്ന നായ്ക്കളെ-
ക്കല്ലെറിയുന്ന കുഞ്ഞുങ്ങളെ കണ്ണുരുട്ടി
നടക്കട്ടേ എന്നു നടക്കുന്നൂ
സച്ചിദാനന്ദൻ പതിമൂന്നാമൻ
അർത്ഥങ്ങളുടെ വേശ്യാഗ്രഹത്തിൽ
കിരീടം പണയംവെച്ചവൻ
അന്വയങ്ങൾക്കു മുട്ടിട്ട് ചെങ്കോലൊടിച്ചവൻ."
(സച്ചിദാനന്ദൻ, സച്ചിദാനന്ദൻ പതിമൂന്നാമൻ, ഫെബ്രുവരി, 1978).

Comments