കവിതയാൽ സൗഖ്യപ്പെട്ട മീൻ: ഇതാ, വേറിട്ടൊരു കുട്ടിപ്പുസ്​തകലോകം

മലയാള ലോകത്തിനു പുറത്തുള്ള ബാലസാഹിത്യത്തെ പരിചയപ്പെടുത്താൻ ട്രൂ കോപ്പി വെബ്​സീനിൽ പുതിയ പംക്​തി തുടങ്ങുന്നു. ഇന്ത്യയിലെയും വിദേശത്തെയും ഏറ്റവും പുതിയ ബാലസാഹിത്യകൃതികളെ പരിചയപ്പെടുത്തുന്നത്​ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മലയാളം എഡിറ്ററും കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ റൂബിൻ ഡിക്രൂസ്​

Truecopy Webzine

വിതയെന്നു വച്ചാൽ
ആകാശം നിങ്ങളുടെ വായ്ക്കുള്ളിലായിരിക്കുന്നതാണ്
പുത്തൻ റൊട്ടി പോലെ ചൂടുള്ളതാണ്.
നിങ്ങളതു കഴിച്ചാലും അല്പം അവശേഷിക്കും.
ഒരു കവിതയെന്നാൽ
നിങ്ങൾ ഒരു കല്ലിന്റെ ഹൃദയം മിടിക്കുന്നത് കേൾക്കുമ്പോഴുള്ളതാണ്.
ഒരു പക്ഷി അതിന്റെ ചിറകു വീശുന്നതാണ്.
ഒരു കൂട്ടിൽ പാടുന്ന പാട്ടാണ്.
ഒരു കവിത വാക്കുകളെ കീഴ്‌മേലിടുന്നതാണ്.
അപ്പോൾ അതാ ആ വാക്ക് പുതിയതാവുന്നു.

കവിതയാൽ സൗഖ്യപ്പെട്ട മീൻ

ജീൻ പിയറി സൈമണിന്റെ This is a Poem that Heals Fish, പാറോ ആനന്ദിന്റെ Nomads Land എന്നീ കൃതികളെ പരിചയപ്പെടുത്തുന്നു.

റൂബിൻ ഡിക്രൂസ്​
റൂബിൻ ഡിക്രൂസ്​

കവിതയാൽ സൗഖ്യപ്പെട്ട ഒരു മീനിന്റെ കഥയാണ്​ This is a Poem that Heals Fish. കുട്ടികളോട് കവിതയെന്താണെന്നു പറഞ്ഞു കൊടുക്കുന്ന പുസ്തകം. എന്താണ്​ കവിതയെന്ന് കവികളൊക്കെയും പറഞ്ഞിട്ടുണ്ട്. പക്ഷേ, പ്രതിഭാശാലിയായ ഒരാൾ പാഠപുസ്തകശൈലിയിലല്ലാതെ എന്താണു കവിതയെന്നു കുട്ടികളോടു പറയുന്ന വേറി​ട്ടൊരു പുസ്​തകം. നിറയെ കുട്ടിത്തം നിറഞ്ഞ വരയും പാട്ടും വർത്തമാനങ്ങളുമുള്ള ഒരു കുട്ടിപ്പുസ്​തകത്തെ സരസമായി അവതരിപ്പിക്കുന്നു, കുട്ടികൾക്കും മുതിർന്നവർക്കുമായി...

വായിക്കാം, കേൾക്കാം ​ട്രൂ കോപ്പി വെബ്​സീനിൽ


Summary: മലയാള ലോകത്തിനു പുറത്തുള്ള ബാലസാഹിത്യത്തെ പരിചയപ്പെടുത്താൻ ട്രൂ കോപ്പി വെബ്​സീനിൽ പുതിയ പംക്​തി തുടങ്ങുന്നു. ഇന്ത്യയിലെയും വിദേശത്തെയും ഏറ്റവും പുതിയ ബാലസാഹിത്യകൃതികളെ പരിചയപ്പെടുത്തുന്നത്​ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മലയാളം എഡിറ്ററും കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ റൂബിൻ ഡിക്രൂസ്​


Comments