എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫിന്റെ ജീവിതം സ്വയം വെട്ടിത്തുന്നിയെടുത്ത ഒന്നാണ്. സാറാ ജോസഫ് ജീവിതം പറയുകയാണ് രണ്ട് ഭാഗമുള്ള ദീര്‍ഘാഭിമുഖത്തിലൂടെ. കുട്ടിക്കാലവും പള്ളിയും നാടും വിവാഹവും പഠനവും കലയും ചിന്തകളുമെല്ലാം പറയുകയാണ് ആദ്യഭാഗത്ത്. ഒട്ടും എളുപ്പമല്ലാത്ത വഴിയിലൂടെ ഒരു സ്ത്രീ ഒറ്റയ്ക്ക് നടന്ന നടത്തത്തിന്റെ പാടുകള്‍ കാണാം ഈ വര്‍ത്തമാനത്തില്‍.