മലയാളത്തിലെ ആദ്യ വെബ്​സീൻ ​‘ട്രൂ കോപ്പി’ പുറത്തിറങ്ങി

Think

ലയാളത്തിലെ ആദ്യ വെബ്‌സീൻ- ട്രൂ കോപ്പി പുറത്തിറങ്ങി. ആഗോള മലയാളി റീഡർ ക്ലാസിന് ഏറ്റവും നവീനമായ ഉള്ളടക്കവും സാങ്കേതികതയുടെ സൗന്ദര്യവും പ്രാപ്യമാക്കുന്ന ഒരു മീഡിയ പ്ലാറ്റ്‌ഫോമാണ് ട്രൂ കോപ്പി വെബ്‌സീൻ. സമകാലിക ഇന്ത്യയുടെയും ലോകത്തിന്റെയും രാഷ്ട്രീയം കൃത്യമായി അടയാളപ്പെടുത്തുന്ന വിശകലനങ്ങളും ചിന്തകളും സാഹിത്യവും സയൻസും കലാവിചാരവുമാണ്​ നവംബർ 30ന്​ ഇറങ്ങിയ ആദ്യ ഇഷ്യൂവിൽ.

എല്ലാ മാറ്ററും വായിക്കുന്നതിനൊപ്പം കേൾക്കുകയും ചെയ്യാം

ന്ത്യൻ കർഷകനെ അടിമകളാക്കുന്ന ബ്രിട്ടീഷ് രാജിനെതിരെ ഗാന്ധിയുടെ നേതൃത്വത്തിൽ ചമ്പാരനിൽനിന്ന് തുടങ്ങിയ പ്രക്ഷോഭത്തിന്റെ അതേ രാഷ്ട്രീയത്തിന്റെ തുടർച്ച തന്നെയാണ് ഇപ്പോൾ ദൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷക പ്രക്ഷോഭകരുടെയും.
ചമ്പാരനിൽനിന്ന് കൊളുത്തുന്ന പുതിയ കർഷക സമര ജ്വാല- ബി. രാജീവൻ

Download Truecopy Webzine

From Play Store |From App Store

ബി. രാജീവൻ
ബി. രാജീവൻ

ബാബരി മസ്ജിദ് വിധിക്കും അയോധ്യയിൽ രാമക്ഷേത്ര നിർമാണം തുടങ്ങിയതിനും ശേഷം, ‘തിരുത്തി'ലെ ചുല്യാറ്റ് വീണ്ടു കഥയിലെത്തുന്നു. ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതിസന്ധിയെ, ന്യൂനപക്ഷത്തിന്റെ നിലവിളികളെ അതിഗാഢം രേഖപ്പെടുത്തുന്നു; സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥ ‘കവണ'.

സന്തോഷ് ഏച്ചിക്കാനം
സന്തോഷ് ഏച്ചിക്കാനം

സ്വന്തം നാട്ടിൽ അന്യരും അപരിചിതരുമായിപ്പോകുന്നവർ പ്രമേയമായി കെ.ആർ. മീരയുടെ നോവൽ ‘കലാച്ചി'

കെ. ആർ. മീര
കെ. ആർ. മീര

Download Truecopy Webzine

From Play Store |From App Store

തുകാലത്തെയും വംശീയാക്രമണങ്ങളെയും അതിന്റെ ഇരകളെയും അടയാളപ്പെടുത്തുന്ന ബംഗാളി കഥ: നബാരുൺ ഭട്ടാചാര്യയുടെ 'ബാപ്പ', അനുരാധ സാരംഗിന്റെ വിവർത്തനം.

നബാരുൺ ഭട്ടാചാര്യ
നബാരുൺ ഭട്ടാചാര്യ

ൽഹിയിൽ നടന്നത് മുസ്‌ലിംകൾക്കെതിരെ സംഘടിപ്പിച്ച കലാപമായിരുന്നു.
2020ലെ ഡൽഹി വർഗീയ കലാപത്തെക്കുറിച്ച് പ്രോഗ്രസ്സീവ് മെഡിക്കോസ് ആന്റ് സയന്റിസ്റ്റ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വസ്തുതാന്വേഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ**

പ്രാകൃതിക വിഭവങ്ങളുടെ മൂല്യനിർണയത്തിൽ സംഭവിച്ച ഗുരുതര അലംഭാവം വിലയിരുത്തി, രാഷ്ട്രീയ സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങളുടെ ഇടപെടൽ വിമർശനാത്മകമായി വിലയിരുത്തുന്നു, കെ. സഹദേവൻ: പ്രകൃതിവിഭവ മൂല്യനിർണയത്തിൽ മുതലാളിത്തം തോൽക്കും, മാർക്‌സിസമോ?

കേരളത്തിൽ ഇന്ന് ധാരാളമായി നടക്കുന്ന പരിസ്ഥിതി സമരങ്ങളിലൊന്നിലും ഇടതുപക്ഷം പങ്കാളികൾ അല്ലെന്നു മാത്രമല്ല, മിക്കവാറും അധികാരത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും പക്ഷത്തുമാണ്. സമൂഹത്തെ ഒരടിയെങ്കിലും മുന്നോട്ടു നയിക്കുവാൻ ഈ അധികാരം പ്രയോജനപ്പെടുന്നില്ല- ഫാസിസത്തിനെതിരായി രൂപപ്പെടേണ്ട ഇടതുപക്ഷ മൂവ്‌മെന്റിനെക്കുറിച്ച് കുഞ്ഞുണ്ണി സജീവ്:ഫാസിസത്തെ നേരിടാൻ ഇടതുപക്ഷത്തിനുവേണം ഒരു സമരപക്ഷം

റൂബിൻ ഡിക്രൂസ്‌, അനുരാധ സാരംഗ്, കുഞ്ഞുണ്ണി സജീവ്
റൂബിൻ ഡിക്രൂസ്‌, അനുരാധ സാരംഗ്, കുഞ്ഞുണ്ണി സജീവ്

ലയാളത്തിനുപുറത്തുള്ള ബാലസാഹിത്യ കൃതികളെ കുട്ടികൾക്കായി പരിചയപ്പെടുത്തുന്ന വേറിട്ടൊരു പംക്തി, നിറയെ ചിത്രങ്ങളും കഥകളും സഹിതം- റൂബിൻ ഡിക്രൂസ്: കവിതയാൽ സൗഖ്യപ്പെട്ട മീൻ

റ്റുമുട്ടൽ കമാൻഡോ സേനയെ കേരളത്തിന് ആവശ്യമുണ്ടോ?
1970 ഫെബ്രുവരിയിൽ വർഗീസ് കൊല്ലപ്പെട്ട ‘ഏറ്റുമുട്ടൽ' മുതൽ 2020 നവംബറിൽ വേൽമുരുകൻ കൊല്ലപ്പെട്ട ഏറ്റുമുട്ടൽ വരെയുള്ള സംഭവങ്ങളുടെ ഔദ്യോഗിക ഭാഷ്യം സമാനമായിരുന്നു. 'ഏറ്റുമുട്ടലുകൾ' നടപ്പിലാക്കുന്ന കമാൻഡോകളുടെ സേനയെ കേരളത്തിന് ആവശ്യമാണോയെന്ന ചോദ്യം പൗരസമൂഹം ചോദിക്കേണ്ട കാലമായിരിക്കുന്നു- വ്യാജ ഏറ്റുമുട്ടൽ കൊലകളുടെ ഉള്ളറകളിലേക്ക്, കെ.പി. സേതുനാഥ്.

, കെ. സഹദേവൻ, കെ.പി. സേതുനാഥ്., ദാമോദർ പ്രസാദ്
, കെ. സഹദേവൻ, കെ.പി. സേതുനാഥ്., ദാമോദർ പ്രസാദ്

കുടിയേറ്റ മുസ്‌ലിം, പൊളിറ്റിക്കൽ ഇസ്‌ലാം, കുടിയേറ്റ മുസ്‌ലിം ജനതയുടെ പ്രതിസന്ധി, ഇസ്‌ലാമോഫോബിയ, സെക്യുലർ ആധുനികത, പൊളിറ്റിക്കൽ ഇസ്‌ലാം എന്നീ വ്യവഹാരങ്ങളുടെ ആഗോള ഇടപെടലുകളെക്കുറിച്ച് ദാമോദർ പ്രസാദ് എഴുതുന്നു: ‘തിയോക്രാറ്റിക് ഉട്ടോപ്യക്കെതിരെ സെക്യുലറാനന്തര സാംസ്‌കാരിക രാഷ്ട്രീയം’

ഭാവിയിലേക്കായി ഇതാ, ഒരു കീഴാള പരിപ്രേക്ഷ്യം
പുറന്തള്ളപ്പെട്ടവർ സ്വത്തവകാശം ഒരു അവകാശമായി ഉന്നയിക്കുകയും അതിനായി ഒരു പരിപാടി വളർത്തിയെടുക്കുകയും വേണം- പ്രമുഖ സാമ്പത്തിക വിദഗ്ധൻ എം. കുഞ്ഞാമൻ മുന്നോട്ടുവെക്കുന്നു, ഒരു കീഴാള പരിപ്രേക്ഷ്യം- കീഴാളന്റെ അവകാശമാണ് സ്വത്ത്, We Demand It

എം. കുഞ്ഞാമൻ
എം. കുഞ്ഞാമൻ

Download Truecopy Webzine

From Play Store |From App Store

കോവിഡിന്റെയും കോവിഡ് ബാധിച്ച മനുഷ്യരുടെയും ഭാവി

കൊറോണ വൈറസും അനുബന്ധ വൈറസുകളുമായും ബന്ധപ്പെട്ട പരിണാമങ്ങൾ, രോഗവ്യാപനത്തിന്റെ ഭാവി, കേരളത്തിലെ സാഹചര്യം എന്നിവ ഏറ്റവും പുതിയ ശാസ്ത്രീയവിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നു, പ്രമുഖ എപ്പിഡിമിയോളജി വിദഗ്ധൻ ഡോ. ജയകൃഷ്ണൻ ടി.: കേരളത്തിൽ കുറേനാൾ കൂടി കോവിഡ് തുടരും

സ്വപ്‌നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകൾ

കെ. ജി. ജോർജ്ജിന്റെ സിനിമകളിലെ കുടുംബം, അധികാരം, ബന്ധങ്ങൾ തുടങ്ങിയവ, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകൾ എന്നീ സിനിമകളെ അടിസ്ഥാനമാക്കി സാങ്കേതികമായും പ്രമേയപരമായും അവലോകനം ചെയ്യുന്നു, സി.ബി. മോഹൻദാസ്: ‘കുടുംബം, അധികാരം, ന്യൂറോസിസ്സ്: കെ. ജി. ജോർജ്ജിന്റെ മൂന്നു ചിത്രങ്ങൾ'

കൂടുതൽ ഉയർന്ന മുലകൾ ഉണ്ടായിരുന്നെങ്കിൽ താനിത്ര ഫെമിനിസ്റ്റാവില്ലായിരുന്നു എന്ന് പറയുന്ന ഫ്‌ളീബാഗിൽ നിന്നുമാണ് ഫ്‌ളീബാഗ് ഫെമിനിസം എന്ന പുതിയ സംജ്ഞ രൂപപ്പെട്ടുവന്നിരിക്കുന്നത്. മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ വെബ്‌സീരീസിന്റെ വേറിട്ട കാഴ്ച- ലക്ഷ്മി പി. എഴുതുന്നു: ഫ്‌ളീബാഗ്; ആത്മാവിൽ തുളവീണുപോയവരുടെ ശരീരകഥകൾ

അശ്വതി ബൈജു, ചിത്ര ഇ.ജി., യാമിനി മോഹൻ, അനുപമ ഏലിയാസ്, സൂരജ കെ.എസ്,അഞ്ജു ആചാര്യ
അശ്വതി ബൈജു, ചിത്ര ഇ.ജി., യാമിനി മോഹൻ, അനുപമ ഏലിയാസ്, സൂരജ കെ.എസ്,അഞ്ജു ആചാര്യ

കേരളീയ ചിത്രകലയിൽ ഇപ്പോൾ സ്ത്രീകൾ എന്തുചെയ്യുന്നു?

ഗോപ്യമായിരിക്കേണ്ട ഒന്നായി ശരീരത്തെയും ലൈംഗികതയെയും സ്വത്വത്തെയും കണക്കാക്കാത്ത, ശരീരത്തെ ഒരു political tool ആയി കാണുന്ന, കേരള കലാഭൂപടത്തിലെ പുത്തൻ സ്ത്രീ പ്രാതിനിധ്യം അടയാളപ്പെടുത്തപ്പെടുന്നു, ഷിനോജ് ചോറൻ: 'ഒളിച്ചുവെക്കേണ്ടതില്ല ശരീരം, ലൈംഗികത, സ്വത്വം: സമകാലിക കേരള കലയിലെ പുത്തൻ സ്ത്രീ പ്രതിനിധാനങ്ങൾ'

ഷിനോജ് ചോറൻ, ലക്ഷ്മി പി., സി.ബി. മോഹൻദാസ്
ഷിനോജ് ചോറൻ, ലക്ഷ്മി പി., സി.ബി. മോഹൻദാസ്

ഇതാ, ഇന്ദുമേനോന്റെ ആ ‘വിവാദ ഇന്റർവ്യൂ'...
പൂർണമാക്കാൻ ധൈര്യമില്ലാതെ കാത്തുവെച്ചിരുന്ന ആ ‘വിവാദ ഇന്റർവ്യൂ' ഇന്ദുമേനോൻ പൂർത്തിയാക്കുന്നു. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവിതവുമായുള്ള ഒരു അപൂർവ അഭിമുഖം: ‘എന്റെ വിഷാദവേശ്യകളുടെ ഓർമക്കുറിപ്പുകൾ

ഇന്ദു മേനോന്റെ ഓർമക്കുറിപ്പിന് മുരളീധരന്റെ ചിത്രീകരണം
ഇന്ദു മേനോന്റെ ഓർമക്കുറിപ്പിന് മുരളീധരന്റെ ചിത്രീകരണം

Download Truecopy Webzine

From Play Store |From App Store

നിശ്ശബ്ദതയിലേക്ക് മുങ്ങിപ്പോകുമായിരുന്ന ഒരു കവിയേയും കവിതയേയും വീണ്ടെടുക്കുന്നു. ഗോപാൽ ഹൊണ്ണാൽഗരൈ എന്ന കവിയെയും കവിതകളെയും വായിക്കുന്നു, പി.എൻ. ഗോപീകൃഷ്ണൻ: കടലിനും മത്സ്യത്തിനും രണ്ട് വാക്കുകൾ ഉണ്ടെന്ന് കുട്ടികൾക്കറിയില്ല

അജയ് പി. മങ്ങാട്ട്, പി.എൻ. ഗോപീകൃഷ്ണൻ
അജയ് പി. മങ്ങാട്ട്, പി.എൻ. ഗോപീകൃഷ്ണൻ

ഡാഗ് സോൾസ്റ്റ

വായനക്കാരുടെ ജീവിതത്തിലെ രഹസ്യസംഘത്തിലേക്ക് ഈ വർഷം കടന്നുവന്ന ഒരെഴുത്തുകാരനെ വായിക്കുന്നു, അത് നോർവീജിയൻ നോവലിസ്റ്റായ ഡാഗ് സോൾസ്റ്റ (Dag Solstad) ആണ്- അജയ് പി. മങ്ങാട്ട് എഴുതുന്നു: 'സ്വന്തം കുട തല്ലിയൊടിച്ച് അതുമായി നനഞ്ഞുപോകുന്ന മനുഷ്യൻ'

It was like a war, a football war
ഫുട്‌ബോൾ എന്ന യുദ്ധകലയിലെ എക്കാലത്തെയും പോരാളി മറഡോണയുടെ കളിയുടെയും ജീവിതത്തിന്റെയും സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും രേഖപ്പെടുത്തുന്നു കമൽറാം സജീവ്: ‘ഗലിയാനോയുടെയും കുസ്തൂറിക്കയുടെയും മറഡോണ'

ആനന്ദും ബാലചന്ദ്രൻ ചുള്ളിക്കാടും
ലയാളത്തിലെ വൈവിധ്യമാർന്ന തലമുറകളിൽനിന്ന് നാലു കവിതകൾ- ആനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, അലീന, അമ്മു വള്ളിക്കാട്ട്

ആനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, അലീന, അമ്മു വള്ളിക്കാട്ട്
ആനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, അലീന, അമ്മു വള്ളിക്കാട്ട്

ആത്മകഥകളിലുണ്ട്, മലയാളിയുടെ രാഷ്ട്രീയജീവിതം
എഴുകോൺ- ഡോ. എ.കെ. ജയശ്രീ
ഞാൻ മാത്രമല്ലാത്ത ഞാൻ- എൻ. പ്രഭാകരൻ

എൻ. പ്രഭാകരൻ, എ.കെ ജയശ്രീ
എൻ. പ്രഭാകരൻ, എ.കെ ജയശ്രീ

സുന്ദര രാമസ്വാമി, കനി കുസൃതി- ഒരു സ്‌ക്രീൻ ടെസ്റ്റ്

പ്രമുഖ തമിഴ് എഴുത്തുകാരൻ സുന്ദര രാമസ്വാമിയുടെയും നടി കനി കുസൃതിയുടെയും വേറിട്ട ഭാവങ്ങൾ, പകർത്തിയത് ഫോട്ടോഗ്രാഫർ എ.ജെ. ജോജി

എ.ജെ. ജോജി, ഡോ. ജയകൃഷ്ണൻ
എ.ജെ. ജോജി, ഡോ. ജയകൃഷ്ണൻ

വെബ്‌സീൻ കവർ: സൈനുൽ ആബിദ്.
ചിത്രീകരണം: സൈനുൽ ആബിദ്, മുരളീധരൻ, ദേവപ്രകാശ്, സുധീഷ് കോട്ടേമ്പ്രം.
ഓഡിയോ: കനി കുസൃതി, വിനീത, രാധാകൃഷ്ണൻ പേരാമ്പ്ര.

വായനയുടെ വെബ്‌സീൻ സഞ്ചാരം തുടങ്ങാം...

Download Truecopy Webzine

From Play Store |From App Store


Please feel free to contact us if you need any assistance regarding Subscription.

[email protected]

Phone: 85900 16742


Comments