കടലാസിൽനിന്ന്​ ഡിജിറ്റലിലേക്ക്​; എന്റെ ‘സൗകര്യ’ങ്ങൾ

Truecopy Webzine

"ണലിൽ ചൂണ്ടുവിരൽ കൊണ്ട് എഴുതിത്തുടങ്ങി. പിന്നീട് സ്ലേറ്റ്, കല്ലു പെൻസിൽ, കടലാസ്, മഷിപ്പേന, ബോൾപെൻ, വീണ്ടും ഫോണിൽ ചൂണ്ടുവിരൽ, ആൻഡ്രോയിഡ് ടാബ്, ഐ പാഡ്, പെൻസിൽ എന്നീ പലതരം എഴുത്തുകളികൾ! ഈ കളിയിലെ ഒരു നാട്ടമ്മാവൻ ആയിരുന്നു കടലാസ് എഴുത്തെന്ന കാൽപ്പനികത. ഈ അമ്മാവനാണ് ആധുനികമായ എഴുത്ത് മാധ്യമങ്ങളെ ചീത്ത പറഞ്ഞുകൊണ്ടിരുന്നത്.'- കടലാസിൽ നിന്ന്​ ഡിജിറ്റൽ എഴുത്തിലേക്കുള്ള പരിണാമത്തെകുറിച്ചും എഴുത്തിന്റെ ടെക്​നോളജിയെ കുറിച്ചും സ്വന്തം അനുഭവത്തിലൂടെ അടയാളപ്പെടുത്തുകയാണ് ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 53 ൽ എഴുത്തുകാരനായ ഉണ്ണി ആർ.

"എഴുതാൻ എളുപ്പം, എഡിറ്റ് ചെയ്യാൻ അതിലും എളുപ്പം, സ്ഥലലാഭം, കടലാസ് വാങ്ങണ്ട, സൂക്ഷിച്ച് വെക്കാൻ എളുപ്പം... അങ്ങനെ സൗകര്യങ്ങളുടെ ഒരു നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടതോടെ അമ്മാവൻ അപ്രത്യക്ഷനായി. ഇവിടെയാണ് സൗകര്യമെന്ന പ്രലോഭനം മുന്നിൽ വന്നുനിന്നപ്പോൾ ഒരൽപ്പം ഇടം കൊടുത്തവരിൽ ഒരാളായി ഇതെഴുന്ന ആളും മാറിയത്.'

സഞ്ചരിക്കുന്ന ഒരു ലൈബ്രറി, എഴുതാൻ എളുപ്പമുള്ള ഒരു മാധ്യമം, അത് വേഡിലേക്കോ പി.ഡി.എഫിലേക്കോ മാറ്റാനുള്ള സാധ്യത അങ്ങനെ സൗകര്യങ്ങളുടേതായ ഒരു സ്ഥലം ഒരു പുസ്തകത്തിന്റെ ഭാരം പോലുമില്ലാത്ത ഒരു ഗാഡ്ജറ്റിൽ ലഭിക്കുമ്പോൾ എന്റെ സ്ഥലമെന്നത് എവിടേയും നിർത്തിയിടാവുന്ന ഒരു കാരവൻ പോലെയാകുന്നു. അവിടെ കടലാസ് തീരുമെന്ന ഭയമില്ലാതെ, മഷി തീരുമെന്ന ഭയമില്ലാതെ എഴുതാവുന്ന അവസ്ഥ. ഇവിടെ മഷി തീർന്ന് വലിച്ചെറിയേണ്ട പേനകളില്ല, ചുരുട്ടി എറിയേണ്ട കടലാസുകളില്ല. വെയ്സ്റ്റ് എന്നത് എന്റെ സ്ഥലത്തെ മുഷിപ്പിക്കുന്നില്ല. വലിച്ചെറിയൽ സംസ്‌ക്കാരത്തിന് തത്ക്കാലത്തേക്ക് ഒരവധി എന്നുവേണമെങ്കിൽ പറയാം.

ട്രൂ കോപ്പി വെബ്​സീനിൽ സൗജന്യമായി വായിക്കാം, കേൾക്കാം
ആരറിയുന്നു? ഒരെഴുത്തുകാരന്റെ ‘സൗകര്യ' ചിന്തകൾ | ഉണ്ണി ആർ.

Comments