നഗ്നരും വേണുവും നരഭോജികളും

വേണു

സിനിമാറ്റോഗ്രാഫറും സംവിധായകനും എഴുത്തുകാരനുമായ വേണുവിന്റെ പുതിയ യാത്രാപുസ്തകമായ 'നഗ്നരും നരഭോജികളും ' മുൻനിർത്തിയുള്ള സംഭാഷണം. 2019 ലാണ് മാവോയിസ്റ്റ് സ്വാധീന മേഖലയായ, റെഡ്കോറിഡോറിലൂടെ (ദണ്ഡകാരണ്യം) ഒറ്റയ്ക്ക് ഒരു മാസം നീണ്ട യാത്ര വേണു നടത്തിയത്. ലോക് ഡൗൺ കാലത്ത് പുസ്തകം പൂർത്തീകരിച്ചു. ദണ്ഡകാരണ്യത്തിലെ അനവധി ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിതത്തെ മനോഹരമായ എഴുത്തിലൂടെയും ഫോട്ടോകളിലൂടെയും വേണു പകർത്തുന്നു. പുസ്തകമെഴുത്ത് പോലെത്തന്നെ അതീവ രസകരമാണ് വേണുവിന്റെ ഈ യാത്രാ ഭാഷണവും. മനോരമയാണ് പുസ്തകത്തിന്റെ പ്രസാധകർ


വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

Comments