‘‘പട്ടുനൂൽപ്പുഴു എന്നായിരുന്നില്ല പുതിയ നോവലിന് ആദ്യം വിചാരിച്ച ടൈറ്റിൽ. ഒരുമാതിരി ആർക്കും വായിക്കാൻ പറ്റാത്ത ഹാൻഡ് റൈറ്റിംഗ് ആണ് എന്റേത്. നാട്ടിലും അടുത്ത വീട്ടുകാർക്കിടയിലുമൊക്കെ എഴുത്തുകാരൻ എന്ന ലേബൽ ഇല്ലാതെ ജീവിക്കുന്നതുകൊണ്ടുള്ള ഗുണം. ഇ- ബുക് വായിക്കുന്നതാണ് രസകരം, സൗകര്യം. സ്മാരകശിലകൾ നെറ്റ്ഫ്ലിക്സ് സീരീസാക്കുക എളുപ്പമല്ല. പുതിയ കഥാകൃത്തുക്കളിൽ നിന്ന് മലയാളത്തിൽ ഉജ്വല രചനകൾ ഉണ്ടാവുന്നു’’- കാഴ്ചയുടെ ആധിപത്യം നിലനിൽക്കുന്ന പുതിയ കാലത്ത് കഥയെഴുത്തിന്റെ സങ്കീർണതകൾ പങ്കുവെക്കുകയാണ് എസ്. ഹരീഷ്, കമൽറാം സജീവുമായി.
മലയാളത്തിലെ സിനിമാപ്രവർത്തകരുടെ വായന, സിനിമക്കുള്ള കഥയും ചെറുകഥയും തമ്മിലെ വ്യത്യാസം, മലയാളത്തിൽ ആഗോള നിലവാരമുള്ള സീരീസുകൾ വരാത്തതിന്റെ കാരണങ്ങൾ, ‘മീശ’ക്കുശേഷം ഹരീഷിനുണ്ടായ മാറ്റങ്ങൾ. എഴുത്തുകാരൻ മനസ്സ് തുറക്കുന്ന സംഭാഷണം.