ശാസ്ത്രീയത വിജയിച്ചാലേ
സെക്യുലറിസം വിജയിക്കൂ
ശാസ്ത്രീയത വിജയിച്ചാലേ സെക്യുലറിസം വിജയിക്കൂ
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിലെത്തിനില്‍ക്കുന്ന ഇന്ത്യ, ബഹുസ്വരതയാര്‍ന്ന ഒരു രാഷ്ട്രമെന്ന നിലയ്ക്ക് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സെക്യുലറിസവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യന്‍ രാഷ്ട്രീയ ജീവിതത്തെയും പൗരജീവിതത്തെയും നിരന്തരം നവീകരിക്കാന്‍ പ്രാപ്തമായ ഈ മൂല്യം സംരക്ഷിക്കപ്പെടേണ്ടത്, നമ്മുടെ ഭാവി നിലനില്‍പ്പിനും അനിവാര്യമാണ്. പൊതുജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ട്രൂ കോപ്പിയുമായി അവരുടെ അഭിപ്രായം പങ്കിടുന്നു. ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഭാഗമായി ശക്തമായ വ്യക്തിവല്‍ക്കരണം നടന്നില്ലെന്നും വ്യക്തിവല്‍ക്കരണം നടക്കുമ്പോള്‍ മാത്രമേ സെക്യുലറിസം വളരുകയുള്ളൂവെന്നും എം. കുഞ്ഞാമൻ
11 Aug 2022, 06:32 PM
സെക്യുലറിസത്തെ, നിലനിലക്കുന്ന ഒരു യാഥാര്‍ഥ്യമായല്ല കാണേണ്ടത്, ഉണ്ടാകേണ്ട ലക്ഷ്യമായിട്ടാണ്, ഒരു ‘ഐഡിയല്‍' ആയി. നമുക്കൊരു സെക്യുലര്‍ സമൂഹം കെട്ടിപ്പടുക്കണം. അതിലേക്കായിരിക്കണം നീങ്ങേണ്ടത്. അതിന് നയം വേണം. അത് പ്രഖ്യാപനങ്ങളിലും പ്രസ്താവനകളിലും ഒതുങ്ങരുത്. ദൈനംദിന പ്രയോഗത്തില്‍, സെക്യുലറിസം ഉപയോഗിക്കപ്പെടണം, ജീവിതത്തിന്റെ എല്ലാ മേഖലകളിലും. അതിന് ആദ്യമായി വേണ്ടത്, മൂന്ന് കാര്യങ്ങളാണ്.
ഒന്ന്; രാഷ്ട്രീയ വ്യവസ്ഥിതിയെ ജാതി- മത- സാമുദായിക ശക്തികളില്‍നിന്നും പ്രസ്ഥാനങ്ങളില്‍നിന്നും വേര്‍പെടുത്തണം. അവര്‍ക്ക് രാഷ്ട്രീയകാര്യങ്ങള്‍ തീരുമാനിക്കാനും നയതീരുമാനങ്ങളില്‍ ഇടപെടാനും അവസരമുണ്ടാകരുത്. ഇപ്പോള്‍ അവര്‍ക്ക് ആ അവസരമുണ്ട്. അത് രാഷ്ട്രീയപാര്‍ട്ടികളാണ് നല്‍കുന്നത്. അവരെ വോട്ടുബാങ്കുകളായി കണ്ട്, അവരെ സ്വാധീനിച്ചാല്‍ ജനങ്ങളിലേക്കെത്താന്‍ എളുപ്പമാണെന്ന വിശ്വാസത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍ അത് ചെയ്യുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്ന അപകടം അവര്‍ മനസ്സിലാക്കുന്നില്ല.
ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഭാഗമായി ശക്തമായ വ്യക്തിവല്‍ക്കരണം നടന്നില്ല. വ്യക്തിവല്‍ക്കരണം നടക്കുമ്പോള്‍ മാത്രമേ സെക്യുലറിസം വളരുകയുള്ളൂ.
രണ്ട്; വിശ്വാസവും ശാസ്ത്രീയതയും തമ്മിൽ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പല ഫ്യൂഡല്‍ വിശ്വാസങ്ങളും തിരിച്ചുവരുന്നു. ഈ വിശ്വാസങ്ങള്‍ രാഷ്ട്രീയരംഗത്തും വ്യാപിക്കുന്നു. ഉദാഹരണത്തിന് അച്ചടക്കം, കഠിനാധ്വാനം, അധികൃതരെ ബഹുമാനിക്കല്‍ ഇങ്ങനെയുള്ള ഫ്യൂഡല്‍ മൂല്യങ്ങള്‍ മതത്തിലും രാഷ്ട്രീയത്തിലും ശക്തമാകുന്നു. ഇവിടെ, ദുര്‍ബലമാകുന്നത് ശാസ്ത്രീയതയാണ്. ശാസ്ത്രീയത വിജയിച്ചാലേ സെക്യുലറിസം വിജയിക്കുകയുള്ളൂ.
മൂന്നാമത്തേത്, നീതിയുമായി ബന്ധപ്പെട്ടതാണ്. സാമൂഹികനീതി മാത്രമല്ല, വ്യക്തിക്ക് കിട്ടുന്ന നീതിയും. നീതിയെക്കുറിച്ച് സംസാരിക്കുന്നത് സാമ്പത്തികമായ സമത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. സമത്വമാണ് നീതി. അതിന് സാമ്പത്തികരംഗത്ത് പൊളിച്ചെഴുത്ത് നടത്തണം. സമ്പത്തിന്റെ തുല്യമായ വിതരണം നടക്കുക, അങ്ങനെ വ്യക്തികള്‍ക്ക് പരമമായ സ്വാതന്ത്ര്യം ലഭിക്കുക. അങ്ങനെയൊരു സമൂഹത്തില്‍ മാത്രമേ സെക്യുലറിസമുണ്ടാകുകയുള്ളൂ.
സെക്യൂലറിസം വളരുന്നതിന്, ഇത്തരത്തില്‍, സാമൂഹിക- സാമ്പത്തിക രംഗത്തെ മാറ്റിയെടുക്കലാണ് ഇപ്പോള്‍ നാം ചെയ്യേണ്ടത്.
സോഷ്യല്‍ സയിന്റിസ്റ്റ്
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
ഒ.കെ. ജോണി
Mar 24, 2023
2 Minutes Read
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
പി.എന്‍.ഗോപീകൃഷ്ണന്‍
Aug 17, 2022
10 Minutes Read
ഇ.കെ. ദിനേശന്‍
Aug 16, 2022
6 Minutes Read
ടി.ഡി രാമകൃഷ്ണന്‍
Aug 16, 2022
1 Minutes Read