ക്ലാസിനുമുന്നില്‍ നിന്ന്
ചുരിദാര്‍ പൊക്കി പാന്റിന്റെ വള്ളി മുറുക്കി കെട്ടുന്ന പെണ്‍പിള്ളേർ
എന്നിലുണ്ടാക്കിയ ഷോക്ക് വലുതായിരുന്നു
ക്ലാസിനുമുന്നില്‍ നിന്ന് ചുരിദാര്‍ പൊക്കി പാന്റിന്റെ വള്ളി മുറുക്കി കെട്ടുന്ന പെണ്‍പിള്ളേർ എന്നിലുണ്ടാക്കിയ ഷോക്ക് വലുതായിരുന്നു
ആരോഗ്യകരമായ സാമൂഹികബന്ധങ്ങള്‍ ഉരുവാക്കാനാകാത്തവിധം അതിനു മുന്‍പ് പഠിച്ചിരുന്ന സ്‌കൂളുകള്‍ എന്നെ ചുട്ടെടുത്ത ആ വാര്‍പ്പുമാതൃകയെക്കുറിച്ചാണ് കേരളത്തില്‍ ജന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നപ്പോള്‍ ചിന്തിച്ചത്. ആണും പെണ്ണും ഒരേപോലെ വേഷം ധരിച്ച് ഒരുമിച്ചിരുന്ന് പഠിച്ചാല്‍ മാത്രം ലിംഗപദവി കൈവരികയില്ല. ജന്‍ഡര്‍ ബൈനറിയെ അഡ്രസ് ചെയ്യാനും ജന്‍ഡര്‍ ജസ്റ്റിസ് കൊണ്ടുവരാനുമുള്ള പാഠ്യപദ്ധതി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.
21 Sep 2022, 10:03 AM
21ാം നൂറ്റാണ്ടില്‍ 22 കാരി മഹ്സ അമിനി ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ അതിദാരുണമായി കൊല്ലപ്പെടുന്നു. മറുവശം, ഹിജാബ് ധരിച്ചതിന്റെ പേരില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭാസം നിഷേധിക്കുന്നു. എന്തുകൊണ്ടാണ് പെണ്‍വേഷങ്ങള്‍ ഇത്ര കണ്ട് പ്രകോപനപരമാകുന്നത്. എന്തുകൊണ്ടാണ് ലിംഗപദവി പുരോഗമനങ്ങളെല്ലാം പെണ്‍വേഷത്തില്‍ തുടങ്ങുന്നത്?
പെണ്‍വേഷങ്ങളോളം ആണധികാരസമൂഹത്തിന്റെ ശ്രദ്ധയര്‍ഹിക്കുന്ന മറ്റൊരു ഘടകമില്ല എന്നതാണ് വസ്തുത. പുരുഷന്റെ അടിവസ്ത്രത്തിന്റെ പരസ്യമായാലും ശ്രദ്ധ കിട്ടണമെങ്കില്‍ ഒരു സ്ത്രീയുടെ അനിവാര്യത നമുക്ക് ബോധ്യമാണല്ലോ. പെണ്ണിന്റെ കാലു കാണുന്നത് വിവാദമാവുന്നതുപോലും അതുകൊണ്ടാണ്. അക്കാരണം കൊണ്ടുതന്നെ ചില സാഹചര്യങ്ങളില്‍, പെട്ടെന്നുള്ള അറ്റന്ഷന്രാഷ്ട്രീയ ആയുധമായിത്തന്നെ സ്ത്രീവേഷങ്ങള്‍ മാറുന്നതുകാണാം.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ജന്‍ഡര്‍ ന്യൂട്രല്‍ വേഷങ്ങളിലൂടെ സമൂഹത്തിന്റെ ഈ അറ്റന്‍ഷന്‍ പ്രസ്തുത വിഷയത്തില്‍ നമുക്ക് നേടാന്‍ കഴിഞ്ഞു, സത്യത്തില്‍ അത്രയേ നേടാന്‍ നമുക്ക് കഴിഞ്ഞിട്ടുള്ളൂ. പെണ്‍കുട്ടികളുടെ വേഷം മാറിയതുകൊണ്ടോ സിംഗിള്‍ സെക്‌സ് സ്‌കൂളുകളെല്ലാം മിക്‌സഡ് ആക്കിയത് കൊണ്ടോ മാത്രം ലിംഗപദവി നേടിയെടുക്കാന്‍ കഴിയില്ല.
ഒമ്പതാം ക്ലാസിന്റെ പകുതിക്കുവെച്ചാണ് ആദ്യമായി പെണ്‍പള്ളിക്കൂടത്തില്‍ ചേരുന്നത്. ക്ലാസിനുമുന്നില്‍ നിന്ന് ചുരിദാര്‍ പൊക്കി പാന്റിന്റെ വള്ളി മുറുക്കി കെട്ടുന്ന പെണ്‍പിള്ളേരും ‘ആരുടേലും കയ്യില്‍ പാഡ്‌ണ്ടോ' എന്ന് വിളിച്ചു കൂവുന്നവരും എന്നിലുണ്ടാക്കിയ ഷോക്ക് വലുതായിരുന്നു. ഡെസ്‌കുകളിലും ടീച്ചറുടെ മേശപ്പുറത്തും കയറിയിരുന്ന് അന്താക്ഷരി കൂടിയായപ്പോള്‍ ലഞ്ച് ബ്രേക്ക് ഹരം പിടിച്ചു. ആകെക്കൂടെ പെണ്‍സാമ്രാജ്യം. ആ വൈബ് പക്ഷെ എന്റെ കൈകാലുകളെയോ നാവിനെയോ ചലിപ്പിച്ചില്ല. അതിനുമുന്‍പ് പലയിടങ്ങളില്‍ പഠിച്ചതെല്ലാം മിക്‌സഡ് സ്‌കൂളുകളിലായിരുന്നു. അവിടങ്ങളില്‍ കണ്ടിഷന്‍ഡായിപ്പോയ എന്റെ ശരീരം ചലനശേഷി നഷ്ടപ്പെട്ട് കൊതിയോടെ അവരുടെ അര്‍മാദം നോക്കിയിരുന്നു. അവരിലൊരാളാവാന്‍ ഒരിക്കലും എനിക്ക് കഴിഞ്ഞില്ല.
പിന്നീട് ചെന്നൈ മെട്രോ സിറ്റിയില്‍ ഹൃദയഭാഗത്തുതന്നെയുള്ള സ്‌കൂളില്‍ ചേര്‍ത്തപ്പോഴും കൈകാലുകള്‍ കെട്ടിയിട്ട പോലെ നടന്നു. പ്രത്യേകിച്ച് ആണ്‍കുട്ടികളോട് മിണ്ടുന്നതായിരുന്നു എന്റെ പ്രശ്‌നം.
ആരോഗ്യകരമായ സാമൂഹികബന്ധങ്ങള്‍ ഉരുവാക്കാനാകാത്തവിധം അതിനു മുന്‍പ് പഠിച്ചിരുന്ന സ്‌കൂളുകള്‍ എന്നെ ചുട്ടെടുത്ത ആ വാര്‍പ്പുമാതൃകയെക്കുറിച്ചാണ് കേരളത്തില്‍ ജന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നപ്പോള്‍ ചിന്തിച്ചത്. ആണും പെണ്ണും ഒരേപോലെ വേഷം ധരിച്ച് ഒരുമിച്ചിരുന്ന് പഠിച്ചാല്‍ മാത്രം ലിംഗപദവി കൈവരികയില്ല. ജന്‍ഡര്‍ ബൈനറിയെ അഡ്രസ് ചെയ്യാനും ജന്‍ഡര്‍ ജസ്റ്റിസ് കൊണ്ടുവരാനുമുള്ള പാഠ്യപദ്ധതി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. എന്നാല്‍ സിലബസില്‍ ലൈംഗിക വിദ്യാഭാസം ഉള്‍ച്ചേര്‍ത്തതുകൊണ്ടു മാത്രം കാര്യമില്ല. കാര്യാവബോധമില്ലാത്തവര്‍ പുസ്തകത്തിന്റെ ആ ഭാഗം തുറക്കാനാവാത്തവിധം ഒട്ടിച്ചുവെക്കും. ലൈംഗിക വിദ്യാഭാസമെന്നാല്‍ അശ്ലീലമെന്ന് വിചാരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരുള്ളിടത്തു പ്രത്യേകിച്ചും. വാര്‍ത്തകള്‍, ബാലസാഹിത്യങ്ങള്‍, പരസ്യങ്ങള്‍, സിനിമകള്‍, മതപൗരോഹിത്യ പ്രഭാഷണങ്ങള്‍ തുടങ്ങിയ ദൃശ്യ- ശ്രവ്യ മാധ്യമങ്ങള്‍ എല്ലാം പുരുഷാധിപത്യ ആശയങ്ങളെ സമൂഹത്തില്‍ ഇന്‍ഫ്യൂസ് ചെയ്യുന്നുണ്ട്. ‘ചെമ്മീന്‍ ചാടിയാല്‍ ചട്ടിയോള' മെന്നു നിരന്തരം കുട്ടികളോട് അവ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
അതേസമയം, ബൈനറികളിലാണ് നമ്മുടെ ഭാഷ പോലും രൂപപ്പെട്ടിട്ടുള്ളത്. കവയിത്രി എന്ന വാക്കുതന്നെ ഉപേക്ഷിച്ച് കവിയെന്ന പൊതുവാക്ക് അംഗീകരിക്കപ്പെട്ടതുപോലെ, ഭാഷയില്‍ പൊതുവിടങ്ങളും പൊതുപദങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഈയിടെ വന്ന നിര്‍ദ്ദോഷമെന്നു തോന്നുന്ന രണ്ടു പത്രവാര്‍ത്തകള്‍ നോക്കൂ, രണ്ടും കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടതാണ്; നിയന്ത്രണം വിട്ട് വാവിട്ടു കരയുന്ന ‘സ്ത്രീ', നാലുവയസ്സുകാരിയായ മകള്‍ മരിച്ചിട്ടും കരയാതെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കുന്ന
‘പുരുഷന്‍'. ഈ ചിത്രങ്ങളെയാണ് മാറ്റി വരക്കേണ്ടത്.
ജന്‍ഡര്‍ ഇക്വിറ്റി/ ജസ്റ്റിസ് സംഭവിക്കണമെങ്കില്‍ നമ്മുടെ സമൂഹം ചിന്തയിലും ഭാഷയിലും സംസാരത്തിലും കലയിലും മാറ്റം വരുത്തേണ്ടതുണ്ട്. സാംസ്‌കാരിക പ്രവര്‍ത്തകര്‍ അതിനു ബോധപൂര്‍വമായ ശ്രമം തന്നെ എടുക്കേണ്ടതുണ്ട് . രക്ഷിതാക്കളെ പ്രകോപിപ്പിച്ച് സ്‌കൂളുകള്‍ക്കോ സ്‌കൂളുകള്‍ക്കെതിരെ തിരിഞ്ഞുനിന്ന് രക്ഷിതാക്കള്‍ക്കോ എവിടെയുമെത്താന്‍ കഴിയില്ല.
വേഷം മാത്രമല്ല, മാറേണ്ടത് മനോഭാവം കൂടിയാണ്.
എഴുത്തുകാരി, ആരോഗ്യപ്രവർത്തക.
റിദാ നാസര്‍
Jan 21, 2023
18 Minutes Read
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
എ.എം. ഷിനാസ്
Jan 02, 2023
18 Minutes Watch
എസ്.കെ. മിനി
Dec 24, 2022
6 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Dec 23, 2022
25 Minutes Watch
അഡ്വ. എൻ. ഷംസുദ്ദീൻ
Dec 16, 2022
10 Minutes Read