സംസ്ഥാന രൂപീകരണ സമയത്ത് ഇന്നത്തെ ഇടുക്കിയിലെ ചില താലൂക്കുകൾ തമിഴ്‌നാട്ടിലേക്ക് പോകാതിരിക്കാൻ പട്ടം താണുപിള്ള ചെയ്ത തന്ത്രമായിരുന്നു ആ കുടിയേറ്റം. ആദ്യം അഞ്ചേക്കർ കോളനി നൽകിയത് മറയൂരായിരുന്നു. മഴനിഴൽ താഴ്വരയിൽ വെള്ളം കിട്ടാക്കനിയായിരുന്നു. തണുപ്പ്, മഞ്ഞ്.. ആ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പലർക്കുമായി. ഉരുളക്കിഴങ്ങും ഉള്ളിയും മാത്രമാണുണ്ടാകുക എന്ന് പറഞ്ഞ് കോളനി ഒഴിവാക്കി മടങ്ങാൻ നേരമാണ് നേര്യമംഗലം കാടിനോട് ചേർന്ന് ആറ്റോരത്ത് മൂന്നേക്കർ വീതം നൽകി അവരെ കുടിയേറിപ്പിച്ചത്. കൃത്യമായി പറഞ്ഞാൽ 1957 ജനുവരിയിൽ....