മലയാള ചാനലുകള്‍
പുടിന്‍ സ്നേഹികളെക്കൊണ്ടുനിറയുന്നു
മലയാള ചാനലുകള്‍ പുടിന്‍ സ്നേഹികളെക്കൊണ്ടുനിറയുന്നു
26 Apr 2022, 10:49 AM
യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധം ആരംഭിച്ചശേഷം അവിശ്വസനീയമാംവിധമുള്ള പുടിന്‍ ന്യായീകരണമാണ് മലയാളത്തിലെ ന്യൂസ് ചാനല്‍ അവതാരകരും അവര്‍ ആനയിച്ചുകൊണ്ടുവരുന്ന സോകോള്‍ഡ് വിദേശകാര്യ വിദഗ്ദ്ധരും ചേര്‍ന്ന് നടത്തുന്നത്. ചാനല്‍ അവതാരകര്‍ക്ക് പൊതുവെ വിദേശകാര്യ വിഷയങ്ങളിലുള്ള ഗ്രാഹ്യക്കുറവുകൊണ്ടാവണം, അവര്‍ ഈ ‘വിദേശകാര്യ വിദഗ്ദ്ധരു’ടെ കണ്ടെത്തലുകള്‍ അപ്പാടെ വിശ്വസിച്ച്, അവയെ കുറേക്കൂടി പൊലിപ്പിച്ച് വീണ്ടും വീണ്ടും പുടിനെ വെള്ളപൂശിക്കൊണ്ടിരുന്നു. നാറ്റോ അംഗത്വത്തിനും യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനും ശ്രമിച്ച് റഷ്യയെ പ്രകോപിപ്പിച്ചതുവഴി യുക്രെയ്നാണ് ഇതെല്ലാം തുടങ്ങിവച്ചത് എന്നുവരെ പലരും പറഞ്ഞുവച്ചു.
കെ. വേണുവും എൻ.എം. പിയേഴ്സണും സി.പി.എമ്മിന്റെ റഷ്യാന്യായീകരണത്തെപ്പറ്റി വെബ്സീനിൽ എഴുതിയതു വായിച്ചു. എന്നാല്‍ അതിലും അപകടകരമായിരുന്നു, വാര്‍ത്താചാനലുകളുടെ ഈ ന്യായീകരണം. എന്തുകൊണ്ടെന്നാൽ; സി.പി.എം നിലപാടുകളും ന്യായീകരണങ്ങളും അതില്‍ താല്‍പര്യമുള്ളവര്‍ മാത്രമേ കേൾക്കൂ, എന്നാല്‍ ന്യൂസ് ചാനലുകളെ വിശ്വസിക്കുന്നത് മലയാളികള്‍ മുഴുവനാണ്, അവര്‍ തെറ്റിദ്ധരിപ്പിക്കുന്നത് മുഴുവന്‍ കേരളത്തെയുമാണ്.
ഏറ്റവും രൂക്ഷമായി സര്‍ക്കാര്‍ വിരുദ്ധശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന നാടായിട്ടുപോലും, യുക്രെയ്ന് ആക്രമണത്തെപ്പറ്റിയുള്ള പുടിന്‍ ഭാഷ്യമല്ലാതെ ഒന്നും അറിയാന്‍ നിവൃത്തിയില്ലാതിരുന്നിട്ടുപോലും റഷ്യയില്‍ നിരവധിയാളുകൾ പുടിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സമയത്താണ് ഇവിടുത്തെ ചാനലുകള്‍ പുടിന്‍ സ്നേഹികളെക്കൊണ്ടുനിറഞ്ഞത്!
ലോക രാഷ്ട്രീയവും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമവാക്യങ്ങളുമൊക്കെ ഇറാഖ്യുദ്ധകാലത്തുനിന്ന് ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. (അന്നും കുവൈറ്റ് എന്ന ചെറുരാജ്യത്തെ വിഴുങ്ങിയ സദ്ദാമില്‍ നാം ഒരു കുറ്റവും കണ്ടില്ല. മറിച്ച് തികഞ്ഞ സ്വേച്ഛാധിപധിയും ആയിരക്കണക്കിന് മരണങ്ങള്‍ക്കുത്തരവാദിയുമായ ആ മനുഷ്യന് നമ്മള്‍ വീരപരിവേഷം കൊടുത്തു.) ഒരു രാഷ്ട്രമോ രാഷ്ട്രത്തലവനോ അമേരിക്കക്ക് എതിരായി നില്‍ക്കുന്നു എന്നതുകൊണ്ടുമാത്രം അവരുടെ തെറ്റുകള്‍ എങ്ങനെയെങ്കിലും ന്യായീകരിക്കുക എന്നത് എത്ര പരിതാപകരമാണ്. ചിലിയിലായാലും ഗള്‍ഫിലായാലും അഫ്ഗാനിസ്ഥാനിലായാലും അമേരിക്ക ലോകത്ത് ഒരുപാട് ക്രൂരതകൾ ചെയ്തിട്ടുണ്ട്. പക്ഷേ യുക്രെയ്ന് യുദ്ധം അമേരിക്കയുടെ തലയില്‍ കെട്ടിവക്കുന്നത് ഒരുമാതിരി കടന്നകൈയാണ്.
ഒരു ന്യൂസ് പ്രസന്റര്‍ സെലെന്‍സ്‌കിക്കെതിരെ രോഷം കൊള്ളുന്നതു കണ്ടു, സംയമനം പാലിക്കേണ്ടതിനു പകരം സെലെന്‍സ്‌കി റഷ്യയെ പ്രകോപിപ്പിക്കുകയാണത്രേ. വ്യംഗ്യാര്‍ത്ഥം ഇതാണ്, യുക്രെയ്ന് ചെറിയ രാജ്യമായതുകൊണ്ട് പൊറുക്കാനും സഹിക്കാനുമൊക്കെ പഠിക്കണം. റഷ്യ എത്ര പ്രകോപിപ്പിച്ചാലും രാജ്യം നശിപ്പിച്ചാലും നാട്ടാരെ കൊന്നാലും യുക്രെയ്ന് പ്രകോപിതരാകരുത്, തിരിച്ചടിക്കാന്‍ നാട്ടുകാരോട് പറയരുത്.
സെലെന്‍സ്‌കിക്ക് ചെറിയ നാടകീയതയൊക്കെ ഉണ്ടായേക്കാം. പക്ഷേ ഒരാഴ്ചക്കകം യുക്രെയ്ന് കീഴടക്കി തിരിച്ചുപോരാമെന്നു കരുതിയ റഷ്യന്‍ സൈന്യം രണ്ടുമാസത്തിനിപ്പുറവും അവിടെ ഗതിയില്ലാത്തവിധം കുടുങ്ങിക്കിടക്കുന്നതില്‍ ആ നാടകീയതക്ക് വലിയ പങ്കുണ്ട്. മൂന്നു നേരം മൃഷ്ടാന്നം കഴിച്ച് ഏമ്പക്കവും വിട്ടിരിക്കുന്ന നമുക്ക് യുദ്ധം ചെയ്ത് മരിച്ചു വീഴുന്ന ഒരു ജനതയെയോ എപ്പോള്‍ വേണമെങ്കിലും മരിക്കാവുന്ന അവരുടെ നേതാവിനെയോ ജഡ്ജ് ചെയ്യാന്‍ എന്തവകാശമാണുള്ളത്?
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം:
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
Truecopy Webzine
Jun 25, 2022
2 minutes read
വിജു വി. നായര്‍
Jun 23, 2022
40 Minutes Read
സി.എല്‍. തോമസ്
Jun 22, 2022
5 Minutes Read
എം.പി. ബഷീർ
Jun 21, 2022
9 Minutes Read
എം.ജി.രാധാകൃഷ്ണന്‍
Jun 20, 2022
7 Minutes Read