കെ.എസ്.ടി.എയുടെ ദുരൂഹ മൗനം;
അധ്യാപകർ രാജിവെക്കുന്നു
കെ.എസ്.ടി.എയുടെ ദുരൂഹ മൗനം; അധ്യാപകർ രാജിവെക്കുന്നു
പ്രേമചന്ദ്രനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങുന്ന വിഷയത്തിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട വിഷയത്തിലും കെ.എസ്.ടി.എ തുടര്‍ച്ചയായി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി.
28 Apr 2022, 01:24 PM
പയ്യന്നൂര്‍ ഗവണ്‍മെൻറ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മലയാളം അധ്യാപകന്‍ പി.പ്രേമചന്ദ്രനെതിരായ സര്‍ക്കാര്‍ വേട്ടയാടലിൽ മൗനം പാലിക്കുന്ന കെ.എസ്.ടി.എയുടെ നിലപാടില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ സംഘടനാ അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നു. പാലക്കാട് ജില്ലയിൽ 11 അധ്യാപകരാണ് രാജിവച്ചതായി അറിയിച്ച് പ്രസ്താവനയിറക്കിയത്. മറ്റു ജില്ലകളിലെ ക്യാമ്പുകളിലും അധ്യാപകർ രാജിവക്കുന്നതായി റിപ്പോർട്ടുണ്ട്.
സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തിലെ പാളിച്ചകള്‍ തുറന്നുകാട്ടി ട്രൂ കോപ്പി തിങ്കിൽ ലേഖനമെഴുതിയതിനാണ് പി. പ്രേമചന്ദ്രനെതിരെ നടപടിക്കൊരുങ്ങുന്നത്.
പ്രേമചന്ദ്രനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങുന്ന വിഷയത്തിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട വിഷയത്തിലും കെ.എസ്.ടി.എ തുടര്‍ച്ചയായി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. അക്കാദമിക് വിഷയങ്ങളില്‍ അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യവും ആത്മാഭിമാനവും സംരക്ഷിക്കാന്‍ ഇടതുപക്ഷ അധ്യാപക സംഘടനക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് പാലക്കാട്ട് ജില്ലയിലെ അധ്യാപകര്‍ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ട്, ഇടതുപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ടുതന്നെ കെ.എസ്.ടി.എ എന്ന അധ്യാപക സംഘടനയിലുള്ള മെമ്പര്‍ഷിപ്പ് ഉപേക്ഷിക്കുന്നതായി ഇവര്‍ അറിയിച്ചു.
എന്‍. സിരേഷ്‌കുമാര്‍ (ഗവ. എച്ച്.എസ്.എസ്, കുമരനെല്ലൂര്‍), പി. രാമന്‍ (പട്ടാമ്പി ജി.എച്ച്.എസ്.എസ്), സോയ വി.ടി. (പാണ്ടിക്കാട് ജി.എച്ച്.എസ്.എസ്), ബിന്ദു ഒ.എന്‍. (പുലാമന്തോള്‍ ജി.എച്ച്.എസ്.), രാമകൃഷ്ണന്‍ പി. (നടുവട്ടം ജി.എച്ച്.എസ്.എസ്), ആശ എം.പി. (ചൂണ്ടമ്പറ്റ ജി.എച്ച്.എസ്.എസ്), ഭാസ്‌കരന്‍ ടി. (നടുവട്ടം ജി.ജെ.എച്ച്.എസ്.എസ്), സരിജ എം. (വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസ്), സക്കീര്‍ കെ.എ. (ഷൊര്‍ണൂര്‍ ജി.എച്ച്.എസ്.എസ്), ശബരീനാഥ് എം. (പട്ടാമ്പി ജി.എച്ച്.എസ്.എസ്), രവികുമാര്‍ പി. (ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്) എന്നിവരാണ് പാലക്കാട് ജില്ലയിൽ കെ.എസ്.ടി.എ അംഗത്വം ഉപേക്ഷിച്ചത്.


പ്രേമചന്ദ്രനെതിരായ നടപടികള്‍ക്കെതിരെ അധ്യാപകരും പൊതുസമൂഹത്തിലുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും അദ്ദേഹം അംഗമായ ഇടതുപക്ഷ അധ്യാപക സംഘടനയായ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) നിലപാട് വ്യക്തമാക്കിയിട്ടില്ല. സംഘടന തന്നെ ഉയര്‍ത്തിപ്പിടിക്കുന്ന പൊതുവിദ്യാഭ്യാസമേഖലയുടെ സംരക്ഷണം എന്ന നിലപാടിനുവേണ്ടിയാണ് പ്രേമചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചത് എന്ന കാര്യം പോലും മറച്ചുപിടിച്ചാണ് കെ.എസ്.ടി.എ മൗനം പാലിച്ചുവരുന്നത്.
ഹരിദാസൻ എൻ.സി.
28 Apr 2022, 05:14 PM
"വല്യേട്ടൻ നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു!"_1984, ജോർജ് ഓർവെൽ
കെ.വി. മനോജ്
May 07, 2022
8 Minutes Read
Think
Apr 30, 2022
4 Minutes Read
Think
Apr 28, 2022
2 Minutes Read
സ്മിത പന്ന്യൻ
Apr 27, 2022
2 Minutes Read
മനില സി.മോഹൻ
Apr 17, 2022
5 Minutes Watch
ഐശ്വര്യ കെ.
Apr 07, 2022
3 Minutes Read
കെ. കണ്ണൻ
Apr 06, 2022
5 Minutes Watch
പ്രദീപ് കുമാർ
28 Apr 2022, 06:52 PM
എന്തും പറയാനും എഴുതാനുമുള്ള സ്വാതന്ത്ര്യമാണോ സാറിന് വേണ്ടത് ?