3 Apr 2022, 03:57 PM
എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ അവരുടെ അവസാന വര്‍ഷ പരീക്ഷ ബഹിഷ്‌കരിച്ചുകൊണ്ടുള്ള സമരത്തിലാണ്. എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളുടെ അധ്യയന ദൈര്‍ഘ്യം വെട്ടിക്കുറച്ച് ധൃതിയില്‍ പരീക്ഷ നടത്താനുള്ള സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സംഘടിതമായി പ്രതിഷേധിക്കുന്നത്. സര്‍വകലാശാലയുടെ ഈ തീരുമാനം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ മാത്രമല്ല അനിശ്ചിതത്വത്തിലാക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്കും ഇത് കാരണമാകും. കേരളത്തിലെ ആരോഗ്യമേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തത്തെ സര്‍വകലാശയുടെ ഈ കടുംപിടിത്തം സാരമായി ബാധിക്കുമെന്നാണ് പരീക്ഷ ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പറയുന്നത്.
250 ക്ലിനിക്കല്‍ ക്ലാസുകളാണ് ഓരോ വിദ്യാര്‍ത്ഥിക്കും കോവിഡ് കാരണം നഷ്ടപ്പെട്ടിട്ടുളളത്. പഠനഭാഗമായി ഓരോ വിദ്യാര്‍ത്ഥിക്കും നിര്‍ബന്ധമായും കിട്ടേണ്ട 800 മണിക്കൂര്‍ ആശുപത്രികളിലെ രോഗപരിചരണം തങ്ങള്‍ക്ക് കിട്ടിയില്ല. നഷ്ടമായ ക്ലിനിക്കല്‍ ക്ലാസുകള്‍ എടുത്ത് തീര്‍ത്ത് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പരീക്ഷ നടത്തി തീര്‍ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
എം.ബി.ബി.എസ് എന്നത് എഞ്ചിനിയറിംഗ് പോലെയോ മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പോലെയോ അല്ല, മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. അവ നിഷേധിച്ച് ധൃതിപിടിച്ച് നടത്തുന്നതിന്റെ ആവശ്യം എന്താണെന്ന് തങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം 188 വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചിട്ടുണ്ട്. ആകെ പരീക്ഷയെഴുതിയത് 20 വിദ്യാര്‍ഥികള്‍ മാത്രമാണ്. 2017 ബാച്ചിലെ 2915 വിദ്യാര്‍ഥികളാണ് കേരളത്തില്‍ അവസാന വര്‍ഷ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 2155 പേര്‍, അതായത് 75 ശതമാനം വിദ്യാര്‍ഥികളും പരീക്ഷ എഴുതിയിട്ടില്ല. എന്നാല്‍ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സപ്ലിമെന്ററി പരീക്ഷ എഴുതിയവരുടെ എണ്ണം കൂടി ചേര്‍ത്ത് പകുതിയിലധികം പേര്‍ പരീക്ഷ എഴുതിയെന്നാണ് ചിലമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് വാസ്തവമല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
കെ.വി. ദിവ്യശ്രീ
Jun 30, 2022
11 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
അലി ഹൈദര്‍
Jun 22, 2022
6 Minutes Read
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
അലി ഹൈദര്‍
Jun 17, 2022
9 Minutes Watch