ചില ഓർമ്മപ്പെടുത്തലുകൾ ആവശ്യമുണ്ടെന്ന് തോന്നുന്നു.
രചന ഖൈര (2018) 500 രൂപയ്ക്ക് നല്ല ഒറിജിനൽ ആധാർ യാതൊരു വെരിഫിക്കേഷനും കൂടാതെ ആധാർ എൻറോൾമെന്റ് സോഫ്റ്റ്‌വെയറിന്റെ ബഗ്ഗുകൾ വെച്ച് ഉണ്ടാക്കിത്തരുന്ന നെറ്റ്‌വറ്റ്ക്കുകളുണ്ടെന്ന് റിപ്പോർട്ട് ചെയ്ത ജേർണലിസ്റ്റാണ്
രചനയ്ക്ക് കിട്ടിയത് ഡൽഹി പോലീസിന്റെ FIR .
ദെബായൻ റോയ്(2017): ആധാർ എൻറോൾമെന്റ് സെന്ററൂകൾ രേഖകൾ കൂടാതെ എന്തു പേരിലും ആധാർ എൻറോൾമെന്റ് നടത്തിക്കൊടുക്കുമെന്ന് സ്വന്തം പേരിൽ 2 എൻറോൾമെന്റ് എടുത്ത് റിപ്പോർട്ട് ചെയ്തതിന്റെ പ്രതികാരനടപടി എഫ്ഐആറും അയാളുടെ ഒറിജിനൽ ആധാർ കാൻസൽ ചെയ്യലും ആയിരുന്നു. അയാളുടെ പിതാവിന്റെ പേരെന്തെന്ന് കക്ഷി പ്രൂവ് ചെയ്യട്ടെ എന്നായിരുന്നു ഇതെപ്പറ്റി അന്നത്തെ മന്ത്രി രവിശങ്കർ പ്രസാദിന്റെ കമന്റ്
സമീർ കോച്ചാർ (2017): ജേർണലിസ്റ്റല്ല . ബിജെപി സഹയാത്രികനാണ് എന്നാലും ആധാർ റിപ്ലേ അറ്റാക്കുകൾ (അതായത് ഒരിക്കൽ കളക്റ്റ് ചെയ്ത വിരലടയാളം വെച്ച് വീണ്ടും വീണ്ടും ഓതന്റിക്കേഷൻ നടത്തി ആനുകൂല്യം നേടൽ) ഒരു കാഷ്ലസ് പൈലറ്റ് പ്രൊജക്റ്റിൽ നടക്കുന്നു എന്ന് തുറന്നുകാട്ടിയതിന് ഡെൽഹി പോലീസിന്റെ FIR നേടി
ഗ്രെറ്റ തുൻബർഗ് (2021) : ഫാർമർ പ്രൊട്ടസ്റ്റിനെക്കുറിച്ച് ട്വീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ഒരു സ്പ്രെഡ് ഷീറ്റ് ട്വിറ്ററിൽ പങ്ക് വെച്ചതിനെ ടൂൾകിട്ടും ഖാലിസ്താനി ഗൂഢാലോചനയും ആക്കി ഡൽഹി പോലീസ് FIR രജിസ്റ്റർ ചെയ്തു.
ഭരണകൂടത്തിന്റെ പെറ്റ്‌പ്രൊജക്റ്റുകളിലെ പഴുതുകളെ എക്സ്പോസ് ചെയ്യുകയും വാർത്തയാക്കുകയും ചെയ്തതിന്റെ കലിയായിരുന്നു ഇവയിലെല്ലാം
ഈ വിഷയങ്ങളിലെല്ലാം ഓൺലൈൻ bhakt വെട്ടുകിളികൾ ഇവരെ ടാർഗറ്റ് ചെയ്ത് രംഗത്തുണ്ടായിരുന്നു.
അല്ലെങ്കിൽ തെളിയിക്കട്ടെ . സോഴ്സ് വെളിപ്പെടുത്തട്ടെ . അപ്പന്റെ പേര് തെളിയിക്കട്ടെ ഗൂഢാലോചന അല്ലെന്ന് പ്രൂവ് ചെയ്യട്ടെ എന്നൊക്കെ യായിരുന്നു വെട്ടുകിളി വെർഷൻ . ഒപ്പം പ്രെസ്റ്റിറ്റ്യൂട്ട് എന്ന വിളിപ്പേരും ഇവർ കൽപ്പിച്ചുനൽകി.
റൈറ്റ്‌വിങിന്റെ ശ്രദ്ധ മാറ്റലിനും ജേർണലിസ്റ്റ് ടാർഗറ്റിങ്ങിനും ഒക്കെയുള്ള പ്ലേബുക്കുകളെ അതേ പടി എടുത്തുപയോഗിയ്ക്കുന്ന ഇടതുപക്ഷമെന്ന് സ്വയം വിളിക്കുന്ന ഭരണകൂടം ചെടിപ്പിക്കുന്ന കാഴ്ചയാണ്
പ്രെസ്റ്റിറ്റ്യൂട്ടിന്റെ ലൈറ്റ് വെർഷനായി മാപ്ര വന്നപ്പോഴേ തോന്നിയതാണ് എന്താണിവർ കാണിക്കുന്നതെന്ന്
അഖില നന്ദകുമാറിനെ ലൈവ് റിപ്പോർട്ടിന്റെ പേരിൽ വ്യാജരേഖാ കേസിൽ പ്രതി ചേർക്കലും കടന്നൽ/വെട്ടുകിളി ടാർഗറ്റിങും അല്ലെങ്കിൽ തെളിയിക്കട്ടെ എന്ന മുറവിളിയും എല്ലാം കാണിക്കുന്നത് റൈറ്റ്‌വിങ് പ്രവർത്തന രീതിയിലോട്ട് പൂർണ്ണമായും മാറിക്കൊണ്ടിരിയ്ക്കുന്ന പൊളിറ്റിക്കൽ പോലീസ് ബന്ധത്തെയാണ്.