'പ്രമോദ് പുഴങ്കരയുണ്ടെങ്കിൽ ബി.ജെ.പി ചർച്ചക്കില്ലെന്നറിയിച്ചു, ക്ഷമിക്കണം'; മനോരമ ന്യൂസിന്റെ ക്ഷമാപണവും ചാനൽ ചർച്ചാ മുറി നിയന്ത്രിക്കുന്ന സംഘ്പരിവാറും

കഴിഞ്ഞ ദിവസം മനോരമ ന്യൂസിൽനിന്ന് ബി ജെ പിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രമോദ് പുഴങ്കരയെ Counter Point ചർച്ചയിലേക്ക് വിളിച്ചു. അദ്ദേഹം പങ്കെടുക്കാമെന്ന് പറയുകയും ഡൽഹി സ്റ്റുഡിയോയിൽ നിന്ന് വീണ്ടും വിളിച്ച് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ വൈകീട്ട് സെൻട്രൽ ഡെസ്‌കിൽനിന്ന് വിളിച്ച്, 'പ്രമോദ് പുഴങ്കരയുണ്ടെങ്കിൽ ബി ജെ പിക്കാർ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്, അതുകൊണ്ട് അവരില്ലാതെ ചർച്ച നടക്കില്ല എന്നതുകൊണ്ട് ഞങ്ങളോട് ക്ഷമിക്കണം' എന്ന് ക്ഷമാപണം നടത്തി. ഈ അനുഭവം മുൻനിർത്തി, ബി ജെ പിക്കെതിരായ രാഷ്ട്രീയം ആര് പറയണമെന്നും കേരളത്തിലേതടക്കമുള്ള വാർത്താചാനലുകളുടെ സംവാദങ്ങളിൽ ആരൊക്കെ പങ്കെടുക്കണമെന്നും തീരുമാനിക്കുന്നത് സംഘപരിവാർ ആണെന്നും തങ്ങൾ നടത്തുന്ന ചർച്ചയിലേക്ക് വിളിച്ച ഒരാളെ മാറ്റാൻ നിർബന്ധിതമാകും വിധത്തിൽ വിധേയത്വവും ഭയവും വാർത്താമുറികളിൽ നിറയുന്നു എന്നും പറയുന്നു, പ്രമോദ് പുഴങ്കര.

Comments