കോർപറേറ്റുവൽക്കരണവും കാപ്പിറ്റലിസത്തിന്റെ പെനട്രേഷനും ഡിജിറ്റൽ ടെക്‌നോജളിയെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും വൻതോതിൽ മാറ്റിത്തീർക്കുന്നുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗിച്ചുള്ള ന്യൂസ് കൺസംപ്ക്ഷനിലേക്ക് ലോകക്രമം മാറിക്കൊണ്ടിരിക്കുകയാണ്. ഉള്ളടക്കത്തെക്കുറിച്ച് നാം ചിന്തിക്കുമ്പോഴും, പ്ലാറ്റ്‌ഫോമിന്റെയും ഹാർഡ്‌വെയറിന്റെയും തലത്തിൽ നടക്കുന്ന കോർപറേറ്റ് ആധിപത്യം കണ്ടില്ലെന്നു നടക്കാനാവില്ല. സോഷ്യൽ മീഡിയ വൈവിധ്യമുള്ള ഏരിയയാണെന്ന് പറയുമ്പോഴും ഈ ഡൈവേഴ്‌സിറ്റിയെ തന്നെ കമ്മോഡിഫൈ ചെയ്യാം എന്ന തരത്തിലുള്ള കാപ്പിറ്റലിസത്തിന്റെ പെനിട്രേഷനാണ് നടക്കുന്നത്. അതുകൊണ്ട്, ഡിജിറ്റൽ ടെക്‌നോജളിയിൽ വന്ന മാറ്റം, വികസിത രാജ്യങ്ങൾക്കും മൂന്നാം ലോക രാജ്യങ്ങൾക്കും പ്രതീക്ഷാനിർഭരമല്ല എന്ന് പറയേണ്ടിവരും. ഒരു ഡെമോക്രാറ്റിക് ഐഡന്റിറ്റി ഇന്റർനെറ്റിന് ഇപ്പോഴുമുണ്ട്. അതോടൊപ്പം, കാപ്പിറ്റലൈസ് സെൻട്രലൈസേഷൻ വലിയ തോതിൽ നടക്കുന്നുമുണ്ട്. സമാന്തര പ്ലാറ്റ്‌ഫോമുകളെയെല്ലാം ബാധിക്കുന്ന തരത്തിലാണ് ഈ കേന്ദ്രീകരണം. വാർത്തകളുടെ കാര്യത്തിൽ ട്രസ്റ്റിന്റെയും ക്രെഡിബിലിറ്റിയുടെയും ഒരു ക്രിട്ടിക്കൽ ഇഷ്യു നാം അഭിമുഖീകരിക്കാൻ പോകുന്നുണ്ട്; പ്രത്യേകിച്ച്, വൻതോതിലുള്ള ഫേക്ക്, ഹെയ്റ്റ്, കമ്യൂണൽ ന്യൂസ് ജനറേഷൻ, ഒരു അൽഗോരിതമിക് ഓട്ടോമാറ്റിക് പ്രൊജക്റ്റായി മാറുന്ന സാഹചര്യത്തിൽ. വിശ്വാസയോഗ്യമായ ഒരു ഉള്ളടക്കത്തിനുവേണ്ടി സബ്‌സ്‌ക്രിപ്ഷൻ മോഡലിനെ തന്നെ ആശ്രയിക്കേണ്ടിവരുന്ന ഒരു സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
ഡിജിറ്റൽ മീഡിയക്കുമേലുള്ള കാണാച്ചരടുകളും മൂലധനാധിനിവേശവും ഉള്ളടക്കത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു? ഭാവിയുടെ ഡിജിറ്റൽ മീഡിയ മോഡൽ എന്തായിരിക്കും? തുടങ്ങിയ വിഷയങ്ങളുമായി ടൂ കോപ്പി വെബ്‌സീൻ ഒന്നാം വാർഷിക പ്രഭാഷണത്തിൽ ദാമോദർ പ്രസാദ്