മനോരമ, മാതൃഭൂമി, ദേശാഭിമാനി, മാധ്യമം, ജന്മഭൂമി എഴുത്തുകാർ എവിടെ എഴുതണം / എഴുതരുത്

ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള പ്രസിദ്ധീകരണമായ 'മാധ്യമ'ത്തിൽ സച്ചിദാനന്ദൻ എഴുതുന്നതിനെ വിമർശിച്ച് പ്രമോദ് പുഴങ്കര ചില വാദങ്ങൾ മുന്നോട്ടുവച്ചിരുന്നു. പ്രമുഖ എഴുത്തുകാർ ട്രൂ കോപ്പി വെബ്‌സീനിലൂടെ ഈ വിഷയത്തിൽ അവരുടെ നിലപാട് വ്യക്തമാക്കുന്നു.

Truecopy Webzine

ഴുതുന്ന മാധ്യമങ്ങളുടെ നിലപാടുതന്നെയായിരിക്കണോ അവയിൽ എഴുതുന്ന എഴുത്തുകാരുടേതും? മലയാളത്തിലെ പ്രസിദ്ധീകരണങ്ങളുടെ വ്യത്യസ്ത രാഷ്ട്രീയ, സാംസ്‌കാരിക ഐഡന്റിറ്റികൾ എഴുത്തുകാരൻ ഒരു ബാധ്യതയായി ഏറ്റെടുക്കേണ്ടതുണ്ടോ? ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള പ്രസിദ്ധീകരണമായ‘മാധ്യമ'ത്തിൽ സച്ചിദാനന്ദൻ എഴുതുന്നതിനെ വിമർശിച്ച് പ്രമോദ് പുഴങ്കര ചില വാദങ്ങൾ മുന്നോട്ടുവച്ചിരുന്നു. പ്രമുഖ എഴുത്തുകാർ ട്രൂ കോപ്പി വെബ്‌സീനിലൂടെ ഈ വിഷയത്തിൽ അവരുടെ നിലപാട് വ്യക്തമാക്കുന്നു.

ആനന്ദ്: കുറച്ചു കാലം മുമ്പ് മാധ്യമം ആഴ്ചപ്പതിപ്പ്, ഞാനും കെ. അരവിന്ദാക്ഷനും തമ്മിലുള്ള ഒരു സംഭാഷണം പ്രസിദ്ധീകരിക്കുവാൻ താൽപര്യം പ്രകടിപ്പിച്ചു. എനിക്ക് വേണ്ടെന്ന് തോന്നിയെങ്കിലും അരവിന്ദാക്ഷൻ പരീക്ഷിക്കാമെന്ന് പറഞ്ഞു. ഒട്ടും വിടാതെ ചെയ്യാമെന്ന് അവർ ഉറപ്പു പറഞ്ഞു. മൂന്നു നാല് ലക്കം കഴിഞ്ഞപ്പോൾ അവർ പെട്ടെന്ന് അത് നിർത്തി. ചോദിച്ചപ്പോൾ അവർ പറഞ്ഞു, ബാക്കി ഭാഗം അവരുടെ പോളിസിക്ക് യോജിക്കില്ലെന്ന്. പർദ്ദയായിരുന്നു വിഷയമെന്നാണ് ഓർമ. ധാരണ അങ്ങനെയായിരുന്നില്ലെന്ന് പറഞ്ഞപ്പോൾ ഉത്തരമൊന്നും പറഞ്ഞില്ല.
പർദ്ദയിൽ ഉടക്കിയ ഒരു സംഭാഷണം | ആനന്ദ്

സച്ചിദാനന്ദൻ: ഈ വിചിത്രയുക്തി പിന്തുടർന്നാൽ എഴുത്തുകാർക്ക് എവിടെയെങ്കിലും എഴുതാൻ കഴിയുമോ? ‘ചന്ദ്രിക'യിൽ എഴുതാൻ മുസ്​ലിം ലീഗ് ആകണം, ‘ദേശാഭിമാനി'യിൽ എഴുതാൻ സി.പി.ഐ(എം) ആകണം, ‘ജനയുഗ'ത്തിൽ എഴുതാൻ സി.പി.ഐ ആകണം, ‘മാതൃഭൂമി'യിൽ എഴുതാൻ കോൺഗ്രസ് ആകണമോ ബി.ജെ.പി ആകണമോ എന്ന് പിടിയില്ലാത്ത അവസ്ഥയാണ്. പിന്നെയുള്ളതാകട്ടെ രാഷ്ട്രീയം എന്തെന്ന് തന്നെ നിശ്ചയമില്ലാത്ത ചില പ്രസിദ്ധീകരണങ്ങളാണ്.
എഴുത്തുകാരുടെ നിലപാടും മാധ്യമങ്ങളും; ഋജുരേഖാവാദികളോട് ചില കാര്യങ്ങൾ | സച്ചിദാനന്ദൻ

ഷാജഹാൻ മാടമ്പാട്ട്: ജമാഅത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കൃത്യമായി മനസ്സിലാക്കിത്തന്നെയാണ് ഞാൻ ‘മാധ്യമ'ത്തിൽ എഴുതിക്കൊണ്ടിരുന്നത്. ഒരിക്കൽ പോലും അവരെന്നെ സെൻസർ ചെയ്തിട്ടില്ല. ‘മാധ്യമ'ത്തെത്തന്നെ വിമർശിച്ചിട്ടുണ്ട് ഒരിക്കൽ ഞാനൊരു ലേഖനത്തിൽ. കത്രിക വയ്ക്കാതെ വളച്ചൊടിക്കാതെ പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണങ്ങളാണ് ഞാൻ തെരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തിൽ ‘മാധ്യമം' എന്നെ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. 'തപസ്യ' എന്നെ ഒരു പരിപാടിയ്ക്ക് ക്ഷണിച്ചാൽ ഞാൻ ചിലപ്പോൾ സ്വീകരിച്ചെന്നിരിക്കും. പക്ഷെ അവിടെച്ചെന്ന് ഞാൻ ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ചല്ല, സംഘ്പരിവാര ഫാസിസത്തെക്കുറിച്ചായിരിക്കും സംസാരിക്കുക. ലേഖനമെഴുതാൻ ജന്മഭൂമി ആവശ്യപ്പെട്ടാലും ഇതുതന്നെയാണ് നിലപാട്.
നൈതിക ബോധമുള്ള മലയാളി എഴുത്തുകാർ എവിടെ എഴുതണം? | ഷാജഹാൻ മാടമ്പാട്ട്​

പ്രമോദ് പുഴങ്കര: ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പ്രസിദ്ധീകരണത്തിനു വേണ്ടി തീർത്തും മതേതര, ജനാധിപത്യ നിലപാടുകളുള്ള മലയാളത്തിന്റെ മികച്ച രാഷ്ട്രീയ കവികളിലൊരാൾ വാദിക്കുന്നു എന്നതാണ് അവർ ഇത്രയും കാലം കൊണ്ട് ‘നേടിയെടുത്ത രാഷ്ട്രീയാസ്തിത്വ സാധുതയുടെ' വിജയം.
കശാപ്പുശാലയിലെ ആട്ടിൻകുട്ടികളുടെ സംവാദമാണത്​, അതിനെ എഴുതിപ്പോറ്റരുത്​​ | പ്രമോദ്​ പുഴങ്കര

Comments