ട്രൂകോപ്പി പുതിയ ഡിസൈനിൽ, ഒറ്റ പ്ലാറ്റ്​ഫോമിൽ ഏപ്രിൽ 25 മുതൽ

നിലവിൽ ട്രൂകോപ്പിയുടെ രണ്ട് പ്ലാറ്റ്‌ഫോമിലുമായി പബ്ലിഷ് ചെയ്ത പതിനായിരത്തോളം മൾട്ടിമീഡിയ കണ്ടന്റ് ഇനി ഒന്നിച്ച് ഒറ്റ സൈറ്റിൽ ലഭ്യമാവും.

പ്രിയപ്പെട്ടവരേ,

ട്രൂകോപ്പി തിങ്ക് മൂന്നു വർഷം പിന്നിട്ടിരിക്കുന്ന ഈ അവസരത്തിൽ വായനക്കാരായും കാഴ്ചക്കാരായും കേൾവിക്കാരായും ഒപ്പം നിന്ന എല്ലാവരോടും ആദരവും സ്‌നേഹവും അറിയിക്കുന്നു. ഒപ്പം പ്രധാനപ്പെട്ടതും അനിവാര്യമായതും സന്തോഷകരവുമായ മാറ്റങ്ങളെക്കുറിച്ചുള്ള പ്രഖ്യാപനം കൂടി ഇവിടെ നടത്തുകയാണ്.

1 . ട്രൂകോപ്പി തിങ്ക്, ട്രൂകോപ്പി വെബ്‌സീൻ എന്നീ രണ്ട് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളുണ്ടായിരുന്ന ട്രൂ കോപ്പി ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നു. അതായത് എന്ന ഒറ്റ ഡൊമൈനിലായിരിക്കും ഇനി മുതൽ ട്രൂകോപ്പി ഉണ്ടാവുക.

ട്രൂകോപ്പി പുസ്തകപ്രസാധന രംഗത്തേയ്ക്കു പ്രവേശിക്കുന്നു. ട്രൂ കോപ്പിയുടെ Readers Are Thinkers എന്ന ടാഗ് ലൈനിന്റെ ചുരുക്ക രൂപമായ RAT എന്ന പേരിലായിരിക്കും പുസ്തക പ്രസാധന സംരംഭം.

ട്രൂ കോപ്പി തിങ്ക് | truecopythink media

നിലവിൽ ട്രൂകോപ്പിയുടെ രണ്ട് പ്ലാറ്റ്‌ഫോമിലുമായി പബ്ലിഷ് ചെയ്ത പതിനായിരത്തോളം മൾട്ടിമീഡിയ കണ്ടന്റ് ഇനി ഒന്നിച്ച് ഒറ്റ സൈറ്റിൽ ലഭ്യമാവും.

മൂന്നുവർഷത്തെ പ്രവർത്തന പരിചയവും വായനക്കാരുടെയും കാഴ്ചക്കാരുടേയും കേൾവിക്കാരുടേയും ഭാഗത്തു നിന്ന് ലഭിച്ച ഫീഡ് ബാക്കിൽ നിന്നുണ്ടായ നിർദ്ദേശങ്ങളും ഉൾച്ചേർത്താണ് പുതിയ വെബ്‌സൈറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്.

നാവിഗേഷനും സെർച്ച് ഓപ്ഷനും ഇനി കൂടുതൽ എളുപ്പവും യൂസർ ഫ്രണ്ട്‌ലിയുമാവും. സബ്‌സ്‌ക്രിപ്ഷനെടുക്കാനും വളരെ വേഗം സാധിക്കും. സബ്‌സ്‌ക്രിപ്ഷൻ ഗിഫ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ, വിദ്യാർത്ഥികൾക്ക് പകുതി നിരക്കിൽ സബ്‌സ്‌ക്രിപ്ഷൻ, ഒറ്റ ലേഖനം മാത്രം വായിക്കേണ്ടവർക്ക് അതിനുള്ള ഓപ്ഷൻ, സബ്‌സ്‌ക്രൈബേഴ്‌സിന് ട്രൂകോപ്പിയുടെ മുഴുവൻ ആർക്കൈവിലേക്കുമുള്ള ആക്‌സസ്, കമന്റുകൾക്ക് ഹോം പേജിൽ തന്നെ ഡിസ്‌പ്ലേ, ഭൂരിഭാഗം ടെക്സ്റ്റ് കണ്ടന്റും കേൾക്കുക കൂടി ചെയ്യാനുള്ള സൗകര്യം, തുടങ്ങി ഒട്ടേറെ പുതുക്കലുകൾ നടത്തിയാണ് ട്രൂകോപ്പി അപ്‌ഡേറ്റ് ചെയ്യുന്നത്.

ട്രൂകോപ്പി തിങ്കിന്റെയും ട്രൂകോപ്പി വെബ്സീനിന്റെയും ലോഗോ

ഏപ്രിൽ 25 ചൊവ്വാഴ്ചയാണ് അപ്‌ഡേറ്റ് ചെയ്ത്, റീഡിസൈൻ ചെയ്ത് ട്രൂ കോപ്പി തിങ്ക് ലോഞ്ച് ചെയ്യുക. ട്രൂകോപ്പി തിങ്കിന്റെ മുഴുവൻ അപ്‌ഡേറ്റുകളും തിങ്കിന്റെ നിലവിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽക്കൂടിത്തന്നെ തുടർന്നും ലഭിക്കും. [Follow on: Facebook | Youtube | Instagram | Twitter]

നിലവിൽ സബ്‌സ്‌ക്രിപ്ഷൻ ഉള്ളവർക്ക് പുതിയ സൈറ്റിൽ തുല്യമായ സബ്‌സ്‌ക്രിപ്ഷൻ തുടർന്നും ലഭിക്കുന്നതാണ്.

ഈയാഴ്ച ട്രൂകോപ്പി വെബ്‌സീൻ പ്രസിദ്ധീകരിക്കുന്നില്ല. അടുത്ത ചൊവ്വാഴ്ച, ഏപ്രിൽ 25, 2023 ന് അപ്‌ഡേറ്റ് ചെയ്ത വെബ് സൈറ്റിലായിരിക്കും പുതിയ വെബ്‌സീൻ ഉണ്ടായിരിക്കുക.

ലോങ്ങ് ഫോം കണ്ടന്റിന്, അത് ടെക്സ്റ്റ് രൂപത്തിലായാലും വീഡിയോ രൂപത്തിലായാലും ഓൺലൈനിൽ വിജയസാധ്യതയില്ല എന്ന സ്ഥിരം നരേറ്റീവിനെ തിരുത്തുന്നതായിരുന്നു ട്രൂ കോപ്പിയുടെ നീളമുള്ള കണ്ടന്റിന് കഴിഞ്ഞ മൂന്നു വർഷം ലഭിച്ച സ്വീകാര്യത. ട്രൂകോപ്പി കണ്ടന്റ് വ്യാപകമായി വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ആഴത്തിൽ കാണുകയും കേൾക്കുകയും അതിൻമേൽ സംവാദങ്ങൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.

തുടർന്നും ജനാധിപത്യ സംവാദങ്ങൾക്കുള്ള തുറന്ന വേദിയായി ട്രൂ കോപ്പി തിങ്ക് നിലനിൽക്കും. ലോകമെമ്പാടുമുള്ള മലയാളികൾ ഇൻ-ഡെപ്ത് ജേണലിസ്റ്റിക് കണ്ടന്റ് സെർച്ച് ചെയ്യുമ്പോൾ അത് ലഭിക്കുന്ന പ്ലാറ്റ്‌ഫോമായി സെർച്ച് ലിസ്റ്റിലെ ആദ്യ പേജുകളിൽ ഉണ്ടാവണം എന്നതാണ് ട്രൂകോപ്പി ആഗ്രഹിക്കുന്നത്. മലയാളി വായനക്കാരിലും പ്രേക്ഷകരിലും തന്നെയാണ് ട്രൂകോപ്പി വിശ്വസിക്കുന്നത്. ആ വായനക്കാർ നല്ല കണ്ടന്റിനായി മുടക്കുന്ന സബ്‌സ്‌ക്രിപ്ഷൻ തുകയാണ് ഞങ്ങളുടെ മൂലധനം. ആ മൂലധനം കൊണ്ടാണ്ട് പുതിയ കണ്ടന്റ് ട്രൂകോപ്പിയ്ക്ക് ഉണ്ടാക്കാൻ കഴിയുക.

RAT (Readers Are Thinkers)

മികച്ച പുസ്തകങ്ങൾ മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയോടെ വിപണിയിലിറക്കുക എന്നാണ് റാറ്റ് ഉദ്ദേശിക്കുന്നത്. വിപണനം ഓൺലൈൻ വഴിയായിരിക്കും. ഫിക്ഷനും നോൺ ഫിക്ഷനും റാറ്റ് പ്രസിദ്ധീകരിക്കും. നല്ല മത്സരമുള്ള പ്രസാധന രംഗത്ത് റാറ്റിനും ആരോഗ്യകരമായ ഇടമുണ്ട് എന്ന് ട്രൂകോപ്പി കരുതുന്നു. വായനക്കാരിൽ ട്രൂ കോപ്പി പൂർണമായും വിശ്വസിക്കുന്നു. രണ്ട് മാസത്തിനുള്ളിൽ ആദ്യ കളക്ഷനുമായി റാറ്റ് എത്തും

കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കാം.

Comments