നെഹ്റു, ഇ.എം.എസ്, ഇന്ദിരാ ഗാന്ധി, നിഖിൽ ചക്രവർത്തി; ഒരു മലയാളി ജേണലിസ്റ്റിന്റെ സ്വാതന്ത്ര്യാനന്തര ഡൽഹി കാലം

മലയാളികൾക്ക് അത്ര പരിചിതനല്ലാത്ത അന്താരാഷ്ട്ര മാധ്യമ പ്രവർത്തകനാണ് പി. വിശ്വനാഥൻ. പത്താം ക്ലാസ് വിദ്യാഭ്യാസത്തിന്റെ മാത്രം ബലത്തിൽ ജേണലിസ്റ്റാവാൻ കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിൻ കയറിയ ആലപ്പുഴക്കാരൻ.

നിഖിൽ ചക്രവർത്തിയ്ക്കൊപ്പം ഇന്ത്യ പ്രസ്സ് ഏജൻസിയിലും മെയിൻ സ്ട്രീമിലും ഡൽഹിയിൽ പ്രവർത്തിച്ചയാൾ. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 1965 വരെയുള്ള കാലഘട്ടത്തിൽ സംഭവ ബഹുലമായ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ അടുത്ത് നിന്ന് കണ്ടയാൾ. 1965 ൽ ഹോങ്കോങ്ങിലേക്ക് ജീവിതവും കരിയറും മാറ്റി പ്രതിഷ്ഠിച്ചു. ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂവിൽ ആദ്യം. കുറച്ച് കാലം ബാങ്കോക്ക് പോസ്റ്റിൽ, പിന്നീട് ഹോങ്കോങ്ങ് സ്റ്റാന്റേഡിൽ. 1974-80 കാലത്ത് ഹോങ്കോങ്ങ് സ്റ്റാന്റേഡിന്റെ എഡിറ്റർ ഇൻ ചീഫ്. മന്ത്‌ലി മാഗസിനായ ഹോങ്കോങ്ങ് ബിസിനസ് റ്റുഡേയുടെ സ്ഥാപക എഡിറ്റർ ഇൻ ചീഫ്. ഫിലിപ്പീൻസ് ഡെയ്ലി Today യുടെ ലോഞ്ചിങ്ങ് കൺസൾട്ടന്റ്. The New Indian Express ന്റെ സൗത്ത് ഈസ്റ്റ് ഏഷ്യ കറസ്പോണ്ടന്റ്, ഏറ്റവുമൊടുവിൽ മനില ടൈംസിന്റെ റോവിങ്ങ് എഡിറ്റർ.

അപൂർവ്വമായേ വിശ്വനാഥൻ കേരളത്തിലേക്ക് വരാറുള്ളൂ. ഒരിക്കൽ ആ ദൈർഘ്യം 40 വർഷം നീണ്ടു. അദ്ദേഹത്തിന്റെ ജീവിതം ഒരു രാഷ്ട്രീയ സാമൂഹിക കാലഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട്. അത് ഒരു ജേണലിസ്റ്റിന്റെ കർക്കശമായ കണ്ണിലൂടെയാണ് താനും. ഫിലിപ്പീൻസിൽ ജീവിക്കുന്ന വിശ്വനാഥൻ വിശ്രമജീവിത കാലത്ത് സ്വയം രേഖപ്പെടുത്തുന്നത് കർഷകനായ ജേണലിസ്റ്റ് എന്നാണ്. പി. വിശ്വനാഥനും മനില സി. മോഹനുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം.

Comments