ഇന്ത്യൻ ജേണലിസം പരാജയപ്പെടാൻ കാരണം ജേണലിസ്റ്റുകളുടെ വർഗ്ഗീയതയും ഉപരിവർഗ്ഗ സ്വഭാവവും

ന്യൂസ് ക്ലിക്കിനും മാധ്യമപ്രവർത്തകർക്കും നേരെയുള്ള കേന്ദ്ര സർക്കാർ നടപടി, മുഖ്യധാരാ മാധ്യമങ്ങളെ ലക്ഷ്യമിട്ടല്ല. കാരണം, അവരെ പ്രത്യേകിച്ച് വിരട്ടേണ്ടതില്ലല്ലോ. രണ്ടുവർഷമായി ഹിന്ദി ഹാർട്ട്ലാന്റിൽ ആന്റി ബി.ജെ.പി നിലപാടെടുക്കുന്ന നിരവധി യുറ്റിയൂബേഴ്സും ചാനലുകളും വന്നിട്ടുണ്ട്, അവർക്ക് വലിയ വ്യൂവർഷിപ്പുമുണ്ട്. അവരെ ഉദ്ദേശിച്ചാണ് ഈ നടപടി.

കേരളത്തിലെ മാധ്യമങ്ങൾ ഈ വിഷയത്തിൽ എന്തുകൊണ്ട് നിശ്ശബ്ദരായി? വിലകൊടുക്കേണ്ടതില്ലാത്ത കാര്യങ്ങളിലാണ് മലയാള പത്രങ്ങൾ അവരുടെ ക്രാഫ്റ്റ് പുറത്തെടുക്കുക. ഉമ്മൻചാണ്ടിയും എം.എസ്. സ്വാമിനാഥനും മരിച്ചപ്പോഴും ചന്ദ്രയാന്റെ സമയത്തും നമ്മൾ അത് കണ്ടു. എന്നാൽ, ന്യൂസ് ക്ലിക്ക് പോലെ സമാനതകളില്ലാത്ത മാധ്യമ ആക്രമണമുണ്ടായപ്പോൾ, മനോരമോ മാതൃഭൂമിയോ വിചാരിച്ചിരുന്നുവെങ്കിൽ, അവരുടെ എഡിറ്റോറിയൽ സ്കിൽസും റിപ്പോർട്ടിംഗ് സ്കിൽസും പ്രൊഡക്ഷൻ സ്കിൽസും കൊണ്ട് റസ്പോൺസ് ഭയങ്കരമായ രീതിയിൽ എലിവേറ്റ് ചെയ്യാമായിരുന്നു. അവർക്ക് ഒളിക്കാൻ ഒന്നുമില്ല, അവരെ ഒന്നും ചെയ്യാൻ പറ്റില്ല, അതുകൊണ്ട് അവർ എന്തിന് ഭയപ്പെടണം?

ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ അറ്റ് ലാർജ് ആർ. രാജഗോപാലുമായി സംസാരിക്കുന്നത് ട്രൂകോപ്പി തിങ്ക് സി.ഇ.ഒയും മാനേജിങ് എഡിറ്ററുമായ കമൽറാം സജീവ്, എഡിറ്റർ ഇൻ ചീഫ് മനില സി. മോഹൻ, എക്സിക്യൂട്ടീവ് എഡിറ്റർ കെ. കണ്ണൻ, ചീഫ് സബ് എഡിറ്റർ അലി ഹൈദർ, സബ് എഡിറ്റർ റിദ നാസർ എന്നിവർ.

Comments