'മാധ്യമം' പത്രം നിലനിൽക്കാനാണ് ഞങ്ങളുടെ സമരം...

മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുട‍ർന്ന്, മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഒരു ദിനപത്രത്തിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും സമരം എന്നതിനപ്പുറത്ത്, കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന തൊഴിലാളിവിരുദ്ധ ലേബർ കോഡുകളുടെ കൂടി പശ്ചാത്തലത്തിൽ വേണം ഈ പ്രതിരോധത്തെ മനസ്സിലാക്കാൻ. എത്രമാത്രം അനീതി നിറഞ്ഞ തൊഴിലാളിവിരുദ്ധ നിലപാടുകളാണ് മാധ്യമം മാനേജ്മെൻറ് നടപ്പാക്കുന്നതെന്നും അതിനെ ന്യായീകരിച്ചും സമരം ചെയ്യുന്നവരെ അധിക്ഷേപിച്ചും സോഷ്യൽ മീഡിയയിൽ സൈബർ ഗുണ്ടകൾ നടത്തുന്ന പ്രചാരണങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മാധ്യമത്തിലെ മാധ്യമപ്രവർത്തക വി.പി. റജീനയും മാധ്യമം ജേർണലിസ്റ്റ്സ് യൂണിയൻ സെക്രട്ടറി മുഹമ്മദ് സുൽഹഫും.

Comments